hamburger
Shyju Shyju

Shyju Shyju

Home Owner | Kannur, Kerala

ചിപ്സൻ പ്ലാസ്റ്ററിംഗിനെ പറ്റി അഭിപ്രായം എങ്ങനെ എന്ന് പറയാമോ ചെയ്താൽ ലൈഫ് കിട്ടുമോ അല്ലെ സിമന്റ് പ്ലസ്റ്ററിംഗാണോ നല്ലത് ഒന്നു പറയാമോ
likes
2
comments
2

Comments


Clear Home Interiors
Clear Home Interiors

Contractor | Kannur

മാർകെറ്റിൽ പല ബ്രാന്റുകളിലായി വിവിധ തരം ജിപ്സം മെറ്റീരിയലുകൾ നമുക്ക് ലഭ്യമാണ്. ഇറാൻ, ഒമാൻ, ഈജിപ്ത്, സൗദി എന്നിവിടങ്ങളിൽ നിന്നും ഇമ്പോർട്ട് ചെയ്യുന്നവയും, ഇന്ത്യയിൽ നിർമ്മിക്കുന്നതുമായ ജിപ്സം പൗഡർ, നാച്ചുറൽ ജിപ്സം പ്ലാസ്റ്റർ, HD ഗ്രേഡ് ജിപ്സം, MR ഗ്രേഡ് ജിപ്സം, HD-MR ജിപ്സം എന്നിവയും, റഷ്യയിൽ നിന്നും ഇമ്പോർട്ട് ചെയ്യുന്ന പോളിമർ പ്ലാസ്റ്റർ എന്നി ഗ്രേഡുകളിലുള്ള മെറ്റീരിയലുകളുമാണ് ഇപ്പോൾ മാർക്കറ്റിൽനിന്നും നമുക്ക് ലഭിക്കുന്നത്. പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു വെളുത്ത പൗഡർ എന്നല്ലാതെ, ജിപ്സത്തിന്റെ ക്വാളിറ്റിയെപ്പറ്റി ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യുന്ന അധികം ആളുകൾക്കും കൂടുതലായി ഒന്നും അറിയില്ല എന്നതാണ് സത്യം... എന്താണ് ഇവ തമ്മിലുള്ള വിത്യാസം....? എല്ലാ ജിപ്സം പൗഡറുകളും നിർമ്മിക്കുന്നത് CaSo4+2H2O എന്ന കെമിക്കൽ കോമ്പിനേഷനിലുള്ള കാൽസ്യം സൾഫേറ്റ് എന്ന റോ മെറ്റീരിയലുകളിൽ നിന്നുമാണ്, എന്നാൽ ഖനനം ചെയ്യുന്ന ഓരോ മൈനുകളിൽ നിന്നും ലഭിക്കുന്ന മിനറൽസിൽ പല തരത്തിലുള്ള കെമിക്കൽ കോമ്പിനേഷനുകളും, പല ഡെൻസിറ്റിയിലുമുള്ള മെറ്റീരിയലുകളായിരിക്കും ഉണ്ടായിരിക്കുക. അതായത് കാൽസ്യം ഓക്സൈഡും, സൾഫർ ട്രയോക്സൈഡും, ജലാംശവും അടങ്ങിയ (CaSO4+1/2 H2O) എന്ന മെറ്റീരിയലാണ് നമുക്ക് വേണ്ടതെങ്കിലും, മഗ്നീഷ്യം, അലുമിനിയം, സോഡിയം, അയൺ എന്നിവയുടെ ഓക്സൈഡുകളും, സിങ്ക്, ലൈം എന്നിങ്ങനെയുള്ള മൂലകങ്ങളും, ജലവും ചേർന്നുള്ള മെറ്റീരിയലാണ് നമുക്ക് മൈൻ ചെയ്യുമ്പോൾ ലഭിക്കുക. ഇങ്ങനെ ലഭിക്കുന്ന