hamburger
Bindu Unni

Bindu Unni

Home Owner | Kottayam, Kerala

ബാത്ത് റൂമിലെ വെയ്സ്റ്റ് വെള്ളത്തിന്റെ കുഴിക്ക് എത്ര താഴ്ച വേണം ( 2 അടി താഴ്ച്ചയും 3 അടി width ഉം മതിയോ ?
likes
4
comments
11

Comments


Rahul electrition Plumber
Rahul electrition Plumber

Electric Works | Kollam

bathroom മാത്രം കൊടുക്കാം washing machine കൊടുക്കുകയാണെങ്കിൽ പോരാ

enquiry united
enquiry united

Building Supplies | Thrissur

United Readymade soak pit 7510307791

United Readymade soak pit 7510307791
Aseem ta
Aseem ta

Architect | Alappuzha

മതിയാകും. കിച്ചണിന്റെ waste കുഴി അൽപ്പം വലുതായി എടുക്കണം

zenthil Thekkekkara
zenthil Thekkekkara

Contractor | Thrissur

സ്ഥലമുണ്ടെങ്കിൽ ഓട് അടക്കി പണിതാൽ നല്ല നീർവാർച്ച കിട്ടും 4 x 4 ആണെൽ ഉഷാർ ആണ്

C A  Rajineesh
C A Rajineesh

Building Supplies | Thrissur

2x3 it's fine

NOUSHAD   A
NOUSHAD A

Contractor | Palakkad

4x3

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

2x2x3 feet

Bindu Unni
Bindu Unni

Home Owner | Kottayam

thanks

Sumesh p
Sumesh p

Contractor | Kottayam

2x2x2

Predeep Cp
Predeep Cp

Plumber | Kottayam

3feet depth,2feet width

More like this

*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമംബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 2*
 
*പ്ലോട്ടിന്റെ മുകളിലൂടെ ഇലക്ട്രിക് ലൈൻ കടന്നു പോകുന്നുണ്ടെങ്കിൽ അവിടെ വീട് വെക്കാൻ സാധിക്കുമോ?*
 
സാധിക്കും. ഇലക്ട്രിക് ലൈനിൽ നിന്ന് നിശ്ചിത അകലം പാലിച്ച് ഏതുതരം കെട്ടിടവും നിർമ്മിക്കാൻ കഴിയും. ഹൊറിസോണ്ടൽ ആയി 1.2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 2.5 മീറ്റർ അകലവും പാലിച്ചു വേണം വീട് നിർമ്മിക്കാൻ.
 
 
ഹൈ വോൾട്ടേജ് ഇലക്ട്രിക് ലൈൻ ആണ് കടന്നു പോകുന്നത് എങ്കിൽ ഹൊറിസോണ്ടൽ ആയി 2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 3.7 മീറ്റർ അകലവും പാലിക്കുക.
 
*സൺഷെഡിന്റെ അളവ് എത്ര വരെ പുറത്തേക്ക് തള്ളാൻ കഴിയും?*
 
2 അടി വരെ സെറ്റ്ബാക്ക് ആണ് എങ്കിൽ 0.3 m (30cm) വരെ സൺഷെഡ് പുറത്തേക്ക് തള്ളി നിറുത്താനുള്ള അനുവാദമുള്ളൂ.
 
1-1.5 m വരെ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.6 m പ്രൊജക്ഷൻ അനുവദനീയമാണ്.1.5 m മുകളിൽ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.75 m ഷെഡിന്റെ പ്രൊജക്ഷനും ചെയ്യാവുന്നതാണ്.
 
*കോമ്പൗണ്ട് മതിൽ കെട്ടുന്നതിന് പെർമിഷൻ വാങ്ങണമോ?*
 
 
ബിൽഡിംഗ് റൂൾ 2019 ചട്ടം 69 23 പ്രകാരം കോമ്പൗണ്ട് മതിൽ കെട്ടുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. പ്രത്യേകിച്ച് നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ പ്രധാന റോഡുകൾ ഇവയോട് ചേർന്നുള്ള മതിൽ നിർമ്മാണത്തിന് തീർച്ചയായും പെർമിറ്റ് എടുക്കേണ്ടതാണ്.
 
 
പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
 
അതേപോലെ കോമ്പൗണ്ട് വാൾ പുനർ നിർമ്മിക്കുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്.
 
*കിണർ കുഴിക്കുന്നതിന് പെർമിറ്റ് വാങ്ങണമോ?*
 
അതെ. കിണർ കുഴിക്കുന്നതിനും പെർമിറ്റ് ആവശ്യമാണ്.
 
 
പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്ക്‌ അപേക്ഷ സമർപ്പിക്കുക.
 
