hamburger
Suraj M

Suraj M

Home Owner | Malappuram, Kerala

First floor ബെഡ്റൂമിൽ ഇതേ പോലെ balcony സൈഡിൽ ഗ്ലാസ് sliding door വെക്കണം എന്നുണ്ട്. പക്ഷെ സെക്യൂരിറ്റിക്ക് വേണ്ടി ഗ്രിൽ ഇടുന്നതാണോ നല്ലത് അല്ലെങ്കിൽ വേറെ എന്തെങ്കിലും idea ഉണ്ടോ
likes
2
comments
11

Comments


Kumar kumar Kumar kumar
Kumar kumar Kumar kumar

Contractor | Thiruvananthapuram

glass tuffen chaithal mathi

Shamsu Sha
Shamsu Sha

Glazier | Malappuram

Open shutter backside nalla option aanallo

Niyadh  K M
Niyadh K M

Contractor | Ernakulam

ഗ്രിൽ ഇട്ടാൽ ഭംഗി പോകും. ഗ്ലാസ്‌ മാത്രം ഇട്ടാൽ സെക്യൂരിറ്റിക്ക് എന്താണ് പ്രശ്നം?

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

use toughened glass 18 mm , it is ok

AQIBA FACADE SYSTEMS AQiBA FACADE SYSTEMS
AQIBA FACADE SYSTEMS AQiBA FACADE SYSTEMS

Contractor | Thiruvananthapuram

centri plus lamination toughned glass use cheyoo

Shan Tirur
Shan Tirur

Civil Engineer | Malappuram

glass idam.pinne GI pipe kond nalla grill kodukkam..

Innovato Automations
Innovato Automations

Home Automation | Ernakulam

security sensors vakkunathu nallathannu

jithin thomas
jithin thomas

Interior Designer | Malappuram

toughened glass use cheyyunnathan nallath more security venamenkil shutter koodi vekam

Rafeeq Rafe
Rafeeq Rafe

Interior Designer | Malappuram

u. p. v. c is best option... 👍

DJ Interior
DJ Interior

Interior Designer | Thrissur

grill nu pagaram design bricks use cheyth. courtyard set cheyyathal nallath.

More like this

പ്ലൈവുഡ് 
വീടുകളുടെയും ഓഫീസുകളുടെയും ഇന്റീരിയർ ഡിസൈനിൽ വളരെ പ്രധാനപ്പെട്ടതാണ് പ്ലൈവുഡ്.  BIS സ്പെസിഫിക്കേഷൻ പ്രകാരം പ്ലൈവുഡുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.. 1.കൊമേർഷ്യൽ പ്ലൈവുഡ് 
2.മറൈൻ പ്ലൈവുഡ്. 
1-കൊമേർഷ്യൽ plywood (MR GRADE )
കൊമേർഷ്യൽ പ്ലൈവുഡുകൾ സാധാരണയായി ഉപയോഗിക്കുന്നത് കൊമേർഷ്യൽ ബിൽഡിംഗ്‌ കൾക്കാണ്.  വില കുറവ് കൊണ്ടും,  5-10വർഷക്കാലത്തെ ഉപയോഗത്തിന് വേണ്ടിയുമാണ് സാധാരണ കൊമേർഷ്യൽ പ്ലൈവുഡുകൾ ഉപയോഗിക്കുന്നത്. കൊമേർഷ്യൽ പ്ലൈവുഡിൽ ഉപയോഗിക്കുന്ന പശ Urea formal de-hide ആണ്.. കൊമേർഷ്യൽ പ്ലൈവുഡുകൾ MR പ്ലൈവുഡ് എന്നും സാധാരണയായി അറിയപ്പെടുന്നു.. 