മെറ്റീരിയലിനെ 190°C ചൂടാക്കി കാൽസിനേഷൻ പ്രോസസ്സിംഗിലൂടെ ആവശ്യമില്ലാത്ത കണ്ടന്റുകൾ നീക്കം ചെയ്ത്, പ്യുരിഫിക്കേഷൻ പ്രൊസ്സസിങ്ങിലൂടെ നമുക്കാവശ്യമുള്ള ഗ്രേഡിലുള്ള മെറ്റീരിയലാക്കി മാറ്റിയെടുക്കുകയാണ് ചെയ്യുക. മണ്ണിന്റെ ph മൂല്യം നിലനിർത്തുന്നതിനായി ഉപയോഗിക്കുന്ന അഗ്രികൾച്ചറൽ ജിപ്സം, ജിപ്സം ബോർഡുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്ന ഡെൻസിറ്റി കുറഞ്ഞ ജിപ്സം, സിമന്റ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന മീഡിയം ഡെൻസിറ്റി ജിപ്സം, മെഡിക്കൽ ഫീൽഡിൽ ഉപയോഗിക്കുന്ന മെഡിക്കേറ്റഡ് ജിപ്സം, ഇതുകൂടാതെ കൺസ്ട്രക്ഷൻ മേഖലയിൽ ഉപയോഗിക്കുന്ന നാച്ചുറൽ ജിപ്സം, ഹൈ ഡെൻസിറ്റി ജിപ്സം, പ്ലാസ്റ്ററിങ്ങിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന HD ഗ്രേഡ്, MR ഗ്രേഡ്, HD-MR എന്ന ഹൈ ഡെൻസിറ്റി മൊയ്‌സ്ചർ റെസിസ്റ്റന്റ് ജിപ്സം, കൂടാതെ എല്ലാവിധ കാലാവസ്ഥയിലും ഉപയോഗിക്കാൻ പറ്റുന്ന പോളിമർ ജിപ്സം എന്നിങ്ങനെയുള്ള ഒരുപാട് മെറ്റീരിയലുകൾ വിവിധ ആവശ്യങ്ങൾക്കായി ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇതിൽ... ഹൈ പ്യുരിറ്റിയുള്ള പ്ലാസ്റ്ററിങ്ങ് ഗ്രേഡ് ജിപ്സം എന്നാൽ 95% ന് മുകളിൽ CaSo4 കണ്ടന്റുകളും, 5% ഇൽ താഴെ ഇമ്പ്യൂരിറ്റിസും അടങ്ങിയ മെറ്റീരിയൽ ആയിരിക്കണം. ഇതിൽ പ്ലാസ്റ്ററിങ്ങ് ജിപ്സത്തിന്റെ ക്വാളിറ്റി നിശ്ചയിക്കുന്ന സൾഫർ ട്രൈഓക്സൈഡ് (So3) 50% ന് മുകളിൽ അടങ്ങിയിരിക്കുന്ന, 650-800 kg/m3 ഡെൻസിറ്റിയുള്ള മെറ്റീരിയൽ ആണ് പ്ലാസ്റ്ററിങ്ങ് ഗ്രേഡ് ജിപ്സം എന്ന് പറയുന്നത്. സൾഫർ ട്രൈഓക്സൈഡ് (So3) ന്റെ അളവ് കുറയുമ്പോൾ ജിപ്സത്തിന്റെ ബോണ്ടിങ്ങ് സ്‌ട്രെങ്ത് കുറയുകയും, ഈർപ്പവുമായുള്ള നിരന്തര സമ്പർക്കത്തിൽ കാലക്രെമേണ ജിപ്സത്തിന്റെ ബോണ്ടിങ്ങ് സ്ട്രെങ്ത് കുറഞ്ഞ് പ്ലാസ്റ്ററിങ്ങ് പൊടിഞ്ഞു പോകാനുള്ള സാധ്യത കൂടുകയും ചെയ്യുമെന്നതാണ് സാധാരണ ജിപ്സത്തിന്റെ ഏറ്റവും പ്രധാന ന്യുനത. മഴയുടെയും, ഈർപ്പത്തിന്റെയും