hamburger
sarin b p

sarin b p

Photographer | Kannur, Kerala

plinth belt concrete mix പണിക്കാർ 1 bag cement+3 കൂട്ട sand+7 കൂട്ട metal എന്ന ratio ൽ ആണ് mixing machine ൽ ഇട്ടത്. ശരിക്കും. 1 bag cement ന് 3 കൂട sand ഉം 6 കൂട്ട metal ഉം അല്ലെ ഉപയോഗിക്കേണ്ടത്. ചോദിച്ചപ്പോൾ mix ൽ metal വളരെ കുറവായി തോന്നുന്നു അത് കാരണം ആണ് എന്നാണ്. എന്താണ് അഭിപ്രായം
likes
2
comments
7

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629175481}}.ഒരു കോൺക്രീറ്റ് mix ൻ്റെ ഗുണനിലവാരം aggregates ൻ്റെ അനുപാതവും water cement ratio, ഇവയൊക്കെ ക്രമീകരിച്ച് എങ്ങനെ ഉറപ്പാക്കാം.?. കോൺക്രീറ്റ് മിക്സ് അനുപാതത്തെ കുറിച്ചും ഒരു മാനദണ്ഡവുമില്ലാതെ വ്യത്യസ്തമായ കൂട്ടക്കണക്കിനും ചട്ടിക്കണക്കിനും മണലും മെറ്റലും അളവു കണക്കാക്കുന്നതിനെ കുറിച്ചും ഒക്കെ നിരവധി സംശയങ്ങൾ post കൾ ആയി വന്നപ്പോൾ മറുപടി കമൻറുകളിലൂടെ ചിലപ്പോഴൊക്കെ വിശദമായി പ്രതികരിച്ചിട്ടുണ്ട്. അത് ചിലർക്കൊക്കെയെങ്കിലും പ്രയോജനപ്പെട്ടിട്ടുണ്ടാകാം.?. വീണ്ടും വീണ്ടും ആരുടെയെങ്കിലും സംശയം പോസ്റ്റായി വരുമ്പോൾ comment കളായി വരുന്ന കൊട്ട അനുപാതങ്ങൾ , വിവിധ അളവിലും സൈസിലും കേരളത്തിൽകിട്ടുന്ന കുട്ട/ചട്ടി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള അനുപാതങ്ങൾ ഓരോരുത്തരുടെയും വ്യത്യസ്തമായ മറുപടികളായി വരുമ്പോൾ സാധാരണക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടാകാം . 50 കിലോ വരുന്ന ഒരു ചാക്കു സിമൻ്റിനുള്ള മണൽ, മെറ്റൽ, ഇവയുടെ കൃത്യമായ അനുപാതവും ചേർക്കേണ്ട വെള്ളത്തിൻ്റെ അളവും ഒക്കെ Code കളിലും Authentic specifications ലും വ്യക്തമാണ് എങ്കിലും ചുരുക്കം ചില കരാറുകാർ (എല്ലാവരും അങ്ങനെയാവില്ല അങ്ങിനെയാവണമെന്നുമില്ല. ) മാനദണ്ഡങ്ങൾ അവഗണിക്കുമ്പോൾ സ്വന്തമായി ഒരു വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഗണത്തിൽ പെട്ടവരുടെ അമിത ചൂഷണത്തിൽ നിന്നും ഒഴിവാകാൻ ഓരോ തരം കോൺക്രീറ്റ് മിക്സിനും ചേർക്കേണ്ട മണൽ, മെറ്റൽ എന്നിവയുടെ കൃത്യമായ അളവുകളും Kolo app ൽ കുടി അറിയുന്നത് ഒരു പക്ഷേ ഇപ്പോൾ വീടുപണിയുന്നവർക്കും ഇനി പണിയാനുദ്ദേശിക്കുന്നവർക്കും ഗുണകരമായേക്കാം. മുൻകാലങ്ങളിൽ നമ്മൾ വീടുകൾക്ക് ഫ്ലോർ സ്ലാബുകളും റൂഫ് സ്ലാബുകളും അതിനോടനുബന്ധിച്ചുള്ള ബീമുകളും കോളമുകളും വാർക്കുമ്പോൾ കെട്ടിട നിർമ്മാണത്തിന് Popular concrete mix നു് അറിയപ്പെട്ടിരുന്ന അനുപാതം 1: 2: 4 (1 cement: 2 coarse sand: 4 graded stone aggregate, 20mm nominal Size ) എന്ന Nominal mix ആയിരുന്നു .