hamburger
Robin George Roy Chuzhukunnil

Robin George Roy Chuzhukunnil

Civil Engineer | Pathanamthitta, Kerala

ഒരു വീട് വെക്കാൻ ഒരുങ്ങുന്ന പലരും പ്ലാനുകൾ ആവശ്യപ്പെടാറുണ്ട്. പ്ലാനുകൾ കണ്ട്, പറ്റുന്നതുപോലെ മനസ്സിലാക്കി സ്വപ്ന ഭവനം നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. അതിൽ ഒരു തെറ്റും പറയാനുമില്ല. മറ്റൊരു കൂട്ടരുണ്ട്. സ്ഥലത്തിന്റെ സ്കെച്ച് കാണിച്ചു, ഇതിനു ചേരുന്ന ഒരു പ്ലാൻ ആരെങ്കിലും വരച്ചു തരുമോ എന്ന് ചോദിക്കുന്നവർ. ഫ്രീ സർവീസ് ആണ് ചോദ്യത്തിന് പുറകിലെ ചേതോവികാരം. ഫ്രീ ആയിട്ടല്ലെങ്കിൽ ഒരു രൂപ വെച്ച് തന്നാൽ മതിയോ എന്ന് ചോദിച്ചവർ പലരുണ്ട്, അനുഭവം. 1000 sqft കാരുണ്ട്, 2000 sqft കാരുമുണ്ട് ഈ കൂട്ടത്തിൽ. എല്ലാ ദിവസവും മിനിമം ഒരു പോസ്റ്റെങ്കിലും കാണാറുണ്ട്. സ്വന്തം വീട് നിർമ്മിക്കുന്നതിലെ പിഴവുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്. പ്ലാൻ ചെയ്യുന്നതിലെ പ്ലാനിങ് എങ്ങനെ വേണം എന്നൊരു പോസ്റ്റ് ഇതിനു മുൻപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. പ്ലാൻ ആണ് വീടിന്റെ നട്ടെല്ല് എന്ന് കരുതുന്ന ആളാണ് ഞാൻ. പ്ലാൻ തെറ്റിയാൽ എല്ലാം തെറ്റി. ജീവിതകാലം മുഴുവൻ ആ തെറ്റുകൾ കണ്മുൻപിൽ കണ്ട്, ശ്ശേ! തെറ്റിപ്പോയല്ലോ, ഇങ്ങനെ വേണമായിരുന്നു എന്ന് പരിതപിക്കേണ്ടി വരുന്ന അവസ്ഥ! പ്ലാനിൽ വരുന്ന പിഴവുകൾ തിരുത്തുക എന്നത് സാധാരണ ഗതിയിൽ വലിയ പണച്ചിലവുണ്ടാക്കുന്ന ഒരു കാര്യമാണ്. തിരുത്തിയാൽ തന്നെയും അത് തൃപ്തി കിട്ടുന്ന രീതിയിൽ ആകുമോ എന്നതും സംശയം. 1,500 sqft ൽ ഒരു വീടുപണിയുവാൻ 1,500 * 2,000 = 30 ലക്ഷം രൂപ ചിലവാകും. അതിന്റെ കൂടെ ഇന്റീരിയർ, വീട്ടുപകരണങ്ങൾ ഒക്കെ വരുമ്പോളേക്കും പിന്നെയും പല ലക്ഷങ്ങൾ ചിലവാകും. വർക്കിംഗ് ഡ്രോയിങ്‌സ് ഉൾപ്പെടെയുള്ള പ്ലാൻ വരക്കുവാൻ (ഏഴോ എട്ടോ ഷീറ്റ് ഡ്രോയിങ്‌സ് കാണും) ചിലവാകുന്ന സംഖ്യ, പലരും പല റേറ്റിൽ ആണ് വാങ്ങുന്നതെങ്കിലും, sqft നു 10 രൂപ എന്നുള്ള ഒരു കണക്കു വെച്ച് നോക്കാം. 1,500 sqft വീടിന്റെ പ്ലാൻ തയ്യാറാക്കുവാൻ ചിലവാകുന്നത് 15,000 രൂപയാണ്. അതായതു 30 ലക്ഷത്തിന്റെ 0.5 ശതമാനം. ഈ തുക പോലും മുടക്കാൻ തയ്യാറാകാത്തവരോട് സഹതാപം മാത്രം. കടപ്പാട് Jayan Koodal
likes
54
comments
12

