hamburger
Vishnu R

Vishnu R

Home Owner | Thiruvananthapuram, Kerala

Soil testing ചെയ്യാൻ (geotechnical testing) തിരുവനന്തപുരത്തു എവിടെയാണ് സമീപിക്കേണ്ടത്. ഗവണ്മെന്റ് സ്ഥാപനങ്ങൾ ഉണ്ടോ?
likes
3
comments
3

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Shan Tirur
Shan Tirur

Civil Engineer | Malappuram

ഉണ്ട്. but തിരുവനന്തപുരം എവിടെ എന്നുള്ളത്??

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

LBS ൽ അന്വേഷിക്കൂ.

More like this

N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
കഴിഞ്ഞ ദിവസം Kolo family യിലെ ഒരംഗം Soil test ചെയ്യുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അവരുടേതായ question കമ്മ്യൂണിറ്റി പേജിൽ Post ചെയ്തപ്പോൾ സ്വന്തമായി ഒരു വീടു പണിയാൻ പോകുന്നവർക്ക് കൂടി ഉപകാരപ്രദമായ ഒരു നല്ല ചോദ്യമായി തോന്നിയതുകൊണ്ട് സംശയത്തിനുള്ള മറുപടി Kolo Community യിൽ വിഷയമായി Post ചെയ്യാമെന്നു കരുതി. വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ മുകളിലെ ഒരു മീറ്റർ താഴെ ഉള്ള layer ൽ കാണുന്ന സ്വഭാവം തൊട്ടു താഴെയുള്ള layer ൽ കാണണമെന്നില്ല. സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ അങ്ങനെയുള്ള നിരവധി Site കളിൽ Test നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ കൂടുതൽ depth ലേക്ക് Bore ചെയ്യാൻ നിർദ്ദേശിക്കുകയും safe ആയ strata fix ചെയ്യാൻ സഹായകമായിട്ടുമുണ്ട്. ഒരു site ൽ തന്നെ രണ്ടോ മൂന്നോ Bore holes എടുത്ത് Test ചെയ്യുമ്പോൾ വ്യത്യസ്തമായ'N ' values കിട്ടാറുണ്ട്. സംശയമുള്ളപ്പോൾ ഊഹം വെച്ച് ആവശ്യത്തിലധികം അളവിൽ foundation ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നഷ്ടം, Soil Test ചെയ്യുമ്പോൾ ചിലപ്പോൾ ഒഴിവായി കിട്ടിയേക്കാം. മഴക്കാലത്ത് വെള്ളത്തിൻ്റെ level ൽ (Ground water table) ഉയരുമ്പോൾ ഉണ്ടാകുന്ന മാറ്റവും variable SBC ക്ക് കാരണമാകുന്നുണ്ട്. SBC ensure ചെയ്തിട്ട് Foundation തീരുമാനിക്കുന്നതായിരിക്കും ഒരു Stable structure ൻ്റെ നിർമ്മാണത്തിനു മുമ്പായി ചെയ്യേണ്ടത്. " Elevation /face lift നു വേണ്ടി ലക്ഷങ്ങൾ ചിലവാക്കാൻ മടിയില്ലാത്ത മലയാളി Soil test ചെയ്ത് അനുയോജ്യമായ ഫൗണ്ടേഷൻ ശുപാർശചെയ്തുറപ്പാക്കുന്നതിനു മടി കാണിക്കുന്നു." കാരണം മറ്റൊന്നുമല്ല Foundation ആരും കാണുന്നില്ലല്ലോ..??
N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
IMPROVING BEARING CAPACITY (Stabilizing) OF SOlL .. (മണ്ണിൻ്റെ ഉപരിതലത്തിലെ ഭാരവാഹനശേഷി കുറവെങ്കിൽ.....??). ഈ Post Soil test നെക്കുറിച്ചു മുൻപെഴുതിയ Post ൻ്റെ തുടർച്ചയായി വായിക്കുക.!!! ചതുപ്പിലും നികത്തിയ പ്രദേശങ്ങളിലും വീടുവെക്കുമ്പോൾ മണ്ണിൻ്റെ ഉറപ്പു കൂടി നിർണ്ണയിച്ച ശേഷമായിരിക്കണമെന്നും അങ്ങിനെയുള്ള Site കളിൽ Soil test ൻ്റെ അനിവാര്യതയെ കുറിച്ചും മുൻമ്പൊരു Post ൽ Soil test ൻ്റെ വീഡിയോ സഹിതം മുൻപ് ഗ്രൂപ്പിൽ എഴുതിയിരുന്നു.!!! പ്രസ്തുത Test ൻ്റെ റിപ്പോർട്ടും ശുപാർശയും അനുസരിച്ച് മേൽ മണ്ണിന് ഇരുനില വീടിൻ്റെ ഭാരം താങ്ങാനുള്ള ശേഷിയി ല്ലാത്തതിനാൽ വീടു പണിയുന്ന Foundation cover ചെയ്യുന്ന area യിൽ 30 cm മുതൽ 50Cm അകലത്തിൽ 3.00 മീറ്റർ താഴെയുള്ള ഉറച്ച പ്രതലം വരെ Bearing capacity കൂട്ടുന്നതിനു വേണ്ടിയുള്ള Sand Piling എന്ന രീതിയാണു് വീഡിയോയിൽ കാണുന്നത്.!!! Report ൽ ശുപാർശ ചെയ്ത Foundation design ഈ ഗ്രൂപ്പിൽ തന്നെയുള്ള ഒരു ചെയ്തു കൊണ്ടിരിക്കുന്നു.. ഈ Post നൊപ്പം Soil test നെക്കുറിച്ചു മുമ്പെഴുതിയ Postകൾrefer ചെയ്യാവുന്നതാണ്.!!!. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ റെക്കോർഡ് ചെയ്ത് എനിക്കയച്ചു തന്നത് Rejish C Pillai അദ്ദേഹത്തിൻ്റെ ഹരിപ്പാട്ടുള്ള ഒരു ongoing work site ൽ നിന്നും ആണ്.. Thank you Rejish for his support for Preparing a detailed Post.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store