വീടിനോരുക്കാം സ്വപ്ന കവാടം.ഏറ്റവും മികച്ച 9 ഫ്രണ്ട് ഡോർ മോഡൽസ്.

home sterospere

ഒരു വീടിന്റെ തുടക്കം!!

അത് നന്നായി ഇല്ലെങ്കിൽ പിന്നെ എന്ത് നന്നായിട്ടും കാര്യമില്ല അല്ലേ?

ഒരു വീട് ഒരുക്കുമ്പോൾ പലകുറി ചിന്തിക്കേണ്ടതുണ്ട്, എങ്ങനെയുള്ള ഒരു ഫ്രണ്ട് ഡോർ തെരഞ്ഞെടുക്കണമെന്ന്. വീടിന്റെ സ്റ്റൈൽ, കട്ടിളയുടെ രുപം, പാനലുകളുടെ ഡിസൈൻ, നിറം, അങ്ങനെ പലതും

വീടിന്റെ ഫ്രണ്ട് ഡോർ ഡിസൈൻ ആണോ നിങ്ങൾ തിരക്കുന്നത്? 

പഴയ കതക് മാറ്റി പുതിയത് സ്ഥാപിക്കാനുള്ള പ്ലാനുണ്ടോ? 

അതോ പുതുപുത്തൻ ഒരു മോഡൽ ആണോ നിങ്ങൾക്ക് വേണ്ടത്?

നിങ്ങളുടെ ഫ്രണ്ട് ഡോർ അന്വേഷണങ്ങൾക്ക് ഈ കുറിപ്പ് വളരെ ഗുണം ചെയ്യും. സിമ്പിളും, പുതിയതുമായ വാതിലുകളിലെ ഏറ്റവും മികച്ച  ഡിസൈനുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

ഇതിൽ ഏതാണ് നിങ്ങളുടെ സ്വർഗ്ഗത്തിന്റെ കവാടം എന്ന് തിരഞ്ഞെടുക്കൂ.

1 അത്യാധുനിക ഡോർ യൂണിറ്റ്

OLYMPUS DIGITAL CAMERA

സാധാ ഡോറുകൾക്ക് പകരം ഇത്തരമൊരു ഡോർ യൂണിറ്റ് സ്ഥാപിക്കുന്നത് അസൂയക്കാരായ നിങ്ങളുടെ അതിഥികളുടെ ഉറക്കം കെടുത്തും. വാതിലിനോട്‌ ചേർന്ന് ഗ്ലാസ്സിൽ തീർത്ത ജനൽ പോലെയുള്ള പാനലുകൾ നിങ്ങളുടെ വാതിൽ അത്യാധുനികവും സമാനതകളില്ലാത്തതും ആക്കുന്നു.

2 വൈഡ് ഓപ്പൺ ചെയ്യാൻ കഴിയുന്ന പാനൽ ഡോർ

കുറുകെ അഴികൾ പാകിയ ഈ മെയിൻ ഡോർ ഡിസൈൻ contemporary സ്റ്റൈൽ വീടുകൾക്ക്‌ ഏറ്റവും യോജിച്ചവയാണ്. elegant ആയ ഒരു ഡോർ ഹാൻഡിൽ കൂടിചേർന്നാൽ ഇത്തരം ഒന്നിന് പകരം വെക്കാൻ മറ്റൊന്നുണ്ടാകില്ല. 

3 .ഗ്ലാസിൽ തീർത്ത തടിയുടെ വാതിൽ

നമ്മുടെ പരമ്പരാഗത വാസ്തുവിദ്യ പറയുന്നതനുസരിച്ച് സൂര്യപ്രകാശം എത്രത്തോളം വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുന്നോ അത്രയും നല്ലത് എന്നാണ്. ഈ ഡോർ ആ ആശയത്തെ പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് നിർമിക്കപ്പെട്ടവയാണ്. പക്ഷേ ഇങ്ങനെ ഒന്ന് നിർമിക്കുമ്പോൾ നിങ്ങളുടെ സ്വകാര്യതയും സെക്യൂരിറ്റിയും കുറച്ചൊന്ന് ചിന്തിക്കേണ്ടതുണ്ട്. നല്ല കോർഡിനേറ്റഡ് ഗ്ലാസിൽ ഉറപ്പുള്ള തടികളിൽ തീർക്കുന്ന ഈ വാതിലുകൾ വീടിനുള്ളിൽ പ്രകാശവും സുരക്ഷിതത്വവും തരും.

