hamburger
N UNNIKRISHNAN NAIR

N UNNIKRISHNAN NAIR

Civil Engineer | Alappuzha, Kerala

വീടു പണി തുടങ്ങുന്ന ചിലരെങ്കിലും പണികൾക്കുപയോഗിക്കേണ്ട വെള്ളത്തിനെ കുറിച്ച് സംശയം ഉയർത്താറുണ്ട്. കോൺക്രീറ്റിനും ,മറ്റു cement work കൾക്കും, curing നും ഒക്കെ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ അളവിലും, ഗുണനിലവാരത്തിലും Aggregates നൊപ്പം പ്രാധാന്യമുണ്ട് . As Per IS 456 ,2000, കോൺക്രീറ്റിന് Ph value 6 ൽ കുറയാത്തതും കുടിക്കുന്ന വെള്ളത്തിനു സമാനമായ ജലം തന്നെയാണ് ഉപയോഗിക്കേണ്ടത് എന്നാണു്. സംശയം തോന്നുന്നു എങ്കിൽ Sample അടുത്തുള്ള Lab ൽ എത്തിച്ച്‌ IS Code ൽ പറയുന്നതിനനുശ്രുതമാണോ എന്നുറപ്പാക്കുക.
likes
1
comments
2

Comments


Kabeer Ali
Kabeer Ali

Flooring | Ernakulam

ക്ലോറിൻ വെള്ളം ക്യൂറിങ്ങിന് യൂസ് ചെയ്യാമോ

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

More like this

വീടു പണിയുടെ Floor Slab, Roof Slab ,Cantilever Slabs, beams,ഒക്കെ വാർത്തു കഴിഞ്ഞിട്ട് തട്ടിളക്കുന്നതു സംബന്ധിച്ച് കരാറുകാരും വീട്ടുടമകളും തമ്മിൽ തർക്ക വിഷയമാകാറുണ്ട്. IS 456, 2000 ൽ De shuttering schedule Room കളുടെയും Beam കളുടെയും Span (Shorter Span as per Room Size) അനുസരിച്ച് വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ചുരുക്കം ചില Engineers ഉൾപ്പടെ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. നിർമ്മാണ സാമഗ്രികൾക്ക് അനുദിനം വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തട്ടിളക്കുന്നതിൻ്റെയും ,Curing period ൻ്റെയും പേരിൽ വരുത്തുന്ന അനാവശ്യ Delay നിർമ്മാണ ചിലവു കൂട്ടാനേ ഉപകരിക്കൂ. IS Code ലും, Authentic Specifications ലും പറയുന്ന guidelines follow ചെയ്യാൻ മടിക്കുന്നത് ചെയ്തു വെച്ച Concrete ൻ്റെ ഗുണനിലവാരത്തിൽ വിശ്വാസ്യത ഇല്ലാത്തതിനാലായിരിക്കാം.? Proper rebar detailing അനുസരിച്ച് കമ്പി കെട്ടി, Specification അനുസരിച്ച് concrete mix ൽ IS Code 456 - 2000 ൽപറയുന്ന Curing guidelines  അനുസരിച്ച് curing കൂടി ചെയ്താൽ Schedule ൽ പറയുന്ന period ൽ തന്നെ De shuttering ചെയ്ത് അനാവശ്യ delay യും അധിക ചിലവും ഒഴിവാക്കാവുന്നതാണ്.
വീടു പണിയുടെ Floor Slab, Roof Slab ,Cantilever Slabs, beams,ഒക്കെ വാർത്തു കഴിഞ്ഞിട്ട് തട്ടിളക്കുന്നതു സംബന്ധിച്ച് കരാറുകാരും വീട്ടുടമകളും തമ്മിൽ തർക്ക വിഷയമാകാറുണ്ട്. IS 456, 2000 ൽ De shuttering schedule Room കളുടെയും Beam കളുടെയും Span (Shorter Span as per Room Size) അനുസരിച്ച് വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ചുരുക്കം ചില Engineers ഉൾപ്പടെ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്. നിർമ്മാണ സാമഗ്രികൾക്ക് അനുദിനം വില വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തട്ടിളക്കുന്നതിൻ്റെയും ,Curing period ൻ്റെയും പേരിൽ വരുത്തുന്ന അനാവശ്യ Delay നിർമ്മാണ ചിലവു കൂട്ടാനേ ഉപകരിക്കൂ. IS Code ലും, Authentic Specifications ലും പറയുന്ന guidelines follow ചെയ്യാൻ മടിക്കുന്നത് ചെയ്തു വെച്ച Concrete ൻ്റെ ഗുണനിലവാരത്തിൽ വിശ്വാസ്യത ഇല്ലാത്തതിനാലായിരിക്കാം.? Proper rebar detailing അനുസരിച്ച് കമ്പി കെട്ടി, Specification അനുസരിച്ച് concrete mix ൽ IS Code 456 - 2000 ൽപറയുന്ന Curing guidelines അനുസരിച്ച് curing കൂടി ചെയ്താൽ Schedule ൽ പറയുന്ന period ൽ തന്നെ De shuttering ചെയ്ത് അനാവശ്യ delay യും അധിക ചിലവും ഒഴിവാക്കാവുന്നതാണ്.
