Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Vishnu A S
Home Owner | Thiruvananthapuram, Kerala
പഴയ മണ്ണ് റിങ് ഉള്ള കിണർ ഉണ്ട്.. അതിൽ സിമന്റ് റിങ് ഇട്ടണമെന്നുണ്ട്.. ഇവിടെ ആരെങ്കിലും ചെയ്യുന്നുണ്ടോ സിമന്റ് റിങ്...2m diameter ulla കിണർ ആണ്... എത്ര രൂപ ആവും ഒരു റിങ് ഇട്ടാൻ
1
1
Comments
vishnu vijayakumar
Contractor | Thiruvananthapuram
6238992283
More like this
Retheeshkumar R
Home Owner
1500 സ്ക്.ഫീട്. വീട് ജിപ്സം സീലിങ് ചെയ്യുന്നതിന് ഏകദേശം എത്ര രൂപ ആവും
Ajith S
Home Owner
AAC BLOCK CUT 5 inch എത്ര രൂപ ആവും
remya ramlal
Home Owner
hlw frnds ഞാൻ ഒരു പുതിയ വീടും 10 സൻ്റെ സ്ഥലവും കൂടി വാങ്ങാൻ theerumanichu. സ്ഥലത്തിന് 1750000 lakh ആണ്. പുതിയ വീട് 1650 സ്ക്വയർ feet, 3bed room , dining room,living room,1 ഒരു attached toilet and 1common toilet ,kichen കാബോർഡ് work ചെയ്തിട്ട് ഉണ്ട്. sitout, കാർപോർച്ച്,stair case,കിണർ,മതിൽ കെട്ടിയിട്ടു ഉണ്ട്., interlock ചെയ്തിട്ട് ഉണ്ട്.വീട് um മതിലും paint ചെയ്തിട്ട് ഉണ്ട്. വീട് ന് എത്ര ലക്ഷം രൂപ ആവും.
Robin George Roy Chuzhukunnil
Civil Engineer
ഒരു വീട് വെക്കാൻ ഒരുങ്ങുന്ന പലരും പ്ലാനുകൾ ആവശ്യപ്പെടാറുണ്ട്. പ്ലാനുകൾ കണ്ട്, പറ്റുന്നതുപോലെ മനസ്സിലാക്കി സ്വപ്ന ഭവനം നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. അതിൽ ഒരു തെറ്റും പറയാനുമില്ല. മറ്റൊരു കൂട്ടരുണ്ട്. സ്ഥലത്തിന്റെ സ്കെച്ച് കാണിച്ചു, ഇതിനു ചേരുന്ന ഒരു പ്ലാൻ ആരെങ്കിലും വരച്ചു തരുമോ എന്ന് ചോദിക്കുന്നവർ. ഫ്രീ സർവീസ് ആണ് ചോദ്യത്തിന് പുറകിലെ ചേതോവികാരം. ഫ്രീ ആയിട്ടല്ലെങ്കിൽ ഒരു രൂപ വെച്ച് തന്നാൽ മതിയോ എന്ന് ചോദിച്ചവർ പലരുണ്ട്, അനുഭവം. 1000 sqft കാരുണ്ട്, 2000 sqft കാരുമുണ്ട് ഈ കൂട്ടത്തിൽ. എല്ലാ ദിവസവും മിനിമം ഒരു പോസ്റ്റെങ്കിലും കാണാറുണ്ട്. സ്വന്തം വീട് നിർമ്മിക്കുന്നതിലെ പിഴവുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്. പ്ലാൻ ചെയ്യുന്നതിലെ പ്ലാനിങ് എങ്ങനെ വേണം എന്നൊരു പോസ്റ്റ് ഇതിനു മുൻപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. പ്ലാൻ ആണ് വീടിന്റെ നട്ടെല്ല് എന്ന് കരുതുന്ന ആളാണ് ഞാൻ. പ്ലാൻ തെറ്റിയാൽ എല്ലാം തെറ്റി. ജീവിതകാലം മുഴുവൻ ആ തെറ്റുകൾ കണ്മുൻപിൽ കണ്ട്, ശ്ശേ! തെറ്റിപ്പോയല്ലോ, ഇങ്ങനെ വേണമായിരുന്നു എന്ന് പരിതപിക്കേണ്ടി വരുന്ന അവസ്ഥ! പ്ലാനിൽ വരുന്ന പിഴവുകൾ തിരുത്തുക എന്നത് സാധാരണ ഗതിയിൽ വലിയ പണച്ചിലവുണ്ടാക്കുന്ന ഒരു കാര്യമാണ്. തിരുത്തിയാൽ തന്നെയും അത് തൃപ്തി കിട്ടുന്ന രീതിയിൽ ആകുമോ എന്നതും സംശയം. 