അളവ് വളരെ കൂടുതലുള്ള കേരളം പോലുള്ള സ്ഥലങ്ങളിൽ ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യാൻ നമ്മൾ മടിക്കുന്നതും ഈയൊരു കാരണം കൊണ്ടാണ്. നാച്ചുറൽ ജിപ്സം പ്ലാസ്റ്ററിൽ തുടർച്ചയായി വെള്ളവും, ഇർപ്പവും വരുകയാണെങ്കിൽ കാലക്രെമേണ സംഭവിക്കാവുന്ന കംപ്ലൈന്റുകൾ ഈ റിപ്പോർട്ടിലൂടെ നമുക്ക് മനസിലാക്കാം. https://www.researchgate.net/publication/273405688_Effect_of_Water_on_the_Degradation_of_Gypsum_Plaster_Coatings_Inspection_Diagnosis_and_repair. അതുപോലെ ജിപ്സത്തിന്റെ ഡെൻസിറ്റി കുറയുന്നതിനനുസരിച്ച് ജിപ്സം സോഫ്റ്റ്‌ ആവുകയും, ചെറിയ തട്ടലും മുട്ടലും ഉണ്ടാകുമ്പോൾതന്നെ പൊട്ടിപ്പോളിഞ്ഞു പോകാനുമുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ മാർക്കറ്റിൽ കിട്ടുന്ന ഏത് ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്താലും 7 ഓ 8 ഓ വർഷത്തേക്ക് നമ്മുടെ പ്ലാസ്‌റ്ററിങ്ങിന് ഒന്നും സംഭവിക്കാനില്ല എന്നതാണ് സത്യം. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലുള്ള സ്ഥലങ്ങളിൽ, ജിപ്സം ഈർപ്പവുവായി പ്രവർത്തിച്ച് 6 ഓ 7 ഓ വർഷങ്ങൾക്ക് ശേഷം മാത്രമേ ക്വാളിറ്റി കുറഞ്ഞ ജിപ്സത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളൂ. ഇത് അറിയാവുന്നവരാണ് ക്വാളിറ്റിയില്ലാത്ത പലതരം മെറ്റീരിയലുകളും, പല ബ്രാന്റുകളിൽ മാർകറ്റിൽ കൊണ്ടുവരുന്നതും, ലൈഫ് ടൈം വാറന്റി നൽകാം എന്ന് പറഞ്ഞു നമ്മുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയും, കുറച്ച് കാലത്തിന് ശേഷം ചെയ്യുന്ന കമ്പനിയും, ലൈഫ്ടൈം വാറന്റി കൊടുത്ത അവരുടെ പ്രമുഖ ബ്രാന്റുകളും അപ്രക്ത്ത്തിക്ഷമാകുന്നതും. സത്യത്തിൽ ഇങ്ങനെയുള്ള കമ്പനികൾ രെജിസ്റ്റർ ചെയ്ത തിയ്യതിയും, GST Reg. നും ഗൂഗിളിൽ സേർച്ച്‌ ചെയ്ത് നോക്കിയാൽ മതി 15 ഉം 20 ഉം വർഷം എക്സ്പീരിയൻസ് അവകാശപ്പെടുന്നവരുടെ മാർക്കറ്റിലുള്ള എക്സ്പീരിയൻസും, ക്രെഡിബിലിറ്റിയും മനസിലാക്കാൻ. എന്നിരുന്നാലും, നമ്മൾ ഉപയോഗിക്കുന്ന മെറ്റീരിയലുകളെക്കുറിച്ചുള്ള ചെറിയൊരു അറിവ് നമുക്കും ആവശ്യമാണ്. ജിപ്സം പ്ലാസ്റ്ററിങ്ങ് മേഖലയിൽ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏതെല്ലാമാണന്നുനോക്കാം.. നാച്ചുറൽ ജിപ്സം... നാച്ചുറൽ ജിപ്സത്തിനെ അതിന്റെ പ്രൊസ്സസിങ്ങ് രീതി അനുസരിച്ച് 2 ആയി തിരിക്കാം. 1. ജിപ്സം പൗഡർ 2. ജിപ്സം പ്ലാസ്റ്റർ സാധാരണ ജിപ്സം ബോർഡ് വർക്കുകൾക്കും അതിന്റെ അനുബന്ധ വർക്കുകൾക്കും വ്യാപകമായി ഉപയോഗിക്കുന്ന പ്യുരിറ്റിയും, ഡെൻസിറ്റിയും കുറഞ്ഞ മെറ്റീരിയലാണ് ജിപ്സം പൗഡർ. എന്നാൽ, 80% ത്തോളം (CaSo4) കാൽസ്യം സൾഫെറ്റും, 20% ത്തോളം മറ്റുള്ള ഇമ്പ്യൂരിറ്റിസും, അതിൽ 40% ഇൽ താഴെ സൾഫർ ട്രൈഓക്സൈഡും (So3)അടങ്ങിയ 600-700kg/m3 ഡെൻസിറ്റിയിൽ ലഭിക്കുന്ന, പ്ലാസ്റ്റർ ചെയ്യാൻ വ്യാപകമായി ഉപയോഗിച്ചുവരുന്ന മെറ്റീരിയലാണ് നാച്ചുറൽ ജിപ്സം പ്ലാസ്റ്റർ. ഹൈ ഡെൻസിറ്റി (HD Grade) ജിപ്സം... 95% ത്തോളം പ്യുരിറ്റിയുള്ള കാൽസ്യം സൾഫെറ്റും, 5% മാത്രം ഇമ്പ്യൂരിറ്റിസും, 50% ന് മുകളിൽ സൾഫർ ട്രൈഓക്സൈഡും (So3), 700-800kg/m3 ടെൻസിറ്റിയുമുള്ള മെറ്റീരിയലാണ് HD ഗ്രേഡ് ജിപ്സം. സത്യത്തിൽ ഇതാണ് പ്ലാസ്റ്റർ ചെയ്യാൻ ഉപയോഗിക്കേണ്ട മെറ്റീരിയൽ, എന്നാൽ അറിവില്ലായ്മ കൊണ്ടോ, അല്ലെങ്കിൽ കൂടുതൽ ലാഭം നോക്കിയോ ആൾക്കാർ പ്യൂരിറ്റി കുറഞ്ഞ ജിപ്സം പ്ലാസ്റ്ററിങ്ങ് ചെയ്യാൻ ഉപയോഗിക്കുന്നു. ജിപ്സം ഈർപ്പത്തെ വളരെ വേഗത്തിൽ ആഗിരണം ചെയ്യുന്ന മെറ്റീരിയൽ ആയതിനാൽ, ഈർപ്പം കൂടിയ കാലാവസ്ഥയിൽ ജിപ്സത്തിന്റെ തന്മാത്രകൾ തമ്മിലുള്ള ബോണ്ടിങ്ങ് സ്‌ട്രെങ്ത് കുറഞ്ഞ് മെറ്റീരിയൽ പൊടിഞ്ഞു പോകുന്നതിനെ പ്രതിരോധിക്കുന്നത്തിനായി ഇലാസ്‌റ്റോമെറിക്ക് നാനോ-പോളിമർ മിക്സ്‌ ചെയ്യുന്നതിലൂടെ, ജിപ്സത്തിന്റെ ഈർപ്പ പ്രതിരോധശേഷി വർദ്ധിക്കുകയും, തുടർച്ചയായി 6 മാസത്തോളം മഴ ലഭിക്കുന്ന കേരളത്തിലെ കാലാവസ്ഥയിൽ, തുടർച്ചയായ ഈർപ്പം മൂലം 7 ഓ 8 ഓ വർഷങ്ങൾക്കുശേഷം സാധാരണ ജിപ്സത്തിനുണ്ടാകുന്നതുപോലുള്ള