hamburger
abdul majeed

abdul majeed

Home Owner | Ernakulam, Kerala

ഒരു സ്ഥലത്തിന്റെ കുറച്ചു ഭാഗം നമ്മൾ വാങ്ങുമ്പോൾ മുൻ ആധാരം അവരുടെ (സ്ഥലം ഉടമസ്ഥന്റെ )കയ്യിൽ ആയിരിക്കും. അപ്പോൾ ലോണിന് അപേക്ഷിക്കുമ്പോൾ മുൻ ആദരത്തിന്റെ കോപ്പി അല്ലേ കൊടുക്കാൻ പറ്റൂ.
likes
1
comments
4

Comments


Krishnakumar  B
Krishnakumar B

Home Owner | Alappuzha

apply for certified copy from registration department,but bank needs original on legal verification process only

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

മുൻ ആധാരത്തിന്റെ copy ആദ്യം കൊടുക്കുക . ബാങ്കിന്റെ ലീഗൽ അഡ്വകേറ്റ് പറയുമ്പോൾ സ്ഥലം ഉടമ്മസ്ഥനെ കൂട്ടി കൊണ്ട് പോയി ഒർജിനൽ മുന്നാധാരം കാണിക്കുക. അവർ അപ്പോൾ തന്നെ check ചെയ്തു തിരിച്ചു തരും

Baiju PC
Baiju PC

Home Owner | Kottayam

മുന്നാധാരത്തിന്റെ കോപ്പി നോട്ടറി അറ്റസ്റ്റു ചെയ്തു തരുവാൻ സ്ഥലം ഉടമസ്ഥനോട് പറയുക. ലോണിന് അപേക്ഷിക്കാൻ ഇത് മതിയാകും

Alankritha  Builders
Alankritha Builders

Contractor | Ernakulam

പകർപ്പ് ലഭിക്കും / അല്ലങ്കിൽ മുന്നാധാരത്തിൽ പറഞ്ഞ മുഴുവൻ സ്ഥലവും മേടിക്കു ആണെങ്കിൽ മുന്നാധാരം സ്ഥലം മേടിച്ച ആൾക്ക് കൈവശം വെക്കാം

