#വീട് നിർമ്മാണം..
ട്രിക്‌സ് ആൻഡ് ടിപ്സ് തുടരുന്നു..
പുതിയ പിള്ളേർക്ക് എന്താ ഉയരം.. വീടിന്റെ വാതിലുകളുടെ ഉയരം 2.10ൽ നിന്ന് 2.30ലേക്ക് ഉയർത്തേണ്ട കാലമായിരിക്കുന്നു.
പണ്ടത്തെ വീടുകളുടെ വാതിലുകളും കട്ടിലുകളും താഴ്ന്നു തൂങ്ങിയ ഇറമ്പുകളും ശ്രദ്ധിച്ചിട്ടുണ്ടോ..? പരമാവധി 1.8 മീറ്റർ ആയിരുന്നു അന്ന് വാതിലുകളുടെ ഉയരം.. അതായത് നമ്മുടെ കാരണവന്മാർക്കു നമ്മെക്കാൾ ഉയരം കുറവായിരുന്നു എന്ന് വ്യക്തം..
ഉയരമുള്ള സീലിംഗ്, ഉയരമുള്ള ജന്നലുകളും വാതിലുകളും വീടുകളുടെ കുലീന ഭംഗി വർധിപ്പിക്കും പ്രത്യേകിച്ചും നിങ്ങൾ പണിയാൻ ഉദ്ദേശിക്കുന്നത് ഒരു കൊളോണിയൽ മാതൃകയിലുള്ള വീടാണെങ്കിൽ..
നമ്മുടെ വാതിലുകൾക്ക് ഉയരം കൂട്ടാം.. പുതുതലമുറ വീടിനുള്ളിലൂടെ നിവർന്നു നടക്കട്ടെ..
വീട് നിർമ്മാണത്തിലെ ടിപസുകളും ട്രിക്കുകളും തുടരും..
സസ്നേഹം
സുഹാന