2- കലയും സാങ്കേതികതയും
ആർക്കിടെക്റൽ എഞ്ചിനീറിങ് ഒരു കലയും
സിവിൽ എഞ്ചിനീറിങ് ഒരു ടെക്‌നോളജിയും
ആണ് എന്ന നിലയ്ക്ക് തീർച്ചയായും വീടുകൾ ഡിസൈൻ ചെയ്യേണ്ടത് കലാബോധമുള്ളൊരു ഒരു ആർക്കിടെക്റ്റും അത് പണിയേണ്ടത് സാങ്കേതിക ബോധമുള്ളൊരു സിവിൽ എഞ്ചിനീയറുമാണ്.
ഈ വ്യത്യാസങ്ങളറിയാതെയാണ് പലരും ഒരു എഞ്ചിനീറിങ് ബിരുദധാരിയെ വീടുകൾ ഡിസൈൻ ചെയ്യാൻ ഏൽപ്പിക്കാറുണ്ട്.. വീടുകളുടെ ഭംഗി അതിന്റെ ഫ്ലോർ പ്ലാൻ ഡിസൈനിൽ ആരംഭിക്കുന്നു. ഒരു കലാപരമായി ഡിസൈൻ ചെയ്ത ഫ്ലോർ പ്ലാൻ മാത്രമേ ഫൈനൽ ഫിനിഷിങ്ങിൽ ഭംഗിയുറ്റതാക്കാനാവൂ..
എത്രയധികം പണം മുടക്കി വാൾ ക്ലാഡിങ്ങും, വുഡൻ പാനലിങ്ങും ടെക്സ്ചർ പെയിന്റും ചെയ്താലും ഫ്ലോർ പ്ലാൻ ഡിസൈനിങ്ങിലെ പരിമിതി മറികടക്കാനുമാവില്ല..
അതുകൊണ്ടാണ് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക നിർമ്മിതികളും തേങ്ങയെത്ര അരച്ചിട്ടും രുചിയേറാത്തൊരു ചേമ്പിലക്കറി പോലെ വികൃതരൂപങ്ങളായി നിലനിൽക്കുന്നതും..
വീട് നിർമ്മാണത്തിലെ ടിപ്സ് ആൻഡ് ട്രിക്സ് തുടരും..
സസ്നേഹം
മിറാൻഡസ് - ഐക്ക
6282291677