hamburger
Dr NAFEESATHUL MIZRIYA MINHAJ BUILDERS

Dr NAFEESATHUL MIZRIYA MINHAJ BUILDERS

Civil Engineer | Thrissur, Kerala

എന്നെപോലെ പോളിയോ ബാധിച്ച വനിതകൾക്കും എല്ലാ രംഗത്തും ജോലി ചെയ്ത് ജീവിക്കാൻ കഴിയും എന്ന് കാണിക്കാൻ കൂടിയാണ് ഞാൻ എൻ്റ ഫോട്ടോയും വീഡിയോ സഹിധം ഈ പ്ലാറ്റ്ഫോമിൽ post ചെയ്യുന്നത്. പല സഹോദരങ്ങളും തെറ്റിദ്ധരിച്ചു കൊണ്ട് സെൽഫ് പ്രൊമോഷൻ വീഡിയോ എന്നെല്ലാം comment ചെയ്യുന്നു. അതേ ഞാൻ എന്നെ ഈ സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണ് പോളിയോ ബാധിച്ച കാലുമായി കേരളത്തിൻ്റെ പല ഭാഗങ്ങളിലായി എൻ്റ construction ചെയ്ത് കൊണ്ടുപോകുന്നത് വരും തലമുറയിലെ വനിതകൾക്ക് കൂടി ഒരു പ്രചോതനം ആവണം എന്ന ഉദ്ദേശത്തോടെ തന്നെ. #Nafeesathulmizriyaminhajbuilders #NAFEESATHULMIZRIYA #MINHAJBUILDERS #veedu #Buildingconstruction #mizalmotivo #structurework #BestBuildersInKerala
likes
3852
comments
143

Comments


Upendran Bhaskaran
Upendran Bhaskaran

Carpenter | Kollam

ഞാൻ ഈ ആപ്പിൽ കയറിയതു മുതൽ നിങ്ങളുടെ വീഡിയോ ആണ് കൂടുതൽ കാണാൻ സാധിച്ചത് ഞാൻ കരുതി ഇത് നിങ്ങൾക്ക് വേണ്ടിയുള്ള ആപ്പാണെന്ന്. പിന്നീട് നിങ്ങളുടെ വീഡിയോ കാണാതെയായി. യാദൃശ്ചികമായാണ് ഈ വീഡിയോ കണ്ടത് ഇപ്പോൾ നിങ്ങളോട് .ഭയങ്കരമായ ബഹുമാനം തോന്നുന്നു.🙏🙏🙏

Sirajudeen Ummer
Sirajudeen Ummer

Civil Engineer | Kollam

വിമർശനങ്ങളെ അവഗണിച്ചു കൊണ്ടും ഇനിയും ഉയരങ്ങളിൽ എത്തി ചേരാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 😍

shanavas tk
shanavas tk

Home Owner | Kannur

ക്ഷമ ചോദിക്കുന്നു ഞാനും തെറ്റിദ്ധരിച്ചു

shaiju babu
shaiju babu

Building Supplies | Kollam

എന്തായാലും ഞാൻ kolo ആപ്പിൽ കയറിയത് മുതൽ ഞാൻ നിങ്ങളുട ഫാൻ ആയികൊണ്ടിരിക്കുന്നു... 👍👍🌹

Vijeesh Mp
Vijeesh Mp

Building Supplies | Kozhikode

ഞാനിതിൽ വന്നതുമുതൽ നിങ്ങളുടെ സെൽഫി വീഡിയോ കണ്ട് ഇവരെന്തിനു ഇങ്ങനെയൊക്കെ എടുക്കണം ഇതിന്റെ വീഡിയോ ഇട്ടാൽ പോരെ എന്ന് ചിന്തിച്ചിട്ടുണ്ട്.ഒരുദിവസം നിങ്ങളോട് പറയണമെന്ന് കരുതിയതാണ്. എന്നിട്ടും പറയാതിരുന്നത്, നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽപോരെ എന്ന് ചോദിക്കും എന്നുള്ളത്കൊണ്ടാണ്.ഇന്ന് ഈ പോസ്റ്റിലൂടെ നിങ്ങളോട് ഇതുവരെ ഉണ്ടായിരുന്ന ഇഷ്ടക്കുറവിന് ഇങ്ങനെയു ള്ളരാളായിരുന്നോ ഇതുപോലുള്ള കാര്യങ്ങൾ ചെയ്തതെന്ന് തോന്നുമ്പോൾ സത്യത്തിൽ എന്നെക്കുറിച്ചു എനിക്കുതന്നെ വെറുപ്പ്‌തോന്നുന്നു. ഇതുവരെ നിങ്ങളോടൊന്നും പറഞ്ഞില്ലെങ്കിലും മനസ്സിൽ തോന്നിയവെറുപ്പിന് 'ഇത്താ'...മാപ്പ്, മാപ്പ്, മാപ്പ് 🙏🙏🙏

Jainlal Smartpower solarInverter
Jainlal Smartpower solarInverter

Service Provider | Thrissur

എന്റെ അയൽക്കാരി.. കളിക്കൂട്ടുകാരി 😊. ഇല്ലായ്മകൾക്കെതിരെ പടപൊരുതി ഏറ്റവും ഉയരങ്ങൾ കീഴടക്കിയവൾ.. കഴിവും സത്യസന്ധതയും ഉത്തരവാദിത്തവും, ആത്മാർത്ഥതയും അർപ്പണബോധവുംസ്ഥിരോത്സാഹവും സ്നേഹവും നിറഞ്ഞവൾ..എന്നും ഇഷ്ടം.. ബഹുമാനം. 😍😍😍

vijesh thayyil
vijesh thayyil

Home Owner | Kannur

കണ്ണുകളിലൂടെ കണ്ട് മനസ്സിലാക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നതിന് തെളിവ് കൂടിയാണ് നിങ്ങൾ ഇന്ന് ഇട്ട ഈ വീഡിയോ🙏🙏🙏

Rajeev Usman
Rajeev Usman

Home Owner | Pathanamthitta

ധൈര്യമായി മുന്നോട്ടു പോകുക... എല്ലാവിധ ആശംസകളും....

bavaramzan kp
bavaramzan kp

Home Owner | Malappuram

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ചിലർക്കു അതു എളുപ്പമാവും മറ്റു ചിലർക്കു അതു വല്ലാത്ത പ്രയാസമാവും എനിക്കും ഉണ്ട് ഇത് പോലെ ചെറിയ ഒരു സ്വപ്നം. ഇപ്പോൾ എനിക്ക് സ്വപ്നം കാണാനേ കഴിയൂ.. അതാതു സമയങ്ങളിൽ ദൈവം എന്നിൽ എത്തിക്കും എന്ന പ്രദീഷയിൽ......

rakesh soman
rakesh soman

Civil Engineer | Thiruvananthapuram

don't worry maam. u r the best ❤️


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store