hamburger
shaju madampilly

shaju madampilly

Painting Works | Ernakulam, Kerala

അലോ മിനിയം . ചാനൽ , ഷീറ്റ് . ACP എന്നിവ ... കോഴിക്കോട് ബാലു ഗ്ഗേരിക്കടുത്ത് ... കിട്ടുന്ന കടയുണ്ടെങ്കിൽ No : തരുമോ
likes
2
comments
0

More like this

Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 2 *ഇനി സർഫസിങ് മെറ്റീരിയൽസ് നെ കുറിച്ച് അറിയാം.* സർഫസിങ് മെറ്റീരിയൽ പേരുപോലെ തന്നെ സർഫസിങ് മെ റ്റീരിയൽ കോർ മെറ്റീരിയൽസിനുമുകളിൽ ആയിട്ടാണ് ഉപയോഗിക്കാറുള്ളത്. പ്രതീക്ഷിക്കുന്ന ഫിനിഷും ഭംഗിയും കിട്ടാൻ വേണ്ടിയിട്ടാണ് ഇവ സാധാരണയായി യൂസ് ചെയ്യുന്നത്.   *വുഡ് സ്റ്റൈനിങ്, വാർനിഷിങ്*   വുഡ് സ്റ്റൈനിങ് ചെയ്യുന്നത് സർഫെസിന് കൂടുതൽ ഭംഗിയും കാഴ്ചയ്ക്ക് സുഖകരമായ നിറം നൽകാനും ആണ് ഉപയോഗിക്കുന്നത്. ചെളിയിൽ നിന്നും പൊടിയിൽ നിന്നും ഉള്ള സംരക്ഷണത്തിനു വേണ്ടിയിട്ടാണ് വാർണിഷ് ചെയ്യുന്നത്.   *പെയിന്റിംഗ്* ഡ്യൂക്കോ പെയിന്റോ അല്ലെങ്കിൽ പി യു ഫിനിഷോ ആണ് സാധാരണ ആയി ഉപയോഗിക്കുന്നത്.രണ്ടും ഏകദേഷം ഒരേ ഔട്ട്പുട് തന്നെയാണ് തരിക.ഫൈബർ ബോർഡ്സ്ന്റെയോ പിവിസി ബോർഡിന്റെയോ ഫിനിഷ്ള്ള സർഫ്സിലാണ് പെയിന്റിംഗ് കൂടുതൽ പ്രീഫർ ചെയ്യുന്നത്   *ലാമിനേറ്റസ്*   ലാമിനേറ്റ് പല നിറത്തിലും പല തിക്നെസ്സിലും അവൈലബിൾ ആണ്. ഇതിന്റെ സ്ക്രാച്ച് റെസിസ്റ്റൻസ് വൃത്തിയാക്കാനുള്ള എളുപ്പം ലോ മെയിന്റനൻസ് എന്നിവ ഇതിനെ പ്രിയപ്പെട്ടതാകുന്നു. ചിലവ് കുറഞ്ഞ ഒരു മാർഗം കൂടിയാണിത്. പല നിറത്തിലും പല ഫിനിഷിൽ ഉം ലാമിനേറ്റ് അവൈലബിൾ ആണ്.   *ആക്രിലിക് ഷീറ്റ്സ്*   അക്രിലിക് ഷീറ്റ്സ് വളരെ പെർഫെക്ട് ആയിട്ടുള്ള ഫിനിഷ് നൽകുന്നത് ആണ്. നമുക്ക് ഇഷ്ടമുള്ള നിറത്തിൽ നല്ലൊരു ഫിനിഷ് നൽകാൻ അക്രിലിക് ഷീറ്റ്സ് ഉത്തമമാണ്. എന്നാൽ ലാമിനേറ്റസ് നേക്കാൾ താരതമ്യേന ചെലവ് കൂടിയതാണ് ഇത്.   *വെനീർ ഷീറ്റ്സ്*   വുഡൻ ഫിനിഷ് നൽകാൻ ഏറ്റവും നല്ലത് വെനീർ ഷീറ്റ്കൾ തന്നെയാണ്. പ്ലൈവുഡ് ന്റെയും ഫൈബർ വുഡിന്റെയും സർഫെസിലും വെനീർ ഷീറ്റ്കൾ ഉപയോഗിക്കാറുണ്ട്.വെനീർ ഷീറ്റ് വാർണിഷ് ചെയ്തും ഉപയോഗിക്കാറുണ്ട്.
John Joy
Contractor
