hamburger
ഫൈസൽ ടി മമ്പുറം

ഫൈസൽ ടി മമ്പുറം

Painting Works | Malappuram, Kerala

കോൺഗ്രീറ്റിന് ഏത് സിമെന്റ് ആണ് നല്ലത് സ്റ്റീൽ ഏതാണ് നല്ലത്
likes
1
comments
5

Comments


Aboobacker Sidheeq
Aboobacker Sidheeq

Home Owner | Malappuram

രണ്ടു ദിവസത്തിൽ ഒരിക്കലെങ്കിലും സ്ഥിരം ഗ്രൂപ്പിൽ വരുന്ന ചോദ്യമാണ് മെയിൻ വാർപ്പിന് ഏത് സിമൻറാണ് നല്ലത് , അല്ലെങ്കിൽ തേപ്പിന് ശങ്കർ വേണോ ACC വേണോ എന്നതും ..അതിന് താഴെ Dalmia വാർപ്പിന്, Ultratech ആണ് കോൺക്രീറ്റിന് തകർപ്പൻ മുതലായ കമന്റുകളുടെ ബഹളവും.. ശരിക്കും ഈ ചോദ്യത്തിന്റെ പ്രസക്തി എന്താണ് ? എല്ലാ നല്ല ബ്രാൻഡ് സിമന്റുകളും അവരുടെ ലാബുകളിൽ QA/QC കഴിഞ്ഞ് ബാഗിൽ എഴുതിയിരുക്കുന്ന Strength 28 ദിവസം കൊണ്ട് കൈവരിക്കും എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ISl മുദ്രയോട് കൂടി പുറത്തിറക്കി കഴിഞ്ഞാണ് നമ്മളീ ചോദ്യം ചോദിക്കുന്നത്. എനിക്ക് അറിയാവുന്നത് പറയാം, സിമൻറ് പല വിധം ഉണ്ട് അതിൽ എല്ലാത്തിലേക്കും കടന്നാൽ കുറിപ്പ് നീണ്ടു പോകും എന്നതിനാൽ വീടിന് സാധരണ ഉപയോഗിക്കുന്നതിനെ പറ്റി പറഞ്ഞാൽ, പ്രധാനമായും രണ്ട് തരം ഉണ്ട്. OPC (ordinary portland cement) - ഗ്രേഡ് 33,43,53 എന്ന് വച്ചാൽ 28 ദിവസത്തിന് ശേഷം കിട്ടുന്ന Strength in N/mm2 . ആദ്യ കാലങ്ങളിൽ 33 ഗ്രേഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീടാണ് 43 യും അതുക്കും മേലെ 53 യും ഉണ്ടാകുന്നത് .നാം ഓർക്കേണ്ടത് 33 ഉം 43 ഉം ഗ്രേഡ് ഉള്ള സമയത്തെ നമ്മുടെ വീടുകളുടെ കോൺക്രീറ്റ് ഗ്രേഡ് തന്നെയാണ് ഇപ്പോഴും (M 20 ) എന്ന് തന്നെയാണ്, അതു കൊണ്ട് തന്നെ 43 ഗ്രേഡ് തന്നെ നമ്മുടെ വീടു പണിക്ക് ധാരാളം ആണ്.പിന്നെന്തിനാണ് 53 ഗ്രേഡിന്റെ പിറകെ പോകുന്നത് എന്നതിന് പൊതുവേ കേൾക്കാറുള്ള ഉത്തരം, കൂടുതൽ strength, ഉറപ്പ് എന്നൊക്കെയാവും ! എന്തിനാണ് more strength? വേണ്ട Strength പോരെ എന്ന് ചോദിക്കുമ്പോൾ കിട്ടുന്ന ഉത്തരം ,കൂടിയാലും കുഴപ്പമില്ലല്ലോ എന്ന ന്യായമാവും! വേണ്ടത് വേണ്ടത്രയും മാത്രം ചേർക്കുന്നതിലല്ലേ ഒരു നല്ല എഞ്ചിനീയറുടെയും പാചകക്കാരന്റെയും കഴിവ്. 53 ഗ്രേഡ് cement ,Strength കൂടുതൽ വേണ്ട കോൺക്രീറ്റിനോ, high rise building നോ ഉപയോഗിക്കട്ടെ. അതല്ല 53 ഗ്രേഡ് എന്തിന് നമ്മുടെ സാധാരണ വീടുകൾക്ക് ഉപയോഗിക്കണം എന്ന് അഭിപ്രായം ഉള്ളവർ കമന്റിൽ വന്നാലും, എന്തേലും പ്രായോഗിക Advantage ഉണ്ടോ എന്നറിയാൻ താത്പര്യം ഉണ്ട്.കൂര വാർക്കാൻ കാശ് കൂടുതൽ കൊടുത്ത് 53 grade ഉപയോഗിക്കുന്നവർ മൂന്ന് മണിക്കൂർ കഴിയുമ്പോൾ തന്നെ വെള്ളം ഒഴിക്കാൻ റെഡിയാവണം, ഇതിന്റെ heat of hydration കൂടുതൽ ആണ് അല്ലെങ്കിൽ hair cracks ഉണ്ടാവാൻ സാധ്യതയേറെയാണ്. PPC (Portland Pozzolana cement) -ഈ വക ഭേദത്തിൽ fly Ash കൂടി ചേരും, എങ്കിലും ഇവന്റെയും മെയിൽ സംഗതി Lime (CaO) തന്നെയാണ് ഏകദേശം 60% എങ്കിലും. PPC യുടെ heat of hydration കുറവായതിനാൽ ഇത് തേപ്പിനും കട്ട കെട്ടിനും അനുയോജ്യമാണ് , സിമന്റിന്റെ സ്വാഭാവം കാരണം തേപ്പിലുണ്ടാവുന്ന ചെറിയ hair cracks ഉണ്ടാവാനുള്ള സാധ്യത OPC യേക്കാൾ കുറവായിരിക്കും. ചുരുക്കത്തിൽ ഏത് ബ്രാൻഡ് എന്ന് ചോദിക്കാതെ നമ്മൾ തീരുമാനിക്കേണ്ടത് ഏത് തരം സിമന്റ്ഏത് പണിക്ക് വേണം എന്നതാണ്, എന്റെ അഭിപ്രായത്തിൽ structural members concrete എല്ലാത്തിനും അതിന്റെ design strength കിട്ടാൻ OPC 43 grade മതിയാവും, തേപ്പിനും, കട്ട കെട്ടിനും മറ്റ് non structural വർക്കുകൾക്കും PPC ഉപയോഗിക്കാം (Structural works ന് ഉപയോഗിക്കരുത് എന്നല്ല) ഒരു ചെറിയ താരതമ്യ പഠനം കൂടി ചേർക്കാം DescriptionxxxxxxxxxxxxxxOPCxxxxxxxxxxxxxPPC DurabilityxxxxxxxxxxxxxxxxxxxxLowxxxxxxxxxxxxxHigh Initial setting time 30 minxxxxxxxxxxxxxxxmin Final setting time 12 daysxxxxxxxxxxdays Finenessxxxxxxxxxxxxxxxxxxxx25 Sqm/kg 300 Sqm/kg WorkabilityxxxxxxxxxxxxxxxxxxxLowxxxxxxxxxxxxxxxxxxHigh PermeabilityxxxxxxxxxxxxxxHighxxxxxxxxxxxxxLow Heat of hydration HighxxxxxxxxxxxxxLow Ennironmental impact MorexxxxxxxxxxxxxxLess വീട്ടുകാർ ബ്രാൻഡിൻറെ പിറകെ ഓടുന്നതിനേക്കാൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ പറയാം. 1. ഏത് ബ്രാൻഡ് വാങ്ങിയാലും lSl mark ( PPC യിൽ Red colour , OPC യിൽ Black colour ലും) ഉണ്ടെന്ന് ഉറപ്പ് വരുത്തുക.OPC shall follow lS codes 269,lS 8112, lS 12269 and PPC shall follow lS 1489. 2. സിമൻറ് വാങ്ങുമ്പോൾ date of manufacturing നോക്കി വാങ്ങുക, മൂന്നു മാസത്തിനകം എങ്കിലും ഉപയോഗിച്ചിരിക്കണം. 3. സിമൻറ് ബാഗിലേക്ക് കൈ ഇട്ട് നോക്കുക നേരിയ തണുപ്പ് ആണ് എങ്കിൽ ok ആണ് ചൂടാണ് അനുഭവപ്പെടുന്നത് എങ്കിൽ സംഗതി അത്ര നല്ലതല്ല. 4. കുറച്ച് സിമൻറ് എടുത്ത് വെള്ളത്തിലേക്ക് ഇടുക, നല്ല സാധനം ലേശ നേരം പൊങ്ങി കിടന്നിട്ടേ താഴേക്ക് പോകു. 