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

500sqft ൽ 5ഓ 6ഓ ലക്ഷം മുടക്കി കൂര പണിയുന്നവരോട് 'സഹതാപം 'കാണിക്കുമോ ആവോ.

jeev jins
jeev jins

Home Owner | Kannur

💯വിയോജിക്കുന്നു .. എല്ലാവരും സാമ്പത്തികമായി ഒരുപോലെ ഉള്ളവർ അല്ല ... 3000 sqft മുതൽ ഉള്ള മാളികകൾ പണിയുന്ന architects, engineer, കോൺട്രാക്ടകാർക് ചെറിയ sqft ഒകെ കേൾക്കുമ്പോൾ പുച്ഛം പോലെയാണ് .. ചെറിയ sqftil വീടിനെ ഒതുക്കുന്നവർ ഭൂരിഭാഗവും ഫുൾ cash കയ്യിൽ കൊണ്ട് നടന്നിട്ടാകില്ല വീടുപണിക് ഇറങ്ങുന്നത്.. എങ്ങനേലും ഒന്ന് സ്വപ്നം കണ്ട കേറികിടക്കാൻ പറ്റുന്ന വീടാകും അവരുടെ ഒക്കെ ചിന്ത. അല്ലാതെ നിങ്ങൾ പറയുന്ന പോലെ variety plan&design, sqft ethra koodiyalum പ്രശനം പോലും ഇല്ലാത്ത ആൾകാർ ആകില്ല. പ്ലാൻ എങ്കിലും കിട്ടിയാൽ വീടുപണി തുടങ്ങാം, ചെറിയ കാശിൽ ഒപ്പിക്കാൻ നോക്കുന്ന സാധാരണക്കാർ ഒരുപാടുണ്ട്. അവര്ക് മാറുന്ന നിങ്ങൾ പറയുന്ന കാലഘട്ടം അറിയണമെന്നില്ല സുഹൃത്തേ.

സാദിക്ക്  അലി
സാദിക്ക് അലി

Home Owner | Thrissur

മാളിക മുകളിൽ നിന്നും നോക്കുന്നത് കൊണ്ടാണ് ഇങ്ങനെ തോന്നൽ. താങ്കൾക്ക് പറ്റില്ല എങ്കിൽ അത് ചെയ്യേണ്ട ആവശ്യം ഇല്ല. എൻ്റെ അനുഭവത്തിൽ പലരും ഇത്രയും ഭീമമായ തുക വരുന്നതു കണ്ട് പരമവധി തന്നലാവുന്നത് കുറയ്ക്കുവാൻ ആണ് ചോദിക്കുന്നത്. അങ്ങിനെ ചെയ്തത് കൊടുക്കുന്ന വിശാല മനസ്സുള്ള എമ്പാടും സുമനസ്സുകൾ ധാരാളം ഉണ്ട് അതിന്നിടയിൽ പണം കൊണ്ട് മാനം തീർക്കുന്ന ചില ഇടുങ്ങിയ മനസ്സുകൾ ഉണ്ട്, ചിലർക്ക് സമയം കാണില്ല, മറ്റു ചിലർക്ക് അതിനുള്ള മനസ്സും കാണില്ല. അത് പോലെ എല്ലാം ചുളുവിൽ നേടാം എന്ന് കരുതുന്നവരും കുറവല്ല.