ഗവണ്മെൻ്റ് മേഖലയിയിലുളള പ്രോജക്റ്റുകൾക്കുൾപ്പടെ എല്ലായിടത്തും പ്രചാരത്തിൽ ഉണ്ടായിരുന്നതും M15 എന്നുകൂടി അറിയപ്പെടുന്ന 1:2:4 തന്നെയായിരുന്നു. അന്നും കോളം കോൺക്രീറ്റിന് പരമാവധി ഇടങ്ങളിൽ 1: 1.50: 3, 1: 1: 2 എന്നീ nominal mix കൾ, പ്രത്യേകിച്ച് ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന്നു് ഉപയോഗിച്ചിരുന്നു. പിൽകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്രയിലെ ലത്തൂരിലും ,ഗുജറാത്തിലെ ബുജ്ജിലും ഭൂകമ്പങ്ങൾ ഉണ്ടാക്കിയ ജീവഹാനിയും നാശനഷ്ടങ്ങളെയും കുറിച്ച് വിശദമായി പഠിച്ചുകൊണ്ട് ഇന്ത്യാ ഗവ: സ്ഥാപനമായ "ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്" ഇന്ത്യയിലെ കെട്ടിട നിർമ്മാണത്തിന് ഭൂകമ്പത്തെ പ്രതിരോധിക്കുവാനുതകുന്ന സ്ട്രക്ച്വറൽഡിസൈനോടൊപ്പം RCC (Reinforced cement concrete) സ്ട്രക്ച്വറൽ എലിമെൻറുകൾക്കു് മിനിമം M 20 grade അല്ലെങ്കിൽ അതിനു തുല്യമായ 1: 1.50: 3 mix കൂടി ഉപയോഗിക്കുവാനും ശുപാർശ ചെയ്തിരുന്നു. M 20 grade ൽ ഉള്ള concrete design mix ലാഭകരമായും ഗുണനിലവാരം ഉറപ്പാക്കിയും ചെയ്യണമെങ്കിൽ നമ്മൾ,ഉപയോഗിക്കാനുദ്ദേശിക്കുന്ന മണലും മെറ്റലും സിമൻ്റു മുൾപ്പടെയുള്ള മെറ്റീരിയൽസ് കുറഞ്ഞത് ഒരു മാസം മുൻപ് എങ്കിലും ഒരു അംഗീകൃത ലാബിൽ എത്തിച്ചാൽ 28 days വേണ്ടി വരുന്ന വിവിധ test കൾക്കു ശേഷം concrete mix proportion (in weight) design ചെയ്ത് detailed report സഹിതം ലഭ്യമാകും. പക്ഷേ വീടുപണിയുമ്പോൾ നമ്മളാരും തന്നെ ഇതിനു സമയം കണ്ടെത്തി മിനക്കെടാറില്ല എന്നതാണു് യാഥാർത്ഥ്യം. അപ്പോൾ നമ്മൾ പഴയ രീതിയായ Nominal mix ലേക്കു തന്നെ തീരുമാനം എടുക്കാൻ നിർബ്ബന്ധിതരാവുകയോ എതെങ്കിലും റെഡീമിക്സ് പ്ലാൻ്റുകളിൽ നിന്നും ലഭിക്കുന്ന ready mix concrete നെയും അവർ പറയുന്ന grade നെയും വിശ്വാസത്തിലെടുത്ത് ഉപയോഗിക്കേണ്ടതായും വരുന്നു. നമ്മൾ തിരഞ്ഞെടുക്കുന്നത് Reputed Plant കൾ അല്ലെങ്കിൽ അവർ supply ചെയ്യുന്നത് കണ്ണടച്ച് വിശ്വസിച്ച് ഉപയോഗിക്കേണ്ടി വരുന്നു.Site ൽ വരുന്ന mix ൻ്റെ സാമ്പിൾ test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കുവാൻ 7 days/28 days ഒക്കെ കാത്തിരിക്കേണ്ടി വരും. M 20 ക്കു തുല്യമായ grade ൽ കുറയാത്ത 1: 1.50: 3(1cemnt: 1.50 coarse sand 3 graded stone aggregate 20mm nominal Size) കൃത്യമായ അനുപാതത്തിൽ എങ്ങനെ നിജപ്പെടുത്താം ??. ഒരു ചാക്ക് സിമൻ്റിൻ്റെ ഭാരം 50 kg യും അതിൻ്റെ Density 1440 kg/Cubic metre ആകുമ്പോൾ അതിൻ്റെ വ്യാപ്തം 50.00/1440= 0.03472 cubic metre ആകുന്നു .