പെർമിറ്റ് ലഭിച്ചതിന് ശേഷം മാത്രമേ കിണറു പണി ആരംഭിക്കാൻ പാടുള്ളൂ.
 
*ഈ പെർമിറ്റ് കാലാവധി എത്ര കാലമാണ്?*
 
നേരത്തെ പെർമിറ്റ് കാലാവധി മൂന്നു കൊല്ലം ആയിരുന്നു ഇപ്പോഴത് അഞ്ചു കൊല്ലമായി പുതുക്കിയിട്ടുണ്ട്.
 
അഞ്ചുകൊല്ലം കഴിഞ്ഞ് ഈ പെർമിറ്റ്‌ ഒരു തവണ പുതുക്കി എടുക്കാവുന്നതാണ്.
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമംബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 2* *പ്ലോട്ടിന്റെ മുകളിലൂടെ ഇലക്ട്രിക് ലൈൻ കടന്നു പോകുന്നുണ്ടെങ്കിൽ അവിടെ വീട് വെക്കാൻ സാധിക്കുമോ?* സാധിക്കും. ഇലക്ട്രിക് ലൈനിൽ നിന്ന് നിശ്ചിത അകലം പാലിച്ച് ഏതുതരം കെട്ടിടവും നിർമ്മിക്കാൻ കഴിയും. ഹൊറിസോണ്ടൽ ആയി 1.2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 2.5 മീറ്റർ അകലവും പാലിച്ചു വേണം വീട് നിർമ്മിക്കാൻ. ഹൈ വോൾട്ടേജ് ഇലക്ട്രിക് ലൈൻ ആണ് കടന്നു പോകുന്നത് എങ്കിൽ ഹൊറിസോണ്ടൽ ആയി 2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 3.7 മീറ്റർ അകലവും പാലിക്കുക. *സൺഷെഡിന്റെ അളവ് എത്ര വരെ പുറത്തേക്ക് തള്ളാൻ കഴിയും?* 2 അടി വരെ സെറ്റ്ബാക്ക് ആണ് എങ്കിൽ 0.3 m (30cm) വരെ സൺഷെഡ് പുറത്തേക്ക് തള്ളി നിറുത്താനുള്ള അനുവാദമുള്ളൂ. 1-1.5 m വരെ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.6 m പ്രൊജക്ഷൻ അനുവദനീയമാണ്.1.5 m മുകളിൽ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.75 m ഷെഡിന്റെ പ്രൊജക്ഷനും ചെയ്യാവുന്നതാണ്. *കോമ്പൗണ്ട് മതിൽ കെട്ടുന്നതിന് പെർമിഷൻ വാങ്ങണമോ?* ബിൽഡിംഗ് റൂൾ 2019 ചട്ടം 69 23 പ്രകാരം കോമ്പൗണ്ട് മതിൽ കെട്ടുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. പ്രത്യേകിച്ച് നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ പ്രധാന റോഡുകൾ ഇവയോട് ചേർന്നുള്ള മതിൽ നിർമ്മാണത്തിന് തീർച്ചയായും പെർമിറ്റ് എടുക്കേണ്ടതാണ്. പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതേപോലെ കോമ്പൗണ്ട് വാൾ പുനർ നിർമ്മിക്കുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. *കിണർ കുഴിക്കുന്നതിന് പെർമിറ്റ് വാങ്ങണമോ?* അതെ. കിണർ കുഴിക്കുന്നതിനും പെർമിറ്റ് ആവശ്യമാണ്. പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്ക്‌ അപേക്ഷ സമർപ്പിക്കുക. പെർമിറ്റ് ലഭിച്ചതിന് ശേഷം മാത്രമേ കിണറു പണി ആരംഭിക്കാൻ പാടുള്ളൂ. *ഈ പെർമിറ്റ് കാലാവധി എത്ര കാലമാണ്?* നേരത്തെ പെർമിറ്റ് കാലാവധി മൂന്നു കൊല്ലം ആയിരുന്നു ഇപ്പോഴത് അഞ്ചു കൊല്ലമായി പുതുക്കിയിട്ടുണ്ട്. അഞ്ചുകൊല്ലം കഴിഞ്ഞ് ഈ പെർമിറ്റ്‌ ഒരു തവണ പുതുക്കി എടുക്കാവുന്നതാണ്.
