hamburger
Radhesh R

Radhesh R

Home Owner | Thiruvananthapuram, Kerala

ഉടനെ ഭാവിയിൽ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്നു ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് രൂപകൽപ്പന എങ്ങനെ ചെയ്യും... ഏറ്റവും കുറഞ്ഞ സ്ഥല പരിമിതിയിൽ മൊത്തോം എത്ര ചെലവ് വരും...
likes
28
comments
13

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ഇതിനുള്ള ഉത്തരം ഒറ്റ വാചകത്തിൽ പറയാൻ പറ്റുന്നതല്ല. ഉപയോഗിക്കുന്ന ബിൽഡിംഗ് മെറ്റീരിയലിനനുസരിച്ചും പ്ലാൻ ഏരിയയും finishing ഉം അനുസരിച്ചാണ് ബഡ്ജറ്റ് വരുന്നത്. അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ കയ്യിലെ ബഡ്ജറ്റിനനുസരിച്ച് വീടിന്റെ പണി പൂർത്തീകരിക്കാൻ പറ്റുന്ന തരത്തിലുള്ള ബിൽഡിംഗ് മെറ്റീരിയലും floor പ്ലാനും തീരുമാനിക്കുക.

SUDHEESH JAYAN
SUDHEESH JAYAN

Contractor | Kollam

Today House warming at TVM, manacaud, near pazhanchira temple

Today House warming at TVM, manacaud, near pazhanchira temple
shan Abdulmanf
shan Abdulmanf

Home Owner | Palakkad

പരമാവധി കടം വാങ്ങിക്കാതിരിക്കുക

Anoop dev Anoop dev
Anoop dev Anoop dev

Contractor | Idukki

ഞാൻ കുറഞ്ഞ ബഡ്ജറ്റിൽ എവിടെയും വീടുവച്ചു കൊടുക്കുന്ന ഒരാളാണ് നിങ്ങൾക്ക് ആവശ്യമാണെങ്കിൽ എനിക്ക് വാട്സ്ആപ്പ് ചെയ്യുക xxxxxxxxxxxxxxx6

galaxy  doors and windows
galaxy doors and windows

Fabrication & Welding | Palakkad

ഇനി വീടുപണി മനോഹരമാക്കാം പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട്‌ തന്നെ.. തുരുമ്പ് എടുക്കില്ല,ചിതല് പിടിക്കില്ല,കാലാവസ്ഥ മാറുന്നതിനു അനുസരിച്ച് മരത്തിൽ ഉണ്ടാകുന്ന വിള്ളൽ ,ചീർക്കൽ ഒന്നും തന്നെ പേടിക്കണ്ട..മരത്തിനെക്കാൾ ഉറപ്പും.. ഒറിജിനൽ tata 1.5 thickness 120 gsm ഷീറ്റ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമിച്ചത്.. മരം പോലെ തന്നെ ഈസിയായി ഫിറ്റിങ് ചെയ്യാവുന്നതാണ്. ജനൽ പൊളി അടക്കം ആണ് വില വരുന്നത്..ഫിറ്റിങ് ചെയ്തതിനു ശേഷം ഗ്ലാസ് മാത്രം ഇട്ടാൽ മതി. നിങ്ങളുടെ എൻജിനീയർ തരുന്ന ഏതു അളവിലും മോഡലിലും ലഭ്യമാണ്.. ഫ്രീ syt ഡെലിവറി.

sajeela sulaiman
sajeela sulaiman

Home Owner | Thiruvananthapuram

20lakh ന് 4bhk 1250sqft നിർമ്മിക്കാൻ പറ്റുമോ

Nijesha Razik
Nijesha Razik

Home Owner | Kozhikode

sir I need a plot in kannur

SUDHEESH JAYAN
SUDHEESH JAYAN

Contractor | Kollam

call me sir

jaya kumar
jaya kumar

Contractor | Thiruvananthapuram

call me sir

siva saseendran
siva saseendran

Service Provider | Thiruvananthapuram

ss

More like this

ഒരു വീട് വെക്കാൻ ഒരുങ്ങുന്ന പലരും പ്ലാനുകൾ ആവശ്യപ്പെടാറുണ്ട്. പ്ലാനുകൾ കണ്ട്, പറ്റുന്നതുപോലെ മനസ്സിലാക്കി സ്വപ്ന ഭവനം നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. അതിൽ ഒരു തെറ്റും പറയാനുമില്ല.

