hamburger
ann ann

ann ann

Home Owner | Kozhikode, Kerala

വീടിൻ്റെ 1സ്റ്റ് ഫ്ളോർ നെ പ്ലാനിൽ താഴത്തെ ചുമരിൻ്റെ മുകളിൽ അയല്ല റൂം സെറ്റ് ചെയ്തിരിക്കുന്നത് എവിടെ beam കൊടുത്തിട്ട് ആണ് ചെയ്യുന്നത് , മുകളിൽ 4 മുറികളിൽ 2 എണ്ണം മാത്രം ആണ് അങിനെ ചെയ്യുന്നത് അത് കുഴപ്പം ഉണ്ടോ
likes
2
comments
5

Comments


HAWILLER Architectural Studio
HAWILLER Architectural Studio

Architect | Kozhikode

ആർക്കിടെക്ചർ ബിസിനസ്സിൽ പങ്കാളിയാകാൻ അവസരം... കാലിക്കറ്റ്‌ കിൻഫ്രാ ടെക്‌നോപാർക്കിൽ ആരംഭിക്കുന്ന ആർക്കിടെക്ചർ സ്റ്റുഡിയോ & ഫിനിഷിങ് സ്കൂൾ സ്ഥാപനമാണ് partner ആകാൻ അവസരം ഒരുക്കുന്നത്.. Looking for PROFESSIONALS | WORKING PARTNER | INVESTOR Professionals ന് കുറഞ്ഞ മുതൽ മുടക്കിൽ ബിസിനസ്‌ പങ്കാളിയാകാം... കൂടുതൽ വിവരങ്ങൾക്ക്... Call: 7907324139 Whatsapp: https://wa.me/917907324139 നിങ്ങളുടെ അറിവിൽ താല്പര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കുക... Location: KINFRA TECHNO PARK, CALICUT Thank You 🌹🌹🌹🌹 …les

Jodha Furniture
Jodha Furniture

Interior Designer | Ernakulam

Hello Ma'am / Sir , I came across your profile and realized you are building a home for yourself. We request you to go through Jodha Kolo page to see our furniture collection and hoping we would be able to place atleast a mirror or a side table at your home so make it look more thought provoking. thank you. +91-9847300077 or +91-9746605500 …less

The  Cascade
The Cascade

Civil Engineer | Thiruvananthapuram

1St floor il ചുമര് വരുന്നതിനു താഴെയായി ബീം ഉണ്ടെങ്കിൽ പ്രശ്നമില്ല.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Please share the plan & section details .

Ar Karishma Vimal
Ar Karishma Vimal

Architect | Ernakulam

based on structure. പ്ലാൻ കണ്ടിട്ട് അതിനനുസരിച്ചുള്ള beam ആവശ്യമെങ്കിൽ columns provide ചെയ്യേണ്ടി വരും. ഏതെങ്കിലും എഞ്ചിനീയർ or structure എഞ്ചിനീയർ കാണിക്കു എന്നിട്ട് proper structure drawing ചെയ്തിട്ടു വർക്ക്‌ ചെയ്യൂ....

