.ഒരു കോൺക്രീറ്റ് mix ൻ്റെ ഗുണനിലവാരം aggregates ൻ്റെ അനുപാതവും water cement ratio, ഇവയൊക്കെ ക്രമീകരിച്ച് എങ്ങനെ ഉറപ്പാക്കാം.?.
കോൺക്രീറ്റ് മിക്സ് അനുപാതത്തെ കുറിച്ചും ഒരു മാനദണ്ഡവുമില്ലാതെ വ്യത്യസ്തമായ കൂട്ടക്കണക്കിനും ചട്ടിക്കണക്കിനും മണലും മെറ്റലും അളവു കണക്കാക്കുന്നതിനെ കുറിച്ചും ഒക്കെ നിരവധി സംശയങ്ങൾ post കൾ ആയി വന്നപ്പോൾ മറുപടി കമൻറുകളിലൂടെ ചിലപ്പോഴൊക്കെ വിശദമായി പ്രതികരിച്ചിട്ടുണ്ട്. അത് ചിലർക്കൊക്കെയെങ്കിലും പ്രയോജനപ്പെട്ടിട്ടുണ്ടാകാം.?. വീണ്ടും വീണ്ടും ആരുടെയെങ്കിലും സംശയം പോസ്റ്റായി വരുമ്പോൾ comment കളായി വരുന്ന കൊട്ട അനുപാതങ്ങൾ , വിവിധ അളവിലും സൈസിലും കേരളത്തിൽകിട്ടുന്ന കുട്ട/ചട്ടി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള അനുപാതങ്ങൾ ഓരോരുത്തരുടെയും വ്യത്യസ്തമായ മറുപടികളായി വരുമ്പോൾ സാധാരണക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടാകാം . 50 കിലോ വരുന്ന ഒരു ചാക്കു സിമൻ്റിനുള്ള മണൽ, മെറ്റൽ, ഇവയുടെ കൃത്യമായ അനുപാതവും ചേർക്കേണ്ട വെള്ളത്തിൻ്റെ അളവും ഒക്കെ Code കളിലും Authentic specifications ലും വ്യക്തമാണ് എങ്കിലും ചുരുക്കം ചില കരാറുകാർ (എല്ലാവരും അങ്ങനെയാവില്ല അങ്ങിനെയാവണമെന്നുമില്ല. ) മാനദണ്ഡങ്ങൾ അവഗണിക്കുമ്പോൾ സ്വന്തമായി ഒരു വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഗണത്തിൽ പെട്ടവരുടെ അമിത ചൂഷണത്തിൽ നിന്നും ഒഴിവാകാൻ ഓരോ തരം കോൺക്രീറ്റ് മിക്സിനും ചേർക്കേണ്ട മണൽ, മെറ്റൽ എന്നിവയുടെ കൃത്യമായ അളവുകളും Kolo app ൽ കുടി അറിയുന്നത് ഒരു പക്ഷേ ഇപ്പോൾ വീടുപണിയുന്നവർക്കും ഇനി പണിയാനുദ്ദേശിക്കുന്നവർക്കും ഗുണകരമായേക്കാം. മുൻകാലങ്ങളിൽ നമ്മൾ വീടുകൾക്ക് ഫ്ലോർ സ്ലാബുകളും റൂഫ് സ്ലാബുകളും അതിനോടനുബന്ധിച്ചുള്ള ബീമുകളും കോളമുകളും വാർക്കുമ്പോൾ കെട്ടിട നിർമ്മാണത്തിന് Popular concrete mix നു് അറിയപ്പെട്ടിരുന്ന അനുപാതം
