ചെറിയ ബെഡ്റൂമുകൾ വലിപ്പമുള്ളതാക്കി മാറ്റാൻ.

ചെറിയ ബെഡ്റൂമുകൾ വലിപ്പമുള്ളതാക്കി മാറ്റാൻ.മിക്ക വീടുകളിലും വീട് നിർമ്മിച്ച ശേഷം നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം റൂമുകൾക്ക് ആവശ്യത്തിന് വലിപ്പമില്ല എന്നതായിരിക്കും.

വീട് നിർമിക്കുമ്പോൾ ബെഡ്റൂമിന് ചെറിയ വലിപ്പം മതി എന്ന് തീരുമാനിക്കുകയും പിന്നീട് വാർഡ്രോബ് കളും ബെഡും ചേർന്നു കഴിയുമ്പോൾ സ്ഥലമില്ലാത്ത അവസ്ഥയുമാണ് ഇതിനുള്ള പ്രധാന കാരണം.

സാധാരണയായി നഗരപ്രദേശങ്ങളിൽ വീട് വെക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഒരു സാഹചര്യം പലർക്കും നേരിടേണ്ടി വരുന്നത്.

വലിയ വില കൊടുത്ത് വാങ്ങുന്ന ചെറിയ പ്ലോട്ടുകളിൽ എല്ലാവിധ സൗകര്യങ്ങളും നൽകി കൊണ്ട് വീട് നിർമിക്കുക എന്നത് പലപ്പോഴും അത്ര എളുപ്പമുള്ള കാര്യമല്ല.

അത്തരം സാഹചര്യങ്ങളിൽ കിടപ്പുമുറികളുള്ള വലിപ്പം കുറയ്ക്കുക എന്നത് മാത്രമാണ് പലരുടെയും മുന്നിലുള്ള ഒരേയൊരു ഓപ്ഷൻ.

എന്നാൽ ചില കാര്യങ്ങൾക്ക് ശ്രദ്ധ നൽകുകയാണെങ്കിൽ ഏതൊരു ചെറിയ ബെഡ്റൂമും വലിപ്പമുള്ളതാക്കി മാറ്റാൻ സാധിക്കും.

അതിനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസിലാക്കാം.

ചെറിയ ബെഡ്റൂമുകൾ വലിപ്പമുള്ളതാക്കി മാറ്റാൻ.

ബെഡ്റൂമുകൾക്ക് കൂടുതൽ വലിപ്പം തോന്നിപ്പിക്കാനുള്ള ഏറ്റവും നല്ല ഐഡിയ ലൈറ്റ് നിറങ്ങളിലുള്ള പെയിന്റ് തിരഞ്ഞെടുക്കുക എന്നതാണ്.

ഇവയിൽ തന്നെ ഏറ്റവും അനുയോജ്യമായ നിറങ്ങളാണ് ഓഫ് വൈറ്റ്, വൈറ്റ് നിറങ്ങൾ. ലൈറ്റ് നിറങ്ങൾക്ക് പ്രകാശത്തെ കൂടുതലായി പ്രതിഫലിപ്പിച്ച് കാണിക്കാനുള്ള ശേഷി കൂടുതലാണ്.

പലരും ഡാർക്ക് നിറങ്ങളിലുള്ള പെയിന്റ് ബെഡ് റൂമുകൾക്ക് നൽകുകയും അത് വെളിച്ചത്തെ പൂർണമായും അബ്സോർബ് ചെയ്ത് എടുക്കുന്നതിനാൽ റൂമിൽ ആവശ്യത്തിന് സ്ഥലം ഇല്ലാത്ത അവസ്ഥ തോന്നിപ്പിക്കുകയും ചെയ്യുന്നു.

മാത്രമല്ല ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ വുഡൻ ടൈലുകൾ ഒരു നല്ല ഓപ്ഷനായി ബെഡ്റൂമുകളിൽ കണക്കാക്കുന്നില്ല.

അതേ സമയം അത്യാവശ്യം നല്ല ക്വാളിറ്റിയിൽ ഉള്ള ലൈറ്റ് നിറങ്ങളിലുള്ള വിട്രിഫൈഡ് ടൈലുകൾ, മാർബിൾ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്.