More like this

BINOY Mambully
Home Owner
ഞാൻ ഒരു വീട് പണിയുന്നുണ്ട്.. പ്ലാസ്റ്ററിങ് കഴിഞ്ഞ് നിൽക്കുവാണ്. ഞാൻ വീടിനു roof top നമ്മുടെ പഴയ "മേച്ചിൽ ഓട്" ആണ്. അത് വൃത്തിയായി ക്ലീൻ ചെയ്ത് പെയിന്റിംഗ് കഴിഞ്ഞു. ഞാൻ പ്ലാൻ ചെയ്തത് - ആംഗിൾ ഇൽ മേച്ചിൽ ഓടും, അതിനു അടിയിൽ ആയി "പൂ ഓട്" ഉം സെറ്റ് ചെയ്യാനായിരുന്നു. ഇത് ചെയ്ത വേറൊരു വീട്ടിൽ ചെന്ന് നോക്കിയപ്പോൾ കണ്ടത്, ആ പൂ ഓടിനും, കമ്പിക്കും ഇടയിൽ Wrong ഗ്യാപ് ഉണ്ട്. അതിൽ കുറച്ചു കാലങ്ങൾ കഴിയുമ്പോൾ മാറാലയും, വേറേം കുറേ പാറ്റ പോലുള്ള സാധനങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നു. ആ ഗ്യാപ് കവർ ചെയ്യാനുള്ള permanant solution വല്ലതും ഉണ്ടോ? ഇങ്ങനെ ചെയ്യുമ്പോ കുറച്ചു കാലങ്ങൾ കഴിയുമ്പോ വെള്ളം ഓടിന് ഇടയിലൂടെ ലീക്ക് വരും എന്നും പറയുന്നു. ശെരിയാണോ?? ഇനി അടുത്ത ഓപ്ഷൻ : കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ മേച്ചിൽ ഓട് മാത്രം പതിച്ചു വച്ചാലോ എന്നും ആലോചിക്കുന്നുണ്ട്.. ആരെങ്കിലും അഭിപ്രായം പറയാവോ 🙏🏻🙏🏻
biju
biju m
Carpenter
നിങ്ങൾക്ക് വേണ്ടി ആണ്.. പോസ്റ്റ്‌ ആണ് repost ചെയ്യുന്നത്... പോസ്റ് കാണുന്നവർ ഒരു ഡോട്ട് എങ്കിലും കമന്റ്‌ ആയി ഇട്ടാൽ കൂടുതൽ ആളുകളിലേക്ക് എത്തും 🙏 #ceilingplastering സീലിംഗ് തേക്കണോ വേണ്ടയോ എന്നതാണ് വിഷയം ! വിഷയത്തിലേക്ക് കടക്കണമെങ്കിൽ ആദ്യം Plastering എന്താണെന്ന് അറിയണം അത് മൊത്തം എഴുതിയാൽ വളരെ നീണ്ടു പോകുമെന്നതിനാൽ കൗതുകം കൂടുതൽ ഉള്ളവർ IS Code 1661 (1972-Reaffirmed 2001) and IS 2402-1963 വായിക്കുക. ആദ്യം കേൾക്കുന്ന പൊതുവായ ഉത്തരം ഉറപ്പ് കൂടും എന്നാണ് സത്യത്തിൽ Roof ടlab ന് താഴെ നമ്മൾ കാണിക്കുന്ന ഈ പുശല് കൊണ്ട് പ്രത്യേകിച്ച് load bearing capacity സ്ളാബിന് കൂടില്ല ,കാരണം എടുക്കേണ്ട ലോഡിന് വേണ്ടി design ചെയ്ത കോൺക്രീറ്റിനാണ് നമ്മൾ വെള്ളം കോരിയത് എന്നോർക്കണം. അടുത്ത ഉത്തരം കൂര ചോരില്ല എന്നുള്ളതാണ്! അതും തെറ്റാണ് ! ചോരുന്ന കോൺക്രീറ്റാണ് ചെയ്ത് വച്ചിരിക്കുന്നത് എങ്കിൽ ,തേച്ചാൽ ഇന്ന് തലയിൽ വീഴണ്ട വെള്ളം രണ്ടു ദിവസം കഴിഞ്ഞ തേപ്പിനുപയോഗിച്ച