ഇതിനു തുല്യമായ ക്യുബിക്ക് അടിയിലേക്ക് കൺവെർട്ടു ചെയ്യുമ്പോൾ 0.03472x 35.315= 1.226 എന്നത് റൗണ്ടുചെയ്ത് 1.25 ക്യുബിക്ക് അടിയായി കണക്കാക്കാം. നമ്മൾ സാധാരണയായി മെഷീനിൽ ചെയ്യുന്ന mix ഒരു ചാക്കു സിമൻ്റിൻ്റെ വ്യാപ്തമായ (Volume) 1.25 cft നു ചേർക്കേണ്ട മണലും മെറ്റലും എങ്ങനെ കണക്കാക്കാം എന്നു നോക്കാം.1: 1.50: 3(1cement: 1.50 coarse sand,: 3 graded Stone aggregate 20mm nominal size) എന്ന അനുപാതം അനുസരിച്ച് ഒരു ചാക്കു സിമൻ്റിന് 1.50 Part മണൽ എടുക്കുമ്പോൾ 1.25 x 1.50 = (1.875 cft) എന്നാണു് കിട്ടുക പക്ഷേ മണൽ അനുപാതം എടുക്കുമ്പോൾ മണൽ വെള്ളത്തിൽ പൂർണമായി മുങ്ങുമ്പോൾ അളവിൽ ഉണ്ടാകുന്ന വ്യാപ്ത വ്യത്യാസം ( Bulkage % )കൂടി കണക്കാക്കിയാവണം . മണലിലടങ്ങിയ ഈർപ്പവ്യത്യാസം അനുസരിച്ച് ഇതിൽ 20% മുതൽ 35% വരെ ഒക്കെ ഏറ്റക്കുറച്ചിൽ ഉണ്ടാകാം. ആർക്കും Site ൽ തന്നെ ചെയ്യാവുന്ന ഒരു സിമ്പിൾ ടെസ്റ്റിലൂടെ ഈ അളവു കൂടി ചേർത്താലേ കോൺക്രീറ്റിൽ മണലിൻ്റെ കൃത്യമായ അനുപാതം (1.50 Part) ഉറപ്പിക്കാനാകൂ. (Bulkage Test, silt content test Demo Youtube ൽ ലഭ്യമാണ്.) IS Code അനുസരിച്ച് Field Test ൻ്റെ വിവരണവും ആവശ്യക്കാർക്ക് വേണ്ടി പിറകേ attach ചെയ്യാം. അനുപാതത്തിൽ Metal ൻ്റെ Part, 3 ആകുമ്പോൾ 1.25x 3 = 3.75 cft എന്നതിൽ ഒരു മാറ്റവും വരില്ല . ഇത് കോൺക്രീറ്റു നടക്കുമ്പോൾ എങ്ങനെ നിയന്ത്രിക്കാമെന്നു കൂടി വിശദമാക്കാം. 25 Cm x35 cm X 40 Cm inside അളവിൽ 1.25 cft ക്കു തുല്യമായ ഒരു അളവു പെട്ടി (Measuring box) scrap പ്ലൈവുഡിലോ, പാഴ്പലക ഉപയോഗിച്ചോ നിർമ്മിക്കുക. Bottom side ൽ പലക ഇല്ല എങ്കിലും പ്രശ്നമാകില്ല. മണലും മെറ്റലും നിരപ്പുള്ള സ്ഥലത്തുവെച്ച് അളന്നു കൃത്യമാക്കി സൈറ്റിൽ എത്തിയ മണൽ കൂടി test ചെയ്ത് കിട്ടുന Bulkage % കൂടി കൂട്ടിയ ശേഷം volume അളവു (ക്യുബിക് അടിയിൽ) fix ചെയ്യുക. ഇതേ അളവിനു തുല്യമായ മണലും മെറ്റലും ലോഡ് ചെയ്യാൻ സൈറ്റിൽ ഉപയോഗിക്കുന്ന കുട്ടയുടെ അളവിനനുസരിച്ചുള്ള എണ്ണം നിജപ്പെടുത്താവുന്നതാണു്. 1: 2:4 എന്ന Nominal mix ആണ് കരാർ എങ്കിലും ഇതേ രീതിയിൽ തന്നെ ഒരു Packet cement നുള്ള മിക്സിൻ്റെ മണലും മെറ്റലും 1.25 ക്യുബിക്കടിയിലുള്ള അളവു പെട്ടി ഉപയോഗിച്ച് ഇതേ രീതിയിൽ തന്നെ നിജപ്പെടുത്താവുന്നതാണു്. Mix ൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ അനുപാതത്തിൽ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം graded size metal( 20mm and down graded size, Eg: 20mm 45% വരെയും,10 mm 55% വരെയും,4.75 mm 10% വരെയും) ,മണലിലെ Silt content ( ചെളിമയം)8% ത്തിൽ കൂടുതൽ ഇല്ല എന്നും ഉറപ്പാക്കുക .Bulkage test നുപയോഗിക്കുന്ന transparent measuring jar തന്നെ ഉപയോഗിച്ച് Site ൽ വച്ചുതന്നെ ചെയ്യാവുന്ന ഒരു Simple test ലൂടെ ഇതും ഉറപ്പാകാൻ കഴിയും.( എല്ലാ field test demo കളും you tube ൽ ലഭ്യമാണ്.). https://koloapp.in/discussions/1628917400.

