hamburger
sarin b p

sarin b p

Photographer | Kannur, Kerala

PPC or PSC ഏത് cement ആണ് best for RCC. jsw cement PSC ആണ് വരുന്നത് ultratech normally PPC ആണ് വരുന്നത്. ഇതിൽ ഏത് എടുക്കുന്നതായിരിക്കും നല്ലത്
likes
2
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Happy x' mas and new year greetings ( well in advance) to all members of Kolo family. ഇന്നിവിടെ കണ്ട ഒരു ചോദ്യമാണ് ഈ Post എഴുതാനുള്ള കാരണം .വീടുപണി തുടങ്ങാൻ ഉദ്ദേശിക്കുന്നവരും, സ്ലാബ് കോൺക്രീറ്റ് നിശ്ചയിച്ചവരും ഏതു കമ്പനിയുടെ സിമൻറാണ് നല്ലത് എന്നുള്ള ചോദ്യം വീടുനിർമ്മാണവുമായി ബന്ധപ്പെട്ട Social media ഗ്രൂപ്പുകളിൽ ചോദിക്കുമ്പോൾ ഏതെങ്കിലും ഒരു കമ്പനിയുടെ ഉൽപന്നം ശുപാർശ ചെയ്യുന്നത് ഒരു പ്രത്യേക കമ്പനിയുടെ Product promote ചെയ്യുന്നതായി തോന്നിയാൽ കുറ്റം പറയാനാവില്ല. ഇന്ത്യയിലെ മുൻനിര സിമൻറു നിർമ്മാതാക്കളെല്ലാം തന്നെ അവരുടെ cement വിപണിയിൽ എത്തിക്കുന്നതിനു മുമ്പേ തന്നെ കേന്ദ്ര ഗവണ്മെൻറിൻ്റെ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്‌ വിവിധ Test കൾക്കു വിധേയമായി സർട്ടിഫൈ ചെയ്ത് Grade അനുസരിച്ചുള്ള ISI No. അനുവദിച്ച ശേഷമാണ്‌ എന്നിരുന്നാലും ചില കമ്പനികളുടെ സിമൻറിനെ കുറിച്ച് കരാറുകാരുടെയും, മേൽനോട്ടക്കാരുടെയും മേസ്തിരിമാരുടെയും ഒക്കെ അഭിപ്രായങ്ങൾ വീടു പണിയുന്ന സാധാരണക്കാരുടെ ഇടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട് എന്നുള്ളത് സത്യമാണ്. ഏതാണ്ട് 30 വർഷം മുമ്പുവരെ OPC 33 grade ൽ മാത്രം ലഭ്യമായിരുന്ന Cement ഉപയോഗിച്ചുപണിഞ്ഞ കെട്ടിടങ്ങളും പാലങ്ങളും ഒക്കെ ഇന്നും നമ്മുടെ കൺമുമ്പിൽ Stable ആണ് .സേവനം തുടരുന്നുമുണ്ട് . ഇന്ന് 43, 53 grade കളിൽ OPC യും, 25 to 35% Flyash content ഉള്ളതും Strength ൻ്റെ കാര്യത്തിൽ OPC 33 Grade നു തുല്യമായി മാത്രം BIS Certify ചെയ്യുന്ന PPC ( Portland Pozzolona Cement) ,25% മുതൽ 65 % വരെ Granu lated blast furnace slag ഉം 3% to 5 % ജിപ്സവും ബാക്കി OPC