Order ചെയ്തു സംഭരിച്ച മണൽ ടite ൽ ഇറക്കിയപ്പോൾ ചെളിമയം പരിധിയിൽ കൂടുതൽ ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്ത് സംശയം ചോദിച്ചു കൊണ്ട് FB groupൽ share ചെയ്ത Photo post ആണ് Kolo App ൽ കൂടി ഇതെഴുതുവാൻ കാരണം. നിർമ്മാണ സാമഗ്രികളിൽ ഏറ്റവും കൂടുതൽ മായം കലർത്തുന്നതും മണലിൽ തന്നെയാണ്. ഗുണനിലവാരമുള്ള Mix ൽ കോൺക്രീറ്റിനും, കട്ട കെട്ടുന്നതിനുള്ള ചാന്തിനും (mortar) നും IS Code ൽ നിഷ്കർഷിക്കുന്ന % range ൽ തന്നെ തരികൾ (Coarse particles ) അടങ്ങിയ (Coarse Sand) തന്നെയാകണം. തേപ്പിന് തരിമണലിനൊപ്പം Fine particle % ൻ്റെ അനുപാതത്തിൽ IS Code ന് അനുസൃതമായ വ്യത്യാസവും ഉണ്ടായിരിക്കണം. Site കളിൽ എത്തുന്ന M, Sand ഉം പുഴമണലും(Both M Sand & River sand)ഒരു ഗ്ലാസ്സ് അളവു ജാർ(Transparent Cylendrical measuring Jar ) ഉപയോഗിച്ച് ചെളിമയം( Silt content) 6% മുതൽ 8% വരെയേ ഉള്ളൂ എന്നു് ഉറപ്പാക്കിയിട്ട് ഉപയോഗിക്കാം. മണലിൽ കോൺക്രീറ്റിനും മറ്റാവശ്യങ്ങൾക്കും ആവശ്യം അടങ്ങിയിരിക്കേണ്ടതും ഇറക്കിയ മണലിൽ അടങ്ങിയ തരികളുടെ അനുപാതം അറിയാനും 7 nos Size കളിലുള്ള അരിപ്പകൾ(Sieves) ആവശ്യമാണ്.  അടുത്തുള്ള Engg / poly tech:College കളുടെ Lab കളിൽ IS Sieves ലഭ്യമാണു്. സ്വന്തമായി  വാങ്ങിയാലും ഗുണനിലവാരമുറപ്പാക്കിയുള്ള നിർമ്മാണത്തിനു ശേഷം പിന്നീടു വീടു പണിയുന്നവർക്കൊക്കെ വാടകക്കോ,വിൽക്കുകയോ ചെയ്യാവുന്നതാണ്.