1: 2: 4 (1 cement: 2 coarse sand: 4 graded stone aggregate, 20mm nominal Size ) എന്ന Nominal mix ആയിരുന്നു .ഗവണ്മെൻ്റ് മേഖലയിയിലുളള പ്രോജക്റ്റുകൾക്കുൾപ്പടെ എല്ലായിടത്തും പ്രചാരത്തിൽ ഉണ്ടായിരുന്നതും M15 എന്നുകൂടി അറിയപ്പെടുന്ന 1:2:4 തന്നെയായിരുന്നു. അന്നും കോളം കോൺക്രീറ്റിന് പരമാവധി ഇടങ്ങളിൽ 1: 1.50: 3, 1: 1: 2 എന്നീ nominal mix കൾ, പ്രത്യേകിച്ച് ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന്നു് ഉപയോഗിച്ചിരുന്നു. പിൽകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്രയിലെ ലത്തൂരിലും ,ഗുജറാത്തിലെ ബുജ്ജിലും ഭൂകമ്പങ്ങൾ ഉണ്ടാക്കിയ ജീവഹാനിയും നാശനഷ്ടങ്ങളെയും കുറിച്ച് വിശദമായി പഠിച്ചുകൊണ്ട് ഇന്ത്യാ ഗവ: സ്ഥാപനമായ "ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്" ഇന്ത്യയിലെ കെട്ടിട നിർമ്മാണത്തിന് ഭൂകമ്പത്തെ പ്രതിരോധിക്കുവാനുതകുന്ന സ്ട്രക്ച്വറൽഡിസൈനോടൊപ്പം RCC (Reinforced cement concrete) സ്ട്രക്ച്വറൽ എലിമെൻറുകൾക്കു് മിനിമം
M 20 grade അല്ലെങ്കിൽ അതിനു തുല്യമായ
1: 1.50: 3 mix കൂടി ഉപയോഗിക്കുവാനും ശുപാർശ ചെയ്തിരുന്നു. M 20 grade ൽ ഉള്ള concrete design mix ലാഭകരമായും ഗുണനിലവാരം ഉറപ്പാക്കിയും ചെയ്യണമെങ്കിൽ നമ്മൾ,ഉപയോഗിക്കാനുദ്ദേശിക്കുന്ന മണലും മെറ്റലും സിമൻ്റു മുൾപ്പടെയുള്ള മെറ്റീരിയൽസ് കുറഞ്ഞത് ഒരു മാസം മുൻപ് എങ്കിലും ഒരു അംഗീകൃത ലാബിൽ എത്തിച്ചാൽ 28 days വേണ്ടി വരുന്ന വിവിധ test കൾക്കു ശേഷം concrete mix proportion (in weight) design ചെയ്ത് detailed report സഹിതം ലഭ്യമാകും. പക്ഷേ വീടുപണിയുമ്പോൾ നമ്മളാരും തന്നെ ഇതിനു സമയം കണ്ടെത്തി മിനക്കെടാറില്ല എന്നതാണു് യാഥാർത്ഥ്യം. അപ്പോൾ നമ്മൾ പഴയ രീതിയായ Nominal mix ലേക്കു തന്നെ തീരുമാനം എടുക്കാൻ നിർബ്ബന്ധിതരാവുകയോ എതെങ്കിലും റെഡീമിക്സ് പ്ലാൻ്റുകളിൽ നിന്നും ലഭിക്കുന്ന ready mix concrete നെയും അവർ പറയുന്ന grade നെയും വിശ്വാസത്തിലെടുത്ത് ഉപയോഗിക്കേണ്ടതായും വരുന്നു. നമ്മൾ തിരഞ്ഞെടുക്കുന്നത് Reputed Plant കൾ അല്ലെങ്കിൽ അവർ supply ചെയ്യുന്നത് കണ്ണടച്ച് വിശ്വസിച്ച് ഉപയോഗിക്കേണ്ടി വരുന്നു.Site ൽ വരുന്ന mix ൻ്റെ സാമ്പിൾ test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കുവാൻ 7 days/28 days ഒക്കെ കാത്തിരിക്കേണ്ടി വരും.
M 20 ക്കു തുല്യമായ grade ൽ കുറയാത്ത 1: 1.50: 3(1cemnt: 1.50 coarse sand 3 graded stone aggregate 20mm nominal Size) കൃത്യമായ അനുപാതത്തിൽ എങ്ങനെ നിജപ്പെടുത്താം ??.
