hamburger
shan s

shan s

Home Owner | Alappuzha, Kerala

ജിപ്സും പ്ലെയിൻ സിലിങ് ചെയ്യാൻ നല്ല കോസ്റ്റ് ആകുമോ? പ്ലെയിൻ സിലിങ് വിത്ത്‌ പ്രൊഫൈൽ ലൈറ്റിങ് ആണ് നോക്കുന്നത്
likes
4
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

gypsum celing cost കുറവ് ആണ്‌.പ്ലെയിങ് celing ചെയ്താലും മതി. light കൊടുത്താൽ മതി

vkv  vkv
vkv vkv

Contractor | Alappuzha

no sqft 60

Shahul Hameed
Shahul Hameed

Interior Designer | Malappuram

ihshaj cc cc
ihshaj cc cc

Contractor | Kozhikode

sq60.CLT

gypsum space interiors
gypsum space interiors

POP/False Ceiling | Kottayam

60 gypsum

More like this

Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 1 ഇന്റീരിയർ ചെയ്യാൻ ഇപ്പോൾ ഒരുപാട് ഓപ്ഷനുകളിൽ മെറ്റീരിയൽസ് നമുക്ക് ലഭ്യമാണ്. വെറും ഭംഗിയോ അല്ലെങ്കിൽ കോസ്റ്റ് കുറവോ മാത്രം നോക്കിയിട്ട് മെറ്റീരിയൽ സെലക്ട് ചെയ്യാതിരിക്കുക. മറിച്ച് അതിന്റെ ഡ്യൂറബിലിറ്റിക്ക്‌ നമ്മൾ പ്രാധാന്യം കൊടുക്കണം. വില കുറഞ്ഞതും വളരെ വില കൂടിയതുമായ മെറ്റീരിയൽസ് ലഭ്യമാണ്. മനസ്സിലാക്കാനുള്ള എളുപ്പത്തിന് വേണ്ടി ഇന്റീരിയർ ചെയ്യാനുള്ള മെറ്റീരിയൽസ് തന്നെ രണ്ടായി തരം തിരിക്കാം. കോർ മെറ്റീരിയൽസ്, സർഫസിംഗ് മെറ്റീരിയൽസ് എന്നിവയാണവ. ആദ്യമായി നമുക്ക് കോർ മെറ്റീരിയൽസ് നെ കുറിച്ച് അറിയാം. *കോർ മെറ്റീരിയൽസ്* കോർ മെറ്റീരിയൽസ് ആണ് ഏതൊരു ഇന്റീരിയർ ക്യാബിനറ്റ് ന്റെയും ഫൗണ്ടേഷൻ ആയിട്ട് വരുന്നത്. ക്യാബിനറ്റ്ന്റെ ലൈഫ് തീരുമാനിക്കുന്നത് ഈ കോർ മെറ്റീരിയൽസ് ആണ്. കോർ മെറ്റീരിയൽസിൽ അവൈലബിൾ ആയിട്ടുള്ള മെറ്റീരിയൽസ് നമുക്കൊന്ന് പരിചയപ്പെടാം. *സോളിഡ് വുഡ്* സോളിഡ് വുഡ്സ് ഒരുപാടുണ്ടെങ്കിലും നമ്മൾ സാധാരണയായി യൂസ് ചെയ്യുന്നത് തേക്ക്, സെഡാർ, ഇന്ത്യൻ റോസ് വുഡ്, റബ്ബർ ശീഷം വുഡ് എന്നിവയാണ്. ഇത് നോൺ ടോക്സിക് ആയിട്ടുള്ള എപ്പോഴും പുതുക്കി പണിയാവുന്നതുമായ മെറ്റീരിയൽസ് ആണ്. മാത്രമല്ല ട്രഡീഷണൽ ശൈലിയോടും മോഡേൺ ശൈലിയോടും ഒരുപോലെ ചേർന്നുപോകുന്ന ഒന്നു കൂടിയാണ്. പക്ഷേ സോളിഡ് വുഡ് യൂസ് ചെയ്യുന്നത് ചിലവേറിയതും സമയമെടുക്കുന്നതും ആയ ഒരു പ്രോസസാണ്. *മെറ്റൽ ക്യാബിനറ്റ്* മെറ്റൽ ക്യാബിനറ്റ് സാധാരണയായി സ്റ്റീൽ അലൂമിനിയം എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വളരെ ഡ്യൂറബിൾ ആയിട്ടുള്ളതും ചെലവേറിയതുമായ ഒരു ഓപ്ഷൻ ആണിത്. സാധാരണയായി കിച്ചൻ ക്യാബിനറ്റ് ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കാറുള്ളത്. ഇവയുടെ ഹൈ റെസിസ്റ്റൻസ് ക്വാളിറ്റി കൊണ്ടാണ് അത്. *പ്ലൈവുഡ്* വെനീർ ഷീറ്റുകൾ കൂട്ടിയോജിപ്പിച്ച് ആണ് പ്ലൈവുഡ് നിർമ്മിക്കുന്നത്. സോളിഡ് വുഡിന് ചിലവ് കുറഞ്ഞ ഒരു പകരക്കാരൻ ആണ് പ്ലൈവുഡ്. എന്നാൽ നല്ല ക്വാളിറ്റി ഉള്ള തുമാണ്. പ്ലൈവുഡ് തന്നെ മൂന്നു തരമുണ്ട്. എം ആർ, ബി ഡബ്ല്യു ആർ, ബി ഡബ്ലിയു പി എങ്ങനെയാണ് അവ. എം ആർ ന്റെ മോയ്സ്ചർ റെസിസ്റ്റൻസ് , ബി ഡബ്ലിയു ആർ ന്റെ ബോയിലിംഗ് വാട്ടർ റെസിസ്റ്റൻസ് , ബി ഡബ്ല്യു പി യുടെ ബോയിലിംഗ് വാട്ടർ പ്രൂഫിങ് എന്നിങ്ങനെയുള്ള ഗുണങ്ങളാണ് ഇവയെ വേർതിരിക്കുന്നത്. ഇവയുടെ ഗുണങ്ങൾ അനുസരിച്ച് കൂടുതൽ ഈർപ്പം നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബി ഡബ്ല്യു ആർ അധികം ഈർപ്പം നിൽക്കാത്ത ഇടങ്ങളിൽ എം ആർ ഒ ബി ഡബ്ല്യു ആർ ഒ ഉപയോഗിക്കുന്നു. *ഫൈബർ വുഡ്* ഫൈബർ വുഡ്തന്നെ 5 തരമുണ്ട്. പാർട്ടികൾ ബോർഡ്, എം ഡി എഫ്, എച്ച് ഡി എഫ്, ഹൈ ഡെൻസിറ്റി ഹൈ റെസിസ്റ്റൻഡ്, എച്ച് ഡി എച്ച് എം ആർ എന്നിവയാണവ. ഫൈബർ വുഡിന് നല്ല സർഫസ് ഫിനിഷ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ പെയിന്റ് ചെയ്യുന്ന ഇടങ്ങളിലാണ് ഇത് പ്രിഫർ ചെയ്യുന്നത്. ചിലവിൽ കുറവും എന്നാൽ ഡ്യൂറബ്ൾ ആയിട്ട് ഉള്ളതുമായതിനാൽ കൂടുതൽ കമ്പനികളും ഇതാണ് പ്രിഫർ ചെയ്യുന്നത്. *പിവിസി ബോർഡ്* പിവിസി ബോർഡ് അല്ലെങ്കിൽ കമ്പോസിറ്റ്ബോർഡ് പോളിമർ വുഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഹൈബ്രിഡ് മെറ്റീരിയൽ ആണ്. ഇത് 100 ശതമാനം വാട്ടർപ്രൂഫ് ആണ് എന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്ലൈവുഡ് നെയും ഫൈബർ വുഡ്നെയും അപേക്ഷിച്ചു ചിലവേറിയ ഒന്നാണ് ഇത്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store