Order ചെയ്തു സംഭരിച്ച മണൽ ടite ൽ ഇറക്കിയപ്പോൾ ചെളിമയം പരിധിയിൽ കൂടുതൽ ശ്രദ്ധയിൽപ്പെട്ട ഒരു സുഹൃത്ത് സംശയം ചോദിച്ചു കൊണ്ട് FB groupൽ share ചെയ്ത Photo post ആണ് Kolo App ൽ കൂടി ഇതെഴുതുവാൻ കാരണം. നിർമ്മാണ സാമഗ്രികളിൽ ഏറ്റവും കൂടുതൽ മായം കലർത്തുന്നതും മണലിൽ തന്നെയാണ്. ഗുണനിലവാരമുള്ള Mix ൽ കോൺക്രീറ്റിനും, കട്ട കെട്ടുന്നതിനുള്ള ചാന്തിനും (mortar) നും IS Code ൽ നിഷ്കർഷിക്കുന്ന % range ൽ തന്നെ തരികൾ (Coarse particles ) അടങ്ങിയ (Coarse Sand) തന്നെയാകണം. തേപ്പിന് തരിമണലിനൊപ്പം Fine particle % ൻ്റെ അനുപാതത്തിൽ IS Code ന് അനുസൃതമായ വ്യത്യാസവും ഉണ്ടായിരിക്കണം. Site കളിൽ എത്തുന്ന M, Sand ഉം പുഴമണലും(Both M Sand & River sand)ഒരു ഗ്ലാസ്സ് അളവു ജാർ(Transparent Cylendrical measuring Jar ) ഉപയോഗിച്ച് ചെളിമയം( Silt content) 6% മുതൽ 8% വരെയേ ഉള്ളൂ എന്നു് ഉറപ്പാക്കിയിട്ട് ഉപയോഗിക്കാം. മണലിൽ കോൺക്രീറ്റിനും മറ്റാവശ്യങ്ങൾക്കും ആവശ്യം അടങ്ങിയിരിക്കേണ്ടതും ഇറക്കിയ മണലിൽ അടങ്ങിയ തരികളുടെ അനുപാതം അറിയാനും 7 nos Size കളിലുള്ള അരിപ്പകൾ(Sieves) ആവശ്യമാണ്. അടുത്തുള്ള Engg / poly tech:College കളുടെ Lab കളിൽ IS Sieves ലഭ്യമാണു്. സ്വന്തമായി വാങ്ങിയാലും ഗുണനിലവാരമുറപ്പാക്കിയുള്ള നിർമ്മാണത്തിനു ശേഷം പിന്നീടു വീടു പണിയുന്നവർക്കൊക്കെ വാടകക്കോ,വിൽക്കുകയോ ചെയ്യാവുന്നതാണ്.
വീടു പണിയാനുദ്ദേശിക്കുന്ന മണ്ണിൻ്റെ വാഹകശേഷി(Bearing capacity ) കുറവാണെങ്കിൽ foundation ൻ്റെ ആഴം മാത്രം കൂട്ടിയാൽ മതി എന്നൊരു തെറ്റായ ധാരണ പല Post കളിലും, കമൻ്റുകളിലും കണ്ടിട്ടുണ്ട്. Foundation ന് മിനിമം depth 50 cm (അര മീറ്റർ) വേണമെന്നാണു് IS Code ൽ പറയുന്നുണ്ട്. അരമീറ്ററിനു തൊട്ടു താഴെ ഉറപ്പുള്ള മണ്ണെങ്കിൽ Foundation മിനിമം depth ലും ആകാം. (അംബരചുംബികളായ കെട്ടിടങ്ങൾക്കും Tower കൾക്കും Foundation ൻ്റെ ആഴവും മാനദണ്ഡങ്ങളിൽ ഒന്നു തന്നെയാണു് )50 cm depth നു താഴെയുള്ള മണ്ണിൻ്റെ സ്വഭാവം  ദുർബ്ബലവും മഴക്കാലത്ത്  വെള്ളമുയരുന്നതുമായ സ്ഥലവുമെങ്കിൽ Variable SBC എന്ന condition ൽ എത്തുന്നു. Safe Bearing Capacity യിൽ അപ്പോൾ വരാവുന്ന കുറവ് കൂടി പരിഗണിച്ചു വേണം അനുയോജ്യമായ Foundation നിർണ്ണയിക്കേണ്ടത്.എന്താണ് മണ്ണിൻ്റെ SBC ( Safe bearing Capacity of Soil).??,,,,,
