Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sreechand Chandran
Home Owner | Thrissur, Kerala
ഇതുപോലെ പാർട്ടീഷൻ ചെയ്യാൻ എന്ത് മറ്റീരിയൽ ആണ് യൂസ് ചെയ്യുന്നത്..? വില കുറവിൽ ഇതുപോലെ Wood Finish-ൽ ലാസ്റ്റിംഗ് തരുന്ന മറ്റീരിയൽ എന്താണെന്നു ഒന്ന് Suggest ചെയ്യാമോ...?
0
0
More like this
ku unnikrishnan
Home Owner
ഇതുപോലെ ഇൻ്റീരിയർ പാർട്ടീഷൻ കൊടുക്കാൻ cost എത്ര അവും. ഏതൊക്കെ materials വെച്ച് ചെയ്യാം എന്ന് പറഞ്ഞു തരുമോ
bull tech group
Interior Designer
ഇങ്ങനെ ചെയ്യാൻ എത്ര ആണ് റൈറ്റ് പാർഗോളയിൽ ടീവി യൂണിറ്റ്
Eldho Thampi
Home Owner
ഇതുപോലെ ഉള്ള stair ചെയ്യുന്നതിന് എത്രയാവും?
biju m
Carpenter
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്. മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കുന്നതിനും ഹുഡ് & ഹോബ്, ഓവൻ , ടോസ്റ്റർ, വാട്ടർ പ്യൂരിഫയെർ എന്നിവയ്ക്കും ഒക്കെ പോയിന്റ്സ് വേണ്ടിവരും. ഇതൊക്കെ മുൻകൂട്ടി കണ്ടു ഡിസ്കസ് ചെയ്തു പ്ലാൻ ചെയ്തില്ലെങ്കിൽ നോർമൽ ആയി കൊടുക്കുന്ന പോയിന്റ്സ് മാത്രമാകും ഇലക്ട്രിക്ക് വയറിങ് ചെയ്യുമ്പോൾ കൊടുക്കുക . പിന്നീട് ലൂപ്പ് ചെയ്തു എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പറയുന്നവയാണ് ഇന്റീരിയർ കോൺസെപ്റ്റസിൽ അധികവും കാണപ്പെടുന്നത് a) False ceiling b) Pergolas/paneling /partition c) Architraves d) Loose furniture like, sofa, dining table/chair e) Bedroom fixtures (wardrobes/cots/dresser etc) f) Crockery shelf g) Modular Kitchen h) Wall paper/texture i) Curtains/blinds False Ceiling Ceiling ചെയ്യുന്നത് ഓരോ റൂമിനും ഒരു പ്രത്യേക ഭംഗി കൊടുക്കാൻ സഹായകമാണ്. അധികം കോംപ്ലിക്കേറ്റഡ് അല്ലാത്ത ഡിസൈൻ ആവശ്യത്തിന് spot ലൈറ്റ്/LED strips ഒക്കെ കൊടുക്കുന്നത് കാണുവാൻ കൗതുകമുണർത്തും. കേവലം ഭംഗിക്കപ്പുറം ചൂട് കുറക്കാനും ഇത് സഹായകരമാകും .
