1,000 ലിറ്ററിന്റെ വാട്ടർ ടാങ്ക് വീടിന്റെ ചുമരിന്റെ നേരെ മുകളിൽ അല്ലാതെ മൂന്നോ നാലോ അടി മാറ്റി കൊടുക്കുന്നതിൽ ദോഷമുണ്ടോ??
6 ഇഞ്ച് സിമന്റ് കട്ടയാണ് ചുമരിന്റെ കെട്ട് വരുന്നത്
{{1629725012}}ടാങ്ക് ഭിത്തിക്കുനേരേയല്ലാതെ മുന്നോ നാലോ അടിമാറ്റി വെച്ചാലും ടാങ്കു നിറയുമ്പോഴുണ്ടാകുന്ന 1.00Tonne(1000kg) weight ഉം അത് maintain ചെയ്യാൻ Slabനു മുകളിൽ കയറുന്നവരുടെ ഭാരവും ഒക്കെ ഏറ്റവും അടുത്തുള്ള ഭിത്തി വഴി തന്നെ യാവും ഭൂമിയിലേക്ക് Transfer ചെയ്യുക. ഇത്രയും ഒക്കെ ഭാരം താങ്ങാനുള്ള ശേഷിക്കനുയോജ്യമായ compressive Strength ഭിത്തി കെട്ടിയ കട്ടക്കുണ്ടോ എന്നതും പ്രധാന ഘടകമാണ്.SIab വാർക്കുന്നതിനു മുമ്പു ചിന്തിക്കേണ്ട വിഷയമായിരുന്നു ഇത്. ടാങ്ക് വെക്കാനുദ്ദേശിക്കുന്ന Slab ൻ്റെ താഴെയുള്ള Room Size കൂടി ഈ വിഷയത്തിൽ ഘടകമാണ്.
ConstO Design
Architect | Malappuram
weight of 1,000 Liter water = 1 ton
N UNNIKRISHNAN NAIR
Civil Engineer | Alappuzha
{{1629725012}}ടാങ്ക് ഭിത്തിക്കുനേരേയല്ലാതെ മുന്നോ നാലോ അടിമാറ്റി വെച്ചാലും ടാങ്കു നിറയുമ്പോഴുണ്ടാകുന്ന 1.00Tonne(1000kg) weight ഉം അത് maintain ചെയ്യാൻ Slabനു മുകളിൽ കയറുന്നവരുടെ ഭാരവും ഒക്കെ ഏറ്റവും അടുത്തുള്ള ഭിത്തി വഴി തന്നെ യാവും ഭൂമിയിലേക്ക് Transfer ചെയ്യുക. ഇത്രയും ഒക്കെ ഭാരം താങ്ങാനുള്ള ശേഷിക്കനുയോജ്യമായ compressive Strength ഭിത്തി കെട്ടിയ കട്ടക്കുണ്ടോ എന്നതും പ്രധാന ഘടകമാണ്.SIab വാർക്കുന്നതിനു മുമ്പു ചിന്തിക്കേണ്ട വിഷയമായിരുന്നു ഇത്. ടാങ്ക് വെക്കാനുദ്ദേശിക്കുന്ന Slab ൻ്റെ താഴെയുള്ള Room Size കൂടി ഈ വിഷയത്തിൽ ഘടകമാണ്.
Afsar Abu
Civil Engineer | Kollam
ചുമരിന് തൊട്ടു മുകളിൽ കൊടുക്കുന്നതാണ് നല്ലത്
Suresh TS
Civil Engineer | Thiruvananthapuram
അങ്ങനെ ചെയ്യുന്നെങ്കിൽ ഒന്നുകിൽ കൺസീൽഡ് ബീം ചെയ്യുക അല്ലെങ്കിൽ Two way slab ചെയ്യുക.
Roy Kurian
Civil Engineer | Thiruvananthapuram
concield beam കൊടുത്ത് / concrete pad കൊടുത്ത് ചെയ്യുകയാണ് വേണ്ടത് . 1000 kg wt അവിടെ concentrated ആയി load ചെയ്യുക ആണ് , ശ്രദ്ധിയ്ക്കുക.