hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

എൻറെ ബെഡ്റൂമിലെ വാർഡ്രോബ് ഉണ്ടാക്കിയിരിക്കുന്നത് ഫെറോസ്ലാബ് കൊണ്ടാണ്. വാർഡ്രോബിൻറെ മറു സൈഡ് ബാത്റൂം ആണ് . പണിത സമയത്ത് വാട്ടർ കോമ്പൗണ്ടിംഗ് സൊല്യൂഷൻഅടിച്ചിട്ട് ഇല്ലായിരുന്നു.അതുകൊണ്ട് വല്ല പ്രശ്നവും ഉണ്ടാകുമോ?
likes
1
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

വരാൻ സാധ്യത ഉണ്ട്.

Manoj tp tp
Manoj tp tp

Home Owner | Palakkad

search to you tube. help videos

anoop smokeless oven
anoop smokeless oven

Service Provider | Kottayam

athil poopal varum

Prajeesh prajee
Prajeesh prajee

Civil Engineer | Palakkad

problems soon

More like this

പ്ലൈവുഡ് 
വീടുകളുടെയും ഓഫീസുകളുടെയും ഇന്റീരിയർ ഡിസൈനിൽ വളരെ പ്രധാനപ്പെട്ടതാണ് പ്ലൈവുഡ്.  BIS സ്പെസിഫിക്കേഷൻ പ്രകാരം പ്ലൈവുഡുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.. 1.കൊമേർഷ്യൽ പ്ലൈവുഡ് 
2.മറൈൻ പ്ലൈവുഡ്. 
1-കൊമേർഷ്യൽ plywood (MR GRADE )
കൊമേർഷ്യൽ പ്ലൈവുഡുകൾ സാധാരണയായി ഉപയോഗിക്കുന്നത് കൊമേർഷ്യൽ ബിൽഡിംഗ്‌ കൾക്കാണ്.  വില കുറവ് കൊണ്ടും,  5-10വർഷക്കാലത്തെ ഉപയോഗത്തിന് വേണ്ടിയുമാണ് സാധാരണ കൊമേർഷ്യൽ പ്ലൈവുഡുകൾ ഉപയോഗിക്കുന്നത്. കൊമേർഷ്യൽ പ്ലൈവുഡിൽ ഉപയോഗിക്കുന്ന പശ Urea formal de-hide ആണ്.. കൊമേർഷ്യൽ പ്ലൈവുഡുകൾ MR പ്ലൈവുഡ് എന്നും സാധാരണയായി അറിയപ്പെടുന്നു.. 

മറൈൻ പ്ലൈവുഡ് 

വീടിന്റെ, ഓഫീസിന്റെ,  ഇന്റീരിയർ എക്സ് റ്റീരിയർ  ആവശ്യങ്ങൾക്കാണ്‌ മറൈൻ പ്ലൈവുഡ് ഉപയോഗിക്കുന്നത്. 1967 മുതലാണ് പ്ലൈവുഡുകളെ മറൈൻ പ്ലൈവുഡ് (നേവി ക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കി കൊടുത്തിരുന്ന പ്ലൈവുഡ് ) എന്ന് വിളിച്ചു തുടങ്ങിയത്. മറൈൻ പ്ലൈവുഡിൽ തന്നെ 2 ഗ്രേഡ് ഉണ്ട്. Bwr ഗ്രേഡ് പ്ലൈവുഡുകളും, BWP ഗ്രേഡ് പ്ലൈവുഡുകളും. BWR  ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 303 യും BWP  ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 710 യും ആണ്. BWR  ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ റെസിസ്റ്റന്റും,  Bwp ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ പ്രൂഫും ആണ്. 
 
Bwr Grade marine Plywood (ISI 303 grade )
      സാധാരണ 15-20വർഷക്കാലത്തെ ആയുസ്സാണ് ഈ പ്ലൈവുഡുകൾക്കു ഉള്ളത്. വില Bwp grade പ്ലൈവുഡുകളെ അപേക്ഷിച്ചു 15-20%കുറവുമാണ്. Bwr  grade പ്ലൈവുഡുകളിൽ ഉപയോഗിക്കുന്ന തടി കൾ സാധാരണ അറിയപ്പെടുന്നത് സെമി ഹാർഡ്‌വുഡ് തടികളും ഹാർഡ്‌വുഡ് തടികളും ആണ്. ഇതിലുപയോഗിക്കുന്ന പശ melamine formal dehide ആണ്. 