Krishna Associates Ampio homedecor
Interior Designer
ഡൈനിങ്ങ് ഏരിയ ഡൈനിങ്ങ് ഏരിയ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ഒരു വീട് ഒരുക്കുമ്പോൾ അതിലെ എല്ലായിടവും ആകർഷണീയമായ രീതിയിൽ അണിയിച്ചൊരുക്കാനാണ് എല്ലാവരും ശ്രമിക്കുക. ലിവിങ് റൂം, ബെഡ്‌റൂം ഒക്കെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഡൈനിങ്ങ് ഏരിയയും . ഡൈനിങ്ങ് സ്പേസ് പ്രത്യേകം കൊടുക്കാതെ ലിവിങ്ങിനോട് ഒപ്പമോ അല്ലെങ്കിൽ ഫാമിലി ലിവിങ്ങിനു ഒപ്പമോ കൊടുക്കുന്ന രീതി പുത്തൻ ഡിസൈനിങ് ട്രെൻഡ് ആയി കാണുന്നുണ്ട്. കേവലം ഡൈനിങ്ങ് ടേബിൾ , ക്രോക്കറി ഷെൽഫ് ഒക്കെ ഡൈനിങ്ങ് ഏരിയ യുടെ ഭാഗമാകുന്നതിനപ്പുറം ട്രെൻഡി ഡിസൈൻ ഏരിയകളുടെ കൂട്ടത്തിൽ ഡൈനിങ്ങ് ഏരിയക്കും ഒരു പ്രത്യേക സ്ഥാനം ഉള്ളതായി കാണപ്പെടുന്നു. ഡൈനിങ്ങ് ഏരിയ സൗകര്യപ്രദമാകുന്നത് അടുക്കളയോട് ചേർന്ന് വരുമ്പോൾ ആണ് , ഇത് ലിവിങ്ങിൽ നിന്നും കാഴ്ച എത്താത്ത രീതിയിലും ആവണം. ഫാമിലി ലിവിങ്‌നോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ട്രെൻഡി ആയിട്ടുള്ള പാർട്ടീഷൻ ഡിസൈൻ കൊണ്ട് വേർതിരിച്ചു കൊടുക്കാവുന്നതാണ്. ഡൈനിങ്ങ് ഏരിയയുടെ ആകൃതിക്കനുസരിച്ചു വേണം ഡൈനിങ്ങ് ടേബിൾ place ചെയ്യേണ്ടത്. round , oval rectangle shape ഉള്ള ടേബിളുകൾ തിരഞ്ഞെടുക്കാം . നാല് ചുട്ടും നടക്കുവാനുള്ള സ്പേസ് ഉണ്ടായാൽ നന്ന്. ചുറ്റും നടന്നു സെർവ് ചെയ്യാനും ടേബിൾ ക്ലീൻ ചെയ്യാനും ഇത് ഗുണം ചെയ്യും ഡൈനിങ്ങ് ഏരിയ നാച്ചുറൽ ലൈറ്റ് നന്നായി കിട്ടുന്ന ഇടം ആണെങ്കിൽ വളരെ നല്ലതു. ഡൈനിങ്ങ് ഏരിയയിൽ false ceiling ചെയ്തു ലൈറ്റിംഗ് ചെയ്യാറുണ്ട് , ഇത് ഡൈനിങ്ങ് ഏറിയ ഒന്ന് കൂടി മനോഹരമാക്കാൻ സഹായിക്കുന്നു. വീടകങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ നൽകുന്ന ട്രെൻഡും കാണപ്പെടുന്നുണ്ട് . മറ്റു ഏരിയകളിൽ ലൈറ്റ് shade ആണ് കൊടുക്കുന്നതെങ്കിൽ ഡൈനിങ്ങ് ഏറിയയിൽ ടേബിൾ കിടക്കുന്ന വശത്തു ഡാർക്ക് shade കൊടുക്കുന്നതും നന്നായിരിക്കും . warm grey , aqua blue , charcoal purple ,citrus yellow , spicy orange എന്നീ shade കൽ നന്നായിരിക്കും. ഡൈനിങ്ങ് ഏരിയയിലെ ഒരു പ്രധാന ഘടകം ആണ് ക്രോക്കറി ഷെൽഫ്. ഇപ്പോൾ അതിനെ ക്യൂരിയോ ഷെൽഫ് എന്നും പറയുന്നുണ്ട് . ആധുനിക ഡിസൈൻ കോൺസെപ്റ്റിൽ ക്യൂരിയോ ഷെൽഫിൽ ഭംഗിയുള്ള ഷോ പീസ് അലങ്കരിച്ചു വയ്ക്കുന്നതും ഒരു ട്രെൻഡ് ആണ്. ഭംഗിയുള്ള lights ഒക്കെ നൽകി നന്നായി പ്രസന്റ് ചെയ്യാവുന്നതാണ് ഈ ക്യൂരിയോസ് shelves . എന്നാൽ ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് എടുക്കുമ്പോൾ ഈ ക്യൂരിയോസിനു പകരം ഓപ്പൺ pantry ഏരിയ ആണ് ഉണ്ടാവുന്നത്. നല്ല വണ്ണം യൂട്ടിലിറ്റി ഏരിയ ആയി ഈ പാന്ററി ഏരിയയെ മാറ്റി എടുക്കാവുന്നതാണ്
Lakshmi jayan
Home Owner
ഇതുപോലെ ഒരു പൂജ റൂം ലിവിങ് റൂമിൽ ചെയ്യാൻ എത്ര രൂപയാകും
Vishnu Jayan
Home Owner
plz suggest a mirror idea for hear
Krishna Associates Ampio homedecor
Interior Designer
ഒരു വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് bedrooms. അതിൽ തന്നെ ഒരു റൂം masterbedroom ആയി കണക്കാക്കുന്നു. ഇതിന്റെ സ്ഥാനം നിർണയിക്കുന്നത് തെക്കു പടിഞ്ഞാറ് മൂല അഥവാ കന്നി മൂല എന്നിടത്താണ്. ഈ റൂമിന്റെ വലിപ്പം ചുരുങ്ങിയത് 14 X 12 വിസ്തീർണമെങ്കിലും വേണം. എങ്കിൽ ഒരു അത്യാവശ്യം വലിയ wardrobe, working table ഒക്കെ കൊടുക്കാനാവൂ. മാസ്റ്റർ bedroom ആയതുകൊണ്ട് king size cot കൊടുക്കണം. കട്ടിലിനു വലിപ്പമേറിയ headboard കൊടുക്കുന്നത് കൂടുതൽ ഭംഗി കൂട്ടും. കട്ടിലിന്റെ പുറകിലത്തെ ചുമരിൽ texture/highlighted shades/attractive wall പേപ്പർ ഒക്കെ കൊടുക്കാവുന്നതാണ്. Lighting നെ കുറിച്ച് പറയുമ്പോൾ false ceiling ചെയ്തു profile lights, spot lights, ഒക്കെ കൊടുക്കാവുന്നതാണ്. Lighting ഇന്റീരിയർ ഡിസൈന്റെ അവിഭാജ്യ ഘടകം ആണ്. ബെഡ്‌റൂമിന് മോടി കൂട്ടാൻ ഭിത്തികൾക്ക് attractive ആയ colour tone ചെയ്യാവുന്നതാണ്, ലൈലാക്ക്, ലെമൺ ഗ്രീൻ, ബ്ലൂ എന്നിവ ഭംഗിയേറിയ shades ആണ്. മുറിക്കുള്ളിൽ സ്വകാര്യത നിലനിർത്താൻ എന്നാൽ അത്യാവശ്യം വെളിച്ചം ഉള്ളിൽ മറക്കാനും winodow കൾക്ക് blinds ആണ് നല്ലത്.
Abu Zehra. S. P
Home Owner
ഫ്രണ്ട് ഡോർ മുമ്പ് പണിതു വെച്ചതാണ്.നീളം, വീതി കൂടുതൽ ആണ്. പക്ഷെ നാം വെച്ചിരിക്കുന്ന ഫ്രണ്ട് കട്ടിള കുറവും. അതിന്റെ അളവിനനുസരിച് പിന്നെ പണിയാൻ കഴിയുമോ?
