hamburger
Gokul Akhil

Gokul Akhil

Home Owner | Malappuram, Kerala

വർധിച്ചു വരുന്ന ചൂടിൽ നമ്മൾ നിർമാണ രീതികളിലും മാറ്റങ്ങൾ കൊണ്ട് വരേണ്ടത് അനിവാര്യം അല്ലെ? ?
likes
5
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

ഓടിട്ടാ വീട്ടിലേക്ക് മാറാം 😍 പ്ലാസ്റ്ററിങ് ജിപ്സം aakkam❤️

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

വളരെ പ്രസക്തമായ ചോദ്യമാണ് . കേരളവും മാറി ചിന്തിയ്ക്കണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു. ചൂട് വളരെ കൂടുതലുള്ള ഗൾഫ് രാജ്യങ്ങളിൽ പല നിർമ്മാണങ്ങളിലും 30-35 cm സ്ലാബ് ഘനം കൊടുക്കുന്നുണ്ട് , അതിൽ 20 cm ഹുർഡിസ് , അല്ലങ്കിൽ ഹോളോ ബ്ലോക്ക് ആണ് കൊടുക്കുന്നത് . അതുപോലെ 30-40 cm ഭിത്തിയ്ക്കു് ഘനം കൊടുക്കും അത് 20 cm പുറത്തെ Hollow block , മധ്യത്തിൽ 5 cm/ 10 cm തെർമ്മോകോൾ / സ്റ്റൈറോംഫോം അതിന് ശേഷം 10-15 cm അകത്തെ ഭിത്തി , ഹോളോ, അങ്ങനെ സാൻഡ്വിച്ച് പാനൽ ആയി ആണ് ചൂടിനെ പ്രതിരോധിയ്ക്കാൻ ഭിത്തി പണിയുക ( നിർമ്മാണ സാമഗ്രികൾ എല്ലാം 100 ശതമാനം ക്വാളിറ്റി ഉള്ളതും ടെസ്റ്റ് ചെയ്തവയും ആണ് )

Jaseem Moosa CK
Jaseem Moosa CK

Civil Engineer | Kozhikode

Yes

saleem K saleem
saleem K saleem

Interior Designer | Kozhikode

ചോദ്യം വളരെ പ്രസക്തമാണ്.ചൂട് പരിഹരിക്കാൻ നമ്മൾ 'ബുദ്ധി'പൂർവ്വം a/c യിലേക്ക് മാറി. പക്ഷെ പുറത്തുള്ളവർ പിന്നെയും ചൂടിലേക്ക്.... ഒന്ന് reverse പോയാൽ മതി. 'ഭവന'നിർമാണം concreteലേക്ക് മാറിയപ്പോൾ തുടങ്ങിയതാണ് ഇതൊക്കെ.പഴയ കുമ്മായതേപ്പ് പോലും ചൂടിനെ ചെറുത്തിരുന്നു. Devasya സാറ് സൂചിപ്പിച്ച പോലെ, ആലോചിക്കണം, ചർച്ചകൾ വേണം.ഒരു സുഹൃത്ത് വീട് വെച്ചിരിക്കുന്നു, മുകളിലെ നില ഓട്, ceiling പഴയ ഹുരുടീസ് (holo, clay brick)with MS 'C'chanbel. നല്ലൊരു cool feeling. അപ്പൊ, reverse ചിന്തിച്ചുകൂടെ?

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ആ 'ലോചിക്കേണ്ടത് ചർച്ച ചെയ്യണ്ടത് അതിനുള്ള മാർഗ്ഗം കണ്ടെത്തേണ്ടതും രൂപപ്പെടുത്തേണ്ടതും അനിവാര്യം കോളോയിലെ പ്രതിഭാശാലികൾ അതിനുവേണ്ടി അവരുടെ കഴിവും സമയവും ഇതിലേയ്ക്ക് കൊണ്ടുവരാൻ ഇതൊരു തുടക്കമാവട്ടെ എന്ന് ആശംസിക്കുന്നു