ബലം കുറഞ്ഞ് പൊടിഞ്ഞുപോകുക, പൊട്ടി അടർന്നു വീഴുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സാധിക്കുന്നു. ഇങ്ങനെ ഹൈ ഡെൻസിറ്റി ജിപ്സത്തിൽ (HD Grade) ഇലാസ്‌റ്റോമെറിക്ക് നാനോ-പോളിമർ മിക്സ്‌ ചെയ്ത്‌ ചെയ്യുന്ന മെറ്റീരിയലാണ് പോളിമറൈസ്ഡ് മൊയ്‌സ്ചർ റെസിസ്റ്റന്റ് ജിപ്സം പ്ലാസ്റ്ററിങ്ങ് (HD-MR) എന്നാൽ സാധാരണ മിഡിയം ടെൻസിറ്റിയുള്ള ജിപ്സത്തിൽ പോളിമർ ചേർത്ത മെറ്റീരിയലാണ് MR ഗ്രേഡ് ജിപ്സം പ്ലാസ്റ്റർ. HD-MR ഗ്രേഡിലോ, MR ഗ്രേഡിലോ ഉള്ള 2ഓ 3 ഓ കമ്പനികളുടെ ജിപ്സം പ്ലാസ്റ്റർ മാത്രമാണ് ഇപ്പോൾ കേരളത്തിൽ ലഭ്യമായിട്ടുള്ളത്. എന്നാൽശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം എന്താണെന്നാൽ സിമന്റിനെപോലെതന്നെ ജിപ്സത്തിനും എക്സ്പയറി ഡേറ്റ് ഉണ്ട് എന്നതാണ്. ജിപ്സം പൌഡർ നിർമ്മിച്ച തിയ്യതി മുതൽ 3 മാസവും, നാച്ചുറൽ ജിപ്സം പ്ലാസ്റ്റർ 6 മാസം വരെയും, HD ഗ്രേഡ് ജിപ്സം ഒരു വർഷവും, HD-MR ഗ്രേഡ് ജിപ്സം 2 വർഷവുമാണ് പ്ലാസ്റ്ററിങ്ങ് ചെയ്യാൻ കഴിയുന്ന കാലാവധി എന്നുപറയുന്നത്. എന്നാൽ ഈ കാലാവധി അറിയാൻ നിർമ്മിച്ച തീയ്യതിയോ, ബാച്ച് നമ്പറോ കേരളത്തിൽ വിൽക്കപ്പെടുന്ന രണ്ടോ, മൂന്നോ കമ്പനിയുടെ ബാഗുകളിലല്ലാതെ മറ്റോന്നിലും പ്രിന്റ് ചെയ്ത് കാണാൻ സാധിക്കുകയുമില്ല എന്നതാണ് സത്യം. എക്സ്പയറി ഡേറ്റ് കഴിഞ്ഞ മെറ്റീരിയൽ ഉപയോഗിച്ചാൽ വളരെ വേഗത്തിൽ ജിപ്സം പ്ലാസ്റ്ററിങ്ങിന് കേടുപാടുകൾ സംഭവിച്ചേക്കാം എന്ന് ഈ രംഗത്തെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ...... കാലം മാറി, ടെക്നോളജി മാറി, മുൻകാലങ്ങളിളെല്ലാം പെയിന്റ് അടിച്ചു 2 ഓ 3 ഓ വർഷത്തെ വെയിലും, മഴയും കഴിയുമ്പോൾതന്നെ പെയിന്റ് എല്ലാം പൊളിഞ്ഞിളകി പോകുന്നത് പതിവായിരുന്നു, എന്നാൽ ഇന്ന് ഈർപ്പത്തെ പ്രതിരോധിക്കുന്ന ഇലാസ്‌റ്റോമെറിക്ക് നാനോ-പോളിമർ ഫൈബർ ടെക്നോളജിയോടുകൂടിയ പോളിമറൈസ്ഡ് പെയിന്റ്കൾ വന്നു, കൂടാതെ പോളിമർ പുട്ടി, പോളിമർ സിമന്റ് എന്നിങ്ങനെയുള്ള