*കുടിവെള്ളം സംഭരിക്കാൻ സ്റ്റീൽ വാട്ടർ ടാങ്കുകളുടെ ആവശ്യമുണ്ടോ?* വീട് നിർമ്മാണത്തിൽ പലരും ശ്രദ്ധ നൽകാത്ത ഒരു കാര്യമാണ് വാട്ടർ ടാങ്കുകൾ. പലപ്പോഴും വീടിന്റെ മുഴുവൻ പണിയും പൂർത്തിയായി കഴിഞ്ഞാൽ ആവശ്യത്തിനുള്ള അളവനുസരിച്ച് ഏതെങ്കിലും ഒരു വാട്ടർ ടാങ്ക് വാങ്ങി ഫിറ്റ് ചെയ്യുക എന്നതാണ് മിക്ക വീടുകളിലും ചെയ്യുന്ന കാര്യം. എന്നാൽ ദൈനംദിന ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന വെള്ളം സൂക്ഷിക്കേണ്ട ടാങ്കുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട് . *സ്റ്റീൽ വാട്ടർ ടാങ്ക്* പലപ്പോഴും വില കൂടുതലാണ് എന്ന പേരിൽ നമ്മളെല്ലാവരും സ്റ്റീൽ വാട്ടർ ടാങ്കുകളെ അവഗണിക്കാറാണ് പതിവ്. എന്നാൽ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചു കൊണ്ടാണ് സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ അവയിൽ ചളി പിടിക്കും എന്ന പേടിവേണ്ട. സ്റ്റെയിൻലെസ് സ്റ്റീൽ തന്നെ വ്യത്യസ്ത ഗ്രേഡുകളിൽ ലഭ്യമാണ്.SS202,304,316,430 എന്നിവയെല്ലാം ഇവയുടെ സബ് കാറ്റഗറികൾ ആണ്. പ്രധാനമായും സ്റ്റീൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത് ഫുഡ് ഗ്രേഡിൽ ഉൾപ്പെടുന്ന SS304 ടൈപ്പ് സ്റ്റീൽ ആണ്. അതായത് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടി പ്രത്യേക പ്രോസസ്സ് വഴി നിർമ്മിച്ചിട്ടുള്ള സ്റ്റീൽ ആണ് ഫുഡ് ഗ്രേഡ് ടൈപ്പിൽ ഉൾപ്പെടുന്നത്. ഇത്തരം മെറ്റീരിയലുകൾ ഉപയോഗിച്ച് വാട്ടർ ടാങ്ക് നിർമ്മിക്കുമ്പോൾ വെള്ളത്തിൽ നിന്നും വരുന്ന പാർട്ടിക്കിൾ ഒരു കാരണവശാലും ടാങ്കിന്റെ ഭിത്തിയിൽ അടിയുന്നില്ല. സ്റ്റീലിൽ നിർമ്മിച്ചെടുക്കുന്ന ടാങ്കുകൾക്ക് ക്ലീൻ ചെയ്യുന്നതിനായി സൈഡ് ഭാഗത്ത് ഒരു പ്രത്യേക വാൾവ് നൽകിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ വെള്ളം തുറന്നു വിട്ട് പൂർണ്ണമായും ക്ലീൻ ചെയ്യാവുന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താം. കൂടാതെ പൈപ്പ് കടത്തി പ്രത്യേക വാൾവ് ഉപയോഗിച്ചും നല്ല രീതിയിൽ ഉൾഭാഗം മുഴുവൻ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കും. സൂര്യനിൽ നിന്നും ഡയറക്ട് വെളിച്ചം അടിക്കുന്നത് കൊണ്ട് തന്നെ ആൽഗകൾ,ഫംഗസുകൾ എന്നിവ സ്റ്റീൽ ടാങ്കുകളിൽ പിടിക്കുന്നില്ല. ടാങ്ക് പ്രത്യേകമായി സജ്ജീകരിക്കുന്നതിന് സ്റ്റാൻഡ് നൽകുന്നുണ്ട്. ടാങ്ക് ഹൈറ്റ് കിട്ടുന്ന രീതിയിൽ സജ്ജീകരിക്കുക യാണെങ്കിൽ ടാങ്കിൽ നിന്നും വെള്ളം നല്ല പ്രഷറിൽ തന്നെ ലഭിക്കുന്നതാണ്.