ഒരു ചാക്ക് സിമൻ്റിൻ്റെ ഭാരം
50 kg യും അതിൻ്റെ Density 1440 kg/Cubic metre ആകുമ്പോൾ അതിൻ്റെ വ്യാപ്തം 50.00/1440= 0.03472 cubic metre ആകുന്നു .ഇതിനു തുല്യമായ ക്യുബിക്ക് അടിയിലേക്ക് കൺവെർട്ടു ചെയ്യുമ്പോൾ 0.03472x 35.315= 1.226 എന്നത് റൗണ്ടുചെയ്ത് 1.25 ക്യുബിക്ക് അടിയായി കണക്കാക്കാം. നമ്മൾ സാധാരണയായി മെഷീനിൽ ചെയ്യുന്ന mix ഒരു ചാക്കു സിമൻ്റിൻ്റെ വ്യാപ്തമായ (Volume) 1.25 cft നു ചേർക്കേണ്ട മണലും മെറ്റലും എങ്ങനെ കണക്കാക്കാം എന്നു നോക്കാം.1: 1.50: 3(1cement: 1.50 coarse sand,: 3 graded Stone aggregate 20mm nominal size) എന്ന അനുപാതം അനുസരിച്ച് ഒരു ചാക്കു സിമൻ്റിന് 1.50 Part മണൽ എടുക്കുമ്പോൾ 1.25 x 1.50 = (1.875 cft) എന്നാണു് കിട്ടുക പക്ഷേ മണൽ അനുപാതം എടുക്കുമ്പോൾ മണൽ വെള്ളത്തിൽ പൂർണമായി മുങ്ങുമ്പോൾ അളവിൽ ഉണ്ടാകുന്ന വ്യാപ്ത വ്യത്യാസം ( Bulkage % )കൂടി കണക്കാക്കിയാവണം . മണലിലടങ്ങിയ ഈർപ്പവ്യത്യാസം അനുസരിച്ച് ഇതിൽ 20% മുതൽ 35% വരെ ഒക്കെ ഏറ്റക്കുറച്ചിൽ ഉണ്ടാകാം. ആർക്കും Site ൽ തന്നെ ചെയ്യാവുന്ന ഒരു സിമ്പിൾ ടെസ്റ്റിലൂടെ ഈ അളവു കൂടി ചേർത്താലേ കോൺക്രീറ്റിൽ മണലിൻ്റെ കൃത്യമായ അനുപാതം (1.50 Part) ഉറപ്പിക്കാനാകൂ. (Bulkage Test, silt content test Demo Youtube ൽ ലഭ്യമാണ്.) IS Code അനുസരിച്ച് Field Test ൻ്റെ വിവരണവും ആവശ്യക്കാർക്ക് വേണ്ടി പിറകേ attach ചെയ്യാം. അനുപാതത്തിൽ Metal ൻ്റെ Part, 3 ആകുമ്പോൾ 1.25x 3 = 3.75 cft എന്നതിൽ ഒരു മാറ്റവും വരില്ല . ഇത് കോൺക്രീറ്റു നടക്കുമ്പോൾ എങ്ങനെ നിയന്ത്രിക്കാമെന്നു കൂടി വിശദമാക്കാം. 25 Cm x35 cm X 40 Cm inside അളവിൽ 1.25 cft ക്കു തുല്യമായ ഒരു അളവു പെട്ടി (Measuring box) scrap പ്ലൈവുഡിലോ, പാഴ്പലക ഉപയോഗിച്ചോ നിർമ്മിക്കുക. Bottom side ൽ പലക ഇല്ല എങ്കിലും പ്രശ്നമാകില്ല. മണലും മെറ്റലും നിരപ്പുള്ള സ്ഥലത്തുവെച്ച് അളന്നു കൃത്യമാക്കി സൈറ്റിൽ എത്തിയ മണൽ കൂടി test ചെയ്ത് കിട്ടുന Bulkage % കൂടി കൂട്ടിയ ശേഷം volume അളവു (ക്യുബിക് അടിയിൽ) fix ചെയ്യുക. ഇതേ അളവിനു തുല്യമായ മണലും മെറ്റലും ലോഡ് ചെയ്യാൻ സൈറ്റിൽ ഉപയോഗിക്കുന്ന കുട്ടയുടെ അളവിനനുസരിച്ചുള്ള എണ്ണം നിജപ്പെടുത്താവുന്നതാണു്.
