hamburger
kriti KN

kriti KN

Service Provider | Kannur, Kerala

വീടിന്റെ മുൻ വാതിൽ, കട്ടിള (സ്റ്റീൽ) വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ? സാധാരണ ആയി ഇപ്പോ സ്റ്റീൽ ഉപയോഗിച്ച് വരുന്നുണ്ടോ?
likes
10
comments
14

Comments


Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

Metal ആയുർദൈർഘ്യം മരത്തേക്കാൾ വളരെ കൂടുതലാണ്. ഒരു മെറ്റൽ ഡോർ ഫ്രെയിം കാലാവസ്ഥയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങുന്നതിനുമുമ്പ്, നിങ്ങൾ രണ്ടുതവണയെങ്കിലും മരം വാതിൽ ഫ്രെയിമുകൾ മാറ്റേണ്ടി വരും. മെറ്റൽ വാതിൽ ഫ്രെയിമുകൾക്ക് അറ്റകുറ്റപ്പണികൾ എളുപ്പവും ചെലവ് കുറഞ്ഞതുമാണ്, കാരണം അവയ്ക്ക് വർഷങ്ങളോളം മനോഹരമായി കാണുന്നതിന് ഒരു കോട്ട് പെയിന്റ് മാത്രമേ ആവശ്യമുള്ളൂ. മെറ്റൽ ഫ്രെയിമുള്ള ഒരു വാതിൽ മരത്തേക്കാൾ strong ആണ്.

HAWAII store  calicut
HAWAII store calicut

Building Supplies | Kozhikode

good design steel doors are available pls contact me

good design steel doors are available pls contact me
Siva Macro
Siva Macro

Contractor | Ernakulam

ഇന്നത്തെ സാഹചര്യത്തിൽ സേഫ്റ്റി, സെക്യൂരിറ്റി,മെയ്ന്റ നൻസ് കുറവ് കൂടാതെ കാണുമ്പോഴുള്ള അഴക് എന്നിവയും, മരത്തിന്റെ ഡോറിനുള്ള മൊത്ത ചെലവും വച്ച് നോക്കുമ്പോൾ സ്റ്റീൽ ഡോർ തന്നെയാണ് ഏറ്റവും നല്ലത്. പക്ഷേ വില കുറവുള്ളത് നോക്കിപ്പോയാൽ പണി കിട്ടും. ക്വാളിറ്റിയുള്ളത് മാത്രം തെരെഞ്ഞെടുക്കുക. പിന്നെ ഡോറിന് ഇരുവശവും ഡോറിന് പോറൽ ഏൽക്കാതിരിക്കാനുള്ള ഒരു പ്ലാസ്റ്റിക് ലയർ ഉള്ളത് കഴിവതും വീടുപണി ഫിനിഷ് ആയ ഉടനെ തന്നെ പൊളിച്ച് കളയണം. ഇല്ലയെങ്കിൽ ഫോട്ടോയിൽ കാണുമ്പോലെ വൃത്തികേട് ആകും.

ഇന്നത്തെ സാഹചര്യത്തിൽ സേഫ്റ്റി, സെക്യൂരിറ്റി,മെയ്ന്റ നൻസ് കുറവ് കൂടാതെ കാണുമ്പോഴുള്ള അഴക് എന്നിവയും, മരത്തിന്റെ ഡോറിനുള്ള മൊത്ത ചെലവും വച്ച് നോക്കുമ്പോൾ സ്റ്റീൽ ഡോർ തന്നെയാണ് ഏറ്റവും നല്ലത്. പക്ഷേ വില കുറവുള്ളത് നോക്കിപ്പോയാൽ പണി കിട്ടും. ക്വാളിറ്റിയുള്ളത് മാത്രം തെരെഞ്ഞെടുക്കുക.

പിന്നെ ഡോറിന് ഇരുവശവും ഡോറിന് പോറൽ ഏൽക്കാതിരിക്കാനുള്ള ഒരു പ്ലാസ്റ്റിക് ലയർ ഉള്ളത് കഴിവതും വീടുപണി ഫിനിഷ് ആയ ഉടനെ തന്നെ പൊളിച്ച് കളയണം. ഇല്ലയെങ്കിൽ ഫോട്ടോയിൽ കാണുമ്പോലെ വൃത്തികേട് ആകും.
Shan Tirur
Shan Tirur

Civil Engineer | Malappuram

സ്റ്റീൽ വാതിലുകൾ അകത്തും പുറത്തുമുള്ള വാതിലുകളായി ഉപയോഗിക്കാം. അവയ്ക്ക് ഉയർന്ന ഉരച്ചിലിന്റെ പ്രതിരോധമുണ്ട്, കാരണം അവ ബാഹ്യ കാലാവസ്ഥയ്ക്കും ഈർപ്പത്തിനും സാധ്യത കുറവാണ്. റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ സ്റ്റീൽ വാതിലുകൾക്ക് പോളിയുറീൻ മെറ്റീരിയലിന്റെ മുകളിൽ ഒരു സ്റ്റീൽ കേസിംഗ് ഉണ്ട്, അതിന്റെ ഭാരം കുറയ്ക്കുകയും അതുപോലെ തന്നെ ദൃഢമായ ഒരു ബിൽഡ് നൽകുകയും ചെയ്യുന്നു. മിക്ക കേസുകളിലും, അവ സൗന്ദര്യപരമായി ആകർഷകമല്ല, എന്നാൽ അവ വ്യത്യസ്തമായ ഫിനിഷുകളിലും ഡിസൈനിലും വരുന്നു. അവ മരത്തേക്കാൾ ലാഭകരമാണ്.

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

മരം വച്ച പോലെ ആവില്ല കുറച്ചു കഴിഞ്ഞാൽ, വളവ്, പൊട്ടൽ ഒക്കെ സംഭവിക്കാം. മരത്തിന്റെ risk client നെ ഏൽപ്പിക്കാറാണ്. രണ്ടോ മൂന്നോ work ഉണ്ടേൽ തേക്ക് പോയി എടുക്കുന്നതാ നല്ലത്, പ്ലാവ് ന്റെ ഒക്കെ വിലക്ക് കിട്ടും

Muhammed Sinan P
Muhammed Sinan P

Civil Engineer | Kannur

{{1617381823}} 👍👍👍

Muhammed Sinan P
Muhammed Sinan P

Civil Engineer | Kannur

ഇന്നു രാവിലെ ഒരു കട്ടിള വെപ്പ് ഉണ്ടായിരുന്നു... സ്റ്റീൽ ആണ് വെച്ചത്

ഇന്നു രാവിലെ ഒരു കട്ടിള വെപ്പ് ഉണ്ടായിരുന്നു... സ്റ്റീൽ ആണ് വെച്ചത്
rapidhomes kerala
rapidhomes kerala

Civil Engineer | Palakkad

ഒരു കുഴപ്പവും ഇല്ല നല്ല ബ്രാൻഡ് നോക്കി എടുക്കുക

Er SUMAL
Er SUMAL

Civil Engineer | Thiruvananthapuram

oru kuzhappavum illaaa

unnikrishnan
unnikrishnan

Carpenter | Thrissur

wood kushapam ella

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store