Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Prasanth KP
Home Owner | Pathanamthitta, Kerala
പഞ്ചായത്തു പരിധിയിൽ ഒരു വീട് വെക്കാനുള്ള procedures എന്തെല്ലാം ആണ്?.... പഞ്ചായത്തിൽ അപേക്ഷ നൽകേണ്ടത് എങ്ങനെയാണു? അപേക്ഷയോടൊപ്പം വീടിന്റെ പ്ലാനും നൽകണോ?
0
0
More like this
SUNIL Kumar
Home Owner
എല്ലാവർക്കും പുതുവത്സരാശംസകൾ. ഞാൻ ഒരു വീട് വയ്ക്കുവാൻ ഉദ്ദേശിക്കുന്നു. പഞ്ചായത്തിൽ നിന്ന് പെർമിഷൻ ലഭിക്കുന്നതിനു വേണ്ടി എന്തെല്ലാം കൊടുക്കണം എന്ന് പറയാമോ. അതുപോലെ എത്ര ദിവസത്തിനുള്ളിൽ ലഭിക്കും.
Anu B
Home Owner
ഒരു വീട് വെക്കുന്നതിന് മുൻപായി builder and owner agreement ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ main ayi നോക്കണം എന്ന് ഒന്ന് പറഞ്ഞു തരുമോ
Harikrishnan C Nair
Home Owner
ഹായ് നമസ്കാരം, എനിക്ക് ഒരു 7 സെൻ്റ് സ്ഥലം ഉണ്ട്, അവിടെ വീതി കുറവാണ് ഏകദേശം ഒരു 28 അടി ആണ് ഉള്ളത്. ഞാൻ അവിടെ ഒരു വീട് വെക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. വാസ്തു അനുസരിച്ച് പ്ലാൻ വരക്കാൻ ഒരാൾക്ക് കൊടുത്തിട്ടുണ്ട്. 4 ബെഡ്റൂം വെച്ച് ഉള്ള ഒരു വീട് ആണ് ഞാൻ ഉദ്ദേശിക്കുന്നത്, ഏകദേശം ഒരു 1400- 1500 sqft. ബഡ്ജറ്റ് റേറ്റിൽ നമ്മുടെ പ്ലാൻ വെച്ച് വീട് പണിയുന്ന ബിൽഡേഴ്സ് ഉണ്ടോ?
Ajesh n divakaran
Home Owner
പ്രിയപ്പെട്ടവരെ ഞാന് ഒരു വീട് വയ്ക്കുവാൻ പോകുകയാണ് . വീടിന്റെ മുൻഭാഗത്തു കാണുന്ന റെഡ് മാർക്ക് ചെയത ജനല് stair landing മൂലം കുറച്ചു ഭാഗം മറഞ്ഞു പോകും . ഇതിന് പകരം എന്തു ആണ് ഇവിടെ വരുതെണ്ടത് ? അവിടെ വാസ്തു പ്രകാരം open ആയി കിടക്കേണ്ടത് ഉണ്ട് . എല്ലാ നല്ലവരായ കൂട്ടുകാരില് നിന്നും നിര്ദേശങ്ങൾ ക്ഷണിക്കുന്നു
Nowshad Illickal
Home Owner
5 cent സ്ഥലം ഉണ്ട് എനിക്ക്.. അതിൽ ഒരു വീട് പണിയണം. ചതുരത്തിൽ ആണ് സ്ഥലം. താഴെ 2റൂം. കിച്ചൻ. വർക്ക് ഏരിയ. സിറ്റുഔട്ട്. ഡ്രസ്സ് റൂം. ബാത്റൂം കോമൺ. പോർച്ച്. ഹാൾ. സ്റ്റെയർ വേണം.. plan ഉണ്ടോ
Divya Velayudhan
Civil Engineer
ഒരു എഞ്ചിനീയറിംഗ് വർക്ക് ഷോപ്പ്(structural steel fabrication work) നു പെർമിറ്റ് എടുക്കുവാൻ എന്തൊക്കെ ഡോക്യൂമെന്റസ് ആണ് പഞ്ചായത്തിൽ നൽകേണ്ടത്???
MARX MON
Service Provider
പത്തനംതിട്ട മുനിസിപ്പാലിറ്റി യിൽ 1250 സ്ക്വയർഫീറ്റിൽ കണ്ടംപെററി(contemporary)സ്റ്റൈലിൽ രണ്ടുനില വീട് വയ്ക്കുവാൻ താല്പര്യമുണ്ട് . നിലവിലെ വിപണി വിലയുടെ അടിസ്ഥാനത്തിൽ എത്ര രൂപ ചിലവാകും ഇന്റീരിയർ ഉൾപ്പെടെ.. അതുപോലെ തന്നെ വീടിന്റെ പ്ലാനും ആവശ്യമാണ്... അഭിപ്രായങ്ങൾ അറിയിക്കുമല്ലോ??