More like this

biju
biju m
Carpenter
എടിയേ..... ഇ എഞ്ചിനീയർ  സൈറ്റ്  ഇൻസ്‌പെക്ഷൻ  നു  വരുമ്പോൾ  എല്ലാം  സ്റ്റെയർ  സ്ളാബ്  നു  അടിയിൽ  നിന്ന്  പരുങ്ങുന്നുണ്ടല്ലോ ....ഇന്നലെ  നോക്കിയപ്പോ  ദെ ..അതിന്റെ അടിയിൽ  കുത്തി  ഇരിക്കുന്നു ...
അങ്ങേർക്കു  1 നോ  2 നോ  വെല്ലോം  പോകണേൽ  അടുത്ത വീട്ടിലെ  bathroom  തുറന്നു  കൊടുക്കാം  എന്ന്  പറഞ്ഞേക്കു ....

എന്റേ  മനുഷ്യ .... അതൊന്നും  അല്ല  കാര്യം . അങ്ങേരു  പറയുന്നത് ... നമ്മൾ  പണിയുന്ന  ഓരോ  ഇഞ്ച്  ഉം  നമ്മൾക്ക്  ഉപയോഗിക്കാൻ  പറ്റുന്നത്  ആവണം  എന്നാ ..." maximum  utilisation  of  built  up  spaces  " 
നമ്മുടെ  നാട്ടിൽ  പണിയുന്ന  മിക്ക  stair case  നു അടിയും  ഉപയോഗം  ഇല്ലാതെ  പോവുക  ആണ് . നമ്മൾ  ഒന്ന്  മനസ്  വെച്ചാൽ  , അവിടെ  ഒരു  toilet , laundry room  അല്ലെങ്കിൽ  സ്റ്റോറേജ്  ഉണ്ടാക്കി  എടുക്കാം . ഒരു  bathroom  നു  വേണ്ടി  വരുന്ന  മിനിമം 35 sqft  പ്ലാൻ  അളവിൽ  കുറക്കുകയും ആവാം . Sqft  റേറ്റ്  നു  പണിയുന്ന  വീട്  ആണേൽ  ലാഭം  75,000 നു മുകളിൽ  ആണ് .

ഉയോ .... അങ്ങനെ  ആണോ ??

എങ്കിൽ  പുള്ളിയോട്  എല്ലാ ഇടതും  കുത്തി  ഇരുന്നു  നോക്കി  പ്ലാൻ  ചെയ്‌തോളാൻ  പറ ....
"maximum  utilization  of  spaces " ഇനിയും  ഉണ്ടെങ്കിലോ .....

ഉണ്ട് ....തീർച്ചയായും  ഉണ്ട് ... പുറകെ  വരും .....
എടിയേ..... ഇ എഞ്ചിനീയർ സൈറ്റ് ഇൻസ്‌പെക്ഷൻ നു വരുമ്പോൾ എല്ലാം സ്റ്റെയർ സ്ളാബ് നു അടിയിൽ നിന്ന് പരുങ്ങുന്നുണ്ടല്ലോ ....ഇന്നലെ നോക്കിയപ്പോ ദെ ..അതിന്റെ അടിയിൽ കുത്തി ഇരിക്കുന്നു ... അങ്ങേർക്കു 1 നോ 2 നോ വെല്ലോം പോകണേൽ അടുത്ത വീട്ടിലെ bathroom തുറന്നു കൊടുക്കാം എന്ന് പറഞ്ഞേക്കു .... എന്റേ മനുഷ്യ .... അതൊന്നും അല്ല കാര്യം . അങ്ങേരു പറയുന്നത് ... നമ്മൾ പണിയുന്ന ഓരോ ഇഞ്ച് ഉം നമ്മൾക്ക് ഉപയോഗിക്കാൻ പറ്റുന്നത് ആവണം എന്നാ ..." maximum utilisation of built up spaces " നമ്മുടെ നാട്ടിൽ പണിയുന്ന മിക്ക stair case നു അടിയും ഉപയോഗം ഇല്ലാതെ പോവുക ആണ് . നമ്മൾ ഒന്ന് മനസ് വെച്ചാൽ , അവിടെ ഒരു toilet , laundry room അല്ലെങ്കിൽ സ്റ്റോറേജ് ഉണ്ടാക്കി എടുക്കാം . ഒരു bathroom നു വേണ്ടി വരുന്ന മിനിമം 35 sqft പ്ലാൻ അളവിൽ കുറക്കുകയും ആവാം . Sqft റേറ്റ് നു പണിയുന്ന വീട് ആണേൽ ലാഭം 75,000 നു മുകളിൽ ആണ് . ഉയോ .... അങ്ങനെ ആണോ ?? എങ്കിൽ പുള്ളിയോട് എല്ലാ ഇടതും കുത്തി ഇരുന്നു നോക്കി പ്ലാൻ ചെയ്‌തോളാൻ പറ .... "maximum utilization of spaces " ഇനിയും ഉണ്ടെങ്കിലോ ..... ഉണ്ട് ....തീർച്ചയായും ഉണ്ട് ... പുറകെ വരും .....
Rajendra
Rajendra Nath
Service Provider
എന്താണ് "വാസ്തു"?, എന്തിനാണ് "വാസ്തു?"