1: 2:4 എന്ന Nominal mix ആണ് കരാർ എങ്കിലും ഇതേ രീതിയിൽ തന്നെ ഒരു Packet cement നുള്ള മിക്സിൻ്റെ മണലും മെറ്റലും 1.25 ക്യുബിക്കടിയിലുള്ള അളവു പെട്ടി ഉപയോഗിച്ച് ഇതേ രീതിയിൽ തന്നെ നിജപ്പെടുത്താവുന്നതാണു്. Mix ൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ അനുപാതത്തിൽ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം graded size metal( 20mm and down graded size, Eg: 20mm 45% വരെയും,10 mm 55% വരെയും,4.75 mm 10% വരെയും) ,മണലിലെ Silt content ( ചെളിമയം)8% ത്തിൽ കൂടുതൽ ഇല്ല എന്നും ഉറപ്പാക്കുക .Bulkage test നുപയോഗിക്കുന്ന transparent measuring jar തന്നെ ഉപയോഗിച്ച് Site ൽ വച്ചുതന്നെ ചെയ്യാവുന്ന ഒരു Simple test ലൂടെ ഇതും ഉറപ്പാകാൻ കഴിയും.( എല്ലാ field test demo കളും you tube ൽ ലഭ്യമാണ്.).
https://koloapp.in/discussions/1628917400
താങ്കളുടെ അറിവിലേക്കും {{1632385376}}ൻ്റെ അറിവിലേക്കും താഴെ attach ചെയ്തിരിക്കുന്നത് 1 :1.5 :3 Mixനുള്ള Central Govt.. Data യാണ്. 8 ചാക്ക് Cement വേണ്ട 1 ക്യൂബിക് മീറ്റർ ( 35.315 cft) Concrete ന് മെറ്റലും മണലും എത്രയെന്ന് verify ചെയ്യാവുന്നതാണ്. 0.85 cubic metre (30 cft) Me tal അതിൻ്റെ പകുതി Sand O.425 cubic metre (15 cft) 35% വരെ Bulkage കണ്ടേക്കാം. ഒരു ചാക്കു cement ന് വേണ്ട metal 30/8 = 3.75cft only.. 1:4:6 എന്ന് പറയുന്ന ചില കോൺട്രാക്ടർമാരുടെ കൊട്ട അനുപാതത്തിന് ഒരു ആധികാരികതയും ഇല്ല.
എന്താണ് Ratio എന്ന് അറിയാതെ എങ്ങനെ പറയും . കുട്ട അളവ് Engineering ൽ ഇല്ല . ഒന്നുകിൽ Cubic feet അല്ലങ്കിൽ Cubic meter ൽ മാത്രമെ ഉള്ളു . നാടൻ രീതിയിൽ ആണെങ്കിൽ കുട്ട അളന്ന് Standardise ചെയ്യണം 1.25 ft x 1 ft x 1 ft ൻ്റെ അളവിൽ പെട്ടി ഉണ്ടാക്കി, അത്, നിങ്ങൾ ഉപയോഗിയ്ക്കുന്ന കുട്ടയുമായി check ചെയ്ത് നോക്കണം .RCC , Concrete Mix M 20 ആണോ M 15 ആണോ എന്നറിഞ്ഞാലേ, മെറ്റലും, മണലും എത്ര എന്നറിയാൻ കഴിയൂ . PCC യുടെ Mix എതെന്നറിയണം ( 1:4:8 / 1:5:10 , 1:3:6 etc )പാറ കെട്ടിൻ്റെ Mortar ratio അറിയണം , തേപ്പിൻ്റെ Mortar ratio അറിയണം . ഇത്രയും കാര്യങ്ങൾ ലഭിച്ചാലേ.. ടി. വിഷയത്തിൽ കൃത്യമായി അഭിപ്രായം പറയാൻ കഴിയൂ.