4. ലാറ്റിസിൽ തീർത്ത അത്യാധുനിക ഡോർ 

magicbricks

മനോഹരമായ ലാറ്റിസ് ഡിസൈൻ നിറഞ്ഞുനിൽക്കുന്ന തടിയുടെ ഒരു ഫ്രണ്ട് ഡോർ കാണുന്നവരിൽ വിസ്മയം ഉണർത്തും. അപ്പാർട്ട്മെന്റ് ഡോറുകൾക്ക് ഏറ്റവും ഇണങ്ങുന്നവയാണ് ലാറ്റിസ് ഡിസൈനുകൾ.

5 .ഗ്ലാസ് stripe പാകിയ മോഡേൺ ഡോർ 

നിങ്ങളുടെ അത്യാധുനിക വീടിന്റെ കവാടം അതിശയിപ്പിക്കുന്നതാവണ്ടേ? 

ഒന്നിടവിട്ട് ഗ്ലാസ് പാകിയ തടിയിൽ തീർത്ത ഈ ഡിസൈൻ ആകർഷകമായ ഒരു തിരഞ്ഞെടുപ്പ് തന്നെ. 

6 ഹെറിങ്ബോൺ ഡോർ 

കമ്പികളിൽ തീർത്ത പോലെയുള്ള അത്യാധുനികമായ ഇത്തരം വാതിലുകൾ ഏറ്റവും യോജിക്കുന്നത് വിശ്രമത്തിനും വിനോദത്തിനും ആയി തീർക്കുന്ന വീടുകൾക്ക്‌ ആണ്. 

ഹെറിങ്ബോൺ ഡിസൈനിലുള്ള ഫ്ലോട്ട് ചെയ്യുന്ന തരത്തിലുള്ള ഫ്രണ്ട് ഡോറുകൾ നിങ്ങളുടെ വില്ലകൾക്ക് കൂടുതൽ luxurious ലുക്ക് നൽകുന്നു.

7.മെറ്റൽ ഡോട്ടഡ് ഡോർ

ചെറിയ ഭയം ജനിപ്പിക്കുന്നതും, മനോഹരവും, കുറച്ചധികം ഉറപ്പുമുള്ള ഒരു വാതിൽ ആണോ നിങ്ങളുടെ ആഗ്രഹം. എങ്കിൽ ഈ ഡോർ പക്ക ആണ്. തടിയുടെ പാളികളിൽ അനേകം മെറ്റൽ കുമിളുകൾ സ്ഥാപിച്ചു നിർമ്മിക്കുന്ന ഇത്തരം വാതിലുകൾ വീടിന്റെ പ്രൗഡിയും സുരക്ഷിതത്വം വർധിപ്പിക്കുന്നു. 

8 മിനിമൽ ഡിസൈൻ വാതിൽ

ഒതുങ്ങിയ ചെറിയ വീടുകൾക്ക് ഏറ്റവും ചേരുന്ന വാതിൽ മോഡൽ ആണ് ഈ മിനിമൽ ഡിസൈൻ വാതിലുകൾ. ഏറ്റവും ചുരുങ്ങിയ അലങ്കാരപ്പണികളുള്ള elegant ആയ ഈ വാതിലുകൾ കണ്ണും മനസ്സും കവരുന്നവ തന്നെ. തേക്കിലോ ചീലാന്തിയിലോ തീർക്കുന്ന ഇത്തരമൊന്നവട്ടെ നിങ്ങളുടെ വീടിന്റെ കവാടം.

9.കണ്ണാടി പതിപ്പിച്ച വാതിൽ

ഫ്രണ്ട് ഡോർ കണ്ണാടിയിൽ ഒരുക്കുന്നത് ഒരു സ്റ്റൈലൻ ഐഡിയ ആണ്. ഈട്ടി പോലെ ഇരുണ്ട തടിയിൽ കണ്ണാടിയും ചേരുന്ന ഡിസൈൻ നിങ്ങളുടെ വാതിൽ സങ്കൽപ്പങ്ങൾക്ക് പുതിയ മാനങ്ങൾ നൽകുന്നു. 

രണ്ട് പാളിയിൽ തീർത്ത വാതിൽ 

പണ്ട് വളരെ പ്രചാരത്തിൽ ഉണ്ടായിരുന്നതും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലുമാണ് ഈ രണ്ടു പാളിയായി തുറക്കാൻ കഴിയുന്ന പ്രൗഢഗംഭീരമായ വാതിൽ. അതിമനോഹരമായ ഒരു താഴും കൂടിച്ചേർന്നാൽ നമ്മുടെ പഴയ വാസ്തുവിദ്യയുടെയും, അത്യാധുനിക കെട്ടിട നിർമാണത്തിന്റെയും സമ്മേളനം ആകും ഇത്തരം വാതിലുകൾ