വീടു പണിയാനുദ്ദേശിക്കുന്ന മണ്ണിൻ്റെ വാഹകശേഷി(Bearing capacity ) കുറവാണെങ്കിൽ foundation ൻ്റെ ആഴം മാത്രം കൂട്ടിയാൽ മതി എന്നൊരു തെറ്റായ ധാരണ പല Post കളിലും, കമൻ്റുകളിലും കണ്ടിട്ടുണ്ട്. Foundation ന് മിനിമം depth 50 cm (അര മീറ്റർ) വേണമെന്നാണു് IS Code ൽ പറയുന്നുണ്ട്. അരമീറ്ററിനു തൊട്ടു താഴെ ഉറപ്പുള്ള മണ്ണെങ്കിൽ Foundation മിനിമം depth ലും ആകാം. (അംബരചുംബികളായ കെട്ടിടങ്ങൾക്കും Tower കൾക്കും Foundation ൻ്റെ ആഴവും മാനദണ്ഡങ്ങളിൽ ഒന്നു തന്നെയാണു് )50 cm depth നു താഴെയുള്ള മണ്ണിൻ്റെ സ്വഭാവം  ദുർബ്ബലവും മഴക്കാലത്ത്  വെള്ളമുയരുന്നതുമായ സ്ഥലവുമെങ്കിൽ Variable SBC എന്ന condition ൽ എത്തുന്നു. Safe Bearing Capacity യിൽ അപ്പോൾ വരാവുന്ന കുറവ് കൂടി പരിഗണിച്ചു വേണം അനുയോജ്യമായ Foundation നിർണ്ണയിക്കേണ്ടത്.എന്താണ് മണ്ണിൻ്റെ SBC ( Safe bearing Capacity of Soil).??,,,,,
ഭൂമിയിലെ ഓരോ തരം മണ്ണിനും അതിൻ്റേതായ സ്വഭാവവും ഘടനയും അനുസരിച്ച് ഒരു structure ൻ്റെ ഭാരം വഹിക്കാനുള്ള വാഹക ശേഷി വ്യത്യസ്തമായിരിക്കും. കെട്ടിടം പണിയാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിൻ്റെ SBC ക്കനുയോജ്യമായ വീതിയിൽ Foundation നിർമ്മിക്കുന്നതിനാണ് എത്ര മാത്രം കുറഞ്ഞ depth ൽ കൂടുതൽ ഉറപ്പുള്ള പ്രതലം ലഭ്യമാകും എന്നു മുൻകൂട്ടി തന്നെ അറിയേണ്ടതുണ്ട് .(ഒരേ plan ൽ രണ്ടു വീടുകൾ വ്യത്യസ്തമായ SBC യുള്ള രണ്ടു Plot ക ളിൽ പണിയേണ്ടപ്പോൾ SBC കുറവുള്ള soil ൽ പണിയേണ്ട Foundation ൻ്റെ width, SBC കൂടുതലുള്ള Plot നേക്കാൾ കൂടുൽവേണ്ടി വരും.). കൂടുതൽ ആഴത്തിലേക്ക് Foundation ന് trench എടുക്കുമ്പോൾ SBC കൂടുകയോ കുറയുകയോ ചെയ്യാം. എന്തായാലും Foundation embedd ( ഉറപ്പിക്കുന്ന )level നു താഴെയുള്ള layer പരമാവധി ഉറപ്പുള്ളതായിരിക്കണം. ഇത് കണക്കാക്കുന്നതിന് വീടുവെക്കുന്ന സ്ഥലത്തിൻ്റെ Water table ( highest &lowest) ഉം പ്രധാന ഘടകങ്ങളിൽ ഒന്നാണ്. സംശയം വെച്ചു കൊണ്ട്  ഏതുതരം ഫൗണ്ടേഷനും നിർണ്ണയിക്കുന്നത് ശരിയല്ല. Trial Pit കൾ അല്ലെങ്കിൽ കിണറിനും സെപ്ടിക് ടാങ്കിനും കുഴിച്ചപ്പോൾ സംശയകരമായ സാഹചര്യമാണ് കണ്ടത് എങ്കിൽ  test നടത്തിത്തന്നെയാവണം മണ്ണിൻ്റെ ഘടനക്കു യോജിച്ച Foundation, അനുയോജ്യമായ വീതിയിലും ആഴത്തിലും  നിർണ്ണയിക്കേണ്ടത്.ഇതിനു വിരുദ്ധമായി Foundation ചെയ്താൽ Belt നും Major Settlement ൽ നിന്നു രക്ഷിക്കാനാവില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ തരത്തിലും സ്വഭാവത്തിലും ഉള്ള മണ്ണിൻ്റെ ശേഷിക്കനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്‌സ് IS Code ൽ നിർണ്ണയിച്ചിരിക്കുന്ന Safe Bearing capacity of Soil attach ചെയ്യുന്നു.