N UNNIKRISHNAN NAIR
Civil Engineer | Alappuzha
.ഒരു കോൺക്രീറ്റ് mix ൻ്റെ ഗുണനിലവാരം aggregates ൻ്റെ അനുപാതവും water cement ratio, ഇവയൊക്കെ ക്രമീകരിച്ച് എങ്ങനെ ഉറപ്പാക്കാം.?. കോൺക്രീറ്റ് മിക്സ് അനുപാതത്തെ കുറിച്ചും ഒരു മാനദണ്ഡവുമില്ലാതെ വ്യത്യസ്തമായ കൂട്ടക്കണക്കിനും ചട്ടിക്കണക്കിനും മണലും മെറ്റലും അളവു കണക്കാക്കുന്നതിനെ കുറിച്ചും ഒക്കെ നിരവധി സംശയങ്ങൾ post കൾ ആയി വന്നപ്പോൾ മറുപടി കമൻറുകളിലൂടെ ചിലപ്പോഴൊക്കെ വിശദമായി പ്രതികരിച്ചിട്ടുണ്ട്. അത് ചിലർക്കൊക്കെയെങ്കിലും പ്രയോജനപ്പെട്ടിട്ടുണ്ടാകാം.?. വീണ്ടും വീണ്ടും ആരുടെയെങ്കിലും സംശയം പോസ്റ്റായി വരുമ്പോൾ comment കളായി വരുന്ന കൊട്ട അനുപാതങ്ങൾ , വിവിധ അളവിലും സൈസിലും കേരളത്തിൽകിട്ടുന്ന കുട്ട/ചട്ടി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള അനുപാതങ്ങൾ ഓരോരുത്തരുടെയും വ്യത്യസ്തമായ മറുപടികളായി വരുമ്പോൾ സാധാരണക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടാകാം . 50 കിലോ വരുന്ന ഒരു ചാക്കു സിമൻ്റിനുള്ള മണൽ, മെറ്റൽ, ഇവയുടെ കൃത്യമായ അനുപാതവും ചേർക്കേണ്ട വെള്ളത്തിൻ്റെ അളവും ഒക്കെ Code കളിലും Authentic specifications ലും വ്യക്തമാണ് എങ്കിലും ചുരുക്കം ചില കരാറുകാർ (എല്ലാവരും അങ്ങനെയാവില്ല അങ്ങിനെയാവണമെന്നുമില്ല. ) മാനദണ്ഡങ്ങൾ അവഗണിക്കുമ്പോൾ സ്വന്തമായി ഒരു വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഗണത്തിൽ പെട്ടവരുടെ അമിത ചൂഷണത്തിൽ നിന്നും ഒഴിവാകാൻ ഓരോ തരം കോൺക്രീറ്റ് മിക്സിനും ചേർക്കേണ്ട മണൽ, മെറ്റൽ എന്നിവയുടെ കൃത്യമായ അളവുകളും Kolo app ൽ കുടി അറിയുന്നത് ഒരു പക്ഷേ ഇപ്പോൾ വീടുപണിയുന്നവർക്കും ഇനി പണിയാനുദ്ദേശിക്കുന്നവർക്കും ഗുണകരമായേക്കാം. മുൻകാലങ്ങളിൽ നമ്മൾ വീടുകൾക്ക് ഫ്ലോർ സ്ലാബുകളും റൂഫ് സ്ലാബുകളും അതിനോടനുബന്ധിച്ചുള്ള ബീമുകളും കോളമുകളും വാർക്കുമ്പോൾ കെട്ടിട നിർമ്മാണത്തിന് Popular concrete mix നു് അറിയപ്പെട്ടിരുന്ന അനുപാതം 1: 2: 4 (1 cement: 2 coarse sand: 4 graded stone aggregate, 20mm nominal Size ) എന്ന Nominal mix ആയിരുന്നു .