മറ്റൊരു കൂട്ടരുണ്ട്. സ്ഥലത്തിന്റെ സ്കെച്ച് കാണിച്ചു, ഇതിനു ചേരുന്ന ഒരു പ്ലാൻ ആരെങ്കിലും വരച്ചു തരുമോ എന്ന് ചോദിക്കുന്നവർ. ഫ്രീ സർവീസ് ആണ് ചോദ്യത്തിന് പുറകിലെ ചേതോവികാരം. ഫ്രീ ആയിട്ടല്ലെങ്കിൽ ഒരു രൂപ വെച്ച് തന്നാൽ മതിയോ എന്ന് ചോദിച്ചവർ പലരുണ്ട്, അനുഭവം. 1000 sqft കാരുണ്ട്, 2000 sqft കാരുമുണ്ട് ഈ കൂട്ടത്തിൽ. എല്ലാ ദിവസവും മിനിമം ഒരു പോസ്റ്റെങ്കിലും കാണാറുണ്ട്. സ്വന്തം വീട് നിർമ്മിക്കുന്നതിലെ പിഴവുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്. 

പ്ലാൻ ചെയ്യുന്നതിലെ പ്ലാനിങ് എങ്ങനെ വേണം എന്നൊരു പോസ്റ്റ് ഇതിനു മുൻപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. പ്ലാൻ ആണ് വീടിന്റെ നട്ടെല്ല് എന്ന് കരുതുന്ന ആളാണ് ഞാൻ. പ്ലാൻ തെറ്റിയാൽ എല്ലാം തെറ്റി. ജീവിതകാലം മുഴുവൻ ആ തെറ്റുകൾ കണ്മുൻപിൽ കണ്ട്, ശ്ശേ! തെറ്റിപ്പോയല്ലോ, ഇങ്ങനെ വേണമായിരുന്നു എന്ന് പരിതപിക്കേണ്ടി വരുന്ന അവസ്ഥ!

പ്ലാനിൽ വരുന്ന പിഴവുകൾ തിരുത്തുക എന്നത് സാധാരണ ഗതിയിൽ വലിയ പണച്ചിലവുണ്ടാക്കുന്ന ഒരു കാര്യമാണ്. തിരുത്തിയാൽ തന്നെയും അത് തൃപ്തി കിട്ടുന്ന രീതിയിൽ ആകുമോ എന്നതും സംശയം.

1,500 sqft ൽ ഒരു വീടുപണിയുവാൻ 1,500 * 2,000 = 30 ലക്ഷം രൂപ ചിലവാകും. അതിന്റെ കൂടെ ഇന്റീരിയർ, വീട്ടുപകരണങ്ങൾ ഒക്കെ വരുമ്പോളേക്കും പിന്നെയും പല ലക്ഷങ്ങൾ ചിലവാകും. 

വർക്കിംഗ് ഡ്രോയിങ്‌സ് ഉൾപ്പെടെയുള്ള പ്ലാൻ വരക്കുവാൻ (ഏഴോ എട്ടോ ഷീറ്റ് ഡ്രോയിങ്‌സ് കാണും) ചിലവാകുന്ന സംഖ്യ, പലരും പല റേറ്റിൽ ആണ് വാങ്ങുന്നതെങ്കിലും, sqft നു 10 രൂപ എന്നുള്ള ഒരു കണക്കു വെച്ച് നോക്കാം. 1,500 sqft വീടിന്റെ പ്ലാൻ തയ്യാറാക്കുവാൻ ചിലവാകുന്നത് 15,000 രൂപയാണ്. അതായതു 30 ലക്ഷത്തിന്റെ 0.5 ശതമാനം. ഈ തുക പോലും മുടക്കാൻ തയ്യാറാകാത്തവരോട് സഹതാപം മാത്രം.