More like this

Abdul
Abdul Sathar
Home Owner
സുഹൃത്തുക്കളെ, ഞാൻ എനിക്ക് മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി കിട്ടിയ സ്ഥലത്ത് വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു. ചിത്രത്തിൽ കാണുന്ന രണ്ട് സ്ഥലങ്ങളിൽ(1,2) ഒന്നിലാണ് ഉദ്ദേശിക്കുന്നത്. മറ്റേ സ്ഥലത്ത് ജേഷ്ഠനു വീട് വെയ്ക്കാൻ ഉള്ളതാണ്. ഞങ്ങൾ 4 മക്കൾ ആണ്, ബാക്കിയുള്ള സ്ഥലം ( 3 ) പിന്നീട് വീതം വെക്കാം എന്നാണ് പിതാവ് പറയുന്നത്. വീട് വെയ്ക്കാനുള്ള സ്ഥലം ഇപ്പോൾ ആധാരം ചെയ്തിട്ട് ബാക്കി വീതം കിട്ടുന്നത് പിന്നീട് ചെയ്യുന്നതാണോ, സ്ഥലം മൊത്തം അളന്നു തിരിച്ച് ഓരോരുത്തർക്കും അവരവരുടെ വീതം മുഴുവൻ ഇപ്പോൾ ചെയ്യുന്നതാണോ നല്ലത്? രണ്ട് ആധാരം ആവുമ്പോൾ ചിലവ് കൂടുതൽ ആവുമോ? ഇഷ്ടദാനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയൊക്കെയാണ്? (ആധാരചിലവ്) ഞാൻ ഏകദേശം ഒരു 2000sq താഴെയുള്ള ഇരുനിലകളായുള്ള വീട് ആണ് ഉദ്ദേശിക്കുന്നത്. വീടിന് ചിലവാക്കുന്ന പണം ഡെഡ്മണിയായത് കൊണ്ട് മുകളിലെ ഭാഗം വാടകയ്ക്ക് കൊടുക്കാൻ പാകത്തിന് പണിയാൻ ഒരു ആലോചനയുണ്ട്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു... 🤗🤗 Thanks in advance 😍🥰
John Joy
Contractor
*വീടിന്‍റെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക* ഒരു വീടിനെ സംബന്ധിച്ച് വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗമായി ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. വീട്ടിലെ കുടുംബാംഗങ്ങൾ ഒന്നിക്കുന്ന ഒരു സ്ഥലമായാണ് പലപ്പോഴും ഡൈനിങ് ഏരിയ മാറുന്നത്. ഭക്ഷണം കഴിക്കുന്നതിന് മാത്രമല്ല ആശയങ്ങൾ പങ്കു വയ്ക്കുന്നതിനുള്ള ഒരു ഇടമായും ഡൈനിങ് ഏരിയയെ കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഡൈനിങ് ഏരിയ സെറ്റ് ചെയ്യുമ്പോൾ അവ കൂടുതൽ ഭംഗി നൽകുക മാത്രമല്ല പകരം സൗകര്യമുള്ളതും ആക്കി നിർമ്മിക്കുക എന്നതിലാണ് പ്രാധാന്യം. കുട്ടികളും പ്രായമായവരും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു ഭാഗമായി മിക്ക വീടുകളിലും ഡൈനിങ് ഏരിയ മാറുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ഭാഗം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. *ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.* ഡൈനിങ് ഏരിയയിൽ ആണ് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ഡൈനിങ് ടേബിൾ, ചെയർ എന്നിവ സെറ്റ് ചെയ്ത് നൽകുന്നത്. സ്ഥലത്തിന്റെ പരിമിതി മനസ്സിലാക്കി വേണം ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ. കൂടുതൽ വലിപ്പമുള്ളതോ വലിപ്പം കുറഞ്ഞതോ ആയ ഫർണിച്ചറുകൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ ഉചിതം. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മാത്രം സെറ്റ് ചെയ്ത ഇടമായി ഡൈനിംഗ് ടേബിളിനെ കണക്കാക്കുന്നു.അതുകൊണ്ടുതന്നെ ബാക്കി സമയത്ത് മടക്കിവെച്ച് ഉപയോഗിക്കാവുന്ന രീതിയിലുള്ള ചെയറുകൾ ടേബിൾ എന്നിവ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഉപയോഗിക്കുന്ന സമയത്ത് മാത്രം വലിപ്പം കൂട്ടുകയും അല്ലാത്ത സമയത്ത് കുറയ്ക്കുകയും ചെയ്യുന്ന രീതിയിലുള്ള ഫർണിച്ചറുകൾ ഇപ്പോൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഡൈനിങ് ടേബിൾ തിരഞ്ഞെടുക്കുമ്പോൾ വൃത്താകൃതിയിലോ ചതുരാകൃതിയിലോ ഉള്ളവ തിരഞ്ഞെടുക്കാം. നല്ല രീതിയിൽ വെളിച്ചം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. *ഡൈനിങ് ഏരിയയിലേക്ക് നല്ലരീതിയിൽ വെളിച്ചം ലഭിക്കണം.* എന്നാൽ മാത്രമാണ് ഭക്ഷണം കഴിക്കുമ്പോൾ അത് കൂടുതൽ ആസ്വാദ്യകരം ആവുകയുള്ളൂ. ഡൈനിംഗ് ഏരിയയിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നില്ല എങ്കിൽ ചെറിയ ബൾബുകൾ ഉപയോഗപ്പെടുത്താം. എന്നാൽ ഇവയിൽ നിന്നും നിഴൽ വീഴുന്നില്ല എന്ന് ഉറപ്പു വരുത്തുക. പ്രധാനമായും ക്രോസ് ലൈറ്റിങ് രീതി ഒഴിവാക്കുന്നതാണ് നല്ലത്. വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിൾ ഉപയോഗിക്കുമ്പോൾ മധ്യഭാഗത്ത് വെളിച്ചം നൽകുന്ന രീതിയിൽ ഒരു ലൈറ്റ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഡൈനിങ് ഏരിയയുടെ ഒരു ഭാഗം ഗ്ലാസ് ഉപയോഗിച്ച് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ഇത് സ്ഥലം കൂടുതലുള്ളതായി തോന്നുന്നതിന് സഹായിക്കും. കൂടാതെ ക്യാൻവാസിൽ പകർത്തിയ ചിത്രങ്ങൾ ഡൈനിങ് ടേബിളിനോട് ചേർന്ന് ഡൈനിങ് ഏരിയയിൽ നൽകാവുന്നതാണ്. കാഴ്ചയിൽ കൂടുതൽ ഭംഗി നൽകാൻ ശ്രമിക്കുമ്പോൾ അത് സ്ഥലം കുറയുന്നതിന് കാരണമാകുന്നില്ല എന്ന് ഉറപ്പുവരുത്തുക. ഡൈനിങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കഴിക്കുന്നവർ തമ്മിൽ കൃത്യമായ അകലം ലഭിക്കുമെന്ന കാര്യം ഉറപ്പു വരുത്തുക. ഭക്ഷണം കഴിക്കുന്ന ആൾക്ക് നിവർന്നിരിക്കാൻ സാധിക്കുന്ന രീതിയിലുള്ള ചെയറുകൾ വേണം തിരഞ്ഞെടുക്കാൻ. ഡൈനിങ് ഏരിയയിലേക്ക് വെളിച്ചം ലഭിക്കാൻ സ്മാർട്ട് എൽഇഡി ബൾബുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. അങ്ങിനെ ചെയ്യുന്നത് വഴി കൂടുതൽ പ്രകാശം ലഭിക്കുക മാത്രമല്ല നല്ല രീതിയിൽ ഊർജ്ജ ലാഭവും നേടാം. ഡൈനിങ് ഏരിയ കൂടുതൽ മനോഹരമാക്കാൻ ഇൻഡോർ പ്ലാന്റുകൾ, മെഴുകുതിരി ഹോൽഡർ , ഫ്രൂട്ട് ബൗൾ എന്നിവ ഉപയോഗപ്പെടുത്താം. ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി ഡൈനിങ് ഏരിയ കൂടുതൽ ഭംഗിയായി സജ്ജീകരിക്കാൻ സാധിക്കുന്നതാണ്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store