Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Fousiya Kabeer
Home Owner | Kozhikode, Kerala
കൺസീൽഡ് ടാങ്ക് ഉള്ള ക്ലോസെറ്റ് വയ്ക്കുന്നതാണ് കൂടുതൽ ഭംഗി എന്ന് പ്ലംബർ പറയുന്നു .കൺസീൽഡ് ടാങ്ക് പിന്നീട് പാരയാകുമോ?.
1
1
Comments
KRIPAS BUILDERS
Contractor | Palakkad
push valve is better option.
More like this
Sreekumar Sankar
Home Owner
ഇപ്പോൾ കൺസീൽഡ് ആയിട്ട് ഉപയോഗിക്കുന്ന പ്ലംബിംഗ് ലൈനുകൾ എല്ലാം cpvc ആണെന്ന് പ്ലംബർ പറയുന്നു ഇതിൽ വാസ്തവം എന്തെങ്കിലുമുണ്ടോ? .
Ramla B
Home Owner
തറ കെട്ടുമ്പോൾ മണ്ണിന് അരയടി താഴ്ച വരെ സിമൻറ് ഇട്ട് കെട്ടണ്ട എന്ന് പറയുന്നു. സിമൻറ് ഇട്ട് കെട്ടുന്നത് തന്നെ അല്ലേ കൂടുതൽ നല്ലത്?.
biju m
Carpenter
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ് ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ് ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏 #ceilingplastering സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം ! വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക. ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം. അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു. ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎 ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും.... Budget ആവശ്യത്തിനുള്ളവർ = Plaster + Putty+Paint Budget ലേശം tight ആണേൽ = Plaster + Paint Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint കാശില്ലാത്തവർ = എങ്ങനെ വാർത്തോ അങ്ങനെ കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും. ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅) ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്. അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം, 1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക. 2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം. 3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ ) 4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ ) 5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക. 6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്. 7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക. 8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ് അടിക്കുന്നത് നല്ലതാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, # സിമന്റ് plaster. # Lime plaster. # Mud plaster. # Gypsum plaster. നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം
Ramla B
Home Owner
കൺസീൽഡ് ടാങ്ക് ഉള്ള ക്ലോസെറ്റിന് മെയിൻറനൻസ് വന്നാൽ ഒരുപാട് കാശ് വരുമോ?.
Ahilash vrindavan
Home Owner
1120 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എൻറെത്. മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് അടുത്ത ആഴ്ച ആണ് ഫിക്സ് ചെയ്തിരിക്കുന്നത്.കോൺട്രാക്ടർ എന്നോട് സിമൻറ്ണ്ടും കമ്പിയും വാങ്ങിക്കണം എന്ന് പറയുന്നു , ഏകദേശം എത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണ്ടിവരും എന്ന് പറഞ്ഞുതരാമോ? .
TOTAL TECH associate
Building Supplies
# Armstrong chemicals more details 8129942942 # Armstrong chemicals more details 8129942942
Ramla B
Home Owner
സോളാർ വെക്കണം എന്ന് ആഗ്രഹമുണ്ട്.ഏതുതരത്തിലുള്ള സോളാർ വയ്ക്കുന്നതാണ് കൂടുതൽ നല്ലത്?.
Surya Laxmi
Home Owner
മെയിൻ സ്ലാബിൻറെ കോൺക്രീറ്റ് ആയി അടുത്ത ആഴ്ച ആണ് ഫിക്സ് ചെയ്തിരിക്കുന്നത് കോൺട്രാക്ടർ എന്നോട് ഇത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണം എന്ന് പറയുന്നു . 1000 സ്ക്വയർ ഫീറ്റ് ഉള്ള വീട് ആണ് എൻറെത് ഏകദേശം എത്ര ചാക്ക് സിമൻറ്ണ്ടും കമ്പിയും വേണ്ടിവരും എന്ന് പറഞ്ഞുതരാമോ? .
