hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

ചിമ്മിനി അടുപ്പാണ്.. പുക പക്ഷെ അകത്തേക്ക് വരുന്നു . എന്താണ് മാർഗം ?
likes
1
comments
5

Comments


Vasudevan k
Vasudevan k

Civil Engineer | Malappuram

ചിമ്മിനിയാണോ, പുകയില്ലാത്ത അടുപ്പാണോ ഉണ്ടാക്കിയത് എന്ന് മനസ്സിലായില്ല. പുകയില്ലാത്ത അടുപ്പ് ആണെങ്കിൽ കഴിക്കുന്നതിനു മുൻപ് പുകകുഴൽ ഫിറ്റ്‌ ചെയ്ത നടുവിലെ അടുപ്പിൽ ഒരു പേപ്പർ കത്തിച്ചിടുക, അതിനു ശേഷം മറ്റേ അടുപ്പുകൾ കത്തിച്ചു നോക്കൂ.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചിമ്മിനിയുടെ opening height ( hearth slabന് മുകളിൽ വരുന്നത്) , floor ൽ നിന്നും 1.60 - 1.80 M ഒക്കെ മതി , അതിൻ്റെ ഉയരം കൂടിയാൽ ഇങ്ങനെ സംഭവിയ്ക്കാം . അടുക്കള , ചിമ്മിനി ഇവയുടെ സ്ഥാനം എന്നിവ കാരണമാകാം. opening ഉയരം കുറയ്ക്കാൻ ഒരു precast slab ഉണ്ടാക്കി fix ചെയ്യാം. അല്ലങ്കിൽ Exhaust fan കൊടുത്ത് പുക ഒഴിവാക്കാം .

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

ചിച്ചിനിയുടെ ഓപ്പണിംഗ് ഹൈറ്റ് 180 cm മതിയാകും കൂടുതലുണ്ടെങ്കിൽ - v - board - Pipe ഉപയോഗിച്ച് മറയ്ക്കുക. - കൂടാതെ പുകയില്ലാത്ത അടുപ്പു കൂടി സെറ്റു ചെയ്യുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

പുക ഇല്ലാത്ത അടുപ്പ് ആണോ നിർമിച്ചത്. ഒരിക്കലും പുക അകത്തേക്ക് വരില്ല. അടുപ്പ് ഉണ്ടാക്കിയ ആളെ വിളിച്ച് അവരെ കൊണ്ട് നന്നാക്കി എടുപ്പിക്കുക... നിർമാണത്തിൽ വന്ന പ്രശ്നം ആണ്

Ar Bari Rahman
Ar Bari Rahman

Architect | Malappuram

അടുപ്പ് നിർമാണത്തിലെ അപാകതകളാവാം കാരണം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store