Dilshad Dil
Home Owner
5 സെന്റിൽ 450 sqft പഞ്ചായത്തിന്റെ വീട് വെക്കാൻ ആണ്. നല്ല ഒരു പ്ലാനും 3ഡി യും ഉണ്ടോ. pls help🙏
Trever Thomas
Home Owner
ഞാൻ ഒരു മൂന്നു ബെഡ്റൂം എന്ന നിലയിൽ ഒരു വീട് പ്ലാൻ ചെയ്യുന്നു ഏകദേശം 1000 sq ft ആണ് ഉദ്ദേശിക്കുന്നത് സ്ട്രക്ചർ വർക്ക് തീരാൻ ഏകദേശം എത്ര രൂപ ആകും 3 ബെഡ്റൂം 1 അറ്റാച്ഡ്,1 കോമൺ ബാത്രൂം
balakrishnan k
Home Owner
ഞാൻ ഒരു വീട് പണിയാൻ തുടങ്ങുകയാണ്. നിലവിൽ ഒരു നില മാത്രമേ ഉള്ളു. ഭാവിയിൽ മുകളിൽ മുറി പിടിക്കാൻ ഉള്ള ഉദ്ദേശത്തോടെ ആണ്. അങ്ങനെയുള്ളപ്പോൾ താഴത്തെ നില പണിയാൻ 6 inch കോൺക്രീറ്റ് കട്ട ഉപയോഗിച്ചാൽ മതിയാകുമോ
Sudhi S
Home Owner
നാല് കെട്ട് വീട് കൊണ്ടു ഉണ്ടാകുന്ന കുഴപ്പങ്ങൾ എന്തെല്ലാം ആണ്? റൂഫ് ഓട് ഇടാൻ ആണ് ഉദേശിക്കുന്നത്!
Midhun Mathew
Home Owner
ചെറിയ ഒരു വീട് വയ്ക്കണം എന്ന് ആഗ്രഹമുണ്ട്, മാക്സിമം ഏരിയ യുടിലൈസ് ചെയ്യുവാൻ എന്തെല്ലാം കാര്യങ്ങൾക്കാണ് കൂടുതൽ ഇംപോർട്ടൻസ് കൊടുക്കേണ്ടത്?
aps ad
Home Owner
നിലവിലുള്ള വീട് 770 sqft ആണ്. മുകളിലേക്ക് ഒരു 500 sqft കൂടെ എടുക്കാൻ ഉദ്ദേശിക്കുന്നു. പഞ്ചായത്തിൽ പെർമിറ്റ് എടുക്കുമ്പോൾ കൊടുക്കേണ്ടി വരുന്ന തുക 500 sqft നു ആണോ അതോ total 1270 sqft നു ആണോ കൊടുക്കേണ്ടി വരിക?
Suresh Kumar
Service Provider
ഞാൻ ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നു നല്ല ഇഷ്ടിക എവിടെ ലഭിക്കും എന്ന് പറയാമോ കൂടാതെ വിളിക്കാനുള്ള നമ്പരും? എന്റെ സ്ഥലം മാവേലിക്കര ആണ്.
BMC mazhavil
Home Owner
ഞാൻ ഒരു സാധാരണക്കാരൻ ആണ് ലോൺ കിട്ടുന്നത് 11ലക്ഷം ആണ്. പിന്നെ കയ്യിലുള്ളത്തും കടം വാങ്ങിയതും കൂടെ കൂട്ടിയാൽ 15 ലക്ഷം രൂപ ആകെ കാണും. ആ 15 ലക്ഷം രൂപയ്ക്ക് 3 കിടക്ക മുറി ഉള്ള ഒരു വീട് പണിയാൻ പറ്റുമോ
praveen ghosh
Home Owner
നല്ല ഒരു നാല് കെട്ട് വീടിന്റെ പ്ലാനും അതിന് എത്ര ചിലവ് വരും എന്ന് അറിയുന്നവർ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
Sambath C R
Home Owner
ഞാൻ ഒരു വീട് വെക്കാൻ പോകുന്നു.. ആദ്യം എന്തൊക്കെ ആണ് നമ്മൾ ചെയ്യേണ്ടത്... ആദ്യം plan ആണോ design ആണോ ചെയ്യേണ്ടേ...