ഒരുപാട് പോളിമറൈസ്ഡ് പ്രൊഡക്ടുകൾ വരുകയും, അതിന്റെ ഫലമായി മെറ്റീരിയലുകളുടെ ലൈഫ് ഇരട്ടിയായി വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന്, എക്സ്റ്റീരിയർ പെയിന്റ്കളിലും, പുട്ടിയിലും ഈർപ്പത്തെ പ്രതിരോധിക്കാനും, ഫംഗസും, പായലും, പൊട്ടലും വരാതിരിക്കാനുമായി നിർമ്മാണ കമ്പനികൾ ഇലാസ്‌റ്റോമെറിക്ക് നാനോ- പോളിമറുകൾ ആഡ് ചെയ്യുകയും, ഇങ്ങനെ നിർമ്മിക്കുന്ന മെറ്റീരിയലുകൾ വർഷങ്ങളോളം കേടുകൂടാതെ നിലനില്ക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് മെറ്റീരിയൽസ് ഉപയോഗിക്കുമ്പോൾ അഡ്വാൻസ്ഡ് ടെക്നോളജിയിലുള്ള മെറ്റീരിയൽസ് ഉപയോഗിച്ചാൽ നമുക്ക് കൂടുതൽ മെറ്റീരിയൽ ലൈഫും, അതോടൊപ്പം പണവും ലാഭിക്കാം. ജിപ്സം പ്ലാസ്റ്ററിങ്ങ് മേഖലയിൽ അഡ്വാൻസ് ടെക്നോളജിയോടുകുടിയ ഒരേഒരു പോളിമറൈസ്ഡ് ജിപ്സം പ്ലാസ്റ്ററിങ്ങ് ആണ് Sarwinplast HD-MR. ഗവ: ഓഫ് ഇന്ത്യ IS ക്വാളിറ്റി ടെസ്റ്റ്‌ സർട്ടിഫിക്കറ്റോഡ് കൂടിയ, നിർമ്മിച്ച തിയ്യതിയും, എക്സ്പയറി ഡേറ്റും പ്രിന്റ് ചെയ്ത സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച ഈർപ്പപ്രതിരോധശേഷി കൂടിയ പോളിമർ ജിപ്സം പ്ലാസ്റ്ററിങ്ങുകളിലോന്നാണ് Sarwinplast HD-MR. For More Details: www.sarwinplast.com Kannur : xxxxxxxxxxxxx2 C.Care xxxxxxxxxxxxxxxx229 Office xxxxxxxxxxxxxxx 6229 Toll-frxxxxxxxxxxxxxxx70xxxxxxxxxxxxxxxxx Sarwinplast 12x7 Hxxxxxxxxxxxxxx88 302 4444

Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum plastering bathroom, kitchen പോലുള്ള area കളിൽ പ്രോത്സാഹിപ്പിക്കുന്നില്ല. മറ്റൊന്നും കുഴപ്പം ഇല്ല.. പിന്നെ സാധാ പ്ലാസ്റ്റർ കഴിഞ്ഞാൽ നനയ്ക്കേണ്ടി വരുമല്ലോ. ഇതിന് അങ്ങനെ ഒരുപാട് ആവശ്യം വരുന്നില്ല. പിന്നെ സാധാരണ plastering നേക്കാൾ നല്ല finishing ആണ്. പുട്ടി ഇടേണ്ട ആവശ്യം ഒന്നും വരുന്നില്ല. നേരിട്ട് പൈന്റടിക്കാം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store