മറൈൻ പ്ലൈവുഡ് 

വീടിന്റെ, ഓഫീസിന്റെ,  ഇന്റീരിയർ എക്സ് റ്റീരിയർ  ആവശ്യങ്ങൾക്കാണ്‌ മറൈൻ പ്ലൈവുഡ് ഉപയോഗിക്കുന്നത്. 1967 മുതലാണ് പ്ലൈവുഡുകളെ മറൈൻ പ്ലൈവുഡ് (നേവി ക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കി കൊടുത്തിരുന്ന പ്ലൈവുഡ് ) എന്ന് വിളിച്ചു തുടങ്ങിയത്. മറൈൻ പ്ലൈവുഡിൽ തന്നെ 2 ഗ്രേഡ് ഉണ്ട്. Bwr ഗ്രേഡ് പ്ലൈവുഡുകളും, BWP ഗ്രേഡ് പ്ലൈവുഡുകളും. BWR  ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 303 യും BWP  ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 710 യും ആണ്. BWR  ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ റെസിസ്റ്റന്റും,  Bwp ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ പ്രൂഫും ആണ്. 
 
Bwr Grade marine Plywood (ISI 303 grade )
      സാധാരണ 15-20വർഷക്കാലത്തെ ആയുസ്സാണ് ഈ പ്ലൈവുഡുകൾക്കു ഉള്ളത്. വില Bwp grade പ്ലൈവുഡുകളെ അപേക്ഷിച്ചു 15-20%കുറവുമാണ്. Bwr  grade പ്ലൈവുഡുകളിൽ ഉപയോഗിക്കുന്ന തടി കൾ സാധാരണ അറിയപ്പെടുന്നത് സെമി ഹാർഡ്‌വുഡ് തടികളും ഹാർഡ്‌വുഡ് തടികളും ആണ്. ഇതിലുപയോഗിക്കുന്ന പശ melamine formal dehide ആണ്. 

BWP GRADE   MARINE PLYWOOD (ISI 710Grade)

BWR  grade  പ്ലൈവുഡുകളെ അപേക്ഷിച്ച് ഈ പ്ലൈവുഡുകൾ ദീർഘകാലം നിലനിൽക്കുന്നതും, ഗുണമേന്മ ഏറിയതും ആണ്. ഏറ്റവും ഹാർഡ്നസ് കൂടിയ തടികളാണ് BWP പ്ലൈവുഡുകളിൽ ഉപയോഗിക്കുന്നത്. മറ്റൊരു പ്രധാന സംഗതി ഇതിലുപയോഗിക്കുന്ന പശയാണ്. Phenol formal dehide പശ യാണ്. ഏറ്റവും സ്ട്രോങ്ങ്‌ പശയായതു കൊണ്ട് 72മണിക്കൂർ തിളച്ച വെള്ളത്തിൽ ഇട്ടാലും പൊളിയാതെ ഇരിക്കുന്നത് ഈ പശ ഉപയോഗിക്കുന്നത് കൊണ്ടാണ്. സാധാരണ BWP GRADE പ്ലൈവുഡ് ന്റെ ഏറ്റവും പുറത്തെ 2പാളികൾ (layer )Gurjan എന്ന തടിയുടേത് ആണ്. GURJAN തടികൾ (ഗർജൻ ) ലോകത്തേറ്റവും കൂടുതൽ വളരുന്ന രാജ്യം ബർമ ആണ്. ഇൻഡോനേഷ്യ, ലാവോസ്, തുടങ്ങിയ രാജ്യങ്ങളിലും ഈ തടി വളരുന്നുണ്ട്. ഇന്ത്യയിൽ ഈ തടി വളരുന്നില്ല. പക്ഷെ നമ്മുടെ യൂക്കാലി (safedha ) ഏകദേശം Gurjan (ഗർജൻ ) ന്റെ ഗുണങ്ങളുള്ള തടിയാണ്. 