യഥാർത്ഥത്തിൽ ഒരു "വസ്തുവിൽ" ഒരു ഗൃഹം നിർമ്മിക്കുമ്പോളാണ് "വാസ്തു" നോക്കേണ്ടതും അതിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്തേണ്ടതും.  ആചാര്യന്മാർ വാസ്തുവിനെ പറ്റി പറഞ്ഞിരിക്കുന്നത് എന്തിനാണെന്നാൽ, ഒരു ഗൃഹം നമ്മൾ നിർമ്മിച്ചു അതിൽ താമസം തുടങ്ങുമ്പോൾ ആ ഗൃഹം നമുക്ക് എല്ലാ തരത്തിലുമുള്ള സന്തോഷവും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും നൽകാൻ കഴിയുന്ന തരത്തിൽ ഉള്ളതാവണം. അതിനു വേണ്ടിയാണ് വാസ്തു. ഇവിടെ ഒരു സംശയം വരാൻ സാധ്യത ഉള്ളത് എന്താണെന്നാൽ, എങ്ങനെയാണു  ഒരു ഗൃഹം നമുക്ക് ഐശ്വര്യവും മറ്റും പ്രധാനം ചെയ്യുക?, അതിന് ഗൃഹത്തിന് ജീവൻ വേണ്ടേ?, നിർജീവമായ വസ്തുക്കളാൽ (കല്ല്, കട്ട, മണ്ണ്, മണൽ, സിമന്റ്‌, കമ്പി ) നിർമിതമായ ഗൃഹത്തിന് എങ്ങനെയാണു ജീവൻ ഉണ്ടാവുക?.
ഇത് മനസ്സിലാക്കാൻ നമ്മൾക്ക് ഒരു ഉദാഹരണം ചിന്തിക്കാം. ഒരു മരത്തിന്റെ കഷ്ണം എടുത്ത് ഒരേറു വച്ച് കൊടുക്കുക. ആ മരകഷ്ണം ദൂരെ എവിടെയെങ്കിലും പോയി വീഴും. എന്നാൽ അതേ മരകഷ്ണം ഒരു "പ്രത്യേക നീളത്തിലും വീതിയിലും" design ചെയ്ത് ഒരേറു വച്ചു കൊടുത്താൽ അത് തിരികെ നമ്മുടെ കയ്യിലേക്ക് തന്നെ വരും. ഇതാണ് boomarang ന്റെ തത്വം എന്നുപറയുന്നത് . ഇവിടെ എന്താണ് സംഭവിച്ചത്, മരകഷ്ണം same ആണ്. പക്ഷെ "കൃത്യമായ അളവിൽ" നിർമിച്ചപ്പോൾ ആ മരക്കഷണത്തിന് നമ്മുടെ അടുത്തേക്ക് തന്നെ തിരിച്ച് വരാൻ ഒരു "കഴിവ്" ലഭിച്ചു . ഈ "കഴിവ് or Dynamism" ആണ് കൃത്യമായ അളവിൽ നിർമ്മിക്കപ്പെട്ട ഗൃഹത്തിൽ ഉണ്ടാവുന്നതും, നമുക്ക് ലഭിക്കുന്നതും. 