5. സിമൻറ് അടുക്കി വെക്കുമ്പോൾ ഈർപ്പം തട്ടാൻ സാധ്യതയുള്ള സ്ഥലത്തോ ഭിത്തിയോട് ചേർത്തോ വയ്ക്കാതിരിക്കുക, നേരെ തറയിൽ വെക്കുന്നതിന് പകരം താഴെ പലകയിട്ട് ഒരടിയെങ്കിലും പൊക്കി അടുക്കി വക്കുക. 6. കൂടുതൽ നാള് വെക്കേണ്ടി വന്നാൽ ഇടയ്ക്ക് ഒന്ന് ഇളക്കി അടുക്കുക. 7. കഴിയുന്നതും പേപ്പർ ബാഗ് സിമന്റ് വാങ്ങുക, പോളിത്തിൻ ബാഗ് വാങ്ങുന്നവർ കഴിയുന്നതും വേഗം അത് ഉപയോഗിക്കുക, പേപ്പർ ബാഗിൽ കിട്ടിയവ പിന്നാലെ എടുക്കുക. കൂടുതൽ വില്ക്കുന്ന സിമൻറുകൾ അനുസരിച്ചാണോ സാധാരണ മേല്പറഞ്ഞ ചോദ്യത്തിന് പല വിധ ബ്രാൻഡുകളുടെ പേര് കമന്റിൽ recomend ചെയ്യുന്നത്? ഇതു വായിക്കുന്ന Site Engineers, കോൺട്രാക്ടേഴ്സ്, പണിക്കാർ ഏതെങ്കിലും ബ്രാൻഡ് മറ്റു ബ്രാൻഡിനേക്കാൾ എന്ത് മെച്ചമാണ് പ്രായോഗികമായി സൈറ്റിൽ ഉണ്ടാക്കുന്നത് എന്ന് പറയാൻ അപേക്ഷ, അറിയാനുള്ള താത്പര്യം കൊണ്ടാണ്🙏 ഇനി ഗ്രൂപ്പിലുള്ള Brain storming ന് താത്പര്യമുള്ള CiviI Engineers നോട് ഒരു ചോദ്യം! എന്ത് കൊണ്ടാണ് cement ന്റെ Grade 30,40,50 എന്നതിന് പകരം 33,43,53 എന്ന് fix ചെയ്തത് (Technical answer പറയാൻ അപേക്ഷ).ഉത്തരം അറിയാത്ത ജിജ്ഞാസയുള്ളവർ അത് തേടി പോകാൻ അപേക്ഷ അപ്പോൾ സിമൻറിനെ പറ്റി നിങ്ങൾ കൂടുതൽ അടുത്തറിയും ,അത് കൊണ്ട് തന്നെ അതിന്റെ ഉത്തരം ഞാനിവിടെ കുറിക്കുന്നില്ല...happy chase...go and find it 👍 NB: ഈ ചോദ്യം ഉന്നയിച്ചത് Muhamed Kunju K. A.വേറൊരു ഫോറത്തിലാണ് അന്ന് അതിന്റെ പിറകെ കൂടി കാരണം കണ്ടു പിടിച്ചത് ബഹുമാനപുരസരം ഓർക്കുന്നു, കുഞ്ഞി കവിതകൾ മാത്രമല്ല Technical കാര്യങ്ങളും മലയാളത്തിൽ എഴുതി ഫലിപ്പിക്കണമെന്ന് പറഞ്ഞതിനും ഒരു Special thanks 🙏

Indu Menon
Indu Menon

Interior Designer | Kottayam

അബൂബക്കർ സിദ്ദീഖ്, കാരൃങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട് 👍👍

VISHNU VIJAYAN
VISHNU VIJAYAN

Civil Engineer | Thiruvananthapuram

ultratech cement opc steel jsw or visak 500

Ratheesh Mkm
Ratheesh Mkm

Mason | Palakkad

acc

Shareef A
Shareef A

Civil Engineer | Malappuram

സിമന്റ്‌ :- ശങ്കർ, അൾട്രാടെക്ക്, എസി സി സ്റ്റീൽ -പ്രിൻസ്, കൈരളി,

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store