hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

കോൺക്രീറ്റ് ഫിനിഷ് ആയതിനു ശേഷം അതിന് മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് മൊത്തം പുതപ്പിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണം കിട്ടും, അല്ല അത് ചെയ്യുന്നതിൽ തെറ്റ് ഉണ്ടോ ?
likes
3
comments
5

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

{{1629341108}} അടുത്ത കാലത്ത് കണ്ട FB Postകളിൽ വീടുകളുടെ floor SIab , Roof SIab ഉം വാർത്തു കഴിയുമ്പോൾ ഉപരിതലത്തിൽ Cracks(വിള്ളലുകൾ) ഉണ്ടാകുന്നതിനെ കുറിച്ചുള്ള ആശങ്കകളും പരിഹാരങ്ങളെയും കുറിച്ചായിരുന്നു. ഒരു Slab ൻ്റെ ടurface layer ൽ കോൺക്രീറ്റ് കഴിഞ്ഞ് ആദ്യത്തെ മണിക്കൂറുകളിൽ രൂപപ്പെടുന്ന Shrinkage crack കൾ അത്രമേൽ സീരിയസ് അല്ല എങ്കിലും ഉണ്ടാകാനുള്ള കാരണവും ഈ defect ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലിനെ കുറിച്ചും ശ്രദ്ധിച്ചാൽ ഇതിനെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാകാം. ആദ്യം ഇതെന്തുകൊണ്ടുണ്ടാകുന്നു എന്നതിനെ കുറിച്ചാകാം. Cement വെള്ളവുമായി ചേരുമ്പോൾ മുതൽ അതിൻ്റെ Setting process നെ സഹായിക്കുന്ന Chemical hydration മൂലമുണ്ടാക്കുന്ന അമിത ചൂട് നിയന്ത്രിക്കാൻ കോൺക്രീറ്റ് മിക്സു ചെയ്യാൻ കൃത്യമായ അളവിൽ ചേർത്ത വെള്ളം മതിയാകുമെങ്കിലും Concrete Slab finish ചെയ്ത ഉപരിതല layer ലെ ജലാംശം പ്രസ്തുത ചൂടിനെ നിയന്ത്രിക്കാത്ത സാഹചര്യത്തിൽ അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിച്ചു നഷ്ടപ്പെടുമ്പോൾ ഫിനിഷ് ചെയ്തുറപ്പിച്ച കോൺക്രീറ്റിൽ താഴത്തെ layer ലും മുകൾ layer ലും വ്യത്യസ്തമായ സമ്മർദ്ദത്തിനു വിധേയയമായുണ്ടാകുന്ന Thermal/plastic shrinkage അന്തരീക്ഷത്തിലേക്ക് തുറന്നു കിടക്കുന്ന മുകൾ layer ൽ വിള്ളലിനു കാരണമാകുകയും ചെയ്യുന്നു. ഉപയോഗിക്കുന്ന cement ൻ്റെ grade ,കോൺക്രീറ്റു ചെയ്യുമ്പോഴത്തെ കാലാവസ്ഥയിലുള്ള വ്യത്യാസം എന്നിവ വിള്ളലിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാം .തണുപ്പുള്ള കാലാവസ്തയാണ് കോൺക്രീറ്റിന് ഏറ്റവും അനുയോജ്യം. ആശങ്ക ഉണ്ടാക്കുന്ന ഈ defect തടയാൻ കോൺക്രീറ്റ് മിക്സിന് ആനുപാതികമായി ചേർത്ത ജലം final setting period ആയ ആദ്യത്തെ 10 മണിക്കൂറിൽ തന്നെ ബാഷ്പീകരിച്ചു നഷ്ടപ്പെടാതെ സംരക്ഷിക്കാൻ വേനൽകാലത്തും മഴയിൽ നിന്നു സംരക്ഷിക്കാൻ മഴക്കാലത്തും plastic sheet ഉപയോഗിച്ചു മൂടിയിടുക എന്നുള്ളതാണ്‌. ഏതു കാലാവസ്ഥയിലും ഉപരിതലം curing തുടങ്ങുന്നതു വരെ മൂടിയിടുക തന്നെ വേണം. അമിതമായ ചൂടുള്ള കാലാവസ്ഥ എങ്കിൽ ചൂടു നിയന്ത്രിക്കാൻ Sheet നു മുകളിലും വെള്ളം spray ചെയ്യാവുന്നതാണ്.Cement നിർമ്മാതാക്കൾ വിവിധ ഗ്രേഡിൽ( OPC/PPC/ PSC) മാർക്കറ്റിൽ ലഭ്യമാക്കുന്ന cement ലെ chemical combination ലുള്ള വ്യത്യാസവും ,ക്വാളിറ്റി കൺട്രോളിലെ പോരായ്മയും ഒക്കെ വിള്ളലുകൾ ഉണ്ടാകുന്നതിൽ ഏറ്റക്കുറച്ചിലിനുള്ള കാരണമാകാം. ( Well graded aggregates ഉപയോഗിച്ചു കൊണ്ട് Code കളിൽ പറയുന്ന രീതിയിൽ ഗുണനിലവാരം ഉറപ്പാക്കി വാർക്കുന്ന കോൺക്രീറ്റ് ,Final setting ആകുന്നതിനു മുമ്പേ തന്നെ ആവശ്യത്തിൽ കൂടുതൽ ജലം മഴയയുടെ രൂപത്തിലായാലും ഒരു പക്ഷേ വിള്ളൽ ഒഴിവായേക്കാമെങ്കിലും RCC Slab ൻ്റെ മൊത്തത്തിൽ ഉള്ള Strength നെ ബാധിച്ചേക്കാം ). https://koloapp.in/discussions/1629164169