മണലിന്റെ രുചിയോട് കൂടി തലയിൽ വീഴും എന്നുള്ള വ്യത്യാസമേയുള്ളു. ശരിക്കും പിന്നെന്തിനാണ് തേക്കുന്നത് എന്ന് ചോദിച്ചാൽ , നമ്മുടെ കോൺക്രീറ്റ് കഴിഞ്ഞ് തട്ടെടുക്കുമ്പോൾ അതൊരിക്കലും കാണാൻ സുഖമുള്ള രീതിയിൽ മിനുസമുള്ളതാവില്ല എന്നതും അത് പരിഹരിക്കാൻ ലെവലിങ്ങിന് വേണ്ടി ചെയ്യുന്ന ശ്രമമേറിയ പണിയാണ് തട്ട് തേക്കുക എന്നുള്ളതാണ്! ഒരു കരണ്ടി ചാന്തെടുത്ത് ഒന്നെറിഞ്ഞ് പിടിപ്പിച്ചു നോക്കിയാൽ ബുദ്ധിമുട്ട് മനസിലാകും, ഞാനെറിഞ്ഞ് നോക്കി പരാജയപ്പെട്ടതാണ് 😎 ഇനിയിത് വേണോ വേണ്ടയോ എന്നുള്ളത് താഴെ പറയുന്നതിനെ ആശയിച്ചിരിക്കും.... Budget ആവശ്യത്തിനുള്ളവർ = Plaster + Putty+Paint Budget ലേശം tight ആണേൽ = Plaster + Paint Budget മുണ്ട് മുറുക്കിയുടുത്തവർ= ഉരച്ച് ലെവലാക്കിയതിന് മേലെ Paint കാശില്ലാത്തവർ = എങ്ങനെ വാർത്തോ അങ്ങനെ കാശ് എല്ലിന്റിടയിൽ കയറിയവർ = Plaster + Putty+Paint+false Ceiling മറ്റൊരു കൂട്ടർ ഉണ്ട് വ്യത്യസ്തമായ ഒരു കാഴ്ച ഭംഗിക്ക് വേണ്ടി level ചെയ്ത ഉപരിതലം പോളിഷ് ചെയ്ത് കോൺക്രീറ്റിനെ അതിന്റെ കളറിൽ തന്നെ ഗ്ലാമറാക്കി നിർത്തുന്നവർ, ഇതിൽ യാതൊരു തെറ്റുമില്ല ! ചില സ്ഥലങ്ങളിൽ ഇതുണ്ടാക്കുന്ന ഒരു Rough & Tough , pattern break എനിക്കിഷ്ടപെട്ടിട്ടുമുണ്ട്.ഞാൻ മുൻപ് ജോലി ചെയ്ത ഓഫീസിൽ തേപ്പ് എന്ന സംഗതിയേ ഇല്ലായിരുന്നു, എവിടെ നോക്കിയാലും ഉപരിതലം കോൺക്രീറ്റ് തന്നെ ( ചില ഫോട്ടോസ് കൊടുത്തിട്ടുണ്ട്) അതിനാൽ തന്നെ ഇത് വർഷങ്ങൾക്ക് മുൻപേ ചിര പരിചിതമായ സംഗതിയാണ് താനും. ഇതിന്റെ ഒരു പ്രശ്നം ,നമ്മുടെ വീട്ടിലെത്തുന്നവർ ആഹാ ഇതെന്താ ഇങ്ങനെ ഒരു unfinished look ?തേച്ച് കളർ പൂശാൻ മേലായിരുന്നോ എന്ന് ചോദിക്കുമ്പോൾ ,നമ്മൾ ഖണ്ഡശുദ്ധി വരുത്തി പണ്ട് നിങ്ങൾ കണ്ട ഇന്ത്യ അല്ല ഇപ്പോഴത്തെ കേരളം ! ഇതിന്റെ ഭംഗി മനസിലാക്കാൻ ആസ്തെറ്റിക്ക് സെൻസ് വേണം സെൻസിബിലിറ്റി വേണം... എന്ന് ഘോരം ഘോരം പ്രസംഗിക്കേണ്ടി വരും ജാഗ്രതൈ 😎(മമ്മൂട്ടി മനസിലേക്ക് വരാത്തവർ close up ൽ ഒന്നൂടെ വായിക്കാൻ അപേക്ഷ, start action 🙌 😅😅😅) ശീലങ്ങള്‍ പെട്ടെന്നു മാറുകയില്ല എന്നതാണ് വാസ്തവം ! ഭൂതകാലത്ത് ആവര്‍ത്തിച്ചു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തി വര്‍ത്തമാനകാലത്തും ആവര്‍ത്തിക്കും. അതിനു സാംഗത്യമില്ലെന്നു മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ അതില്‍ അന്തര്‍ഭവിക്കുന്ന ബുദ്ധിരാഹിത്യം അയാള്‍ ഗ്രഹിക്കുകയുള്ളു. അതു ഗ്രഹിക്കുന്ന വേളയില്‍ ചിലപ്പോള്‍ വല്ലാത്ത ‘ഷോക്ക്’ ഉണ്ടാകും. ആ ഷോക്കിന്റെ തുടർ ചലനമാണ് Ramu Balakrishnan ന്റെ പോസ്റ്റിന്റെ താഴെയുള്ള പല കമന്റുകളിലും നമ്മൾ കണ്ടത്. അപ്പോ വേണോ വേണ്ടയോ എന്നത് നിങ്ങൾക്ക് വിടുന്നു, ഇനി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം, 1. തട്ടെടുത്ത കോൺക്രീറ്റ് ഉപരിതലം നല്ലത് പോലെ ഉരച്ച് ,പൊടിഞ്ഞ് വരാൻ സാധ്യതയുള്ളതെല്ലാം കളഞ്ഞ് പരു പരുത്തതാക്കുക. 2. തേക്കുന്നതിന് മുൻപ് ഉപരിതലം നല്ലത് പോലെ നനയ്ക്കണം. 3. Slow setting ആയ PPC cement ഉപയോഗിക്കുക (cement നെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/879874672888698/ ) 4. നല്ല മണൽ ഉപയോഗിക്കുക (മണലിനെ പറ്റി പണ്ടെഴുതിയ ലിങ്ക് https://www.facebook.com/groups/461544581388378/permalink/898102411065924/ ) 5. ചാന്തിന്റെ മിശ്രിതം cement: Sand 1:4 ഉപയോഗിക്കുക. 6. 12നന ഘനത്തിൽ കൂടാതെ ചെയ്യാൻ നോക്കുക, കോൺക്കീറ്റിന്റെ ഫിനിഷ് അനുസരിച്ച് ഘനം എത്ര കുറയ്ക്കാൻ പറ്റുമോ അത്രയും കുറയ്ക്കുന്നത് നല്ലത് തന്നെ കൂടുതൽ വേണമെങ്കിൽ ഒരുമിച്ചു ചെയ്യാതെ ലയറുകൾ ആയി വീണ്ടും ചെയ്യുന്നതാവും നല്ലത്. 7. ഏഴു ദിവസമെങ്കിലും നനയ്ക്കുക, ഹോസിട്ട് കുത്തി ഒഴിയ്ക്കാതെ തളിച്ചു കൊടുക്കുക. 8. പ്ലാസ്റ്ററിങ് കഴിഞ്ഞു രണ്ട് coat white സിമന്റ്‌ അടിക്കുന്നത് നല്ലതാണ്. പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ് civil engineering 😊 പ്രധാനപ്പെട്ട തരം പ്ളാസ്റ്റർ ഏതെല്ലാം എന്ന് പറഞ്ഞ് നിർത്തിയേക്കാം, # സിമന്റ്‌ plaster. # Lime plaster. # Mud plaster. # Gypsum plaster. നീണ്ട കുറിപ്പുകൾക്ക് വായനക്കാൻ കുറവാണെന്നറിയാം, ആവശ്യക്കാരുണ്ടെങ്കിൽ തേപ്പ് വിശേഷവുമായി വീണ്ടും കാണം

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store