hamburger
swapna alwar

swapna alwar

Home Owner | Thiruvananthapuram, Kerala

വീട് പണി തുടങ്ങാൻ 15 cent സ്ഥലം ഉണ്ട് ആദ്യം വീടിൻ്റെ പ്ലാൻ തയ്യാറാക്കിയിട്ടാണോ വാസ്തുവിനെ കാണിക്കേണ്ടത് അതോ വാസ്തുവിനെ കണ്ടിട്ടാണോ പ്ലാൻ fix ചെയ്യാൻ ഒന്ന് പറഞ്ഞ് തരണേ
likes
141
comments
37

Comments


Tinu J
Tinu J

Civil Engineer | Ernakulam

താങ്കളുടെ കയ്യിൽ 15 സെൻറ് വസ്തു ഉണ്ടെന്നും അതിൽ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു വെന്നും മനസ്സിലാക്കുന്നു. താങ്കൾ വാസ്തു നോക്കുന്ന ആൾ ആയതുകൊണ്ട് തന്നെ, താങ്കൾ വീടുവയ്ക്കാൻ ഉദ്ദേശിക്കുന്ന പ്ലോട്ട് വാസ്തുപരമായി വീടിനു നല്ലതാണോ എന്ന് ആദ്യമേ തന്നെ സ്ഥാനം നോക്കുന്ന ഒരാളെ കൊണ്ടുവന്നു ഉറപ്പിക്കണം. നല്ലതാണെങ്കിൽ ആ പ്ലോട്ടിന് അനുയോജ്യമായ ഒരു പ്ലാൻ ഉണ്ടാക്കുകയും അത് വാസ്തു വിദഗ്ധരുമായിട്ട് കൺസൾട്ട് ചെയ്തതിനുശേഷം മറ്റ് നിയമ പ്രശ്നങ്ങൾ ഒന്നും ഇല്ലായെങ്കിൽ. കുറ്റിയടിച്ച് ഫൗണ്ടേഷൻറെ എർത്ത് വർക്ക് തുടങ്ങുകയും ചെയ്യണം . നല്ലൊരു ദിവസം കുറിച്ച് വാങ്ങിച്ച് ഏതു മതാചാരം ആണോ താങ്കൾ ഫോളോ ചെയ്യുന്നത് അതനുസരിച്ച് കല്ലിടൽ കർമ്മം നടത്തി തറയുടെ പണി തുടങ്ങാവുന്നതാണ്.

Abu Fayiz
Abu Fayiz

Home Owner | Kottayam

വാസ്തു ഒക്കെ വെറും തട്ടിപ്പാ... ലോകത്ത് കേരളത്തിൽ മാത്രമേ ഉള്ളു. അങ്ങനെ കുറെ ആൾകാർ ജീവിക്കുന്നു...

Rekesh Rk
Rekesh Rk

Contractor | Thiruvananthapuram

ആദ്യം ഒരു പ്ലാൻ വരയ്ക്കുക അത് വാസ്തു നോക്കുന്ന ആരാണോ അവരെ കാണിച്ചശേഷം മാറ്റങ്ങൾ ഉണ്ടെങ്കിൽ പ്ലാൻ തിരുതിയാൽ മതി . ആദ്യം വാസ്തു നോക്കുന്ന ആളെ കണ്ടാൽ അയാൾ പറയുന്ന പ്ലാൻ ആകും അവസാനം ചെയ്യേണ്ടി വരുക.നിങ്ങളുടെ മനസിനിനഗിയ പ്ലാൻ ഒരു എന്ജിനീർക്കോ architect നോ മാത്രമേ വരക്കാൻ പറ്റുകയുള്ളു. വാസ്തു നോക്കുന്ന ആൾക് അത് മാത്രമേ ചെയ്യാനും പറ്റുള്ളൂ

kumar vr
kumar vr

Carpenter | Malappuram

കാശുമുടക്കി പണി തുടങ്ങിയതിനു ശേഷം വാസ്തു നോക്കുമ്പോൾ എന്തെങ്കിലും പ്രതികൂലമായ പ്രതികരണമാണ് ഉണ്ടാകുന്നതെങ്കിൽ സ്വാഭാവികമായും നഷ്ടബോധവും മാനസികമായ വിഷമങ്ങളും അനുഭവിയ്ക്കേണ്ടിവരും. അതൊഴിവാക്കുന്നതല്ലേ നല്ലത്.

Raghunathan P Nair MANGATT
Raghunathan P Nair MANGATT

Service Provider | Ernakulam

ഭൂമിയുടെ കിടപ്പും, സമീപത്തുള്ള കെട്ടിടങ്ങളുടെ ഒഴിവും, വഴിയും, ക്ഷേത്രം അടുത്തുണ്ടെങ്കിൽ ശ്രീകോവിലിന്റെ ഏത് ഭാഗത്താണ് വീട് വരേണ്ടതെന്നും, ദർശനദിക്ക് നോക്കി കണക്കാക്കേണ്ട യോനി സംഖ്യ അനുസരിച്ചുള്ളതും ഉത്തമമായ പുറം ചുറ്റ് കോലളവും മനസ്സിലാക്കിക്കൊണ്ട് വേണം പ്ലാൻ വരാക്കുവാൻ.. മനസ്സിൽ ഒരു പ്ലാൻ ഉണ്ടെങ്കിൽ അതിലെ മുറികളുടെ സ്ഥാനവും അളവുകളും ഇതെല്ലാം എടുക്കുമ്പോൾ പുറം ചുറ്റ് ഉത്തമത്തിൽ ആണ് വന്നിട്ടുള്ളതെങ്കിൽ ആ പ്ലാനിൽ വീട് പണിയാം 🌞P.R. നായർ, വാസ്തു ആചാര്യ🌞

Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

നിങ്ങൾക്ക് വാസ്തു നോക്കിയാണ് ചെയ്യുന്നെങ്കിൽ ആതിയും വാസ്തു നോക്കുന്ന ആരാന്നോ അവരെ കൊണ്ട് നോക്കി measurement സെറ്റ് ചെയ്തിട്ട് ഒരു engg പ്ലാൻ വരയ്ക്കുക അപ്പോ ഒരുപാട് മാറ്റങ്ങൾ വരത്തില്ല

JFDesingns Co
JFDesingns Co

Architect | Kozhikode

വാസ്തു ഒക്കെ വെറും തട്ടിപ്പാ... ലോകത്ത് കേരളത്തിൽ മാത്രമേ ഉള്ളു. അങ്ങനെ കുറെ ആൾകാർ ജീവിക്കുന്നു...

Adinadh K R
Adinadh K R

Home Owner | Chennai

viswasichaal nallathu, viswasichillel athilum nallayhu

RAJESH R
RAJESH R

Architect | Thiruvananthapuram

plot ആദ്യം കാണിക്കൂ. അപ്പോൾ പറയാൻ കഴിയും ഏത് ഡയറക്ഷൻ ആണ് ഏറ്റവും അനുയോജ്യമെന്ന്. വാസ്തു consutinte ആവശ്യമുണ്ടെങ്കിൽ വിളിക്കാം.8848.593.595

Jamsheer K K
Jamsheer K K

Architect | Kozhikode

first plan then vasthu.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store