Robin George
Robin George Roy Chuzhukunnil
Civil Engineer
ഒരു വീട് വെക്കാൻ ഒരുങ്ങുന്ന പലരും പ്ലാനുകൾ ആവശ്യപ്പെടാറുണ്ട്. പ്ലാനുകൾ കണ്ട്, പറ്റുന്നതുപോലെ മനസ്സിലാക്കി സ്വപ്ന ഭവനം നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. അതിൽ ഒരു തെറ്റും പറയാനുമില്ല. മറ്റൊരു കൂട്ടരുണ്ട്. സ്ഥലത്തിന്റെ സ്കെച്ച് കാണിച്ചു, ഇതിനു ചേരുന്ന ഒരു പ്ലാൻ ആരെങ്കിലും വരച്ചു തരുമോ എന്ന് ചോദിക്കുന്നവർ. ഫ്രീ സർവീസ് ആണ് ചോദ്യത്തിന് പുറകിലെ ചേതോവികാരം. ഫ്രീ ആയിട്ടല്ലെങ്കിൽ ഒരു രൂപ വെച്ച് തന്നാൽ മതിയോ എന്ന് ചോദിച്ചവർ പലരുണ്ട്, അനുഭവം. 1000 sqft കാരുണ്ട്, 2000 sqft കാരുമുണ്ട് ഈ കൂട്ടത്തിൽ. എല്ലാ ദിവസവും മിനിമം ഒരു പോസ്റ്റെങ്കിലും കാണാറുണ്ട്. സ്വന്തം വീട് നിർമ്മിക്കുന്നതിലെ പിഴവുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്. പ്ലാൻ ചെയ്യുന്നതിലെ പ്ലാനിങ് എങ്ങനെ വേണം എന്നൊരു പോസ്റ്റ് ഇതിനു മുൻപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. പ്ലാൻ ആണ് വീടിന്റെ നട്ടെല്ല് എന്ന് കരുതുന്ന ആളാണ് ഞാൻ. പ്ലാൻ തെറ്റിയാൽ എല്ലാം തെറ്റി. ജീവിതകാലം മുഴുവൻ ആ തെറ്റുകൾ കണ്മുൻപിൽ കണ്ട്, ശ്ശേ! തെറ്റിപ്പോയല്ലോ, ഇങ്ങനെ വേണമായിരുന്നു എന്ന് പരിതപിക്കേണ്ടി വരുന്ന അവസ്ഥ! പ്ലാനിൽ വരുന്ന പിഴവുകൾ തിരുത്തുക എന്നത് സാധാരണ ഗതിയിൽ വലിയ പണച്ചിലവുണ്ടാക്കുന്ന ഒരു കാര്യമാണ്. തിരുത്തിയാൽ തന്നെയും അത് തൃപ്തി കിട്ടുന്ന രീതിയിൽ ആകുമോ എന്നതും സംശയം. 1,500 sqft ൽ ഒരു വീടുപണിയുവാൻ 1,500 * 2,000 = 30 ലക്ഷം രൂപ ചിലവാകും. അതിന്റെ കൂടെ ഇന്റീരിയർ, വീട്ടുപകരണങ്ങൾ ഒക്കെ വരുമ്പോളേക്കും പിന്നെയും പല ലക്ഷങ്ങൾ ചിലവാകും. വർക്കിംഗ് ഡ്രോയിങ്‌സ് ഉൾപ്പെടെയുള്ള പ്ലാൻ വരക്കുവാൻ (ഏഴോ എട്ടോ ഷീറ്റ് ഡ്രോയിങ്‌സ് കാണും) ചിലവാകുന്ന സംഖ്യ, പലരും പല റേറ്റിൽ ആണ് വാങ്ങുന്നതെങ്കിലും, sqft നു 10 രൂപ എന്നുള്ള ഒരു കണക്കു വെച്ച് നോക്കാം. 1,500 sqft വീടിന്റെ പ്ലാൻ തയ്യാറാക്കുവാൻ ചിലവാകുന്നത് 15,000 രൂപയാണ്. അതായതു 30 ലക്ഷത്തിന്റെ 0.5 ശതമാനം. ഈ തുക പോലും മുടക്കാൻ തയ്യാറാകാത്തവരോട് സഹതാപം മാത്രം. കടപ്പാട് Jayan Koodal

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store