biju m
Carpenter
പ്ലൈവുഡ് വീടുകളുടെയും ഓഫീസുകളുടെയും ഇന്റീരിയർ ഡിസൈനിൽ വളരെ പ്രധാനപ്പെട്ടതാണ് പ്ലൈവുഡ്. BIS സ്പെസിഫിക്കേഷൻ പ്രകാരം പ്ലൈവുഡുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.. 1.കൊമേർഷ്യൽ പ്ലൈവുഡ് 2.മറൈൻ പ്ലൈവുഡ്. 1-കൊമേർഷ്യൽ plywood (MR GRADE ) കൊമേർഷ്യൽ പ്ലൈവുഡുകൾ സാധാരണയായി ഉപയോഗിക്കുന്നത് കൊമേർഷ്യൽ ബിൽഡിംഗ് കൾക്കാണ്. വില കുറവ് കൊണ്ടും, 5-10വർഷക്കാലത്തെ ഉപയോഗത്തിന് വേണ്ടിയുമാണ് സാധാരണ കൊമേർഷ്യൽ പ്ലൈവുഡുകൾ ഉപയോഗിക്കുന്നത്. കൊമേർഷ്യൽ പ്ലൈവുഡിൽ ഉപയോഗിക്കുന്ന പശ Urea formal de-hide ആണ്.. കൊമേർഷ്യൽ പ്ലൈവുഡുകൾ MR പ്ലൈവുഡ് എന്നും സാധാരണയായി അറിയപ്പെടുന്നു.. മറൈൻ പ്ലൈവുഡ് വീടിന്റെ, ഓഫീസിന്റെ, ഇന്റീരിയർ എക്സ് റ്റീരിയർ ആവശ്യങ്ങൾക്കാണ് മറൈൻ പ്ലൈവുഡ് ഉപയോഗിക്കുന്നത്. 1967 മുതലാണ് പ്ലൈവുഡുകളെ മറൈൻ പ്ലൈവുഡ് (നേവി ക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കി കൊടുത്തിരുന്ന പ്ലൈവുഡ് ) എന്ന് വിളിച്ചു തുടങ്ങിയത്. മറൈൻ പ്ലൈവുഡിൽ തന്നെ 2 ഗ്രേഡ് ഉണ്ട്. Bwr ഗ്രേഡ് പ്ലൈവുഡുകളും, BWP ഗ്രേഡ് പ്ലൈവുഡുകളും. BWR ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 303 യും BWP ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 710 യും ആണ്. BWR ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ റെസിസ്റ്റന്റും, Bwp ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ പ്രൂഫും ആണ്. Bwr Grade marine Plywood (ISI 303 grade ) സാധാരണ 15-20വർഷക്കാലത്തെ ആയുസ്സാണ് ഈ പ്ലൈവുഡുകൾക്കു ഉള്ളത്. വില Bwp grade പ്ലൈവുഡുകളെ അപേക്ഷിച്ചു 15-20%കുറവുമാണ്. Bwr grade പ്ലൈവുഡുകളിൽ ഉപയോഗിക്കുന്ന തടി കൾ സാധാരണ അറിയപ്പെടുന്നത് സെമി ഹാർഡ്‌വുഡ് തടികളും ഹാർഡ്‌വുഡ് തടികളും ആണ്. ഇതിലുപയോഗിക്കുന്ന പശ melamine formal dehide ആണ്. BWP GRADE MARINE PLYWOOD (ISI 710Grade) BWR grade പ്ലൈവുഡുകളെ അപേക്ഷിച്ച് ഈ പ്ലൈവുഡുകൾ ദീർഘകാലം നിലനിൽക്കുന്നതും, ഗുണമേന്മ ഏറിയതും ആണ്. ഏറ്റവും ഹാർഡ്നസ് കൂടിയ തടികളാണ് BWP പ്ലൈവുഡുകളിൽ ഉപയോഗിക്കുന്നത്. മറ്റൊരു പ്രധാന സംഗതി ഇതിലുപയോഗിക്കുന്ന പശയാണ്. Phenol formal dehide പശ യാണ്. ഏറ്റവും സ്ട്രോങ്ങ് പശയായതു കൊണ്ട് 72മണിക്കൂർ തിളച്ച വെള്ളത്തിൽ ഇട്ടാലും പൊളിയാതെ ഇരിക്കുന്നത് ഈ പശ ഉപയോഗിക്കുന്നത് കൊണ്ടാണ്. സാധാരണ BWP GRADE പ്ലൈവുഡ് ന്റെ ഏറ്റവും പുറത്തെ 2പാളികൾ (layer )Gurjan എന്ന തടിയുടേത് ആണ്. GURJAN തടികൾ (ഗർജൻ ) ലോകത്തേറ്റവും കൂടുതൽ വളരുന്ന രാജ്യം ബർമ ആണ്. ഇൻഡോനേഷ്യ, ലാവോസ്, തുടങ്ങിയ രാജ്യങ്ങളിലും ഈ തടി വളരുന്നുണ്ട്. ഇന്ത്യയിൽ ഈ തടി വളരുന്നില്ല. പക്ഷെ നമ്മുടെ യൂക്കാലി (safedha ) ഏകദേശം Gurjan (ഗർജൻ ) ന്റെ ഗുണങ്ങളുള്ള തടിയാണ്. അതുകൊണ്ട് വീടിന്റെ ഇന്റീരിയർ ആവശ്യങ്ങൾക്കു പ്ലൈവുഡുകൾ വാങ്ങുന്നെങ്കിൽ തീർച്ചയായും BWP GRADE പ്ലൈവുഡുകൾ വാങ്ങുക. Contractors നോടും ഇന്റീരിയർ ഡിസൈനേഴ്സ് നോടും Bwp grade പ്ലൈവുഡുകൾ ഉൾപ്പെടെ ഉള്ള എസ്റ്റിമേറ്റ് തരാൻ നിർബന്ധിക്കുക.
Gokul Akhil
Home Owner
6 മീറ്ററിൽ കുറവ് ഉള്ള മുൻസിപ്പാലിറ്റി road വീടിനു frontil ഉണ്ടെകിൽ 2മീറ്റർ step back മതി മുന്നിൽ എന്ന് പറയുന്നു. ശെരിയാണോ ?
Nushaiba Shereef
Home Owner
നീളത്തിൽ ഉള്ള 6 സെന്റ് പ്ലോട്ടിന്റെ ഫ്രന്റ് ഉയർന്നും ബാക്ക് താഴ്ന്നും ആയിരുന്നു. അത് ഇപ്പോൾ ജെസിബി മാന്തി നിരപ്പാക്കി. ഫ്രണ്ട് ഇപ്പൊ കുറച്ചു താഴ്ത്തി. ഇത് അബദ്ധം ആയി എന്ന് പറയുന്നു. ഇനി എന്തു ചെയ്യും
Join the Community to
start finding Ideas &
Professionals
KRIPAS BUILDERS
Contractor | Palakkad
push valve is better option.