Lithin T Dharan
Home Owner
How to do a separation in between region marked red? The separation should be removable easily when required and should not damage tiles. ചുവപ്പ് അടയാളപ്പെടുത്തിയ പ്രദേശങ്ങൾക്കിടയിൽ എങ്ങനെ വേർതിരിക്കാം? വേർതിരിക്കൽ, ആവശ്യമുള്ളപ്പോൾ എളുപ്പത്തിൽ നീക്കം ചെയ്യാവുന്നതായിരിക്കണം കൂടാതെ ടൈലുകൾക്ക് കേടുപാടുകൾ വരുത്തരുത്
Rahul Madavan
Contractor
*ഇന്റീരിയർ ചെയ്യാൻ ഏറ്റവും മികച്ച മെറ്റീരിയൽ ഏതൊക്കെ?* part 1 ഇന്റീരിയർ ചെയ്യാൻ ഇപ്പോൾ ഒരുപാട് ഓപ്ഷനുകളിൽ മെറ്റീരിയൽസ് നമുക്ക് ലഭ്യമാണ്. വെറും ഭംഗിയോ അല്ലെങ്കിൽ കോസ്റ്റ് കുറവോ മാത്രം നോക്കിയിട്ട് മെറ്റീരിയൽ സെലക്ട് ചെയ്യാതിരിക്കുക. മറിച്ച് അതിന്റെ ഡ്യൂറബിലിറ്റിക്ക് നമ്മൾ പ്രാധാന്യം കൊടുക്കണം. വില കുറഞ്ഞതും വളരെ വില കൂടിയതുമായ മെറ്റീരിയൽസ് ലഭ്യമാണ്. മനസ്സിലാക്കാനുള്ള എളുപ്പത്തിന് വേണ്ടി ഇന്റീരിയർ ചെയ്യാനുള്ള മെറ്റീരിയൽസ് തന്നെ രണ്ടായി തരം തിരിക്കാം. കോർ മെറ്റീരിയൽസ്, സർഫസിംഗ് മെറ്റീരിയൽസ് എന്നിവയാണവ. ആദ്യമായി നമുക്ക് കോർ മെറ്റീരിയൽസ് നെ കുറിച്ച് അറിയാം. *കോർ മെറ്റീരിയൽസ്* കോർ മെറ്റീരിയൽസ് ആണ് ഏതൊരു ഇന്റീരിയർ ക്യാബിനറ്റ് ന്റെയും ഫൗണ്ടേഷൻ ആയിട്ട് വരുന്നത്. ക്യാബിനറ്റ്ന്റെ ലൈഫ് തീരുമാനിക്കുന്നത് ഈ കോർ മെറ്റീരിയൽസ് ആണ്. കോർ മെറ്റീരിയൽസിൽ അവൈലബിൾ ആയിട്ടുള്ള മെറ്റീരിയൽസ് നമുക്കൊന്ന് പരിചയപ്പെടാം. *സോളിഡ് വുഡ്* സോളിഡ് വുഡ്സ് ഒരുപാടുണ്ടെങ്കിലും നമ്മൾ സാധാരണയായി യൂസ് ചെയ്യുന്നത് തേക്ക്, സെഡാർ, ഇന്ത്യൻ റോസ് വുഡ്, റബ്ബർ ശീഷം വുഡ് എന്നിവയാണ്. ഇത് നോൺ ടോക്സിക് ആയിട്ടുള്ള എപ്പോഴും പുതുക്കി പണിയാവുന്നതുമായ മെറ്റീരിയൽസ് ആണ്. മാത്രമല്ല ട്രഡീഷണൽ ശൈലിയോടും മോഡേൺ ശൈലിയോടും ഒരുപോലെ ചേർന്നുപോകുന്ന ഒന്നു കൂടിയാണ്. പക്ഷേ സോളിഡ് വുഡ് യൂസ് ചെയ്യുന്നത് ചിലവേറിയതും സമയമെടുക്കുന്നതും ആയ ഒരു പ്രോസസാണ്. *മെറ്റൽ ക്യാബിനറ്റ്* മെറ്റൽ ക്യാബിനറ്റ് സാധാരണയായി സ്റ്റീൽ അലൂമിനിയം എന്നിവ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. വളരെ ഡ്യൂറബിൾ ആയിട്ടുള്ളതും ചെലവേറിയതുമായ ഒരു ഓപ്ഷൻ ആണിത്. സാധാരണയായി കിച്ചൻ ക്യാബിനറ്റ് ആവശ്യങ്ങൾക്കാണ് ഇത് ഉപയോഗിക്കാറുള്ളത്. ഇവയുടെ ഹൈ റെസിസ്റ്റൻസ് ക്വാളിറ്റി കൊണ്ടാണ് അത്. *പ്ലൈവുഡ്* വെനീർ ഷീറ്റുകൾ കൂട്ടിയോജിപ്പിച്ച് ആണ് പ്ലൈവുഡ് നിർമ്മിക്കുന്നത്. സോളിഡ് വുഡിന് ചിലവ് കുറഞ്ഞ ഒരു പകരക്കാരൻ ആണ് പ്ലൈവുഡ്. എന്നാൽ നല്ല ക്വാളിറ്റി ഉള്ള തുമാണ്. പ്ലൈവുഡ് തന്നെ മൂന്നു തരമുണ്ട്. എം ആർ, ബി