ഇതുകൊണ്ടാണ് "വാസ്തു" എന്താണെന്നും, വാസ്തുവിന്റെ നിയമങ്ങൾ എന്താണെന്നും നമ്മൾ മനസ്സിലാക്കേണ്ടത്. അതിൽ തന്നെ വളരെയധികം പ്രാധാന്യമുള്ളവയാണ്  "1. ദിക്ക്. 2, ചുറ്റളവ്. 3, സൂത്രം. Etc....". അപ്പോൾ ഒരു ഗൃഹം വാസ്തു നോക്കി നിർമ്മിച്ചാൽ ആ ഗൃഹം അവിടെ താമസിക്കുന്നവർക്ക് സർവ്വഐശ്വര്യ പ്രദമായി തീരും.

കാരണം, ജീവനില്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഗൃഹത്തിന് പിന്നീട് "ജീവൻ"  ലഭിക്കുന്നത്, ആ ഗൃഹം കൃത്യമായ വാസ്തു "അളവിൽ" നിർമ്മിക്കുമ്പോളാണ്. ശേഷം കൃത്യമായ "അളവിൽ" കൂടി ലഭിച്ച ആ ജീവൻ നിലനിർത്താനാണ് ആ ഗൃഹം നിൽക്കുന്ന "ഭൂമിയെ" Energize ചെയ്ത് "വാസ്തുബലി" നടത്തേണ്ടതും. അപ്പോളാണ് ആ ഗൃഹം നമുക്ക് സർവ്വഐശ്വര്യം പ്രദാനം ചെയ്യുന്ന തരത്തിൽ അനുകൂലമാവുക.
എന്നാൽ ഇന്ന് നമ്മൾ നമ്മുടെ "സൗകര്യങ്ങൾക്ക്" മാത്രം പ്രാധാന്യം  കൊടുത്തുകൊണ്ടുള്ള "റോഡിനെ" നോക്കി നിർമാണം നടത്താൻ തുടങ്ങി. അവിടെ നമുക്ക് സൗകര്യമുള്ള രീതിയിൽ വാസ്തുവിനെ നോക്കാനും തുടങ്ങി.

"വാസ്തു " പ്രാധാന്യം കൊടുക്കുന്നത് ഒരു ഗൃഹത്തിലെ ഐശ്വര്യപൂർണമായ ജീവിതത്തിനു വേണ്ടി അവിടത്തെ "പ്രകൃതിയെയും" "സൂര്യനെയും"(ദിക്ക്) നോക്കി നിർമാണം നടത്താൻ ആണ് .

To be Continued...

