hamburger
Bindu Unni

Bindu Unni

Home Owner | Kottayam, Kerala

ventilation air hole എങ്ങനെ ഇടണം അഭിപ്രായം പോസ്റ്റ് ചെയ്യാമോ
likes
2
comments
3

Comments


Sujith  K U
Sujith K U

Civil Engineer | Thrissur

you can use 1.5" pvc pipe 5nos

Robin Mathew Mathew
Robin Mathew Mathew

Contractor | Kottayam

pvc pipe

Tinu J
Tinu J

Civil Engineer | Ernakulam

AC ഉപയോഗിക്കുന്ന മുറിയാണെങ്കിൽ വെൻറിലേഷൻ ഹോൾ ഇടാതിരിക്കുകയാണ് കൂടുതൽ നല്ലത് വെൻ റിലേഷൻ ഹോൾ ഇടുകയാണെങ്കിൽ പുറത്തേക്ക് ചെരിവ് കൊടുത്തുകൊണ്ട് വേണം ഇടുവാൻ .ഇട്ടതിനുശേഷം നെറ്റ് കൊണ്ട് നന്നായിട്ട് കവർ ചെയ്യേണ്ടതുമാണ്

More like this

ഒരു വീട് വെക്കാൻ ഒരുങ്ങുന്ന പലരും പ്ലാനുകൾ ആവശ്യപ്പെടാറുണ്ട്. പ്ലാനുകൾ കണ്ട്, പറ്റുന്നതുപോലെ മനസ്സിലാക്കി സ്വപ്ന ഭവനം നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. അതിൽ ഒരു തെറ്റും പറയാനുമില്ല.

മറ്റൊരു കൂട്ടരുണ്ട്. സ്ഥലത്തിന്റെ സ്കെച്ച് കാണിച്ചു, ഇതിനു ചേരുന്ന ഒരു പ്ലാൻ ആരെങ്കിലും വരച്ചു തരുമോ എന്ന് ചോദിക്കുന്നവർ. ഫ്രീ സർവീസ് ആണ് ചോദ്യത്തിന് പുറകിലെ ചേതോവികാരം. ഫ്രീ ആയിട്ടല്ലെങ്കിൽ ഒരു രൂപ വെച്ച് തന്നാൽ മതിയോ എന്ന് ചോദിച്ചവർ പലരുണ്ട്, അനുഭവം. 1000 sqft കാരുണ്ട്, 2000 sqft കാരുമുണ്ട് ഈ കൂട്ടത്തിൽ. എല്ലാ ദിവസവും മിനിമം ഒരു പോസ്റ്റെങ്കിലും കാണാറുണ്ട്. സ്വന്തം വീട് നിർമ്മിക്കുന്നതിലെ പിഴവുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്. 

പ്ലാൻ ചെയ്യുന്നതിലെ പ്ലാനിങ് എങ്ങനെ വേണം എന്നൊരു പോസ്റ്റ് ഇതിനു മുൻപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. പ്ലാൻ ആണ് വീടിന്റെ നട്ടെല്ല് എന്ന് കരുതുന്ന ആളാണ് ഞാൻ. പ്ലാൻ തെറ്റിയാൽ എല്ലാം തെറ്റി. ജീവിതകാലം മുഴുവൻ ആ തെറ്റുകൾ കണ്മുൻപിൽ കണ്ട്, ശ്ശേ! തെറ്റിപ്പോയല്ലോ, ഇങ്ങനെ വേണമായിരുന്നു എന്ന് പരിതപിക്കേണ്ടി വരുന്ന അവസ്ഥ!

പ്ലാനിൽ വരുന്ന പിഴവുകൾ തിരുത്തുക എന്നത് സാധാരണ ഗതിയിൽ വലിയ പണച്ചിലവുണ്ടാക്കുന്ന ഒരു കാര്യമാണ്. തിരുത്തിയാൽ തന്നെയും അത് തൃപ്തി കിട്ടുന്ന രീതിയിൽ ആകുമോ എന്നതും സംശയം.

1,500 sqft ൽ ഒരു വീടുപണിയുവാൻ 1,500 * 2,000 = 30 ലക്ഷം രൂപ ചിലവാകും. അതിന്റെ കൂടെ ഇന്റീരിയർ, വീട്ടുപകരണങ്ങൾ ഒക്കെ വരുമ്പോളേക്കും പിന്നെയും പല ലക്ഷങ്ങൾ ചിലവാകും. 