കടപ്പാട് 
Jayan Koodal
ഒരു വീട് വെക്കാൻ ഒരുങ്ങുന്ന പലരും പ്ലാനുകൾ ആവശ്യപ്പെടാറുണ്ട്. പ്ലാനുകൾ കണ്ട്, പറ്റുന്നതുപോലെ മനസ്സിലാക്കി സ്വപ്ന ഭവനം നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. അതിൽ ഒരു തെറ്റും പറയാനുമില്ല. മറ്റൊരു കൂട്ടരുണ്ട്. സ്ഥലത്തിന്റെ സ്കെച്ച് കാണിച്ചു, ഇതിനു ചേരുന്ന ഒരു പ്ലാൻ ആരെങ്കിലും വരച്ചു തരുമോ എന്ന് ചോദിക്കുന്നവർ. ഫ്രീ സർവീസ് ആണ് ചോദ്യത്തിന് പുറകിലെ ചേതോവികാരം. ഫ്രീ ആയിട്ടല്ലെങ്കിൽ ഒരു രൂപ വെച്ച് തന്നാൽ മതിയോ എന്ന് ചോദിച്ചവർ പലരുണ്ട്, അനുഭവം. 1000 sqft കാരുണ്ട്, 2000 sqft കാരുമുണ്ട് ഈ കൂട്ടത്തിൽ. എല്ലാ ദിവസവും മിനിമം ഒരു പോസ്റ്റെങ്കിലും കാണാറുണ്ട്. സ്വന്തം വീട് നിർമ്മിക്കുന്നതിലെ പിഴവുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്. പ്ലാൻ ചെയ്യുന്നതിലെ പ്ലാനിങ് എങ്ങനെ വേണം എന്നൊരു പോസ്റ്റ് ഇതിനു മുൻപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. പ്ലാൻ ആണ് വീടിന്റെ നട്ടെല്ല് എന്ന് കരുതുന്ന ആളാണ് ഞാൻ. പ്ലാൻ തെറ്റിയാൽ എല്ലാം തെറ്റി. ജീവിതകാലം മുഴുവൻ ആ തെറ്റുകൾ കണ്മുൻപിൽ കണ്ട്, ശ്ശേ! തെറ്റിപ്പോയല്ലോ, ഇങ്ങനെ വേണമായിരുന്നു എന്ന് പരിതപിക്കേണ്ടി വരുന്ന അവസ്ഥ! പ്ലാനിൽ വരുന്ന പിഴവുകൾ തിരുത്തുക എന്നത് സാധാരണ ഗതിയിൽ വലിയ പണച്ചിലവുണ്ടാക്കുന്ന ഒരു കാര്യമാണ്. തിരുത്തിയാൽ തന്നെയും അത് തൃപ്തി കിട്ടുന്ന രീതിയിൽ ആകുമോ എന്നതും സംശയം. 1,500 sqft ൽ ഒരു വീടുപണിയുവാൻ 1,500 * 2,000 = 30 ലക്ഷം രൂപ ചിലവാകും. അതിന്റെ കൂടെ ഇന്റീരിയർ, വീട്ടുപകരണങ്ങൾ ഒക്കെ വരുമ്പോളേക്കും പിന്നെയും പല ലക്ഷങ്ങൾ ചിലവാകും. വർക്കിംഗ് ഡ്രോയിങ്‌സ് ഉൾപ്പെടെയുള്ള പ്ലാൻ വരക്കുവാൻ (ഏഴോ എട്ടോ ഷീറ്റ് ഡ്രോയിങ്‌സ് കാണും) ചിലവാകുന്ന സംഖ്യ, പലരും പല റേറ്റിൽ ആണ് വാങ്ങുന്നതെങ്കിലും, sqft നു 10 രൂപ എന്നുള്ള ഒരു കണക്കു വെച്ച് നോക്കാം. 1,500 sqft വീടിന്റെ പ്ലാൻ തയ്യാറാക്കുവാൻ ചിലവാകുന്നത് 15,000 രൂപയാണ്. അതായതു 30 ലക്ഷത്തിന്റെ 0.5 ശതമാനം. ഈ തുക പോലും മുടക്കാൻ തയ്യാറാകാത്തവരോട് സഹതാപം മാത്രം. കടപ്പാട് Jayan Koodal

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store