1,500 sqft ൽ ഒരു വീടുപണിയുവാൻ 1,500 * 2,000 = 30 ലക്ഷം രൂപ ചിലവാകും. അതിന്റെ കൂടെ ഇന്റീരിയർ, വീട്ടുപകരണങ്ങൾ ഒക്കെ വരുമ്പോളേക്കും പിന്നെയും പല ലക്ഷങ്ങൾ ചിലവാകും. വർക്കിംഗ് ഡ്രോയിങ്‌സ് ഉൾപ്പെടെയുള്ള പ്ലാൻ വരക്കുവാൻ (ഏഴോ എട്ടോ ഷീറ്റ് ഡ്രോയിങ്‌സ് കാണും) ചിലവാകുന്ന സംഖ്യ, പലരും പല റേറ്റിൽ ആണ് വാങ്ങുന്നതെങ്കിലും, sqft നു 10 രൂപ എന്നുള്ള ഒരു കണക്കു വെച്ച് നോക്കാം. 1,500 sqft വീടിന്റെ പ്ലാൻ തയ്യാറാക്കുവാൻ ചിലവാകുന്നത് 15,000 രൂപയാണ്. അതായതു 30 ലക്ഷത്തിന്റെ 0.5 ശതമാനം. ഈ തുക പോലും മുടക്കാൻ തയ്യാറാകാത്തവരോട് സഹതാപം മാത്രം. കടപ്പാട് Jayan Koodal
Shameer Mohammed sali
Home Owner
1800 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് എംഎൽസി പൈപ്പിട്ട് പ്ലംബിംഗ് ചെയ്യുന്നതിന് എത്ര രൂപ ആവും
Arun M A
Home Owner
compound wall കോൺക്രീറ്റ് ചെയ്യാൻ എത്ര രൂപ ആവും, ക്യൂബിക് feet?
Salim A
Home Owner
1850 sqft ഗ്രൗണ്ട് floor മാത്രം ഉള്ള ഒരു വീടിന്റെ പണിക്കു എത്ര വെട്ടു കല്ല് വേണ്ടി വരും. നിലവിൽ തിരുവന്തപുരം കൊല്ലം ഏരിയയിൽ വെട്ടുകല്ല് നല്ല ക്വാളിറ്റി എത്ര രൂപ ഉണ്ട്.
Shankar MN
Service Provider
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമം ബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 1* *5 അല്ലെങ്കിൽ 6 സെന്റ് ഭൂമിയിൽ എത്ര വലിയ വീട് വെക്കാൻ കഴിയും?* കെട്ടിട നിർമ്മാണ റൂൾസ് പ്രകാരം ഒരു വസ്തുവിനെ 65% കവറേജ് ഏരിയ ആണ്. അതായത് 100 സ്ക്വയർ ഫീറ്റ് സ്ഥലം നിങ്ങൾക്ക് ഉണ്ടെങ്കിൽ അതിൽ 65% മാത്രമേ കാവേർഡ് ഏരിയ ആയി കെട്ടിടം നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. കവേർഡ് ഏരിയ എന്നാൽ ഗ്രൗണ്ട് ഫ്ലോറിന്റെ ഏരിയ ആണ്. തുടർന്ന് മുകളിലേക്ക് നിലകൾ പണിയുന്നുണ്ടെങ്കിൽ FSI (Floor Area Index ) അനുസരിച്ച് ആണ് ഏരിയ തീരുമാനിക്കുന്നത്. സിംഗിൾ ഫാമിലി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് FSI 3 ആയാണ് നിജപ്പെടുത്തി ഇരിക്കുന്നത്. *FSI=total floor area/plot area* അതായത് മുഴുവൻ ഫ്ലോർ ഏരിയയെ പ്ലോട്ട് ഏരിയ കൊണ്ട് ഹരിക്കുമ്പോൾ 3ൽ കൂടാൻ പാടില്ല. ആ ഒരു പരിധി മനസ്സിലാക്കി വേണം മുകളിലത്തെ നിലകൾ പണിയുവാൻ. *എത്ര ഉയരത്തിൽ വരെ വീട് നിർമിക്കാം?* സിംഗിൾ ഫാമിലി റെസിഡൻഷ്യൽ ബിൽഡിങ്ങുകൾക്ക് 10 മീറ്റർ ഉയരത്തിൽ വരെ വീടു നിർമ്മിക്കാമെന്ന പരിധിയാണ് വെച്ചിരിക്കുന്നത്. അതായത് യാർഡ് ലെവലിൽ നിന്ന് 10 മീറ്റർ ഉയരം വരെ വീട് നിർമ്മിക്കാനാവും. മൂന്നുനില ബിൽഡിങ് ആണ് എങ്കിൽ 10 മീറ്റർ ഉള്ളിൽ നിന്ന് വേണം ഉയരം തീരുമാനിക്കാൻ. ഇതിൽ കൂടുതൽ ഉയരത്തിൽ നിർമിക്കാം പക്ഷേ സെറ്റ്ബാക്കിലും മറ്റും മാറ്റങ്ങൾ വരും. ആ മാറ്റങ്ങൾ കൃത്യമായി ഉൾക്കൊണ്ട് അതിനനുസരിച്ച് ഉയരത്തിൽ വീട് നിർമ്മിക്കാവുന്നതാണ്. *സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ എത്ര അകലം വേണം? അതിരിൽ നിന്ന് എത്ര മാറി വേണം ഇവ നിർമ്മിക്കാൻ?