വർക്കിംഗ് ഡ്രോയിങ്‌സ് ഉൾപ്പെടെയുള്ള പ്ലാൻ വരക്കുവാൻ (ഏഴോ എട്ടോ ഷീറ്റ് ഡ്രോയിങ്‌സ് കാണും) ചിലവാകുന്ന സംഖ്യ, പലരും പല റേറ്റിൽ ആണ് വാങ്ങുന്നതെങ്കിലും, sqft നു 10 രൂപ എന്നുള്ള ഒരു കണക്കു വെച്ച് നോക്കാം. 1,500 sqft വീടിന്റെ പ്ലാൻ തയ്യാറാക്കുവാൻ ചിലവാകുന്നത് 15,000 രൂപയാണ്. അതായതു 30 ലക്ഷത്തിന്റെ 0.5 ശതമാനം. ഈ തുക പോലും മുടക്കാൻ തയ്യാറാകാത്തവരോട് സഹതാപം മാത്രം.

കടപ്പാട് 
Jayan Koodal
ഒരു വീട് വെക്കാൻ ഒരുങ്ങുന്ന പലരും പ്ലാനുകൾ ആവശ്യപ്പെടാറുണ്ട്. പ്ലാനുകൾ കണ്ട്, പറ്റുന്നതുപോലെ മനസ്സിലാക്കി സ്വപ്ന ഭവനം നിർമ്മിക്കുക എന്നതാണ് ലക്ഷ്യം. അതിൽ ഒരു തെറ്റും പറയാനുമില്ല. മറ്റൊരു കൂട്ടരുണ്ട്. സ്ഥലത്തിന്റെ സ്കെച്ച് കാണിച്ചു, ഇതിനു ചേരുന്ന ഒരു പ്ലാൻ ആരെങ്കിലും വരച്ചു തരുമോ എന്ന് ചോദിക്കുന്നവർ. ഫ്രീ സർവീസ് ആണ് ചോദ്യത്തിന് പുറകിലെ ചേതോവികാരം. ഫ്രീ ആയിട്ടല്ലെങ്കിൽ ഒരു രൂപ വെച്ച് തന്നാൽ മതിയോ എന്ന് ചോദിച്ചവർ പലരുണ്ട്, അനുഭവം. 1000 sqft കാരുണ്ട്, 2000 sqft കാരുമുണ്ട് ഈ കൂട്ടത്തിൽ. എല്ലാ ദിവസവും മിനിമം ഒരു പോസ്റ്റെങ്കിലും കാണാറുണ്ട്. സ്വന്തം വീട് നിർമ്മിക്കുന്നതിലെ പിഴവുകൾ ഇവിടെ നിന്നും തുടങ്ങുകയാണ്. പ്ലാൻ ചെയ്യുന്നതിലെ പ്ലാനിങ് എങ്ങനെ വേണം എന്നൊരു പോസ്റ്റ് ഇതിനു മുൻപ് ഗ്രൂപ്പിൽ ഇട്ടിരുന്നു. പ്ലാൻ ആണ് വീടിന്റെ നട്ടെല്ല് എന്ന് കരുതുന്ന ആളാണ് ഞാൻ. പ്ലാൻ തെറ്റിയാൽ എല്ലാം തെറ്റി. ജീവിതകാലം മുഴുവൻ ആ തെറ്റുകൾ കണ്മുൻപിൽ കണ്ട്, ശ്ശേ! തെറ്റിപ്പോയല്ലോ, ഇങ്ങനെ വേണമായിരുന്നു എന്ന് പരിതപിക്കേണ്ടി വരുന്ന അവസ്ഥ! പ്ലാനിൽ വരുന്ന പിഴവുകൾ തിരുത്തുക എന്നത് സാധാരണ ഗതിയിൽ വലിയ പണച്ചിലവുണ്ടാക്കുന്ന ഒരു കാര്യമാണ്. തിരുത്തിയാൽ തന്നെയും അത് തൃപ്തി കിട്ടുന്ന രീതിയിൽ ആകുമോ എന്നതും സംശയം. 1,500 sqft ൽ ഒരു വീടുപണിയുവാൻ 1,500 * 2,000 = 30 ലക്ഷം രൂപ ചിലവാകും. അതിന്റെ കൂടെ ഇന്റീരിയർ, വീട്ടുപകരണങ്ങൾ ഒക്കെ വരുമ്പോളേക്കും പിന്നെയും പല ലക്ഷങ്ങൾ ചിലവാകും. വർക്കിംഗ് ഡ്രോയിങ്‌സ് ഉൾപ്പെടെയുള്ള പ്ലാൻ വരക്കുവാൻ (ഏഴോ എട്ടോ ഷീറ്റ് ഡ്രോയിങ്‌സ് കാണും) ചിലവാകുന്ന സംഖ്യ, പലരും പല റേറ്റിൽ ആണ് വാങ്ങുന്നതെങ്കിലും, sqft നു 10 രൂപ എന്നുള്ള ഒരു കണക്കു വെച്ച് നോക്കാം. 1,500 sqft വീടിന്റെ പ്ലാൻ തയ്യാറാക്കുവാൻ ചിലവാകുന്നത് 15,000 രൂപയാണ്. അതായതു 30 ലക്ഷത്തിന്റെ 0.5 ശതമാനം. ഈ തുക പോലും മുടക്കാൻ തയ്യാറാകാത്തവരോട് സഹതാപം മാത്രം. കടപ്പാട് Jayan Koodal
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെ ഒരു ഭാഗം തന്നെയാണ് ഇന്നത്തെ നൂതന ഗൃഹ നിർമാണം.  പണ്ടത്തെ പ്ലാനുകൾക്ക് മാറ്റം വരുത്തി കൂടുതൽ open space നു importance കൊടുത്താണ് ഇന്ന് ഓരോ വീട്ടുകളും ഡിസൈൻ ചെയ്തു വരുന്നത്.   

