hamburger
raj lax

raj lax

Home Owner | Thrissur, Kerala

apstair എടുക്കാൻ അപേക്ഷ ഇവിടെ കൊടുക്കണം എന്തൊക്കെ ഡോക്യുമെന്റ് വേണം..?
likes
5
comments
3

Comments


shyn s
shyn s

Civil Engineer | Pathanamthitta

പ്ലാൻ, സൈറ്റ് പ്ലാൻ, ലൈസൻസ് ഉള്ള എഞ്ചിനീയറുടെ സർട്ടിഫിക്കറ്റ് പ്രമാണത്തിന്റെ കോപ്പി വസ്തു കരം കോപ്പി കൈവശവകാശം സർട്ടിഫിക്കറ്റ് പഴയ വീടിന്റെ കരം അടച്ചത് ( എല്ലാം പുതിയത് കാലാവധി കഴിഞ്ഞത് ആകരുത് ) ആധാർ കോപ്പി ഇത്രയും വേണം

Tinu J
Tinu J

Civil Engineer | Ernakulam

Upstair പുതുതായി പണിയാനുള്ള രീതിയിലാണെങ്കിൽ ഒരു പുതിയ പ്ലാനിന് പെർമിറ്റ് എങ്ങനെ എടുക്കണം, അതേ രീതിയിൽ തന്നെ ഇതിനുള്ള ഫോംമും മറ്റുകാര്യങ്ങളും പഞ്ചായത്തിന് (അല്ലെങ്കിൽ മുനിസിപ്പാലിറ്റി അല്ലെങ്കിൽകോർപ്പറേഷന്) സമർപ്പിക്കേണ്ടതാണ്. 1 ബിൽഡിങ് പണിയുന്നതിനുള്ള പെർമിറ്റ് കിട്ടുന്നതിലേക്ക് ഉള്ള അപ്ലിക്കേഷൻ ഫോം. 2, എക്സിസ്റ്റിങ് പ്ലാനിറെയും, പുതിയ പ്ലാനിൻറെയും കോപ്പിയും, ലൊക്കേഷൻ സ്കെച്ചും. 3,പ്ലാൻ വരച്ച ലൈസൻസിയുടെ സെൽഫ് അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റിൻറെ കോപ്പി. 4,ലൈസൻസി അറ്റസ്റ്റ് ചെയ്ത പ്ലാൻ. 5, കരം അടച്ച രസീതിൻറെ കോപ്പി. 6, താഴത്തെ ഫ്ളോറിലെ ബില്ലിംഗ് tax receipt ൻറെ കോപ്പി. എന്നീ രേഖകളാണ് സമർപ്പിക്കേണ്ടത്.

Shan Tirur
Shan Tirur

Civil Engineer | Malappuram

upastair undakkunnathin prayktyeka apeksha alla.. oru veedin engane permitt edukkanam athupole thanne aan reethi. *building permitt form *plan, location copy *engineer surtificate *nikuthi adacha form

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store