Thank you
Rajendra Nath.
Construction Strategist.
എന്താണ് "വാസ്തു"?, എന്തിനാണ് "വാസ്തു?" യഥാർത്ഥത്തിൽ ഒരു "വസ്തുവിൽ" ഒരു ഗൃഹം നിർമ്മിക്കുമ്പോളാണ് "വാസ്തു" നോക്കേണ്ടതും അതിനനുസരിച്ചുള്ള നിർമാണങ്ങൾ നടത്തേണ്ടതും. ആചാര്യന്മാർ വാസ്തുവിനെ പറ്റി പറഞ്ഞിരിക്കുന്നത് എന്തിനാണെന്നാൽ, ഒരു ഗൃഹം നമ്മൾ നിർമ്മിച്ചു അതിൽ താമസം തുടങ്ങുമ്പോൾ ആ ഗൃഹം നമുക്ക് എല്ലാ തരത്തിലുമുള്ള സന്തോഷവും, ഐശ്വര്യവും, സമ്പൽ സമൃദ്ധിയും നൽകാൻ കഴിയുന്ന തരത്തിൽ ഉള്ളതാവണം. അതിനു വേണ്ടിയാണ് വാസ്തു. ഇവിടെ ഒരു സംശയം വരാൻ സാധ്യത ഉള്ളത് എന്താണെന്നാൽ, എങ്ങനെയാണു ഒരു ഗൃഹം നമുക്ക് ഐശ്വര്യവും മറ്റും പ്രധാനം ചെയ്യുക?, അതിന് ഗൃഹത്തിന് ജീവൻ വേണ്ടേ?, നിർജീവമായ വസ്തുക്കളാൽ (കല്ല്, കട്ട, മണ്ണ്, മണൽ, സിമന്റ്‌, കമ്പി ) നിർമിതമായ ഗൃഹത്തിന് എങ്ങനെയാണു ജീവൻ ഉണ്ടാവുക?. ഇത് മനസ്സിലാക്കാൻ നമ്മൾക്ക് ഒരു ഉദാഹരണം ചിന്തിക്കാം. ഒരു മരത്തിന്റെ കഷ്ണം എടുത്ത് ഒരേറു വച്ച് കൊടുക്കുക. ആ മരകഷ്ണം ദൂരെ എവിടെയെങ്കിലും പോയി വീഴും. എന്നാൽ അതേ മരകഷ്ണം ഒരു "പ്രത്യേക നീളത്തിലും വീതിയിലും" design ചെയ്ത് ഒരേറു വച്ചു കൊടുത്താൽ അത് തിരികെ നമ്മുടെ കയ്യിലേക്ക് തന്നെ വരും. ഇതാണ് boomarang ന്റെ തത്വം എന്നുപറയുന്നത് . ഇവിടെ എന്താണ് സംഭവിച്ചത്, മരകഷ്ണം same ആണ്. പക്ഷെ "കൃത്യമായ അളവിൽ" നിർമിച്ചപ്പോൾ ആ മരക്കഷണത്തിന് നമ്മുടെ അടുത്തേക്ക് തന്നെ തിരിച്ച് വരാൻ ഒരു "കഴിവ്" ലഭിച്ചു . ഈ "കഴിവ് or Dynamism" ആണ് കൃത്യമായ അളവിൽ നിർമ്മിക്കപ്പെട്ട ഗൃഹത്തിൽ ഉണ്ടാവുന്നതും, നമുക്ക് ലഭിക്കുന്നതും. ഇതുകൊണ്ടാണ് "വാസ്തു" എന്താണെന്നും, വാസ്തുവിന്റെ നിയമങ്ങൾ എന്താണെന്നും നമ്മൾ മനസ്സിലാക്കേണ്ടത്. അതിൽ തന്നെ വളരെയധികം പ്രാധാന്യമുള്ളവയാണ് "1. ദിക്ക്. 2, ചുറ്റളവ്. 3, സൂത്രം. Etc....". അപ്പോൾ ഒരു ഗൃഹം വാസ്തു നോക്കി നിർമ്മിച്ചാൽ ആ ഗൃഹം അവിടെ താമസിക്കുന്നവർക്ക് സർവ്വഐശ്വര്യ പ്രദമായി തീരും. കാരണം, ജീവനില്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഗൃഹത്തിന് പിന്നീട് "ജീവൻ" ലഭിക്കുന്നത്, ആ ഗൃഹം കൃത്യമായ വാസ്തു "അളവിൽ" നിർമ്മിക്കുമ്പോളാണ്. ശേഷം കൃത്യമായ "അളവിൽ" കൂടി ലഭിച്ച ആ ജീവൻ നിലനിർത്താനാണ് ആ ഗൃഹം നിൽക്കുന്ന "ഭൂമിയെ" Energize ചെയ്ത് "വാസ്തുബലി" നടത്തേണ്ടതും. അപ്പോളാണ് ആ ഗൃഹം നമുക്ക് സർവ്വഐശ്വര്യം പ്രദാനം ചെയ്യുന്ന തരത്തിൽ അനുകൂലമാവുക. എന്നാൽ ഇന്ന് നമ്മൾ നമ്മുടെ "സൗകര്യങ്ങൾക്ക്" മാത്രം പ്രാധാന്യം കൊടുത്തുകൊണ്ടുള്ള "റോഡിനെ" നോക്കി നിർമാണം നടത്താൻ തുടങ്ങി. അവിടെ നമുക്ക് സൗകര്യമുള്ള രീതിയിൽ വാസ്തുവിനെ നോക്കാനും തുടങ്ങി. "വാസ്തു " പ്രാധാന്യം കൊടുക്കുന്നത് ഒരു ഗൃഹത്തിലെ ഐശ്വര്യപൂർണമായ ജീവിതത്തിനു വേണ്ടി അവിടത്തെ "പ്രകൃതിയെയും" "സൂര്യനെയും"(ദിക്ക്) നോക്കി നിർമാണം നടത്താൻ ആണ് . To be Continued... Thank you Rajendra Nath. Construction Strategist.
biju
biju m
Carpenter
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ്‌ ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ്‌ ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏

