വീട്ടിലൊരു ലൈബ്രറി ഒരുക്കുമ്പോൾ.

വീട്ടിലൊരു ലൈബ്രറി ഒരുക്കുമ്പോൾ.ടെക്നോളജിയുടെ വളർച്ച പലർക്കും പുസ്തകങ്ങളോടുള്ള പ്രിയം കുറഞ്ഞതിനു കാരണമായി എങ്കിലും ഇപ്പോഴും പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന നിരവധി പേർ ഉണ്ട്.

അതുകൊണ്ടുതന്നെ വീട് നിർമ്മിക്കുമ്പോൾ ലൈബ്രറിക്കായി ഒരു പ്രത്യേക ഇടം കണ്ടെത്താൻ ഇത്തരക്കാർ ശ്രമിക്കാറുമുണ്ട്.

ലൈബ്രറി നൽകാൻ ഏറ്റവും അനുയോജ്യമായ ഇടം എവിടെയാണ് എന്ന് അന്വേഷിക്കുന്നവർക്ക് കൃത്യമായ പ്ലാനോട്‌ കൂടി ഒരു സ്ഥലം കണ്ടെത്തുക എന്നതാണ് ഉത്തരം .

ഭാവിയിൽ കൂടുതൽ പുസ്തകങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവരാണ് എങ്കിൽ മാത്രം ലൈബ്രററിക്കായി ഒരു സ്ഥലം കണ്ടെത്തുകയും ഒരു ഷെൽഫ് നിർമ്മിച്ച് നൽകുകയും ചെയ്യാം.

വീട്ടിൽ ഒരു ലൈബ്രറി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം.

വീട്ടിലൊരു ലൈബ്രറി ഒരുക്കുമ്പോൾ.

വീട്ടിലെ വലിയ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താൻ പറ്റാത്ത ഒരിടവും എന്നാൽ ഒരു ഷെൽഫ് നൽകാൻ സാധിക്കുന്ന രീതിയിലുള്ള ഭാഗവും നോക്കി ലൈബ്രറി സജ്ജീകരിക്കാവുന്നതാണ്.

വായിക്കാൻ ഇഷ്ടപ്പെടുന്ന പുസ്തകങ്ങൾ പെട്ടെന്ന് എടുക്കാവുന്ന രീതിയിൽ നല്ല വൃത്തിയായി തന്നെ ലൈബ്രറി ബുക്കുകൾ ഷെൽഫിൽ അറേഞ്ച് ചെയ്ത് നൽകാനായി ശ്രമിക്കാം.

വായനയോടുള്ള താൽപര്യം ഷെൽഫ് കാണുമ്പോൾ തന്നെ മറ്റുള്ളവർക്ക് മനസിലാകുന്ന രീതിയിൽ പുസ്തകങ്ങൾ അറേഞ്ച് ചെയ്യാവുന്നതാണ്.

സ്ഥല പരിമിതിയുള്ള വീടുകളിൽ സ്റ്റെയർ കേയ്സിന്റെ താഴ്ഭാഗം, ലിവിങ് ഏരിയയും ഡൈനിങ് ഏരിയയും തമ്മിൽ പാർട്ടീഷൻ ചെയ്യുന്ന ഭാഗം എന്നിവിടങ്ങളിലെല്ലാം ഒരു ലൈബ്രറി ഷെൽഫ് അറേഞ്ച് ചെയ്ത് നൽകാം.

വലിയ രീതിയിൽ ഷെൽഫ് നൽകാൻ ആഗ്രഹിക്കാത്തവർക്ക് ടിവി യൂണിറ്റിനോട് ചേർന്ന് ഒരു ചെറിയ ഇടം പുസ്തകങ്ങൾ അറേഞ്ച് ചെയ്യാനായി മാറ്റിവെക്കാം.

ലൈബ്രറിക്ക് അനുയോജ്യമായ ഇടം കണ്ടെത്താൻ

ഭാവിയിൽ വാങ്ങാനുദ്ദേശിക്കുന്ന പുസ്തകങ്ങളുടെ എണ്ണം പോലും മനസിൽ കണ്ടുകൊണ്ട് വേണം ഷെൽഫ് നിർമിക്കാൻ.