BWP GRADE   MARINE PLYWOOD (ISI 710Grade)

BWR  grade  പ്ലൈവുഡുകളെ അപേക്ഷിച്ച് ഈ പ്ലൈവുഡുകൾ ദീർഘകാലം നിലനിൽക്കുന്നതും, ഗുണമേന്മ ഏറിയതും ആണ്. ഏറ്റവും ഹാർഡ്നസ് കൂടിയ തടികളാണ് BWP പ്ലൈവുഡുകളിൽ ഉപയോഗിക്കുന്നത്. മറ്റൊരു പ്രധാന സംഗതി ഇതിലുപയോഗിക്കുന്ന പശയാണ്. Phenol formal dehide പശ യാണ്. ഏറ്റവും സ്ട്രോങ്ങ്‌ പശയായതു കൊണ്ട് 72മണിക്കൂർ തിളച്ച വെള്ളത്തിൽ ഇട്ടാലും പൊളിയാതെ ഇരിക്കുന്നത് ഈ പശ ഉപയോഗിക്കുന്നത് കൊണ്ടാണ്. സാധാരണ BWP GRADE പ്ലൈവുഡ് ന്റെ ഏറ്റവും പുറത്തെ 2പാളികൾ (layer )Gurjan എന്ന തടിയുടേത് ആണ്. GURJAN തടികൾ (ഗർജൻ ) ലോകത്തേറ്റവും കൂടുതൽ വളരുന്ന രാജ്യം ബർമ ആണ്. ഇൻഡോനേഷ്യ, ലാവോസ്, തുടങ്ങിയ രാജ്യങ്ങളിലും ഈ തടി വളരുന്നുണ്ട്. ഇന്ത്യയിൽ ഈ തടി വളരുന്നില്ല. പക്ഷെ നമ്മുടെ യൂക്കാലി (safedha ) ഏകദേശം Gurjan (ഗർജൻ ) ന്റെ ഗുണങ്ങളുള്ള തടിയാണ്. 