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

സിമൻ്റ് കുട്ടയിൽ അളന്നല്ല mix check ചെയ്യുക. ഒരു ചാക്ക് Cement 50kg എങ്കിൽ1.25 cftഉണ്ടാകും .

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629175481}}RCC ക്കുളള മിനിമംmix 1: 2:4 (M 15) ആണ്. അതിനു പോലും 5 Cubic അടി മെറ്റൽ ആണ് ഇടേണ്ടത് M 20 എങ്കിൽ metal 3.75 cubic അടി മതി.ഇത് അളന്ന് നിയന്ത്രിക്കാനുള്ള സംവിധാനം സൈറ്റിൽ ഇല്ല എങ്കിൽ കോൺക്രീറ്റ് Sub Standard ആകുന്നതിൽ ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല.പണം മുടക്കി വീടു പണിയുന്നവൻ Agreement അനുസരിച്ച് ചെയ്യിക്കാനുള്ള സംവിധാനവും ഒരുക്കണം.അതിനാണ് സാധാരണക്കാരെ പറ്റിക്കാൻ കൊട്ടക്കണക്കുകൾ പറയുന്നത്. (ഒരു കുട്ടയിൽ എത്ര ക്യുബിക്കടി Metal ഉണ്ടായിരുന്നു എന്നു് താങ്കൾ verify ചെയ്തു നോക്കിയാൽ തട്ടിപ്പു മനസ്സിലാക്കാം. സാധാരണക്കാരനു കൂടി മനസ്സിലാകുന്ന ഭാഷയിൽ ഈ വിഷയത്തെക്കുറിച്ചുള്ള വിശദമായ Post Kolo app ൽ വായിക്കൂ.