ഭൂമിയിലെ ഓരോ തരം മണ്ണിനും അതിൻ്റേതായ സ്വഭാവവും ഘടനയും അനുസരിച്ച് ഒരു structure ൻ്റെ ഭാരം വഹിക്കാനുള്ള വാഹക ശേഷി വ്യത്യസ്തമായിരിക്കും. കെട്ടിടം പണിയാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിൻ്റെ SBC ക്കനുയോജ്യമായ വീതിയിൽ Foundation നിർമ്മിക്കുന്നതിനാണ് എത്ര മാത്രം കുറഞ്ഞ depth ൽ കൂടുതൽ ഉറപ്പുള്ള പ്രതലം ലഭ്യമാകും എന്നു മുൻകൂട്ടി തന്നെ അറിയേണ്ടതുണ്ട് .(ഒരേ plan ൽ രണ്ടു വീടുകൾ വ്യത്യസ്തമായ SBC യുള്ള രണ്ടു Plot ക ളിൽ പണിയേണ്ടപ്പോൾ SBC കുറവുള്ള soil ൽ പണിയേണ്ട Foundation ൻ്റെ width, SBC കൂടുതലുള്ള Plot നേക്കാൾ കൂടുൽവേണ്ടി വരും.). കൂടുതൽ ആഴത്തിലേക്ക് Foundation ന് trench എടുക്കുമ്പോൾ SBC കൂടുകയോ കുറയുകയോ ചെയ്യാം. എന്തായാലും Foundation embedd ( ഉറപ്പിക്കുന്ന )level നു താഴെയുള്ള layer പരമാവധി ഉറപ്പുള്ളതായിരിക്കണം. ഇത് കണക്കാക്കുന്നതിന് വീടുവെക്കുന്ന സ്ഥലത്തിൻ്റെ Water table ( highest &lowest) ഉം പ്രധാന ഘടകങ്ങളിൽ ഒന്നാണ്. സംശയം വെച്ചു കൊണ്ട്  ഏതുതരം ഫൗണ്ടേഷനും നിർണ്ണയിക്കുന്നത് ശരിയല്ല. Trial Pit കൾ അല്ലെങ്കിൽ കിണറിനും സെപ്ടിക് ടാങ്കിനും കുഴിച്ചപ്പോൾ സംശയകരമായ സാഹചര്യമാണ് കണ്ടത് എങ്കിൽ  test നടത്തിത്തന്നെയാവണം മണ്ണിൻ്റെ ഘടനക്കു യോജിച്ച Foundation, അനുയോജ്യമായ വീതിയിലും ആഴത്തിലും  നിർണ്ണയിക്കേണ്ടത്.ഇതിനു വിരുദ്ധമായി Foundation ചെയ്താൽ Belt നും Major Settlement ൽ നിന്നു രക്ഷിക്കാനാവില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ തരത്തിലും സ്വഭാവത്തിലും ഉള്ള മണ്ണിൻ്റെ ശേഷിക്കനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്‌സ് IS Code ൽ നിർണ്ണയിച്ചിരിക്കുന്ന Safe Bearing capacity of Soil attach ചെയ്യുന്നു.
വീടു പണിയാനുദ്ദേശിക്കുന്ന മണ്ണിൻ്റെ വാഹകശേഷി(Bearing capacity ) കുറവാണെങ്കിൽ foundation ൻ്റെ ആഴം മാത്രം കൂട്ടിയാൽ മതി എന്നൊരു തെറ്റായ ധാരണ പല Post കളിലും, കമൻ്റുകളിലും കണ്ടിട്ടുണ്ട്. Foundation ന് മിനിമം depth 50 cm (അര മീറ്റർ) വേണമെന്നാണു് IS Code ൽ പറയുന്നുണ്ട്. അരമീറ്ററിനു തൊട്ടു താഴെ ഉറപ്പുള്ള മണ്ണെങ്കിൽ Foundation മിനിമം depth ലും ആകാം. (അംബരചുംബികളായ കെട്ടിടങ്ങൾക്കും Tower കൾക്കും Foundation ൻ്റെ ആഴവും മാനദണ്ഡങ്ങളിൽ ഒന്നു തന്നെയാണു് )50 cm depth നു താഴെയുള്ള മണ്ണിൻ്റെ സ്വഭാവം ദുർബ്ബലവും മഴക്കാലത്ത് വെള്ളമുയരുന്നതുമായ സ്ഥലവുമെങ്കിൽ Variable SBC എന്ന condition ൽ എത്തുന്നു. Safe Bearing Capacity യിൽ അപ്പോൾ വരാവുന്ന കുറവ് കൂടി പരിഗണിച്ചു വേണം അനുയോജ്യമായ Foundation നിർണ്ണയിക്കേണ്ടത്.