Jense Chandran
Home Owner
ഒരു വീട് വയ്ക്കാൻ ആഗ്രഹിക്കുന്നു. 1500 square feet ആണ് ഉദ്ദേശം.25ലക്ഷം ആണ് ബഡ്ജറ്റ്.2നിലകളിൽ ആയി പണിയുവാണ് എങ്കിൽ 4ബെഡ് റൂം അറ്റാച്ഡ് , living ഏരിയ, സിറ്റ് ഔട്ട്,കിച്ചൺ എന്നിവ ഈ പറഞ്ഞ തുകയിൽ നിൽക്കുമോ. നിങ്ങളുടെ അഭിപ്രായം എന്താണ്. ഇടുക്കി കട്ടപ്പന ആണ് സ്ഥലം.
Anju Vaishak
Home Owner
ഞങ്ങൾ ഒരു വീട് വെക്കാൻ പ്ലാൻ ഉണ്ട് . buget home ആണ് ഉദ്ദേശിക്കുന്നത് full കോൺട്രാക്ട് ആണോ അതോ ലേബർ കോൺട്രാക്ടോ ഏതായിരിക്കും better option...
Shankar MN
Service Provider
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമംബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 2* *പ്ലോട്ടിന്റെ മുകളിലൂടെ ഇലക്ട്രിക് ലൈൻ കടന്നു പോകുന്നുണ്ടെങ്കിൽ അവിടെ വീട് വെക്കാൻ സാധിക്കുമോ?* സാധിക്കും. ഇലക്ട്രിക് ലൈനിൽ നിന്ന് നിശ്ചിത അകലം പാലിച്ച് ഏതുതരം കെട്ടിടവും നിർമ്മിക്കാൻ കഴിയും. ഹൊറിസോണ്ടൽ ആയി 1.2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 2.5 മീറ്റർ അകലവും പാലിച്ചു വേണം വീട് നിർമ്മിക്കാൻ. ഹൈ വോൾട്ടേജ് ഇലക്ട്രിക് ലൈൻ ആണ് കടന്നു പോകുന്നത് എങ്കിൽ ഹൊറിസോണ്ടൽ ആയി 2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 3.7 മീറ്റർ അകലവും പാലിക്കുക. *സൺഷെഡിന്റെ അളവ് എത്ര വരെ പുറത്തേക്ക് തള്ളാൻ കഴിയും?* 2 അടി വരെ സെറ്റ്ബാക്ക് ആണ് എങ്കിൽ 0.3 m (30cm) വരെ സൺഷെഡ് പുറത്തേക്ക് തള്ളി നിറുത്താനുള്ള അനുവാദമുള്ളൂ. 1-1.5 m വരെ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.6 m പ്രൊജക്ഷൻ അനുവദനീയമാണ്.1.5 m മുകളിൽ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.75 m ഷെഡിന്റെ പ്രൊജക്ഷനും ചെയ്യാവുന്നതാണ്. *കോമ്പൗണ്ട് മതിൽ കെട്ടുന്നതിന് പെർമിഷൻ വാങ്ങണമോ?* ബിൽഡിംഗ് റൂൾ 2019 ചട്ടം 69 23 പ്രകാരം കോമ്പൗണ്ട് മതിൽ കെട്ടുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. പ്രത്യേകിച്ച് നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ പ്രധാന റോഡുകൾ ഇവയോട് ചേർന്നുള്ള മതിൽ നിർമ്മാണത്തിന് തീർച്ചയായും പെർമിറ്റ് എടുക്കേണ്ടതാണ്. പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതേപോലെ കോമ്പൗണ്ട് വാൾ പുനർ നിർമ്മിക്കുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. *കിണർ കുഴിക്കുന്നതിന് പെർമിറ്റ് വാങ്ങണമോ?* അതെ. കിണർ കുഴിക്കുന്നതിനും പെർമിറ്റ് ആവശ്യമാണ്. പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിക്കുക. പെർമിറ്റ് ലഭിച്ചതിന് ശേഷം മാത്രമേ കിണറു പണി ആരംഭിക്കാൻ പാടുള്ളൂ. *ഈ പെർമിറ്റ് കാലാവധി എത്ര കാലമാണ്?* നേരത്തെ പെർമിറ്റ് കാലാവധി മൂന്നു കൊല്ലം ആയിരുന്നു ഇപ്പോഴത് അഞ്ചു കൊല്ലമായി പുതുക്കിയിട്ടുണ്ട്. അഞ്ചുകൊല്ലം കഴിഞ്ഞ് ഈ പെർമിറ്റ് ഒരു തവണ പുതുക്കി എടുക്കാവുന്നതാണ്.
Join the Community to
start finding Ideas &
Professionals