വീടു പണിയുടെ Floor Slab, Roof Slab ,Cantilever Slabs, beams,ഒക്കെ വാർത്തു കഴിഞ്ഞിട്ട് തട്ടിളക്കുന്നതു സംബന്ധിച്ച് കരാറുകാരും വീട്ടുടമകളും തമ്മിൽ തർക്ക വിഷയമാകാറുണ്ട്. IS 456, 2000 ൽ De shuttering schedule Room കളുടെയും Beam കളുടെയും Span (Shorter Span as per Room Size) അനുസരിച്ച് വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ചുരുക്കം ചില Engineers ഉൾപ്പടെ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. നിർമ്മാണ സാമഗ്രികൾക്ക് അനുദിനം വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തട്ടിളക്കുന്നതിൻ്റെയും ,Curing period ൻ്റെയും പേരിൽ വരുത്തുന്ന അനാവശ്യ Delay നിർമ്മാണ ചിലവു കൂട്ടാനേ ഉപകരിക്കൂ. IS Code ലും, Authentic Specifications ലും പറയുന്ന guidelines follow ചെയ്യാൻ മടിക്കുന്നത് ചെയ്തു വെച്ച Concrete ൻ്റെ ഗുണനിലവാരത്തിൽ വിശ്വാസ്യത ഇല്ലാത്തതിനാലായിരിക്കാം.? Proper rebar detailing അനുസരിച്ച് കമ്പി കെട്ടി, Specification അനുസരിച്ച് concrete mix ൽ IS Code 456 - 2000 ൽപറയുന്ന Curing guidelines അനുസരിച്ച് curing കൂടി ചെയ്താൽ Schedule ൽ പറയുന്ന period ൽ തന്നെ De shuttering ചെയ്ത് അനാവശ്യ delay യും അധിക ചിലവും ഒഴിവാക്കാവുന്നതാണ്.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
IS 456 guide lines for curing.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Guide lines for Curing RCC/CC.