##നമ്മുടെ ഭൂമി എത്ര #സെന്റ് ആണെന്ന് എങ്ങനെ മനസിലാക്കാം.. #ആധാരങ്ങളിൽ ചതുരശ്ര മീറ്ററിൽ ആണ് ഭൂമിയുടെ അളവ് രേഖപെടുത്തുന്നത്. ഇവിടെ ഒരു സെന്റ് എന്നാൽ 40.47 ച. മി. (Sq. M) ആണ്. ചതുരശ്ര മീറ്ററിനെ സെന്റിലേക്കു മാറ്റുന്നതിനു 40.47 കൊണ്ട് ഹരിച്ചാൽ മതിയാകും. ഒരു ആർ എന്നത് 100 ച. മി. ആകയാൽ ചതുരശ്ര മീറ്ററിനെ 100 കൊണ്ട് ഹരിച്ചാൽ വിസ്തീർണ്ണം ഒരു ആർസ് (ares) ആയി കിട്ടുന്നതാണ്. ഒരു ഹെക്ടർ എന്നത് 10,000 ച. മി ആകയാൽ ച. മി. നെ 10,000 കൊണ്ട് ഹരിച്ചാൽ ഹെക്ടർ വിസ്തീർണ്ണം ആയും ലഭിക്കുന്നതാണ്..അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ 1 അർസ് എന്നത് 2.47 സെന്റ് ആണ്. ഇവിടെ ആധാരത്തിലെ വിസ്തീർണ്ണത്തെ 2.47 കൊണ്ട് ഗുണിച്ചാൽ എത്ര സെന്റ് എന്ന് കിട്ടുന്നതുമാണ്.. ഇനി ഈ പട്ടിക നോക്കിയാൽ ഓരോ ആർസിലെയും വിസ്തീർണ്ണം എത്ര സെന്റ് ആണെന്ന് നിങ്ങൾക്ക് ഈസി ആയി കണ്ടു പിടിക്കാൻ കഴിയുന്നതാണ്..