ഗവണ്മെൻ്റ് മേഖലയിയിലുളള പ്രോജക്റ്റുകൾക്കുൾപ്പടെ എല്ലായിടത്തും പ്രചാരത്തിൽ ഉണ്ടായിരുന്നതും M15 എന്നുകൂടി അറിയപ്പെടുന്ന 1:2:4 തന്നെയായിരുന്നു. അന്നും കോളം കോൺക്രീറ്റിന് പരമാവധി ഇടങ്ങളിൽ 1: 1.50: 3, 1: 1: 2 എന്നീ nominal mix കൾ, പ്രത്യേകിച്ച് ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന്നു് ഉപയോഗിച്ചിരുന്നു. പിൽകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്രയിലെ ലത്തൂരിലും ,ഗുജറാത്തിലെ ബുജ്ജിലും ഭൂകമ്പങ്ങൾ ഉണ്ടാക്കിയ ജീവഹാനിയും നാശനഷ്ടങ്ങളെയും കുറിച്ച് വിശദമായി പഠിച്ചുകൊണ്ട് ഇന്ത്യാ ഗവ: സ്ഥാപനമായ "ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്" ഇന്ത്യയിലെ കെട്ടിട നിർമ്മാണത്തിന് ഭൂകമ്പത്തെ പ്രതിരോധിക്കുവാനുതകുന്ന സ്ട്രക്ച്വറൽഡിസൈനോടൊപ്പം RCC (Reinforced cement concrete) സ്ട്രക്ച്വറൽ എലിമെൻറുകൾക്കു് മിനിമം M 20 grade അല്ലെങ്കിൽ അതിനു തുല്യമായ 1: 1.50: 3 mix കൂടി ഉപയോഗിക്കുവാനും ശുപാർശ ചെയ്തിരുന്നു. M 20 grade ൽ ഉള്ള concrete design mix ലാഭകരമായും ഗുണനിലവാരം ഉറപ്പാക്കിയും ചെയ്യണമെങ്കിൽ നമ്മൾ,ഉപയോഗിക്കാനുദ്ദേശിക്കുന്ന മണലും മെറ്റലും സിമൻ്റു മുൾപ്പടെയുള്ള മെറ്റീരിയൽസ് കുറഞ്ഞത് ഒരു മാസം മുൻപ് എങ്കിലും ഒരു അംഗീകൃത ലാബിൽ എത്തിച്ചാൽ 28 days വേണ്ടി വരുന്ന വിവിധ test കൾക്കു ശേഷം concrete mix proportion (in weight) design ചെയ്ത് detailed report സഹിതം ലഭ്യമാകും. പക്ഷേ വീടുപണിയുമ്പോൾ നമ്മളാരും തന്നെ ഇതിനു സമയം കണ്ടെത്തി മിനക്കെടാറില്ല എന്നതാണു് യാഥാർത്ഥ്യം. അപ്പോൾ നമ്മൾ പഴയ രീതിയായ Nominal mix ലേക്കു തന്നെ തീരുമാനം എടുക്കാൻ നിർബ്ബന്ധിതരാവുകയോ എതെങ്കിലും റെഡീമിക്സ് പ്ലാൻ്റുകളിൽ നിന്നും ലഭിക്കുന്ന ready mix concrete നെയും അവർ പറയുന്ന grade നെയും വിശ്വാസത്തിലെടുത്ത് ഉപയോഗിക്കേണ്ടതായും വരുന്നു. നമ്മൾ തിരഞ്ഞെടുക്കുന്നത് Reputed Plant കൾ അല്ലെങ്കിൽ അവർ supply ചെയ്യുന്നത് കണ്ണടച്ച് വിശ്വസിച്ച് ഉപയോഗിക്കേണ്ടി വരുന്നു.Site ൽ വരുന്ന mix ൻ്റെ സാമ്പിൾ test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കുവാൻ 7 days/28 days ഒക്കെ കാത്തിരിക്കേണ്ടി വരും. M 20 ക്കു തുല്യമായ grade ൽ കുറയാത്ത 1: 1.50: 3(1cemnt: 1.50 coarse sand 3 graded stone aggregate 20mm nominal Size) കൃത്യമായ അനുപാതത്തിൽ എങ്ങനെ നിജപ്പെടുത്താം ??. ഒരു ചാക്ക് സിമൻ്റിൻ്റെ ഭാരം 50 kg യും അതിൻ്റെ Density 1440 kg/Cubic metre ആകുമ്പോൾ അതിൻ്റെ വ്യാപ്തം 50.00/1440= 0.03472 cubic metre ആകുന്നു .