അല്ലായെങ്കിൽ പകുതി പുസ്തകങ്ങൾ ഷെൽഫിൽ അറേഞ്ച് ചെയ്യാൻ സാധിക്കാത്ത അവസ്ഥ വരും. അത്യാവശ്യം വലിപ്പത്തിലുള്ള ഒരു ഷെൽഫ് അറേഞ്ച് ചെയ്യാൻ സാധിക്കുന്ന ഇടങ്ങളെ നോക്കി മാത്രം ലൈബ്രറിക്കുള്ള പ്ലാൻ ഉണ്ടാക്കുക.

വീടിന് ബേ വിൻഡോ നൽകുന്നുണ്ടെങ്കിൽ പുസ്തകം വായിക്കാനുള്ള ഇടം അവിടെ സജ്ജീകരിച്ച് അതിനോട് ചേർന്നു വരുന്ന ജനൽ പടികൾ പുസ്തകങ്ങൾ സൂക്ഷിക്കാനായി ഒരു ക്കാവുന്നതാണ്.

പുസ്തകങ്ങൾ സൂക്ഷിക്കുന്ന ഭാഗം വെയിൽ നേരിട്ട് അടിക്കാത്ത രീതിയിൽ നോക്കി വേണം തിരഞ്ഞെടുക്കാൻ.അല്ലെങ്കിൽ പെട്ടെന്ന് പുസ്തകങ്ങളുടെ ചട്ട നിറം മങ്ങി പോകാനുള്ള സാധ്യതയുണ്ട്.

കുട്ടികളുടെ സ്റ്റഡി ഏരിയയോട് ചേർന്ന് ഒരു ലൈബ്രറി ഷെൽഫ് നിർമ്മിക്കാം. ഓപ്പൺ തീമിൽ നിർമ്മിക്കുന്ന വീടുകൾ ആണെങ്കിൽ ലൈബ്രറിക്കായി ഒരിടം കണ്ടെത്താൻ അത്ര വലിയ പ്രശ്നം നേരിടേണ്ടി വരില്ല.

പുസ്തകങ്ങൾ സെറ്റ് ചെയ്യുമ്പോൾ

വായിക്കാൻ ഇഷ്ടപ്പെടുന്ന ബുക്കുകൾ പെട്ടെന്ന് എടുക്കാവുന്ന രീതിയിൽ അക്ഷരമാലക്രമത്തിൽ ഷെൽഫിൽ അടുക്കി വയ്ക്കാം. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവർക്കുള്ള പുസ്തകങ്ങൾ ഒരു പ്രത്യേക തട്ടിൽ മാത്രമായി നൽകുന്നതാണ് കൂടുതൽ നല്ലത്. പുസ്തകങ്ങൾ അടുക്കി വെച്ച് അതിനിടയ്ക്ക് ചെറിയ പാർട്ടീഷൻ ഉണ്ടെങ്കിൽ അവിടെ ചെറിയ ഇൻഡോർ പ്ലാന്റുകൾ നൽകാവുന്നതാണ്. ക്യാബിനറ്റുകൾ വലുതാണ് എങ്കിൽ പുസ്തകങ്ങൾ അടുക്കുമ്പോൾ കട്ടി കൂടിയ പുസ്തകങ്ങൾ താഴെയും കനം കുറഞ്ഞവ മുകളിലും വരുന്ന രീതിയിൽ അടുക്കി വക്കാം.

ആവശ്യമില്ലാത്ത പുസ്തകങ്ങൾ ബാസ്കറ്റിലാക്കി ലൈബ്രറിയയുടെ ഏറ്റവും മുകൾ ഭാഗത്തോ താഴെയോ ആയി നൽകാവുന്നതാണ്. ഈർപ്പം നിൽക്കുന്ന ഭാഗങ്ങളിൽ ഷെൽഫ് അറേഞ്ച് ചെയ്ത് നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.അത് പുസ്തകങ്ങൾ പെട്ടെന്ന് കേടാകുന്നതിന് കാരണമാകും. മാത്രമല്ല തടിയിൽ നിർമ്മിച്ച ഷെൽഫുകളാണ് എങ്കിൽ ചിതൽ പിടിക്കാനുള്ള സാധ്യതയും മുന്നിൽ കാണണം. ഷെൽഫിനു മുകളിൽ പ്രൈമർ അടിച്ചു പെയിന്റ് അടിച്ചു നൽകുകയാണെങ്കിൽ ഒരു പരിധി വരെ ചിതൽ ശല്യം ഒഴിവാക്കാൻ സാധിക്കും.

വീട്ടിലൊരു ലൈബ്രറി ഒരുക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.