Anoop Anoop KP
Anoop Anoop KP

Contractor | Kottayam

1:1.5:3

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

go for m20 ഡിസൈനർ mix

Aira  Infrastructures
Aira Infrastructures

Civil Engineer | Pathanamthitta

5. alenkil 6 maty

Akshay Sathyan
Akshay Sathyan

Civil Engineer | Pathanamthitta

1:3:5 or 1:3:6

More like this

concrete slab ൽ യാതൊരു crack ഉം visible ഇല്ല. but leak കാണിക്കുന്നു. അതും വെറും 4 month മുന്നെ cast ചെയ്ത slab ൽ . മുകളിൽ ചെറിയ രീതിയിൽ വെളളം കെട്ടികിടക്കുന്നുണ്ട്. ഈ leak രാവിലെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഒരു 11 മണി കഴിഞ്ഞാൽ കാണില്ല but ആ സമയത്തും മുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട് but leak disappear ആകും. ഉപയോഗിച്ച സിമന്റ് ultratech weather plus, ultratech engineer suggest ചെയ്ത പ്രകാരം wpm 200 liquid ഉം ചേർത്തു .  mixing proper ആയിരുന്നു. 7 days cube test എടുത്തപ്പോൾ 3 specimen ഉം  400 kn കഴിഞ്ഞ് മാത്രം break ആയി ppc ആണ് cement, ultratech engineer ഇന്ന് site visit ചെയ്തു . യാതൊരു hairline crack പോലും കാണാൻ പറ്റിയില്ല. അവർ Kerala head ന് report ചെയ്തിരിക്കുകയാണ്. നല്ല grade metal and double wash best quality m sand ആണ് ഉപയോഗിച്ചത്. ആർക്കെങ്കിലും എന്തെലും suggestion പറയാമോ? വെള്ളം കെട്ടി കിടക്കാത്തിടത്തും problem visible ആണ്. curing 23 days കൊടുത്തു . deshuttering 17 days കഴിഞ്ഞ് ചെയ്തു. ആ സമയത്ത് യാതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ മഴയത്ത് wall നനഞ്ഞിരിക്കുന്നുണ്ട്. അകത്ത് cortiyad വെള്ളം കെട്ടി കിടക്കുന്നുമുണ്ട്.
concrete slab ൽ യാതൊരു crack ഉം visible ഇല്ല. but leak കാണിക്കുന്നു. അതും വെറും 4 month മുന്നെ cast ചെയ്ത slab ൽ . മുകളിൽ ചെറിയ രീതിയിൽ വെളളം കെട്ടികിടക്കുന്നുണ്ട്. ഈ leak രാവിലെ മാത്രമേ കാണാൻ കഴിയുന്നുള്ളു. ഒരു 11 മണി കഴിഞ്ഞാൽ കാണില്ല but ആ സമയത്തും മുകളിൽ വെള്ളം കെട്ടി കിടക്കുന്നുണ്ട് but leak disappear ആകും. ഉപയോഗിച്ച സിമന്റ് ultratech weather plus, ultratech engineer suggest ചെയ്ത പ്രകാരം wpm 200 liquid ഉം ചേർത്തു . mixing proper ആയിരുന്നു. 7 days cube test എടുത്തപ്പോൾ 3 specimen ഉം 400 kn കഴിഞ്ഞ് മാത്രം break ആയി ppc ആണ് cement, ultratech engineer ഇന്ന് site visit ചെയ്തു . യാതൊരു hairline crack പോലും കാണാൻ പറ്റിയില്ല. അവർ Kerala head ന് report ചെയ്തിരിക്കുകയാണ്. നല്ല grade metal and double wash best quality m sand ആണ് ഉപയോഗിച്ചത്. ആർക്കെങ്കിലും എന്തെലും suggestion പറയാമോ? വെള്ളം കെട്ടി കിടക്കാത്തിടത്തും problem visible ആണ്. curing 23 days കൊടുത്തു . deshuttering 17 days കഴിഞ്ഞ് ചെയ്തു. ആ സമയത്ത് യാതൊന്നും കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ മഴയത്ത് wall നനഞ്ഞിരിക്കുന്നുണ്ട്. അകത്ത് cortiyad വെള്ളം കെട്ടി കിടക്കുന്നുമുണ്ട്.
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ്‌ ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ്‌ ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏

#ceilingplastering

സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം !

വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക.

ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം.

അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു.

ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎

ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും....

Budget ആവശ്യത്തിനുള്ളവർ     =  Plaster + Putty+Paint
Budget ലേശം tight ആണേൽ     = Plaster + Paint
Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint
കാശില്ലാത്തവർ                                 =  എങ്ങനെ വാർത്തോ അങ്ങനെ
കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling

മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും.

ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅)

ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan  ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്.

അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം,

1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക.

2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം.

3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ )

4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ )

5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക.

6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്.

7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക.

8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ്‌ അടിക്കുന്നത് നല്ലതാണ്.

പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, 

# സിമന്റ്‌ plaster.  
# Lime plaster. 
# Mud plaster.  
# Gypsum plaster.  

നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ്‌ ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ്‌ ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏 #ceilingplastering സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം ! വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക. ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം. അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു. ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎 ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും.... Budget ആവശ്യത്തിനുള്ളവർ = Plaster + Putty+Paint Budget ലേശം tight ആണേൽ = Plaster + Paint Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint കാശില്ലാത്തവർ = എങ്ങനെ വാർത്തോ അങ്ങനെ കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും. ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅) ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്. അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം, 1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക. 2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം. 3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ ) 4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ ) 5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക. 6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്. 7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക. 8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ്‌ അടിക്കുന്നത് നല്ലതാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, # സിമന്റ്‌ plaster. # Lime plaster. # Mud plaster. # Gypsum plaster. നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store