വീടു പണിയാനുദ്ദേശിക്കുന്ന മണ്ണിൻ്റെ വാഹകശേഷി(Bearing capacity ) കുറവാണെങ്കിൽ foundation ൻ്റെ ആഴം മാത്രം കൂട്ടിയാൽ മതി എന്നൊരു തെറ്റായ ധാരണ പല Post കളിലും, കമൻ്റുകളിലും കണ്ടിട്ടുണ്ട്. Foundation ന് മിനിമം depth 50 cm (അര മീറ്റർ) വേണമെന്നാണു് IS Code ൽ പറയുന്നുണ്ട്. അരമീറ്ററിനു തൊട്ടു താഴെ ഉറപ്പുള്ള മണ്ണെങ്കിൽ Foundation മിനിമം depth ലും ആകാം. (അംബരചുംബികളായ കെട്ടിടങ്ങൾക്കും Tower കൾക്കും Foundation ൻ്റെ ആഴവും മാനദണ്ഡങ്ങളിൽ ഒന്നു തന്നെയാണു് )50 cm depth നു താഴെയുള്ള മണ്ണിൻ്റെ സ്വഭാവം ദുർബ്ബലവും മഴക്കാലത്ത് വെള്ളമുയരുന്നതുമായ സ്ഥലവുമെങ്കിൽ Variable SBC എന്ന condition ൽ എത്തുന്നു. Safe Bearing Capacity യിൽ അപ്പോൾ വരാവുന്ന കുറവ് കൂടി പരിഗണിച്ചു വേണം അനുയോജ്യമായ Foundation നിർണ്ണയിക്കേണ്ടത്.എന്താണ് മണ്ണിൻ്റെ SBC ( Safe bearing Capacity of Soil).??,,,,, ഭൂമിയിലെ ഓരോ തരം മണ്ണിനും അതിൻ്റേതായ സ്വഭാവവും ഘടനയും അനുസരിച്ച് ഒരു structure ൻ്റെ ഭാരം വഹിക്കാനുള്ള വാഹക ശേഷി വ്യത്യസ്തമായിരിക്കും. കെട്ടിടം പണിയാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിൻ്റെ SBC ക്കനുയോജ്യമായ വീതിയിൽ Foundation നിർമ്മിക്കുന്നതിനാണ് എത്ര മാത്രം കുറഞ്ഞ depth ൽ കൂടുതൽ ഉറപ്പുള്ള പ്രതലം ലഭ്യമാകും എന്നു മുൻകൂട്ടി തന്നെ അറിയേണ്ടതുണ്ട് .(ഒരേ plan ൽ രണ്ടു വീടുകൾ വ്യത്യസ്തമായ SBC യുള്ള രണ്ടു Plot ക ളിൽ പണിയേണ്ടപ്പോൾ SBC കുറവുള്ള soil ൽ പണിയേണ്ട Foundation ൻ്റെ width, SBC കൂടുതലുള്ള Plot നേക്കാൾ കൂടുൽവേണ്ടി വരും.). കൂടുതൽ ആഴത്തിലേക്ക് Foundation ന് trench എടുക്കുമ്പോൾ SBC കൂടുകയോ കുറയുകയോ ചെയ്യാം. എന്തായാലും Foundation embedd ( ഉറപ്പിക്കുന്ന )level നു താഴെയുള്ള layer പരമാവധി ഉറപ്പുള്ളതായിരിക്കണം. ഇത് കണക്കാക്കുന്നതിന് വീടുവെക്കുന്ന സ്ഥലത്തിൻ്റെ Water table ( highest &lowest) ഉം പ്രധാന ഘടകങ്ങളിൽ ഒന്നാണ്. സംശയം വെച്ചു കൊണ്ട് ഏതുതരം ഫൗണ്ടേഷനും നിർണ്ണയിക്കുന്നത് ശരിയല്ല. Trial Pit കൾ അല്ലെങ്കിൽ കിണറിനും സെപ്ടിക് ടാങ്കിനും കുഴിച്ചപ്പോൾ സംശയകരമായ സാഹചര്യമാണ് കണ്ടത് എങ്കിൽ test നടത്തിത്തന്നെയാവണം മണ്ണിൻ്റെ ഘടനക്കു യോജിച്ച Foundation, അനുയോജ്യമായ വീതിയിലും ആഴത്തിലും നിർണ്ണയിക്കേണ്ടത്.ഇതിനു വിരുദ്ധമായി Foundation ചെയ്താൽ Belt നും Major Settlement ൽ നിന്നു രക്ഷിക്കാനാവില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ തരത്തിലും സ്വഭാവത്തിലും ഉള്ള മണ്ണിൻ്റെ ശേഷിക്കനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്‌സ് IS Code ൽ നിർണ്ണയിച്ചിരിക്കുന്ന Safe Bearing capacity of Soil attach ചെയ്യുന്നു.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store