ഡബ്ല്യു ആർ, ബി ഡബ്ലിയു പി എങ്ങനെയാണ് അവ. എം ആർ ന്റെ മോയ്സ്ചർ റെസിസ്റ്റൻസ് , ബി ഡബ്ലിയു ആർ ന്റെ ബോയിലിംഗ് വാട്ടർ റെസിസ്റ്റൻസ് , ബി ഡബ്ല്യു പി യുടെ ബോയിലിംഗ് വാട്ടർ പ്രൂഫിങ് എന്നിങ്ങനെയുള്ള ഗുണങ്ങളാണ് ഇവയെ വേർതിരിക്കുന്നത്. ഇവയുടെ ഗുണങ്ങൾ അനുസരിച്ച് കൂടുതൽ ഈർപ്പം നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ബി ഡബ്ല്യു ആർ അധികം ഈർപ്പം നിൽക്കാത്ത ഇടങ്ങളിൽ എം ആർ ഒ ബി ഡബ്ല്യു ആർ ഒ ഉപയോഗിക്കുന്നു. *ഫൈബർ വുഡ്* ഫൈബർ വുഡ്തന്നെ 5 തരമുണ്ട്. പാർട്ടികൾ ബോർഡ്, എം ഡി എഫ്, എച്ച് ഡി എഫ്, ഹൈ ഡെൻസിറ്റി ഹൈ റെസിസ്റ്റൻഡ്, എച്ച് ഡി എച്ച് എം ആർ എന്നിവയാണവ. ഫൈബർ വുഡിന് നല്ല സർഫസ് ഫിനിഷ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ പെയിന്റ് ചെയ്യുന്ന ഇടങ്ങളിലാണ് ഇത് പ്രിഫർ ചെയ്യുന്നത്. ചിലവിൽ കുറവും എന്നാൽ ഡ്യൂറബ്ൾ ആയിട്ട് ഉള്ളതുമായതിനാൽ കൂടുതൽ കമ്പനികളും ഇതാണ് പ്രിഫർ ചെയ്യുന്നത്. *പിവിസി ബോർഡ്* പിവിസി ബോർഡ് അല്ലെങ്കിൽ കമ്പോസിറ്റ്ബോർഡ് പോളിമർ വുഡ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഹൈബ്രിഡ് മെറ്റീരിയൽ ആണ്. ഇത് 100 ശതമാനം വാട്ടർപ്രൂഫ് ആണ് എന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്ലൈവുഡ് നെയും ഫൈബർ വുഡ്നെയും അപേക്ഷിച്ചു ചിലവേറിയ ഒന്നാണ് ഇത്.
sreejith c m
Building Supplies
ഫോട്ടോയിൽ കാണുന്ന ഭാഗം വളരെ ഓപ്പൺ ആയാണ് കിടക്കുന്നത്..സ്റ്റേയറിന്റെ മുകൾ ഭാഗം എന്തെങ്കിലും അർച്ച് കൊടുത്ത് ആ സ്പേസ് കുറക്കാൻ പറ്റുമോ സ്റ്റെയർ കയറുമ്പോൾ തലമുട്ടാത്ത രീതിയിൽ പിന്നേ ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവരുമ്പോൾ എന്തെങ്കിലും ഒരു മറയായി കൊടുക്കാൻ പറ്റുമോ കർട്ടനോ മറ്റോ
Joseph Varghese
Home Owner
model Roopakude set cheyyN etra akkum
Revathi S
Home Owner
how much it vll cost for this
jamshi jamshi
Home Owner
പുറത്തെ ബാത്രൂം ഹാളിലേക് മാറുമ്പോൾ ഹാളിന് ബോർ വരാതിരിക്കാനുള്ള ഡിസൈൻ undo
deepu divakaran
Carpenter
ee model woodil cheyanamakil enth rate avum
Bajpan Gosh
Home Owner
Cement board ( V board) റേറ്റ്, അവയുടെ അളവുകൾ, thickness എന്നിവ പറഞ്ഞു തരമോ? വീടിൻ്റെ മുകളിൽ ഒരു ഓഫീസ് പോലെ ചെയ്യാൻ 12ft X 11ft എത്ര ചിലവ് വരും. nb:roof ഉണ്ട്
Hari Kumar
Home Owner
ഈ window ക്ക് wall കൊടുത്താൽ സ്റെപിലേക് കയറുമ്പോഴും ഇറങ്ങുബോഴും തടസം വരുമോ.... നിലവിൽ wall ഇല്ലാതെ ഒരു box 20 cm ആണ് ഉദ്ദേശിച്ചിരിക്കുന്നത്..... വേറെ ന്തെല്ലാം ചെയ്യാൻ കഴിയും ഇവിടെ..