* സെപ്റ്റിക് ടാങ്കും കിണറും തമ്മിൽ ഉള്ള അകലം നിശ്ചയിച്ചിരിക്കുന്നത് 7.5m ആണ്. ജലസ്രോതസായ കിണറിന്റെ 7.5 മീറ്റർ പരിധിയിൽ യാതൊരു തരത്തിലുള്ള മാലിന്യ സംസ്കരണ കുഴികളോ, സെപ്റ്റിക് ടാങ്കോ, സോക് പിറ്റോ സ്ഥാപിക്കാൻ പാടില്ല. അതുപോലെതന്നെ സെപ്റ്റിക് ടാങ്ക് കിണർ തുടങ്ങിയവ അതിരിൽ നിന്ന് 1.2 മീറ്റർ അകലത്തിൽ മാത്രമേ നിർമ്മിക്കാൻ പാടുള്ളൂ എന്നും നിജപ്പെടുത്തിയിട്ടുണ്ട്. റോഡിൽനിന്ന് ആണെങ്കിൽ കെട്ടിടത്തിന്റെ സെറ്റ്ബാക്കിന് തുല്യമായ അകലം പാലിച്ചു വേണം വീട് നിർമിക്കാൻ. *2.5 – 3 സെന്റ് സ്ഥലമുള്ള പ്ലോട്ടുകളിൽ റോഡിൽനിന്ന് എത്ര മാറ്റി വേണം വീട് നിർമിക്കാൻ* 3 സെന്റ് മുകളിലുള്ള ഏത് പ്ലോട്ടിലും റോഡിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ മാത്രമേ വീട് നിർമ്മിക്കുവാൻ പാടുള്ളൂ. 3 സെന്റിൽ താഴെയുള്ള പ്ലോട്ടുകളിൽ സെറ്റ്ബാക്ക് ആയി രണ്ട് മീറ്റർ മാത്രം ഒഴിച്ചിട്ടാൽ മതിയാകും.
Abhijith s
Home Owner
1150 sqft വീട് ൻ്റെ പ്ലാൻ ഉണ്ട് 3D design ചെയ്യുന്നതിന് എത്ര രൂപ ആവും urgent please
LEKSHMI A
Home Owner
ഈ വർക്ക് ചെയ്യാൻ മെറ്റീരിയൽ ഉൾപ്പടെ sqft എത്ര രൂപ ആവും? തിരുവനതപുരം ജില്ലയിൽ
ANZIL ANI
Home Owner
ഞാൻ പണിയുന്ന വീട് 1995 sq ft ആണ്. cement കട്ട ആണ് യൂസ് ചെയുന്നത്.2 നില ആണ്.1 നിലയുടെ ഫുൾ തേപ്പു കഴിഞ്ഞിട്ടില്ല. ഇൻറ്റീരിയർ എല്ലാം കൂടി ചേർത്ത് 2000 രൂപ ആണ് 1 sq ft nu. ഉപയോഗിച്ച cement വാർപ്പിന് രാംകോ തേക്കാൻ chettinad. ഇതുവരെ 2331000. രൂപ ആയി. മുകളിൽ 2 ബാത്രൂം തേച്ചു പിന്നെ ഒരു റൂമിന്റെ ഭിത്തിയും തേച്ചു. ഇത്രെയും രൂപ കാഷായി തന്നെ കൊടുത്തിട്ടുണ്ട്. ഇത് കൂടുതൽ ആണോ. ഈ sq ft ഉള്ള വീടിനു മുഴുവൻ തേപ്പ് തീര്നമാണെകിൽ എത്ര രൂപ ചിലവാകും
Aneesha Aneesha
Mason
600sqft വിട് പ്ലാസ്റ്റർ ചെയ്യൂനതിന് എത്ര രൂപ ആവും
sanil p
Home Owner
മൂന്ന് പാളി ജനൽ കട്ടള കമ്പി,പട്ട ഇട്ടു കിട്ടാൻ എത്ര രൂപ ആവും.(അഞ്ഞിലി തടി)
Abhin V
Home Owner
എനിക്ക് മൊത്തത്തിൽ ഒരു 10 സെന്റ് വസ്തു ആണ് ഉള്ളത്. മുകളിൽ രണ്ട് bedroom , living room, kitchen, ആവശ്യത്തിന് മാത്രം സ്ഥലം ഉപയോഗിച്ച് കൊണ്ട് ground floor ഉം, first floor ൽ രണ്ട് bedroom ഉം ഉള്ള 4 bhk വീട് പണി തീർക്കാൻ ഇപ്പോഴുതേ വില വെച്ച് ഏകദേശം എത്ര രൂപ വേണ്ടി വരും on average per sq ft ഇപ്പൊ എങ്ങനെ ആണ്?
Join the Community to
start finding Ideas &
Professionals
vishnu vijayakumar
Contractor | Thiruvananthapuram
6238992283