ingredients ഉം ചേരുന്ന PSC( Portland Slag cement) നും 28 days ൽ കിട്ടുന്ന compressive strength 33 MPA സൂചിപ്പിക്കുന്ന Grade Packet നുമേൽ Print ചെയ്യാൻഅനുവാദമില്ലാത്തതിനാൽ Packet നു മേൽ Grade സൂചിപ്പിക്കാതെ Market ചെയ്തു വരുന്നു. നമ്മുടെ നാട്ടിൽ വീടുപണിക്കു വേണ്ടി മാർക്കറ്റിൽ ലഭിക്കുന്ന ഒട്ടുമിക്ക ബ്രാൻഡുകളുടെയും Cementഗുണനിലവാരമുള്ളവയാണ് എങ്കിലും വിപണിയിലെ മത്സരത്തിൻ്റെ ഭാഗമായി വമ്പൻ കമ്പനികൾ ഇടക്കിടക്കു് അവർ പുതിയ പുതിയ Special പേരുകൾ കൂടി നൽകിപരസ്യം ചെയ്യുകയും വിപണിയിൽ മത്സരിച്ചു സജീവമാവുകയും ചെയ്യുമ്പോൾ ഉപഭോക്താക്കൾ ആശയക്കുഴപ്പത്തിൽ ആവുന്നത് സ്വാഭാവികം.( Packet നോക്കി പെട്ടെന്നു തിരിച്ചറിയാൻ OPC Grade ൽ ഉള്ള cement packet നു മേൽ ISI Mark Black Colour ലും PPC/ PSC grade കൾ Red colour ൽ ISI Mark ഉണ്ടായിരിക്കും.) അതുകൊണ്ടാണല്ലോ ഏതു സിമൻറാണ് നല്ലത് എന്ന ചോദ്യം തുടരെ തുടരെ Post ആയി വന്നു കൊണ്ടിരിക്കുന്നത്. ഉപയോഗിക്കാനുദ്ദേശിക്കുന്ന Cement ൻ്റെ ശരിയായ ഗുണനിലവാരം നേരിട്ടു തന്നെ മുൻകൂർബോധ്യപ്പെടണമെങ്കിൽ ഒരു Packet Cement വാങ്ങി അടുത്തുള്ള Engg: College ൻ്റെ lab ൽ നമ്മൾ തന്നെ എത്തിച്ച് Test ചെയ്യുക എന്നുള്ളതാണ്. ചെയ്ത Concrete ൻ്റെ Strength അറിയാനും 7 days/28 days കഴിഞ്ഞ് Labൽ എത്തിച്ച് Cube test ചെയ്ത് result ഉറപ്പാക്കാം. Cement ൻ്റെഗുണനിലവാരത്തെ കുറിച്ച് ആശങ്കപ്പെടുന്നവർ ആശയക്കുഴപ്പം ഉണ്ടാക്കുന്ന തെറ്റായ രീതിയിൽ കൊട്ടക്കണക്കും ചട്ടി ക്കണക്കും പറഞ്ഞു കബളിപ്പിക്കുന്ന ചുരുക്കം ചില കരാറുകാരെ വിശ്വസിക്കുകയും ചെയ്യുമ്പോൾ നല്ല Quality യിൽ കോൺക്രീറ്റ് ചെയ്യാനുള്ള ശരിയായ Mix proportion നുവേണ്ട aggregates( Graded metal & Coarse Sand)നെ കുറിച്ച് വലിയ സംശയവും ഇല്ല എന്നുള്ളതാണ് സത്യം... Nominal Mix proportion ൻ്റെ ഗുണനിലവാരം എങ്ങനെ Control ചെയ്യാം എന്ന വിഷയത്തെ കുറിച്ചു ഞാനിവിടെ എഴുതിയ Post ഉം Kolo appൽ എൻ്റെ profile ൽ ലഭ്യമാണ്. https://koloapp.in/discussions/1629205178