അതുകൊണ്ട് വീടിന്റെ ഇന്റീരിയർ ആവശ്യങ്ങൾക്കു പ്ലൈവുഡുകൾ വാങ്ങുന്നെങ്കിൽ തീർച്ചയായും BWP GRADE പ്ലൈവുഡുകൾ വാങ്ങുക. Contractors നോടും ഇന്റീരിയർ ഡിസൈനേഴ്സ് നോടും Bwp grade പ്ലൈവുഡുകൾ ഉൾപ്പെടെ ഉള്ള എസ്റ്റിമേറ്റ് തരാൻ നിർബന്ധിക്കുക.
പ്ലൈവുഡ് വീടുകളുടെയും ഓഫീസുകളുടെയും ഇന്റീരിയർ ഡിസൈനിൽ വളരെ പ്രധാനപ്പെട്ടതാണ് പ്ലൈവുഡ്. BIS സ്പെസിഫിക്കേഷൻ പ്രകാരം പ്ലൈവുഡുകളെ രണ്ടായി തരം തിരിച്ചിരിക്കുന്നു.. 1.കൊമേർഷ്യൽ പ്ലൈവുഡ് 2.മറൈൻ പ്ലൈവുഡ്. 1-കൊമേർഷ്യൽ plywood (MR GRADE ) കൊമേർഷ്യൽ പ്ലൈവുഡുകൾ സാധാരണയായി ഉപയോഗിക്കുന്നത് കൊമേർഷ്യൽ ബിൽഡിംഗ്‌ കൾക്കാണ്. വില കുറവ് കൊണ്ടും, 5-10വർഷക്കാലത്തെ ഉപയോഗത്തിന് വേണ്ടിയുമാണ് സാധാരണ കൊമേർഷ്യൽ പ്ലൈവുഡുകൾ ഉപയോഗിക്കുന്നത്. കൊമേർഷ്യൽ പ്ലൈവുഡിൽ ഉപയോഗിക്കുന്ന പശ Urea formal de-hide ആണ്.. കൊമേർഷ്യൽ പ്ലൈവുഡുകൾ MR പ്ലൈവുഡ് എന്നും സാധാരണയായി അറിയപ്പെടുന്നു.. മറൈൻ പ്ലൈവുഡ് വീടിന്റെ, ഓഫീസിന്റെ, ഇന്റീരിയർ എക്സ് റ്റീരിയർ ആവശ്യങ്ങൾക്കാണ്‌ മറൈൻ പ്ലൈവുഡ് ഉപയോഗിക്കുന്നത്. 1967 മുതലാണ് പ്ലൈവുഡുകളെ മറൈൻ പ്ലൈവുഡ് (നേവി ക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കി കൊടുത്തിരുന്ന പ്ലൈവുഡ് ) എന്ന് വിളിച്ചു തുടങ്ങിയത്. മറൈൻ പ്ലൈവുഡിൽ തന്നെ 2 ഗ്രേഡ് ഉണ്ട്. Bwr ഗ്രേഡ് പ്ലൈവുഡുകളും, BWP ഗ്രേഡ് പ്ലൈവുഡുകളും. BWR ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 303 യും BWP ഗ്രേഡ് പ്ലൈവുഡുകളുടെ ISI നമ്പർ ISI 710 യും ആണ്. BWR ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ റെസിസ്റ്റന്റും, Bwp ഗ്രേഡ് പ്ലൈവുഡുകൾ വാട്ടർ പ്രൂഫും ആണ്. Bwr Grade marine Plywood (ISI 303 grade ) സാധാരണ 15-20വർഷക്കാലത്തെ ആയുസ്സാണ് ഈ പ്ലൈവുഡുകൾക്കു ഉള്ളത്. വില Bwp grade പ്ലൈവുഡുകളെ അപേക്ഷിച്ചു 15-20%കുറവുമാണ്. Bwr grade പ്ലൈവുഡുകളിൽ ഉപയോഗിക്കുന്ന തടി കൾ സാധാരണ അറിയപ്പെടുന്നത് സെമി ഹാർഡ്‌വുഡ് തടികളും ഹാർഡ്‌വുഡ് തടികളും ആണ്. ഇതിലുപയോഗിക്കുന്ന പശ melamine formal dehide ആണ്. BWP GRADE MARINE PLYWOOD (ISI 710Grade) BWR grade പ്ലൈവുഡുകളെ അപേക്ഷിച്ച് ഈ പ്ലൈവുഡുകൾ ദീർഘകാലം നിലനിൽക്കുന്നതും, ഗുണമേന്മ ഏറിയതും ആണ്. ഏറ്റവും ഹാർഡ്നസ് കൂടിയ തടികളാണ് BWP പ്ലൈവുഡുകളിൽ ഉപയോഗിക്കുന്നത്. മറ്റൊരു പ്രധാന സംഗതി ഇതിലുപയോഗിക്കുന്ന പശയാണ്. Phenol formal dehide പശ യാണ്. ഏറ്റവും സ്ട്രോങ്ങ്‌ പശയായതു കൊണ്ട് 72മണിക്കൂർ തിളച്ച വെള്ളത്തിൽ ഇട്ടാലും പൊളിയാതെ ഇരിക്കുന്നത് ഈ പശ ഉപയോഗിക്കുന്നത് കൊണ്ടാണ്. സാധാരണ BWP GRADE പ്ലൈവുഡ് ന്റെ ഏറ്റവും പുറത്തെ 2പാളികൾ (layer )Gurjan എന്ന തടിയുടേത് ആണ്. GURJAN തടികൾ (ഗർജൻ ) ലോകത്തേറ്റവും കൂടുതൽ വളരുന്ന രാജ്യം ബർമ ആണ്. ഇൻഡോനേഷ്യ, ലാവോസ്, തുടങ്ങിയ രാജ്യങ്ങളിലും ഈ തടി വളരുന്നുണ്ട്. ഇന്ത്യയിൽ ഈ തടി വളരുന്നില്ല. പക്ഷെ നമ്മുടെ യൂക്കാലി (safedha ) ഏകദേശം Gurjan (ഗർജൻ ) ന്റെ ഗുണങ്ങളുള്ള തടിയാണ്. അതുകൊണ്ട് വീടിന്റെ ഇന്റീരിയർ ആവശ്യങ്ങൾക്കു പ്ലൈവുഡുകൾ വാങ്ങുന്നെങ്കിൽ തീർച്ചയായും BWP GRADE പ്ലൈവുഡുകൾ വാങ്ങുക. Contractors നോടും ഇന്റീരിയർ ഡിസൈനേഴ്സ് നോടും Bwp grade പ്ലൈവുഡുകൾ ഉൾപ്പെടെ ഉള്ള എസ്റ്റിമേറ്റ് തരാൻ നിർബന്ധിക്കുക.
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ  ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്.  

മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ .  ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്.  എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്.   കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്.  ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ  മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്.   ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്.  കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കുന്നതിനും ഹുഡ് & ഹോബ്, ഓവൻ , ടോസ്റ്റർ, വാട്ടർ പ്യൂരിഫയെർ എന്നിവയ്ക്കും ഒക്കെ പോയിന്റ്സ് വേണ്ടിവരും.  ഇതൊക്കെ മുൻകൂട്ടി കണ്ടു ഡിസ്കസ് ചെയ്തു പ്ലാൻ ചെയ്തില്ലെങ്കിൽ നോർമൽ ആയി കൊടുക്കുന്ന പോയിന്റ്സ് മാത്രമാകും ഇലക്ട്രിക്ക് വയറിങ് ചെയ്യുമ്പോൾ കൊടുക്കുക .  പിന്നീട് ലൂപ്പ് ചെയ്തു എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഈ പറയുന്നവയാണ് ഇന്റീരിയർ കോൺസെപ്റ്റസിൽ അധികവും കാണപ്പെടുന്നത്
a)  False ceiling
b)  Pergolas/paneling /partition
c) Architraves
d) Loose furniture  like, sofa, dining table/chair
e) Bedroom fixtures (wardrobes/cots/dresser etc)
f) Crockery shelf
g) Modular Kitchen 
h) Wall paper/texture 
i) Curtains/blinds 

