hamburger
as la

as la

Home Owner | Kozhikode, Kerala

ചെങ്ക്കൽ കൊണ്ടല്ലാതായ ചുമര് കെട്ടാൻ വേറേ എന്തങ്കിലും മെത്തിരിയൽ ഉണ്ടോ
likes
8
comments
5

Comments


Tinu J
Tinu J

Civil Engineer | Ernakulam

1) ഇഷ്ടിക- നീളം - 20cm,വീതി-9cm ഉയരം-6cm.ഇതിൻറെ വെയിറ്റ് ഏകദേശം 2 കിലോ ഉണ്ടാകും. മാർക്കറ്റ് പ്രൈസ് 10 മുതൽ 13 രൂപ വരെ . 1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് പണിയണമെങ്കിൽ ഏകദേശം 32,000 മുതൽ 32500 ഇഷ്ടികകൾ വേണ്ടിവരും . 2) ചെങ്കല്ല്- നീളം-33cm, വീതി-19cm, ഉയരം-23cm. ഇതിൻറെ ഭാരം ഏകദേശം 33 കിലോയോളം വരും .മാർക്കറ്റ് പ്രൈസ് ഏകദേശം 10 മുതൽ 68 വരെ .1500 സ്ക്വയർ ഫീറ്റ് ബിൽഡിങ് നിർമ്മിക്കണമേങ്കിൽ 2850 മുതൽ 2 900 ചെങ്കല്ലുകൾ വേണ്ടിവരും. 3) സിമൻറ് സോളിഡ് ബ്ലോക്ക്- നീളം-36cm, വീതി -12.5cm,ഉയരം-18cm. ഇതിൻറെ ഭാരം ഏകദേശം 17 കിലോഗ്രാമോളം വരും.ഇത് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിൻറെ വില മാർക്കറ്റിൽ 35 മുതൽ 43 വരെയാണ്.1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിംഗ് നിർമ്മിക്കുവാൻ 3250 എണ്ണം സിമൻറ് കട ആവശ്യമുണ്ട്. ഏറ്റവും കൂടുതൽ ലോഡ് എടുക്കുന്നത് ഈ സോളിഡ് സിമൻറ് ബ്ലോക്ക് ആണ്. 4) എ എ സി ബ്ലോക്ക്- നീളം -60cm,വീതി-10cm, ഉയരം-20cm. ഈ ബ്ലോക്ക് പല സൈസിലും മാർക്കറ്റിൽ അവൈലബിൾ ആണ്. ഇതിന് ഏകദേശം ഭാരം എട്ടു കിലോയോളം വരും. ഇതിൻറെ മാർക്കറ്റ് പ്രൈസ് 80 മുതൽ 100 രൂപ വരെ വരും. 1500 സ്ക്വയർ ഫീറ്റ് ബിൽഡിംഗ് നിർമ്മിക്കുന്നതിന് 1800 മുതൽ 1850 ബ്ലോക്ക് വരെ വേണ്ടിവരും. വെയിറ്റ് ഏറ്റവും കുറവ് ഉള്ളതുകൊണ്ടും നീളം കൂടുതൽ ഉള്ളതുകൊണ്ടും ബിൽഡിങ് വർക്ക് വേഗത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. വെയ്റ്റ് ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും. 5) ഹുരുഡീസ് - നീളം40cm, വീതി-20cm. ഇതിന് ഏകദേശം ഒമ്പത് കിലോ ഭാരം ഉണ്ടായിരിക്കും. മാർക്കറ്റ് വില ഏകദേശം 85 മുതൽ 110 വരെയാണ്. 1500 സ്ക്വയർ ഫീറ്റ് ഉള്ള ബിൽഡിങ് ഉണ്ടാക്കാൻ 2800 കട്ടകൾ വേണ്ടിവരും. ഉപയോഗിച്ചാണ് വെയിറ്റ്ബെയറിംഗ് കപ്പാസിറ്റി കുറവായിരിക്കും.

Shan Tirur
Shan Tirur

Civil Engineer | Malappuram

കെട്ടിടനിർമ്മാണതതിനുപയോഗിക്കുന്ന വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് ഇഷ്ടിക.ചെളിയും കളിമണ്ണും കൂട്ടിക്കുഴച്ച് നിശ്ചിത അളവിലുള്ള മോൾഡുപയോഗിച്ച് വാർത്തെടുത്ത് ഉണക്കി ഉയർന്നതാപത്തിൽ ചുട്ടാണ് ഇഷ്ടിക നിർമ്മിക്കുന്നത്. നിർമ്മാണത്തിനായി ബ്ലോക്ക് കൊത്തുപണി ഉപയോഗിക്കുന്നത് വിലകുറഞ്ഞതും താങ്ങാനാവുന്നതുമാണ്. കോൺക്രീറ്റ് സിമന്റ് കട്ടകൾ ഒരു ക്യൂബിക് മീറ്ററിന് 1500 രൂപയിൽ താഴെയാണ് ബിൽഡർക്ക് ചെലവ്. ഹോട്ടലുകൾ, ഓഫീസുകൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിങ്ങനെയുള്ള അപ്പാർട്ട്‌മെന്റുകളുടെയും മറ്റ് തരത്തിലുള്ള പാർപ്പിട വസ്‌തുക്കളുടെയും വ്യാവസായിക, വാണിജ്യ കെട്ടിടങ്ങളുടെയും നിർമ്മാണം. മികച്ച താപ ഇൻസുലേഷൻ ശേഷി കാരണം, എഎസി ഇഷ്ടികകൾ ഇന്റീരിയർ, എക്സ്റ്റീരിയർ നിർമ്മാണത്തിൽ പ്രയോഗം കണ്ടെത്തുന്നു.

Irshad Mundambra
Irshad Mundambra

Mason | Malappuram

solid brick&AAC block.cement interlock&clay interlock.

ജിജു  വയനാട്
ജിജു വയനാട്

Mason | Wayanad

കുരിഡീസ് കട്ട ഉണ്ട് ഓട് രൂപത്തിൽ ആണ് റൂമിൽ നല്ല കൂൾ ആയിരിക്കും

Manoj Pkm
Manoj Pkm

Mason | Thrissur

stone. കൊണ്ട് ചെയ്യാം

stone. കൊണ്ട് ചെയ്യാം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store