എന്താണ് മണ്ണിൻ്റെ SBC ( Safe bearing Capacity of Soil).??,,,,, ഭൂമിയിലെ ഓരോ തരം മണ്ണിനും അതിൻ്റേതായ സ്വഭാവവും ഘടനയും അനുസരിച്ച് ഒരു structure ൻ്റെ ഭാരം വഹിക്കാനുള്ള വാഹക ശേഷി വ്യത്യസ്തമായിരിക്കും. കെട്ടിടം പണിയാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിൻ്റെ SBC ക്കനുയോജ്യമായ വീതിയിൽ Foundation നിർമ്മിക്കുന്നതിനാണ് എത്ര മാത്രം കുറഞ്ഞ depth ൽ കൂടുതൽ ഉറപ്പുള്ള പ്രതലം ലഭ്യമാകും എന്നു മുൻകൂട്ടി തന്നെ അറിയേണ്ടതുണ്ട് .(ഒരേ plan ൽ രണ്ടു വീടുകൾ വ്യത്യസ്തമായ SBC യുള്ള രണ്ടു Plot ക ളിൽ പണിയേണ്ടപ്പോൾ SBC കുറവുള്ള soil ൽ പണിയേണ്ട Foundation ൻ്റെ width, SBC കൂടുതലുള്ള Plot നേക്കാൾ കൂടുൽവേണ്ടി വരും.). കൂടുതൽ ആഴത്തിലേക്ക് Foundation ന് trench എടുക്കുമ്പോൾ SBC കൂടുകയോ കുറയുകയോ ചെയ്യാം. എന്തായാലും Foundation embedd ( ഉറപ്പിക്കുന്ന )level നു താഴെയുള്ള layer പരമാവധി ഉറപ്പുള്ളതായിരിക്കണം. ഇത് കണക്കാക്കുന്നതിന് വീടുവെക്കുന്ന സ്ഥലത്തിൻ്റെ Water table ( highest &lowest) ഉം പ്രധാന ഘടകങ്ങളിൽ ഒന്നാണ്. സംശയം വെച്ചു കൊണ്ട് ഏതുതരം ഫൗണ്ടേഷനും നിർണ്ണയിക്കുന്നത് ശരിയല്ല. Trial Pit കൾ അല്ലെങ്കിൽ കിണറിനും സെപ്ടിക് ടാങ്കിനും കുഴിച്ചപ്പോൾ സംശയകരമായ സാഹചര്യമാണ് കണ്ടത് എങ്കിൽ test നടത്തിത്തന്നെയാവണം മണ്ണിൻ്റെ ഘടനക്കു യോജിച്ച Foundation, അനുയോജ്യമായ വീതിയിലും ആഴത്തിലും നിർണ്ണയിക്കേണ്ടത്.ഇതിനു വിരുദ്ധമായി Foundation ചെയ്താൽ Belt നും Major Settlement ൽ നിന്നു രക്ഷിക്കാനാവില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ തരത്തിലും സ്വഭാവത്തിലും ഉള്ള മണ്ണിൻ്റെ ശേഷിക്കനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്‌സ് IS Code ൽ നിർണ്ണയിച്ചിരിക്കുന്ന Safe Bearing capacity of Soil attach ചെയ്യുന്നു.
"ഒരു കെട്ടിടത്തിൽ ബീമുകൾ എവിടെയൊക്കെ വേണ്ടി വരും " ഇതായിരുന്നു ഒരു സുഹൃത്തിൻ്റെ സംശയം. സംശയ നിവാരണത്തിനു വേണ്ടി Civil Engineers ൻ്റെയും Architects ൻ്റെയും ബാഹുല്യമുള്ള Kolo family യിൽ വന്ന് ജനറൽ ആയ ഒരു doubt raise ചെയ്യുമ്പോൾ  Medical field ൽ പറയാറുള്ള 
Online consultation പാടില്ല "ഒരു Doctor നെ നേരിട്ടു കാണൂ എന്നു പറയുന്ന പോലെ Engineer നെ കാണൂ എന്നു വേണമെന്നില്ലല്ലോ..?(പക്ഷേ കോവിഡ് കാലത്ത് online Consultation നും നടന്നിരുന്നു). സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുക്കുമ്പോൾ വായിക്കുന്നവർക്കും സന്തോഷം. നമ്മൾക്കും പിൻഗാമികൾക്കും ആ ജീവനാന്തം താമസിക്കുവാൻ പണിയുന്ന വീട് stable ഉം ലാഭകരവുമായി ചെയ്യാൻ പരിചയസമ്പന്നനായ ഒരു Civil Engineer ൻ്റെ  മേൽനോട്ട ത്തിൽ ആകണം ...
