hamburger
sujit joseph

sujit joseph

Home Owner | Kottayam, Kerala

മുറ്റത്തു വെള്ളം താഴാതെ വിരിക്കാൻ പറ്റിയ ടൈലോ മറ്റോ ഉണ്ടോ?underground ഭിത്തി നനയാതിരിക്കാൻ ആണ്...
likes
3
comments
7

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

മുറ്റത് നമ്മൾ വിരിക്കുന്ന stones എല്ലാം വെള്ളം താഴുന്നത് ആണ്. കോൺക്രീറ്റ് ചെയ്താൽ മതി. ഇനി stone തന്നെ വേണം എന്നുണ്ടെങ്കിൽ കോൺക്രീറ്റ് ചെയ്തിട്ട് stone വിരിച്ചോളൂ.

vibin kumar
vibin kumar

Flooring | Ernakulam

vitrified paving tiles spacer ഇട്ട് വിരിച്ച് Epoxy ചെയ്താൽ മതി

Tinu J
Tinu J

Civil Engineer | Ernakulam

മുറ്റത്ത് വെള്ളം താഴാതെ വിരിക്കാൻ പറ്റിയ പ്രത്യേകതരം ടൈലുകൾ ഒന്നും നിലവിലില്ല. പക്ഷേ വിരിക്കുന്ന പാറ്റേൺ ഒന്ന് മാറ്റി പിടിച്ചാൽ താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്. നമ്മൾ ടൈലുകളും, സ്റ്റോണുകളും വിരിക്കുന്നത് ബേബി മെറ്റലിൻറെ പുറത്താണ്. ഈ ബേബി മെറ്റലിന്ന് പകരം കോൺക്രീറ്റ് വിരിക്കുകയും അതിനുമുകളിൽ പരിക്കനിൽ ടൈൽസ് ഫിക്സ് ചെയ്യുകയും പോയിൻറ് ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ താങ്കളുടെ പ്രശ്നം പരിഹരിക്കാവുന്നതാണ്.

Dileep Raju
Dileep Raju

Contractor | Kottayam

കോൺക്രീറ്റ് സ്ലാബ് ചെയ്തുതരാം

Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

ഭീത്തീ നനയാതിരിക്കാൻ under ground wall ന്റെ മണൽ വരുന്ന ഭീത്തീ Bitwin coating ചെയ്യണം.. മുറ്റത്തു വീഴുന്ന വെള്ളം കൊണ്ട് മാത്രം ആയിരിക്കില്ല നനവ് വരുന്നത്

Adarsh Madanan
Adarsh Madanan

Contractor | Kottayam

ഉണ്ട് 1×1 grip tile

unni  krishnan
unni krishnan

Contractor | Thiruvananthapuram

കോൺക്രീറ്റ് ചെയ്തു അതിനു മുകളിൽ ടൈൽ or സ്റ്റോൺ ഇട്ടാൽ പരിഹാരം ആവും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store