saleem K saleem
saleem K saleem

Interior Designer | Kozhikode

ഒരു കൂട്ടരെയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഉള്ള വേദിയല്ല ഇതെന്ന് മനസിലാക്കുന്നു, മനസിലാക്കണം. പക്ഷെ ചില post കൾ കാണുമ്പോൾ പറയാതെ വയ്യ..... ജനങ്ങളുടെ ആനയെ വാങ്ങാനുള്ള 'മോഹം 'കൊണ്ടാണ് ഇവിടെ തോട്ടി വില്പനക്കാരുടെ കച്ചവടം നടക്കുന്നത്.ആ ആന മോഹികളുടെ വിയർപ്പാണ് നമ്മുടെയൊക്കെ അന്നം..തോട്ടിക്ക്, ആനയുടെ വലുപ്പം നോക്കി ശതമാനം കണക്കാക്കുന്നവർക്ക് അതൊന്നും മനസിലാവില്ല.നാല് ചുമര് ഉണ്ടാക്കി,മുകളിൽ താർപ്പായ വലിച്ചു കെട്ടി ലക്ഷങ്ങൾ ജീവിക്കുന്നുണ്ടിവിടെ. അവിടെയൊക്കെ ഈ തോട്ടി വില്പന നടക്കുവോ സാർ? ചൂണ്ട യിട്ടിരിക്കേണ്ടിവന്നേനെ.പരിഹാസം ഭൂഷണമല്ല. ഒരു കൊറോണ വന്നാൽ തീരുന്നതേയുള്ളു......

lumrender  architect studio
lumrender architect studio

Civil Engineer | Malappuram

💯💯

Firos Khan Edappatta
Firos Khan Edappatta

Home Owner | Malappuram

പ്ലാൻ ഫ്രീ ആയി ചെയ്ത് തരണം എന്ന് നമ്മൾ വിചാരിക്കുന്നതാണ് തെറ്റ്... ക്യാഷ് തരുമ്പോൾ വേണമെങ്കിൽ നമുക്ക് വാങ്ങാതിരിക്കാം... അല്ലാതെ എല്ലാവരും എന്തെങ്കിലൊക്കെ രീതിയിൽ ജീവിക്കാൻ ശ്രമിക്കുന്നവരാണ്..... 6 ലക്ഷത്തിന്റെ വീട് പണിയുന്ന ആള് ഒരു തേങ്ങ പറിക്കുന്ന ആളാണെന്നു വെക്ക്... നിങ്ങളെ തേങ്ങാ പറിക്കാൻ വന്നാൽ അയാൾ കണക്ക് പറഞ്ഞ് പണിയെടുത്തതിന്റെ ഇരട്ടി പൈസയും വാങ്ങിയെ പോകൂ... പിന്നെ എന്തിന് ഒരു വിഭാഗം മാത്രം സഹതാപം കാണിക്കണം..

Ajayan PG
Ajayan PG

Contractor | Kozhikode

എല്ലാവർക്കും ആനയെ വാങ്ങണം പക്ഷേ തോട്ടി വാങ്ങാൻ പണം മുടക്കാൻ വയ്യ.....എന്താ ലേ...

Melwin Luiz
Melwin Luiz

Interior Designer | Thrissur

square feet Rs. 2000 paranjath manasilaayila ethu naatila squareft 2000 aakunath nammal nokiyum kandum nammal thanae cheythal sqft 1500 aakulu full work complete aakan ee post ita alodu enik sahataapam thonunu

BOVO COMMUNITY
BOVO COMMUNITY

Architect | Kozhikode

💯

Lakshmi Ganapati
Lakshmi Ganapati

Home Owner | Ernakulam

താൻ എത്ര വലിയ architect ആണെങ്കിലും ഇനി താൻ ഫ്രീ ആയി വീട് വെച്ച് തരാം എന്ന് പറഞ്ഞാല് പോലും സഹജീവികളുടെ ഇല്ലയ്മയെ പുച്ഛികുന്ന, പരിഹസിക്കുന്ന തൻ്റെ പ്ലാൻ കൊണ്ട് ഞാൻ ഒരു വീട് ഒരിക്കലും വെക്കില്ല ..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store