#ceilingplastering

സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം !

വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക.

ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം.

അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു.

ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎

ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും....

Budget ആവശ്യത്തിനുള്ളവർ     =  Plaster + Putty+Paint
Budget ലേശം tight ആണേൽ     = Plaster + Paint
Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint
കാശില്ലാത്തവർ                                 =  എങ്ങനെ വാർത്തോ അങ്ങനെ
കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling

മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും.

ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅)

ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan  ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്.

അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം,

1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക.

2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം.

3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ )

4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ )

5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക.

6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്.

7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക.

8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ്‌ അടിക്കുന്നത് നല്ലതാണ്.

പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, 

# സിമന്റ്‌ plaster.  
# Lime plaster. 
# Mud plaster.  
# Gypsum plaster.  

നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ്‌ ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ്‌ ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏 #ceilingplastering സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം ! വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക. ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം. അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു. ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎 ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും.... Budget ആവശ്യത്തിനുള്ളവർ = Plaster + Putty+Paint Budget ലേശം tight ആണേൽ = Plaster + Paint Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint കാശില്ലാത്തവർ = എങ്ങനെ വാർത്തോ അങ്ങനെ കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും. ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅) ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്. അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം, 1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക. 2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം. 3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ ) 4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ ) 5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക. 6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്. 7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക. 8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ്‌ അടിക്കുന്നത് നല്ലതാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, # സിമന്റ്‌ plaster. # Lime plaster. # Mud plaster. # Gypsum plaster. നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം
Akhil Akku
Home Owner
ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി  കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ
ഈ പ്ലാനിൽ കൊടുത്തിരിക്കുന്നത് പോലെ കൊടുത്തപ്പോൾ IBMPS ൽ ബിൽഡിംഗ് പെർമിറ്റ് ആവുന്നുണ്ടായിരുന്നില്ല ആയതിനാൽ കാർപോർച്ച് ഒഴിവാക്കി കൊടുത്തു അപ്പോൾ ബിൽഡിംഗ് പെർമിറ്റ് sanction aayi (മുനിസിപ്പാലിറ്റി ആണ്) കാണിക്കുന്ന റീസൺ എന്ന് തോന്നുന്നത് റൈറ്റ് സൈഡിൽ കാണുന്ന 10ഫ്റ്റ് road ആണ്. പക്ഷേ ആ റോഡ് 88 സെൻറ് വരുന്ന ഫ്ലോട്ടിൽ കഷ്ണം ആയി കൊടുക്കുന്നത് കൊണ്ട് ബാക്കിൽ വരുന്ന സ്ഥലത്തിലേക്കുള്ള വഴിയാണ്. ഇത് സോഫ്റ്റ്‌വെയർ ചെയ്യുന്ന ആയതുകൊണ്ടാണ് അത് റോഡ് എന്ന് കണക്കിൽ വന്നത് എന്നാണ് എൻജിനീയർ പറഞ്ഞത്. ഇനി കാർപോർച്ച് പണിയുവാൻ സാധിക്കുമോ എന്താണ് ഒരു വഴി? വേറെ വഴി എന്താണ് ചെയ്യുവാൻ സാധിക്കുന്നത് വീടിൻറെ ഭംഗി പോവാതെ

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store