Beam  എവിടെയൊക്കെയാണ് കൊടുക്കേണ്ടതായി വരുന്നത് എന്നുള്ള ചോദ്യത്തിനു സാധാരണക്കാർക്കുള്ള മറുപടിയായി തന്നെ ഈ Post നെ കരുതാം....
ശരിയാണ് ഒരു കെട്ടിടം പണിയാൻ Plan തയ്യാറാക്കുമ്പോൾ തന്നെ പണിയാൻ പോകുന്ന structure ൻ്റെ Face lift നെകൾ പ്രാധാന്യം Stability ക്കു കൂടി ഉറപ്പാക്കി കൊണ്ടാകണമല്ലോ നിർമ്മാണം പൂർത്തീകരിച്ച് വാസയോഗ്യമാക്കുവാൻ. ഒരു കെട്ടിടത്തിൻ്റെ Skeleton ( അസ്തികൂടം) ൽ പെടുന്ന പ്രധാന structural element കളിൽ ഒന്നാണ് RCC Beam. തൽക്കാലം ഒരു വീടു പണിയിൽ  ഇതെവിടെയൊക്കെ വേണ്ടി വരും എന്നു നോക്കാം. Site condition അനുസരിച്ചും സാമ്പത്തികവും പരിഗണിച്ച് ഇപ്പോൾ സാധാരണയായി രണ്ടു തരത്തിലുള്ള നിർമ്മാണ രീതിയാണ് പിൻതുടരുന്നത്.1. പരമ്പരാഗതമായി ചെയ്തുവരുന്ന Load bearing structure with tiled / RCC or light roofing.
2. RCC framed Structure.
ഇവ രണ്ടും കൂടി ചേർന്ന Composite structure ഉം Site condition അനുസരിച്ച് പരിഗണിക്കാവുന്നതാണ്.( Spread Footing നു മേൽ കുറ്റി പില്ലർ ഉയർത്തി Plinth beam വാർത്ത് അതിനു മേൽ Load bearing masonry wall ൽ super structure with any type roofing) ആയാലും അത് framed structure ആവില്ല. Beam കൾ എത്ര തരം എന്നും അതിന് IS456 - 2000 നിഷ്കർഷിക്കുന്ന ടpan depth ratio ...
L= Effective span
1:Simply supported Beam
 L/20(രണ്ട് Side ലും free യായി support ൽ ഉള്ളത്).
2. Continuous Beam (L/26).(രണ്ടിൽ കൂടുതൽ Bay column/wall support കൾ ഉളള Beam ) 
3. Cantilever Beam (L/7)
മേൽ പറഞ്ഞവയിൽ തന്നെ ഉപവിഭാഗങ്ങളും ഉണ്ട് ).
Fixed / Restrained continuous, /Fixed Cantilever/Overhang cantilever etc. ഈ വിഭാഗങ്ങൾ RCC Slab കളിലും ഉണ്ടു്.