പ്രധാനമായും കാർപെറ്റ് ടൈലുകളും, ലാമിനേറ്റഡ് ടൈപ്പിൽ വരുന്ന വുഡൻ ടൈലുകളും ബെഡ്റൂ മുകളിൽ നിന്നും പാടെ ഒഴിവാക്കാനായി ശ്രദ്ധിക്കുക.

ഫർണീച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ.

പലരും ചെയ്യുന്ന ഒരു വലിയ അബദ്ധം ബെഡ്റൂമിന് വലിപ്പം കുറവാണ് എന്ന പേരിൽ വാർഡ്രോബുകളുടെ എണ്ണം കുറയ്ക്കുന്നതാണ്. എന്നാൽ ഏറ്റവും കുറഞ്ഞ സ്ഥലത്ത് കൂടുതൽ സ്ഥലം ഉപയോഗിക്കാനുള്ള മാർഗ്ഗം വാർഡ്രോബ് കളുടെ എണ്ണം വർധിപ്പിക്കുക എന്നത് തന്നെയാണ്. ബെഡുകളിൽ സ്റ്റോറേജ് ടൈപ്പ്, ഹൈഡ്രോളിക് ബെഡുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

മാത്രമല്ല ബോക്സ് രൂപത്തിൽ ഇൻബിൽറ്റ് ബെഡ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ സ്‌പേസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും. വാർഡ്രോബിനോട് ചേർന്ന് തന്നെ മിറർ നൽകുകയാണെങ്കിൽ അതിനായി ഒരു പ്രത്യേക ഇടം കണ്ടെത്തേണ്ടി വരുന്നില്ല. സ്ലൈഡിംഗ് ടൈപ്പ് വാർഡ്രോബുകളിൽ ഉള്ളിലേക്ക് നൽകുന്ന രീതിയിൽ കണ്ണാടികൾ നൽകുന്നതും ഒരു നല്ല ഓപ്ഷനാണ്. ജനാലകൾക്ക് എതിർവശത്ത് വരുന്ന രീതിയിൽ മിറർ സജ്ജീകരിച്ച് നൽകുകയാണെങ്കിൽ പ്രകാശം പ്രതിഫലിപ്പിച്ചു കാണാൻ സാധിക്കും.

ബെഡ്ഷീറ്റ് ,കർട്ടൻ എന്നിവ തിരഞ്ഞെടുക്കുമ്പോൾ

പെയിന്റ് തിരഞ്ഞെടുക്കുന്ന അതേ രീതിയിൽ ലൈറ്റ് നിറങ്ങളിലുള്ള കിടക്കവിരി, തലയിണ, കർട്ടൻ എന്നിവ ബെഡ്റൂമുകകളിൽ തിരഞ്ഞെടുക്കുന്നതാണ് ചെറിയ ബെഡ്റൂമുകൾക്ക് അനുയോജ്യം. ചെറിയ പ്രിന്റ്കളുള്ള കിടക്കവിരികൾ, കുഷ്യൻ കവറുകൾ, കർട്ടനുകൾ എന്നിവ കാഴ്ചയിൽ ഭംഗി തരികയും അതേസമയം റൂമിന് വിശാലത തോന്നിപ്പിക്കുകയും ചെയ്യും.

പെയിന്റിനോടും ഇന്റീരിയർ ഡിസൈനിനോടും നീതി പുലർത്തുന്ന രീതിയിൽ തന്നെ കിടക്കവിരിയും, കട്ടനും നൽകുക എന്നതാണ് പ്രധാനം.കുട്ടികളുടെ ബെഡ്‌റൂമുകളിൽ ഡബിൾ ഡെക്കർ ബെഡുകൾ നൽകുകയാണെങ്കിൽ കൂടുതൽ സ്ഥലം ലാഭിക്കാനായി സാധിക്കും.കുട്ടികൾക്ക് വേണ്ടി പ്രത്യേക തീമുകൾ ആകൃതി എന്നിവ നൽകാം.

ചെറിയ ബെഡ്റൂമുകൾ വലിപ്പമുള്ളതാക്കി മാറ്റാൻ ഈ വഴികൾ പരീക്ഷിച്ചു നോക്കാവുന്നതാണ്.