അതുകൊണ്ട് വീടിന്റെ ഇന്റീരിയർ ആവശ്യങ്ങൾക്കു പ്ലൈവുഡുകൾ വാങ്ങുന്നെങ്കിൽ തീർച്ചയായും BWP GRADE പ്ലൈവുഡുകൾ വാങ്ങുക. Contractors നോടും ഇന്റീരിയർ ഡിസൈനേഴ്സ് നോടും Bwp grade പ്ലൈവുഡുകൾ ഉൾപ്പെടെ ഉള്ള എസ്റ്റിമേറ്റ് തരാൻ നിർബന്ധിക്കുക.
പ്ലൈവുഡ് വീടുകളുടെയും ഓഫീസുകളുടെയും ഇന്റീരിയർ ഡിസൈനിൽ വളരെ പ്രധാനപ്പെട്ടതാണ് പ്ലൈവുഡ്. BIS സ്പെസിഫിക്കേഷൻ പ്രകാരം പ്ലൈവുഡുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.. 1.കൊമേർഷ്യൽ പ്ലൈവുഡ് 2.മറൈൻ പ്ലൈവുഡ്. 1-കൊമേർഷ്യൽ plywood (MR GRADE ) കൊമേർഷ്യൽ പ്ലൈവുഡുകൾ സാധാരണയായി ഉപയോഗിക്കുന്നത് കൊമേർഷ്യൽ ബിൽഡിംഗ്‌ കൾക്കാണ്. വില കുറവ് കൊണ്ടും, 5-10വർഷക്കാലത്തെ ഉപയോഗത്തിന് വേണ്ടിയുമാണ് സാധാരണ കൊമേർഷ്യൽ പ്ലൈവുഡുകൾ ഉപയോഗിക്കുന്നത്. കൊമേർഷ്യൽ പ്ലൈവുഡിൽ ഉപയോഗിക്കുന്ന പശ Urea formal de-hide ആണ്.. കൊമേർഷ്യൽ പ്ലൈവുഡുകൾ MR പ്ലൈവുഡ് എന്നും സാധാരണയായി അറിയപ്പെടുന്നു.. മറൈൻ പ്ലൈവുഡ് വീടിന്റെ, ഓഫീസിന്റെ, ഇന്റീരിയർ എക്സ് റ്റീരിയർ ആവശ്യങ്ങൾക്കാണ്‌ മറൈൻ പ്ലൈവുഡ് ഉപയോഗിക്കുന്നത്. 1967 മുതലാണ് പ്ലൈവുഡുകളെ മറൈൻ പ്ലൈവുഡ് (നേവി ക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കി കൊടുത്തിരുന്ന പ്ലൈവുഡ് ) എന്ന് വിളിച്ചു തുടങ്ങിയത്. മറൈൻ പ്ലൈവുഡിൽ തന്നെ 2 ഗ്രേഡ് ഉണ്ട്. Bwr ഗ്രേഡ് പ്ലൈവുഡുകളും, BWP ഗ്രേഡ് പ്ലൈവുഡുകളും. BWR ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 303 യും BWP ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 710 യും ആണ്. BWR ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ റെസിസ്റ്റന്റും, Bwp ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ പ്രൂഫും ആണ്. Bwr Grade marine Plywood (ISI 303 grade ) സാധാരണ 15-20വർഷക്കാലത്തെ ആയുസ്സാണ് ഈ പ്ലൈവുഡുകൾക്കു ഉള്ളത്. വില Bwp grade പ്ലൈവുഡുകളെ അപേക്ഷിച്ചു 15-20%കുറവുമാണ്. Bwr grade പ്ലൈവുഡുകളിൽ ഉപയോഗിക്കുന്ന തടി കൾ സാധാരണ അറിയപ്പെടുന്നത് സെമി ഹാർഡ്‌വുഡ് തടികളും ഹാർഡ്‌വുഡ് തടികളും ആണ്. ഇതിലുപയോഗിക്കുന്ന പശ melamine formal dehide ആണ്. BWP GRADE MARINE PLYWOOD (ISI 710Grade) BWR grade പ്ലൈവുഡുകളെ അപേക്ഷിച്ച് ഈ പ്ലൈവുഡുകൾ ദീർഘകാലം നിലനിൽക്കുന്നതും, ഗുണമേന്മ ഏറിയതും ആണ്. ഏറ്റവും ഹാർഡ്നസ് കൂടിയ തടികളാണ് BWP പ്ലൈവുഡുകളിൽ ഉപയോഗിക്കുന്നത്. മറ്റൊരു പ്രധാന സംഗതി ഇതിലുപയോഗിക്കുന്ന പശയാണ്. Phenol formal dehide പശ യാണ്. ഏറ്റവും സ്ട്രോങ്ങ്‌ പശയായതു കൊണ്ട് 72മണിക്കൂർ തിളച്ച വെള്ളത്തിൽ ഇട്ടാലും പൊളിയാതെ ഇരിക്കുന്നത് ഈ പശ ഉപയോഗിക്കുന്നത് കൊണ്ടാണ്. സാധാരണ BWP GRADE പ്ലൈവുഡ് ന്റെ ഏറ്റവും പുറത്തെ 2പാളികൾ (layer )Gurjan എന്ന തടിയുടേത് ആണ്. GURJAN തടികൾ (ഗർജൻ ) ലോകത്തേറ്റവും കൂടുതൽ വളരുന്ന രാജ്യം ബർമ ആണ്. ഇൻഡോനേഷ്യ, ലാവോസ്, തുടങ്ങിയ രാജ്യങ്ങളിലും ഈ തടി വളരുന്നുണ്ട്. ഇന്ത്യയിൽ ഈ തടി വളരുന്നില്ല. പക്ഷെ നമ്മുടെ യൂക്കാലി (safedha ) ഏകദേശം Gurjan (ഗർജൻ ) ന്റെ ഗുണങ്ങളുള്ള തടിയാണ്. അതുകൊണ്ട് വീടിന്റെ ഇന്റീരിയർ ആവശ്യങ്ങൾക്കു പ്ലൈവുഡുകൾ വാങ്ങുന്നെങ്കിൽ തീർച്ചയായും BWP GRADE പ്ലൈവുഡുകൾ വാങ്ങുക. Contractors നോടും ഇന്റീരിയർ ഡിസൈനേഴ്സ് നോടും Bwp grade പ്ലൈവുഡുകൾ ഉൾപ്പെടെ ഉള്ള എസ്റ്റിമേറ്റ് തരാൻ നിർബന്ധിക്കുക.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store