Load bearing structure ൻ്റെ Slabകളുടെ self weight ഉൾപ്പടെയുളള Dead loadകളും Live loadകളും ഭൂമിയിലേക്ക് എത്തിക്കുന്നത് ഓരോ റൂമിൻ്റെയും നാലു വശങ്ങളിലുമുള്ള ഭിത്തികളാണു്. Site soil ൻ്റെ SBC ( Safe bearing capacity) ക്ക് suitable ആയിട്ടുള്ള എല്ലാ type ലുമുള്ള foundations ഉം Safe ആയി ഈ കൃത്യം നിർവഹിച്ചുകൊള്ളും.മറിച്ച് 
R.C.C Framed Structure ൽ Beamകളും,Plinth beam വഴിയാണ് Ground floor ൽ കെട്ടുന്ന ഭിത്തി യുടേതു ൾപ്പടെയുള്ള load കൾ foundation വഴി ഭൂമിയിലേക്ക് എത്തിക്കുക. Floor SIab ൻ്റെ weight ഉൾപ്പടെ  Floor ൽ impose ചെയ്യുന്ന എല്ലാ load കളും നാലു വശങ്ങളിലും കൊടുക്കുന്ന Beam ലൂടെ നാലു മൂലകളിലും സ്ഥാപിച്ചിട്ടുള്ള columns വഴി അനുയോജ്യമായ foundation ഭൂമിയിലേക്ക് എത്തിക്കുന്നു. ഇതു കൂടാതെയും ബീമുകൾ Load bearingലുംframed Structure ലും ആവശ്യമായി വരുന്നുണ്ട്. Stair caseൻ്റെ mid landing നും Floor landing നും Beam ആവശ്യമായേക്കാം. കൂടാതെ Ground floor ൽ Plan ചെയ്തിരിക്കുന്ന Room കളിൽ നിന്നു് വ്യത്യസ്ഥമായ Size ൽ ഭിത്തിയില്ലാത്തിടത്തും ഇട  ഭിത്തി കെട്ടേണ്ടി വന്നാലും, Car porch കൾ sit out കൾ ബാൽക്കണികൾ എന്നിവക്കും roof SIab ന് സപ്പോർട്ടായി Beam കൾആവശ്യമാണ്.കൺസീൽഡു ബീമിനെ load വഹിക്കാവുന്ന ഒരു  ബീമായി കരുതാനാവില്ല. Toilet block Portion ൽ half Partition ആവശ്യമാകുമ്പോഴും ഒരു വലിയ Hall ൻ്റെ SIab ൻ്റെ കനവും reinforcements ഉം  കുറച്ചു കൊണ്ട് Stable &
economical design ആയി ഒന്നിനു പകരം രണ്ടു panel ൽ execute ചെയ്യാനും Beam ആവശ്യമായേക്കാം.
"ഒരു കെട്ടിടത്തിൽ ബീമുകൾ എവിടെയൊക്കെ വേണ്ടി വരും " ഇതായിരുന്നു ഒരു സുഹൃത്തിൻ്റെ സംശയം. സംശയ നിവാരണത്തിനു വേണ്ടി Civil Engineers ൻ്റെയും Architects ൻ്റെയും ബാഹുല്യമുള്ള Kolo family യിൽ വന്ന് ജനറൽ ആയ ഒരു doubt raise ചെയ്യുമ്പോൾ Medical field ൽ പറയാറുള്ള Online consultation പാടില്ല "ഒരു Doctor നെ നേരിട്ടു കാണൂ എന്നു പറയുന്ന പോലെ Engineer നെ കാണൂ എന്നു വേണമെന്നില്ലല്ലോ..?(പക്ഷേ കോവിഡ് കാലത്ത് online Consultation നും നടന്നിരുന്നു). സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുക്കുമ്പോൾ വായിക്കുന്നവർക്കും സന്തോഷം. നമ്മൾക്കും പിൻഗാമികൾക്കും ആ ജീവനാന്തം താമസിക്കുവാൻ പണിയുന്ന വീട് stable ഉം ലാഭകരവുമായി ചെയ്യാൻ പരിചയസമ്പന്നനായ ഒരു Civil Engineer ൻ്റെ മേൽനോട്ട ത്തിൽ ആകണം ... Beam എവിടെയൊക്കെയാണ് കൊടുക്കേണ്ടതായി വരുന്നത് എന്നുള്ള ചോദ്യത്തിനു സാധാരണക്കാർക്കുള്ള മറുപടിയായി തന്നെ ഈ Post നെ കരുതാം.... ശരിയാണ് ഒരു കെട്ടിടം പണിയാൻ Plan തയ്യാറാക്കുമ്പോൾ തന്നെ പണിയാൻ പോകുന്ന structure ൻ്റെ Face lift നെകൾ പ്രാധാന്യം Stability ക്കു കൂടി ഉറപ്പാക്കി കൊണ്ടാകണമല്ലോ നിർമ്മാണം പൂർത്തീകരിച്ച് വാസയോഗ്യമാക്കുവാൻ. ഒരു കെട്ടിടത്തിൻ്റെ Skeleton ( അസ്തികൂടം) ൽ പെടുന്ന പ്രധാന structural element കളിൽ ഒന്നാണ് RCC Beam. തൽക്കാലം ഒരു വീടു പണിയിൽ ഇതെവിടെയൊക്കെ വേണ്ടി വരും എന്നു നോക്കാം. Site condition അനുസരിച്ചും സാമ്പത്തികവും പരിഗണിച്ച് ഇപ്പോൾ സാധാരണയായി രണ്ടു തരത്തിലുള്ള നിർമ്മാണ രീതിയാണ് പിൻതുടരുന്നത്.1. പരമ്പരാഗതമായി ചെയ്തുവരുന്ന Load bearing structure with tiled / RCC or light roofing. 