ഇതിനു തുല്യമായ ക്യുബിക്ക് അടിയിലേക്ക് കൺവെർട്ടു ചെയ്യുമ്പോൾ 0.03472x 35.315= 1.226 എന്നത് റൗണ്ടുചെയ്ത് 1.25 ക്യുബിക്ക് അടിയായി കണക്കാക്കാം. നമ്മൾ സാധാരണയായി മെഷീനിൽ ചെയ്യുന്ന mix ഒരു ചാക്കു സിമൻ്റിൻ്റെ വ്യാപ്തമായ (Volume) 1.25 cft നു ചേർക്കേണ്ട മണലും മെറ്റലും എങ്ങനെ കണക്കാക്കാം എന്നു നോക്കാം.1: 1.50: 3(1cement: 1.50 coarse sand,: 3 graded Stone aggregate 20mm nominal size) എന്ന അനുപാതം അനുസരിച്ച് ഒരു ചാക്കു സിമൻ്റിന് 1.50 Part മണൽ എടുക്കുമ്പോൾ 1.25 x 1.50 = (1.875 cft) എന്നാണു് കിട്ടുക പക്ഷേ മണൽ അനുപാതം എടുക്കുമ്പോൾ മണൽ വെള്ളത്തിൽ പൂർണമായി മുങ്ങുമ്പോൾ അളവിൽ ഉണ്ടാകുന്ന വ്യാപ്ത വ്യത്യാസം ( Bulkage % )കൂടി കണക്കാക്കിയാവണം . മണലിലടങ്ങിയ ഈർപ്പവ്യത്യാസം അനുസരിച്ച് ഇതിൽ 20% മുതൽ 35% വരെ ഒക്കെ ഏറ്റക്കുറച്ചിൽ ഉണ്ടാകാം. ആർക്കും Site ൽ തന്നെ ചെയ്യാവുന്ന ഒരു സിമ്പിൾ ടെസ്റ്റിലൂടെ ഈ അളവു കൂടി ചേർത്താലേ കോൺക്രീറ്റിൽ മണലിൻ്റെ കൃത്യമായ അനുപാതം (1.50 Part) ഉറപ്പിക്കാനാകൂ. (Bulkage Test, silt content test Demo Youtube ൽ ലഭ്യമാണ്.) IS Code അനുസരിച്ച് Field Test ൻ്റെ വിവരണവും ആവശ്യക്കാർക്ക് വേണ്ടി പിറകേ attach ചെയ്യാം. അനുപാതത്തിൽ Metal ൻ്റെ Part, 3 ആകുമ്പോൾ 1.25x 3 = 3.75 cft എന്നതിൽ ഒരു മാറ്റവും വരില്ല . ഇത് കോൺക്രീറ്റു നടക്കുമ്പോൾ എങ്ങനെ നിയന്ത്രിക്കാമെന്നു കൂടി വിശദമാക്കാം. 25 Cm x35 cm X 40 Cm inside അളവിൽ 1.25 cft ക്കു തുല്യമായ ഒരു അളവു പെട്ടി (Measuring box) scrap പ്ലൈവുഡിലോ, പാഴ്പലക ഉപയോഗിച്ചോ നിർമ്മിക്കുക. Bottom side ൽ പലക ഇല്ല എങ്കിലും പ്രശ്നമാകില്ല. മണലും മെറ്റലും നിരപ്പുള്ള സ്ഥലത്തുവെച്ച് അളന്നു കൃത്യമാക്കി സൈറ്റിൽ എത്തിയ മണൽ കൂടി test ചെയ്ത് കിട്ടുന Bulkage % കൂടി കൂട്ടിയ ശേഷം volume അളവു (ക്യുബിക് അടിയിൽ) fix ചെയ്യുക. ഇതേ അളവിനു തുല്യമായ മണലും മെറ്റലും ലോഡ് ചെയ്യാൻ സൈറ്റിൽ ഉപയോഗിക്കുന്ന കുട്ടയുടെ അളവിനനുസരിച്ചുള്ള എണ്ണം നിജപ്പെടുത്താവുന്നതാണു്. 1: 2:4 എന്ന Nominal mix ആണ് കരാർ എങ്കിലും ഇതേ രീതിയിൽ തന്നെ ഒരു Packet cement നുള്ള മിക്സിൻ്റെ മണലും മെറ്റലും 1.25 ക്യുബിക്കടിയിലുള്ള അളവു പെട്ടി ഉപയോഗിച്ച് ഇതേ രീതിയിൽ തന്നെ നിജപ്പെടുത്താവുന്നതാണു്. Mix ൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ അനുപാതത്തിൽ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം graded size metal( 20mm and down graded size, Eg: 20mm 45% വരെയും,10 mm 55% വരെയും,4.75 mm 10% വരെയും) ,മണലിലെ Silt content ( ചെളിമയം)8% ത്തിൽ കൂടുതൽ ഇല്ല എന്നും ഉറപ്പാക്കുക .Bulkage test നുപയോഗിക്കുന്ന transparent measuring jar തന്നെ ഉപയോഗിച്ച് Site ൽ വച്ചുതന്നെ ചെയ്യാവുന്ന ഒരു Simple test ലൂടെ ഇതും ഉറപ്പാകാൻ കഴിയും.( എല്ലാ field test demo കളും you tube ൽ ലഭ്യമാണ്.). https://koloapp.in/discussions/1628917400
