hamburger
Sajeevan PK

Sajeevan PK

Home Owner | Kozhikode, Kerala

മഴവെള്ള പാത്തി വർക്കിനെക്കുറിച്ച് അറിയാൻ താത്പര്യം ഉണ്ട്
likes
3
comments
2

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഒരു കെട്ടിടത്തിൽ നിന്ന് മഴവെള്ളം കൊണ്ടുപോകുന്ന മേൽക്കൂരയുടെ അരികിലുള്ള പൈപ്പ് അല്ലെങ്കിൽ തൊട്ടിയാണ് പാത്തി . മറ്റൊരു തരം പാത്തി ഒരു തെരുവ് കർബിനോട് ചേർന്നുള്ള ഇൻഡന്റേഷനാണ്. ഈ പാത്തികളിലൂടെയും വെള്ളം ഒഴുകുന്നു, ഓരോ പുതിയ വീടിനും ഒരു പാത്തി സിസ്റ്റം സ്ഥാപിക്കുന്നു, കാരണം അതിന്റെ ജോലി-മഴയും കൊടുങ്കാറ്റ് വെള്ളവും മേൽക്കൂരയിൽ നിന്നും വീടിന്റെ അടിത്തറയിൽ നിന്നും അകറ്റിനിർത്തുന്നത്-വീടിന്റെ ഘടനാപരമായ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്. അതായത്, പാത്തി വൃത്തിയായി സൂക്ഷിക്കുകയും അവശിഷ്ടങ്ങൾ ഒഴിവാക്കുകയും ചെയ്യുമ്പോൾ.

Tinu J
Tinu J

Civil Engineer | Ernakulam

Water gutters( മഴവെള്ള പാത്തികൾ) 3 തരത്തിൽ ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ്.PVC മഴവെള്ള പാത്തികളും, UPVC മഴവെള്ള പാത്തികളും, അലൂമിനിയം മഴവെള്ള പാത്തികളും. മാർക്കറ്റിൽ അവൈലബിൾ ആണ്.ഇതിൽ അലൂമിനിയം മഴവെള്ള പാത്തികളും UPVCമഴവെള്ള പാത്തികൾക്ക് ആണ് കൂടുതൽ ബലവും ഈടും . പിവിസി പൈപ്പുകൾ മുറിച്ച് പാത്തികൾ ആക്കുമ്പോൾ പാത്തിയുടെ ബലത്തിനു കുറവ് വരുന്നതാണ് . സ്ക്വയർ ഷേപ്പുള്ള പാത്തികൾ ആണ് കൂടുതൽ നല്ലത്.കാരണം മഴവെള്ളം ഒട്ടും പോലും പുറത്തു പോകാതെ റെയിൻ ഹാർവെസ്റ്റിംഗ് സിസ്റ്റത്തിലേക്ക് വെള്ളം ഒഴുകി കൊണ്ടുപോകുവാൻ സ്ക്വയർ ഷേപ്പുള്ള മഴവെള്ള പാത്തിക്ക് കഴിയും "C" ഷേപ്പുള്ള പാത്തികളെക്കാൾ ബല കൂടുതലും ഈ സ്ക്വയർ ഷേപ്പുള്ള പാത്തിക്കാണ്.160mm, 220mm ,320mm അളവുകളിൽ ഈ സ്ക്വയർ ഷേപ്പ് പാത്തികൾ മാർക്കറ്റിൽ ലഭ്യമാണ്. പാത്തികൾക്കുള്ള ക്ലാമ്പ് തിരഞ്ഞെടുക്കുമ്പോൾ കഴിവതും PVC ക്ലാമ്പുകൾ അല്ലെങ്കിൽ UPVC അല്ലെങ്കിൽ ss steel ക്ലാമ്പുകൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മറ്റ് മെറ്റൽ ക്ലാമ്പുകൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമല്ല പെട്ടെന്ന് തന്നെ തുരുമ്പെടുത്ത് നശിക്കാൻ സാധ്യതയുണ്ട്. മഴവെള്ള പാത്തികൾ പിടിപ്പിക്കുമ്പോൾ 1m അല്ലെങ്കിൽ1.25m ഇടവിട്ട് ക്ലാമ്പുകൾ കൊടുക്കേണ്ടതാണ്. വെയിറ്റ് കാരണം കൊണ്ട് പാത്തികൾ തൂങ്ങുന്നതും മറ്റും ഒഴിവാക്കുവാൻ ഇങ്ങനെ ക്ലാമ്പുകൾ കൊടുക്കുന്നതുകൊണ്ട് സാധിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store