2. RCC framed Structure. ഇവ രണ്ടും കൂടി ചേർന്ന Composite structure ഉം Site condition അനുസരിച്ച് പരിഗണിക്കാവുന്നതാണ്.( Spread Footing നു മേൽ കുറ്റി പില്ലർ ഉയർത്തി Plinth beam വാർത്ത് അതിനു മേൽ Load bearing masonry wall ൽ super structure with any type roofing) ആയാലും അത് framed structure ആവില്ല. Beam കൾ എത്ര തരം എന്നും അതിന് IS456 - 2000 നിഷ്കർഷിക്കുന്ന ടpan depth ratio ... L= Effective span 1:Simply supported Beam L/20(രണ്ട് Side ലും free യായി support ൽ ഉള്ളത്). 2. Continuous Beam (L/26).(രണ്ടിൽ കൂടുതൽ Bay column/wall support കൾ ഉളള Beam ) 3. Cantilever Beam (L/7) മേൽ പറഞ്ഞവയിൽ തന്നെ ഉപവിഭാഗങ്ങളും ഉണ്ട് ). Fixed / Restrained continuous, /Fixed Cantilever/Overhang cantilever etc. ഈ വിഭാഗങ്ങൾ RCC Slab കളിലും ഉണ്ടു്. Load bearing structure ൻ്റെ Slabകളുടെ self weight ഉൾപ്പടെയുളള Dead loadകളും Live loadകളും ഭൂമിയിലേക്ക് എത്തിക്കുന്നത് ഓരോ റൂമിൻ്റെയും നാലു വശങ്ങളിലുമുള്ള ഭിത്തികളാണു്. Site soil ൻ്റെ SBC ( Safe bearing capacity) ക്ക് suitable ആയിട്ടുള്ള എല്ലാ type ലുമുള്ള foundations ഉം Safe ആയി ഈ കൃത്യം നിർവഹിച്ചുകൊള്ളും.മറിച്ച് R.C.C Framed Structure ൽ Beamകളും,Plinth beam വഴിയാണ് Ground floor ൽ കെട്ടുന്ന ഭിത്തി യുടേതു ൾപ്പടെയുള്ള load കൾ foundation വഴി ഭൂമിയിലേക്ക് എത്തിക്കുക. Floor SIab ൻ്റെ weight ഉൾപ്പടെ Floor ൽ impose ചെയ്യുന്ന എല്ലാ load കളും നാലു വശങ്ങളിലും കൊടുക്കുന്ന Beam ലൂടെ നാലു മൂലകളിലും സ്ഥാപിച്ചിട്ടുള്ള columns വഴി അനുയോജ്യമായ foundation ഭൂമിയിലേക്ക് എത്തിക്കുന്നു. ഇതു കൂടാതെയും ബീമുകൾ Load bearingലുംframed Structure ലും ആവശ്യമായി വരുന്നുണ്ട്. Stair caseൻ്റെ mid landing നും Floor landing നും Beam ആവശ്യമായേക്കാം. കൂടാതെ Ground floor ൽ Plan ചെയ്തിരിക്കുന്ന Room കളിൽ നിന്നു് വ്യത്യസ്ഥമായ Size ൽ ഭിത്തിയില്ലാത്തിടത്തും ഇട ഭിത്തി കെട്ടേണ്ടി വന്നാലും, Car porch കൾ sit out കൾ ബാൽക്കണികൾ എന്നിവക്കും roof SIab ന് സപ്പോർട്ടായി Beam കൾആവശ്യമാണ്.കൺസീൽഡു ബീമിനെ load വഹിക്കാവുന്ന ഒരു ബീമായി കരുതാനാവില്ല. Toilet block Portion ൽ half Partition ആവശ്യമാകുമ്പോഴും ഒരു വലിയ Hall ൻ്റെ SIab ൻ്റെ കനവും reinforcements ഉം കുറച്ചു കൊണ്ട് Stable & economical design ആയി ഒന്നിനു പകരം രണ്ടു panel ൽ execute ചെയ്യാനും Beam ആവശ്യമായേക്കാം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store