N UNNIKRISHNAN NAIR
Civil Engineer | Alappuzha
താങ്കളുടെ അറിവിലേക്കും {{1632385376}}ൻ്റെ അറിവിലേക്കും താഴെ attach ചെയ്തിരിക്കുന്നത് 1 :1.5 :3 Mixനുള്ള Central Govt.. Data യാണ്. 8 ചാക്ക് Cement വേണ്ട 1 ക്യൂബിക് മീറ്റർ ( 35.315 cft) Concrete ന് മെറ്റലും മണലും എത്രയെന്ന് verify ചെയ്യാവുന്നതാണ്. 0.85 cubic metre (30 cft) Me tal അതിൻ്റെ പകുതി Sand O.425 cubic metre (15 cft) 35% വരെ Bulkage കണ്ടേക്കാം. ഒരു ചാക്കു cement ന് വേണ്ട metal 30/8 = 3.75cft only.. 1:4:6 എന്ന് പറയുന്ന ചില കോൺട്രാക്ടർമാരുടെ കൊട്ട അനുപാതത്തിന് ഒരു ആധികാരികതയും ഇല്ല.
Jay Omkar
Contractor | Idukki
ഇതൊക്കെ ആര് ഉണ്ടാക്കുന്ന കണക്ക് ആണോ ആവോ
N UNNIKRISHNAN NAIR
Civil Engineer | Alappuzha
കോൺക്രീറ്റിലെ കൊട്ടക്കണക്ക് ചില കരാറുകാർക്ക് തട്ടിപ്പുകണക്ക്...
Roy Kurian
Civil Engineer | Thiruvananthapuram
എന്താണ് Ratio എന്ന് അറിയാതെ എങ്ങനെ പറയും . കുട്ട അളവ് Engineering ൽ ഇല്ല . ഒന്നുകിൽ Cubic feet അല്ലങ്കിൽ Cubic meter ൽ മാത്രമെ ഉള്ളു . നാടൻ രീതിയിൽ ആണെങ്കിൽ കുട്ട അളന്ന് Standardise ചെയ്യണം 1.25 ft x 1 ft x 1 ft ൻ്റെ അളവിൽ പെട്ടി ഉണ്ടാക്കി, അത്, നിങ്ങൾ ഉപയോഗിയ്ക്കുന്ന കുട്ടയുമായി check ചെയ്ത് നോക്കണം .RCC , Concrete Mix M 20 ആണോ M 15 ആണോ എന്നറിഞ്ഞാലേ, മെറ്റലും, മണലും എത്ര എന്നറിയാൻ കഴിയൂ . PCC യുടെ Mix എതെന്നറിയണം ( 1:4:8 / 1:5:10 , 1:3:6 etc )പാറ കെട്ടിൻ്റെ Mortar ratio അറിയണം , തേപ്പിൻ്റെ Mortar ratio അറിയണം . ഇത്രയും കാര്യങ്ങൾ ലഭിച്ചാലേ.. ടി. വിഷയത്തിൽ കൃത്യമായി അഭിപ്രായം പറയാൻ കഴിയൂ.
nazarudheen TK
Contractor | Kottayam
1 cubic feet kotta aanennu paranjilla athu 1/2 feet kotta aayaalo? pinne mixing ratio chart home Ownerinu koduthathu onnum ariyatha aalaayirikum ente naatiloke kandu varunnathum vheythu varunnathum 1 bag cement,4 kotta saand 6 kotta mittil 1: 4 : 6 aanu
nazarudheen TK
Contractor | Kottayam
mixing ratio correct aanu.1 bag cement 2 kotta kaanum athe alavil kottaku 4 kotta saand athe kottaku 6 kotta 3/4" mittil ethaanu saadharana rcc ku upayogikkunnathu.