Hijas Ahammed
Hijas Ahammed

Civil Engineer | Kozhikode

concrete dry ആവാതിരിക്കുക എന്നത് പ്രധാനമാണ്. തണൽ ഉള്ള സ്ഥലം ആണെങ്കിൽ. കുറച്ചു സമയത്തിൽ വെള്ളം spray ചെയ്‌താൽ മതി. പെട്ടെന്ന് dry ആയാൽ crack വീഴും.സാദാരണ അടുത്ത ദിവസം ആയിരിക്കും bund കെട്ടി വെള്ളം നിർത്തുന്നത്. മഴ പോലെ പ്രശ്നമാണ് വെയിലും

Structure Lab
Structure Lab

Civil Engineer | Kozhikode

.ഇതിന് മറ്റൊരു വശം ഉണ്ട്. concrete ൽ ചേർക്കുന്ന water cement ratio പലപ്പോഴും ഇരട്ടി ഒക്കെയാണ്. water content പലരും മൈൻഡ് ചെയ്യാറുപോലും ഇല്ല. ബംഗാളിക്ക് കറി കോരുമ്പോലെ കോരി എടുക്കാനുള്ള അവസ്ഥ ആകുന്നത് വരെ വെള്ളം ഒഴിച്ചോണ്ടിരിക്കും. ബാഷ്പീകരണം വഴിയാണ് കുറച്ചൊക്കെ വെള്ളം നഷ്ടപ്പെടുന്നത്. താഴെക്കൂടെ കുറെയൊക്കെ ലീക്ക് ആയും പോവും. അതുംകൂടി തടഞ്ഞാൽ W/C ഉയർന്നു തന്നെ നിൽക്കും.

Mathews George
Mathews George

Civil Engineer | Thiruvananthapuram

Remove the polythene sheets when started ponding the concert surfaces

Shan Tirur
Shan Tirur

Civil Engineer | Malappuram

enthina angane cheyyunnath? enthenkilum pratyeka karanam undo? mazha undo?


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store