Shebeeb Rahman
Home Owner
ഇത് എവിടെ കിട്ടും?
Krishna Associates Ampio homedecor
Interior Designer
വീടു പണിയുമ്പോൾ ഏറ്റവും കൂടുതൽ പേർ ചിന്തിക്കുന്ന ഒരു കാര്യമാണ് അടുക്കള എങ്ങനെ ഒരുക്കാം എന്നത്. ചെറിയ കുറച്ച് ടിപ്സുകൾ.... വീടിന്റെ പ്ലാൻ വരയ്ക്കുന്നതിനോടൊപ്പം തന്നെ കിച്ചന്റെ പൊസിഷൻ എവിടെയായിരിക്കണം എന്ന് തീരുമാനിക്കേണ്ടതാണ്. ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചായിരിക്കും ഒരു കിച്ചൻ ഒരുക്കേണ്ടത്. എത്രത്തോളം കൂടുതൽ വായുവും വെളിച്ചവും കയറാൻ പറ്റുന്ന രീതിയിൽ ആയിരിക്കണം. വീട്ടിൽ ഏറ്റവും കൂടുതൽ വെളിവെളിച്ചവും വായുവും കയറിയിറങ്ങേണ്ട സ്ഥലം കിച്ചൻ ആണ്... ആദ്യം കിച്ചൻ ഏത് ഷേപ്പിൽ ആയിരിക്കണം എന്നത് നമ്മൾ തീരുമാനിക്കേണ്ടതാണ്. L/U/straight/G ഇങ്ങിനെയൊക്കെ ക്രമീകരിക്കാവുന്നതാണ്. ഇനി കിച്ചണിൽ സ്‌ട്രെയിൻ ഇല്ലാതെ work ചെയ്യുവാൻ നമ്മുടെ height ന് അനുസരിച്ചു base cabinet plan ചെയ്യുക. സാധാരണയായി 80cm മുതൽ 90cm വരെ എടുക്കാറുണ്ട്. കൌണ്ടർ top ന് ഒരുപാട് options ഉണ്ട് ഇപ്പോൾ, granite കൂടാതെ, ആർട്ടിഫിഷ്യൽ granite/കൊറിയൻ top / quartz etc. പിന്നീട് back splash.. ഇത് pure white ആക്കിയാൽ കിച്ചൻ spacy ആയി തോന്നിക്കും കൂടാതെ cupboard ഏതു shade ആയാലും match ആവുകയും ചെയ്യും അടുക്കളയിൽ hob പോലെ തന്നെ important ആണ് സിങ്ക്. ഇതിന്റെ സ്ഥാനം window യുടെ താഴെ ആയാൽ നല്ലത്. കഴുകി വയ്ക്കുന്ന പാത്രങ്ങൾ എടുത്തു വയ്ക്കാനായി GTPTDT(glass tray plate tray drip tray)പോലുള്ള acessories ചേർക്കാവുന്നതാണ്. മുൻപൊക്കെ അടുക്കളയിൽ കാബിന്റെ ഉള്ളിൽ തന്നെ ഗ്യാസ് cylender വയ്ക്കുന്നതായി കണ്ടിരുന്നു. എന്നാൽ ഇപ്പോൾ സുരക്ഷിതമായി പുറത്തുവയ്ച്ചു copper pipe ലൂടെ കണക്ട് ചെയ്തു വരുന്നു.
Join the Community to
start finding Ideas &
Professionals