False Ceiling
Ceiling ചെയ്യുന്നത് ഓരോ റൂമിനും ഒരു പ്രത്യേക ഭംഗി കൊടുക്കാൻ സഹായകമാണ്.  അധികം കോംപ്ലിക്കേറ്റഡ് അല്ലാത്ത ഡിസൈൻ ആവശ്യത്തിന് spot ലൈറ്റ്/LED strips ഒക്കെ കൊടുക്കുന്നത് കാണുവാൻ കൗതുകമുണർത്തും.  കേവലം  ഭംഗിക്കപ്പുറം ചൂട് കുറക്കാനും ഇത് സഹായകരമാകും .
ആധുനിക ഗൃഹങ്ങൾക്കു മോടി പകരുന്ന ഒരു അവിഭാജ്യ ഘടകം ആണ് ഇന്റീരിയർ ഫർണിഷിങ്. ഇന്ന് വളരെ വ്യത്യസ്തമായ ശൈലിയിൽ പണിതുയർത്തുന്ന ഓരോ വീടുകൾക്കും അനുയോജ്യമായ വിധത്തിൽ ഇന്റീരിയർ ചെയ്തു മാറ്റ് കൂട്ടുന്നുണ്ട്. മിക്ക ആളുകളും ഇന്റീരിയർ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചാൽ പറയുന്നത് അതൊക്കെ ഫിനിഷിങ് ജോബ് അല്ലെ . ഏറ്റവും അവസാനം അതിനെ കുറിച്ച് ചിന്തിച്ചാൽ പോരെ എന്നാണ്. എന്നാൽ വീട് പണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. കാരണം വീടുപണി പൂർത്തിയായി കഴിയുമ്പോൾ ഇന്റീരിയർ ചെയ്യുവാൻ വേണ്ടുന്ന ഫണ്ട് flow ഇല്ലാതെ വരികയും ചുരുങ്ങിയ രീതിയിൽ ചെയ്തു തീർക്കുന്നതും കാണുന്നുണ്ട്. ഇതൊഴിവാക്കാൻ വീടുപണി തുടങ്ങുമ്പോൾ തന്നെ ഇന്റീരിയറിനെ കുറിച്ചും ചിന്തിച്ചു പ്ലാൻ ചെയ്താൽ മേല്പറഞ്ഞ crisis ഒഴിവാക്കാവുന്നതാണ്. ഇത് കൂടാതെ ഏറ്റവും പ്രധാനപ്പെട്ടത് ഇലക്ട്രിക്ക് പോയിന്റ്സ് അതാത് സ്ഥലങ്ങളിൽ ലഭ്യമാക്കുക എന്നതാണ്. ഫാൾസ് സിലിങ്ങ് , പാനെല്ലിങ് , പെർഗോള , എന്നിവ ചെയ്യുന്നതിന് ഇന്റീരിയർ ഡിസൈൻ അനുസരിച്ചു ലൈറ്റ് പോയിന്റ്സ് വേണ്ടതാണ്. കൂടാതെ കിച്ചണിൽ കൌണ്ടർ ടോപിലേക്കു ലൈറ്റ് ലഭ്യമാക്കുന്നതിനും ഹുഡ് & ഹോബ്, ഓവൻ , ടോസ്റ്റർ, വാട്ടർ പ്യൂരിഫയെർ എന്നിവയ്ക്കും ഒക്കെ പോയിന്റ്സ് വേണ്ടിവരും. ഇതൊക്കെ മുൻകൂട്ടി കണ്ടു ഡിസ്കസ് ചെയ്തു പ്ലാൻ ചെയ്തില്ലെങ്കിൽ നോർമൽ ആയി കൊടുക്കുന്ന പോയിന്റ്സ് മാത്രമാകും ഇലക്ട്രിക്ക് വയറിങ് ചെയ്യുമ്പോൾ കൊടുക്കുക . പിന്നീട് ലൂപ്പ് ചെയ്തു എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പറയുന്നവയാണ് ഇന്റീരിയർ കോൺസെപ്റ്റസിൽ അധികവും കാണപ്പെടുന്നത് a) False ceiling b) Pergolas/paneling /partition c) Architraves d) Loose furniture like, sofa, dining table/chair e) Bedroom fixtures (wardrobes/cots/dresser etc) f) Crockery shelf g) Modular Kitchen h) Wall paper/texture i) Curtains/blinds False Ceiling Ceiling ചെയ്യുന്നത് ഓരോ റൂമിനും ഒരു പ്രത്യേക ഭംഗി കൊടുക്കാൻ സഹായകമാണ്. അധികം കോംപ്ലിക്കേറ്റഡ് അല്ലാത്ത ഡിസൈൻ ആവശ്യത്തിന് spot ലൈറ്റ്/LED strips ഒക്കെ കൊടുക്കുന്നത് കാണുവാൻ കൗതുകമുണർത്തും. കേവലം ഭംഗിക്കപ്പുറം ചൂട് കുറക്കാനും ഇത് സഹായകരമാകും .

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store