Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Sajith Divakar
Interior Designer | Kasaragod, Kerala
v board സീലിംഗ് ചെയ്യുമ്പോൾ ജോയിന്റ് crack വരുന്നു... കാലാവസ്ഥ മാറുമ്പോൾ അത് പരിഹരിക്കാൻ എന്താണ് ഒരു വഴി...?
4
0
More like this
Jithin Varghese
Home Owner
ഞങ്ങളുടെ kitchen sink pipe ൽ നിന്ന് smell വരുന്നു ഒരുപാട് വെള്ളം ഒഴിച്ചും സോപ്പ് ഇട്ട് കഴുകിയും നോക്കി. മണം കൂടുന്നതല്ലാതെ പോകുന്നില്ല. എന്താണ് ഒരു solution?.
JENEESH M C PANTHIRIKKARA
Contractor
നിലവിലുള്ള ഒരു കോൺക്രീറ്റ് സ്ലാബി ൽ പുതിയതായി ജോയിന്റ് ചെയ്ത് പുതിയ സ്ലാബ് ചെയ്യുമ്പോൾ ജോയിന്റ് ലീക്ക് ഇല്ലാതെ യിരിക്കുവാൻ ഏത് കമ്പനി യുടെ വാട്ടർ ഫ്രൂഫ് ആണ് നല്ലത് ഇത് എങ്ങനെ മിക്സ് ചെയ്യണം എന്ന് പറഞ്ഞു തരുമോ
Shafi OKM
Home Owner
staircase ന്റെ രണ്ടാമത്തെ സ്റ്റെപ് ഒരു crack വന്നു ഇനി എന്താണ് ചെയ്യാൻ പറ്റുക slab de shuttrer ചെയ്തപ്പോൾ എന്തൊ വീണാതാണെന്നു തോന്നുന്നു ഇപ്പോഴാണ് കാണുന്നത്.
Bajpan Gosh
Home Owner
Cement board ( V board) റേറ്റ്, അവയുടെ അളവുകൾ, thickness എന്നിവ പറഞ്ഞു തരമോ? വീടിൻ്റെ മുകളിൽ ഒരു ഓഫീസ് പോലെ ചെയ്യാൻ 12ft X 11ft എത്ര ചിലവ് വരും. nb:roof ഉണ്ട്
Summayya basheer
Home Owner
നിലവിൽ ഉള്ള വീടിന്റെ ചിതൽ ശല്യം ഒഴുവാക്കാൻ എന്താണ് ഒരു സൊല്യൂഷൻ എന്ന് ഒന്ന് പറഞ്ഞു തരുവോ ?
Akhil Akku
Home Owner
ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ
Santhosh Krishnan
Home Owner
പഴയ വീടാണ്, ബാത്റൂം പുറത്താണ് വീടിനോട് ചേർന്ന് ഒരു ബാത്റൂം പണിയണമെന്ന് ആഗ്രഹമുണ്ട്.അങ്ങനെ ചെയ്യുമ്പോൾ വാസ്തുപരമായി വല്ല ദോഷവും ഉണ്ടോ എന്താണ് ചെയ്യേണ്ടത്?.
TOTAL TECH associate
Building Supplies
# Armstrong chemicals more details 8129942942 # Armstrong chemicals more details 8129942942
Fathima Nizam
Home Owner
v board and calcium silicate board തമ്മിൽ എന്താണ് വെത്യാസം ?
Boby George
Home Owner
മുറ്റത്തു വലിയ തുക മുടക്കി natural stone വിരിച്ചാലും ചൂടുതന്നെയല്ലേ പകൽ സമയത്ത്. pearl grass മറ്റോ ഇട്ടാൽ maintain ചെയ്യാൻ ബുദ്ധിമുട്ടാവും എന്നും പറയപ്പെടുന്നു. എന്താണ് ഒരു perfect solution?
Deepak Rajendran
Home Owner
plywood കൊണ്ട് ചെയ്ത കിച്ചൻ ക്യാബിനറ്റ് ആണ് വീട്ടിൽ. അതിന്റെ അകത്തു ഒരു വെള്ള പൂപ്പൽ പോലെ കാണുന്നു, എത്ര തുടച്ചു കളഞ്ഞാലും പിന്നെയും വരുന്നു, കാരണം എന്താണ്? എങ്ങനെ ഇത് ഒഴിവാക്കാം?
biju m
Carpenter
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ് ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ് ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏 #ceilingplastering സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം ! വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക. ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം. അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു. ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎 ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും.... Budget ആവശ്യത്തിനുള്ളവർ = Plaster + Putty+Paint Budget ലേശം tight ആണേൽ = Plaster + Paint Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint കാശില്ലാത്തവർ = എങ്ങനെ വാർത്തോ അങ്ങനെ കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും. ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅) ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്. അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം, 1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക. 2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം. 3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ ) 4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ ) 5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക. 6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്. 7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക. 8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ് അടിക്കുന്നത് നല്ലതാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, # സിമന്റ് plaster. # Lime plaster. # Mud plaster. # Gypsum plaster. നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം
Jipin Upendran
Home Owner
ഈ stair case കാരണം റൂമിൻ്റെ വിശാലത നഷ്ടപ്പെട്ടു എന്താണ് ഒരു പരിഹാരം വേറേതങ്കിലും തരത്തിൽ സ്പേസ് ഉപയോഗപ്പെടുത്താമോ
Afeefa sakari
Home Owner
hai ഫ്രണ്ട്സ്, എന്റെ ഹൗസ് പ്ലാസ്റ്ററിങ് കഴിഞ്ഞു ഒരു വർഷമാവുന്നു. അതിപ്പോൾ പലയിടത്തും ക്രാക് വരുന്നു. അത് എന്ത് കൊണ്ടാണ് എന്നും, ഇനി എന്താണ് പ്രതിവിധി എന്നും പറഞ്ഞു തരുമോ.
Deepak Rajendran
Home Owner
വീട് extend ചെയ്യുമ്പോൾ ഒരു റൂം സഹോദരിയുടെ വസ്തുവിൽ ആണ് വരുന്നത്. സഹോദരിക്ക് അത് problem ഇല്ല... Gvt പെർമിഷൻ കിട്ടാൻ എന്താണ് procedure
Kolo
Kerala
Interior Designer
Sajith Divakar
1628978417
Join the Community to
start finding Ideas &
Professionals