jibin yohannan
jibin yohannan

Contractor | Ernakulam

*OPC is good for structural elements (beams, columns, slabs etc)PPC is very good for plastering and finishing.

jibin yohannan
jibin yohannan

Contractor | Ernakulam

if you are construction near seashore areas, PSC must be chosen over PPC and OPC because of its excellent corrosion resistance properties.

Tomson  Thomas
Tomson Thomas

Contractor | Ernakulam

ppc for plastering

Tomson  Thomas
Tomson Thomas

Contractor | Ernakulam

opc 54 grade

More like this

concrete slab ൽ യാതൊരു crack ഉം visible ഇല്ല. but leak കാണിക്കുന്നു. അതും വെറും 4 month മുന്നെ cast ചെയ്ത slab ൽ . മുകളിൽ ചെറിയ രീതിയിൽ വെളളം കെട്ടികിടക്കുന്നുണ്ട്. ഈ leak രാവിലെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഒരു 11 മണി കഴിഞ്ഞാൽ കാണില്ല but ആ സമയത്തും മുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട് but leak disappear ആകും. ഉപയോഗിച്ച സിമന്റ് ultratech weather plus, ultratech engineer suggest ചെയ്ത പ്രകാരം wpm 200 liquid ഉം ചേർത്തു .  mixing proper ആയിരുന്നു. 7 days cube test എടുത്തപ്പോൾ 3 specimen ഉം  400 kn കഴിഞ്ഞ് മാത്രം break ആയി ppc ആണ് cement, ultratech engineer ഇന്ന് site visit ചെയ്തു . യാതൊരു hairline crack പോലും കാണാൻ പറ്റിയില്ല. അവർ Kerala head ന് report ചെയ്തിരിക്കുകയാണ്. നല്ല grade metal and double wash best quality m sand ആണ് ഉപയോഗിച്ചത്. ആർക്കെങ്കിലും എന്തെലും suggestion പറയാമോ? വെള്ളം കെട്ടി കിടക്കാത്തിടത്തും problem visible ആണ്. curing 23 days കൊടുത്തു . deshuttering 17 days കഴിഞ്ഞ് ചെയ്തു. ആ സമയത്ത് യാതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ മഴയത്ത് wall നനഞ്ഞിരിക്കുന്നുണ്ട്. അകത്ത് cortiyad വെള്ളം കെട്ടി കിടക്കുന്നുമുണ്ട്.
concrete slab ൽ യാതൊരു crack ഉം visible ഇല്ല. but leak കാണിക്കുന്നു. അതും വെറും 4 month മുന്നെ cast ചെയ്ത slab ൽ . മുകളിൽ ചെറിയ രീതിയിൽ വെളളം കെട്ടികിടക്കുന്നുണ്ട്. ഈ leak രാവിലെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഒരു 11 മണി കഴിഞ്ഞാൽ കാണില്ല but ആ സമയത്തും മുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട് but leak disappear ആകും. ഉപയോഗിച്ച സിമന്റ് ultratech weather plus, ultratech engineer suggest ചെയ്ത പ്രകാരം wpm 200 liquid ഉം ചേർത്തു . mixing proper ആയിരുന്നു. 7 days cube test എടുത്തപ്പോൾ 3 specimen ഉം 400 kn കഴിഞ്ഞ് മാത്രം break ആയി ppc ആണ് cement, ultratech engineer ഇന്ന് site visit ചെയ്തു . യാതൊരു hairline crack പോലും കാണാൻ പറ്റിയില്ല. അവർ Kerala head ന് report ചെയ്തിരിക്കുകയാണ്. നല്ല grade metal and double wash best quality m sand ആണ് ഉപയോഗിച്ചത്. ആർക്കെങ്കിലും എന്തെലും suggestion പറയാമോ? വെള്ളം കെട്ടി കിടക്കാത്തിടത്തും problem visible ആണ്. curing 23 days കൊടുത്തു . deshuttering 17 days കഴിഞ്ഞ് ചെയ്തു. ആ സമയത്ത് യാതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ മഴയത്ത് wall നനഞ്ഞിരിക്കുന്നുണ്ട്. അകത്ത് cortiyad വെള്ളം കെട്ടി കിടക്കുന്നുമുണ്ട്.
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ്‌ ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ്‌ ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏

#ceilingplastering

സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം !

വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക.

ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം.

അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു.

ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎

ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും....

Budget ആവശ്യത്തിനുള്ളവർ     =  Plaster + Putty+Paint
Budget ലേശം tight ആണേൽ     = Plaster + Paint
Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint
കാശില്ലാത്തവർ                                 =  എങ്ങനെ വാർത്തോ അങ്ങനെ
കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling

മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും.

ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅)

ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan  ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്.

അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം,

1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക.

2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം.

3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ )

4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ )

5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക.

6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്.

7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക.

8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ്‌ അടിക്കുന്നത് നല്ലതാണ്.

പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, 

# സിമന്റ്‌ plaster.  
# Lime plaster. 
# Mud plaster.  
# Gypsum plaster.  

നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ്‌ ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ്‌ ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏 #ceilingplastering സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം ! വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക. ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം. അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു. ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎 ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും.... Budget ആവശ്യത്തിനുള്ളവർ = Plaster + Putty+Paint Budget ലേശം tight ആണേൽ = Plaster + Paint Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint കാശില്ലാത്തവർ = എങ്ങനെ വാർത്തോ അങ്ങനെ കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും. ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅) ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്. അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം, 1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക. 2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം. 3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ ) 4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ ) 5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക. 6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്. 7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക. 8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ്‌ അടിക്കുന്നത് നല്ലതാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, # സിമന്റ്‌ plaster. # Lime plaster. # Mud plaster. # Gypsum plaster. നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store