ഈ മാറ്റങ്ങൾക്ക് അനുസരിച്ചു നമ്മുടെ kitchen എന്ന സങ്കൽപ്പങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്.  പണ്ടത്തെ പോലെ RCC SLAB cast ചെയ്തു ഇടുന്നതിന് പകരം kitchen area free ആയി ഇടുന്നതാണ് കണ്ടുവരുന്നത്‌.  ക്യാബിനറ്റ് കൾ install ചെയ്തു direct ആയി കാബിനു മുകളിൽ ഗ്രാനൈറ്റ് lay ചെയ്യുകയാണ് ഇന്നത്തെ രീതി. ചുരുക്കം ഇടങ്ങളിൽ ഇപ്പോഴും RCC slab use ചെയ്യുന്നുമുണ്ട്. 

ഒരു kitchen plan ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
Layout 

ആദ്യമായി വേണ്ടത് ഒരു പ്രോപ്പർ layout തയ്യാറാക്കുക എന്നതാണ്.  ഇതിൽ ഓരോ സ്പേസും കൃത്യമായി position ചെയ്യേണ്ടതുണ്ട്.  കുക്കിംഗ്‌ area, സിങ്ക് area, fridge position,  ഓവൻ മറ്റ് അപ്ലയൻസസുകളുടെ സ്ഥാനം ഇവയെല്ലാം കൃത്യമായി മാർക്ക് ചെയ്തു പ്ലാൻ ചെയ്തു വയ്ക്കേണ്ടതാണ്. 

Storage 

മറ്റൊരു പ്രധാന ഘടകമാണ് സ്റ്റോറേജ്. ഇതും ഡിസൈൻടെ തന്നെ മറ്റൊരു പ്രധാന ഭാഗമാണ്. കിച്ചനിൽ സാധാരണയായി ഒരുപാട് utensil കളും മറ്റ് ഡെയിലി യൂസ്ഫുൾ ആയിട്ടുള്ള വെസ്സൽസും ഒക്കെ ക്രമീകരിക്കേണ്ടത് ആയിട്ടുണ്ട്.    പ്ലേറ്റ് റാക്ക് യു ടെൻസിൽ റാക്ക്,  കോർണർ സൊല്യൂഷൻസ്, എന്നിങ്ങനെ നിരവധി കിച്ചൻ ആക്സസറീസ് ഇന്ന് ലഭ്യമാണ്.  നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഇവയെ ഡ്രോയേഴ്സ് ആയി ക്രമീകരിച്ച് ഉപയോഗിക്കാവുന്നതാണ്. 

Ventilation 

കുക്കിംഗ് ഏരിയ ആയതുകൊണ്ട് തന്നെ നല്ല എയർ പാസ്സേജും വെളിച്ചവും കിച്ചണിൽ ആവശ്യമാണ്.  കൂടുതൽ വെന്റിലേഷൻ കിട്ടുന്നത് വഴി കിച്ചണിലെ നിന്ന് സഫോക്കേഷൻ ഇല്ലാതെ കുക്ക് ചെയ്യുവാനായി സാധിക്കുന്നു.  ഇന്നത്തെ മറ്റൊരു ട്രെൻഡ് ആണ് ഓപ്പൺ കിച്ചണുകൾ എന്ന്.  ഇങ്ങനെയുള്ള കിച്ചണുകളിൽ കൂടുതലായും വായു സഞ്ചാരവും പ്രകാശവും ലഭിക്കുന്നതാണ്.   ഇതിനെ രണ്ടു രീതിയിൽ ആളുകൾ സംസാരിക്കുന്നുണ്ട്.  ഓപ്പൺ കിച്ചൻ ആണെങ്കിൽ പ്രൈവസി പോകും,  എപ്പോഴും കിച്ചൻ വൃത്തിയായി ഇടേണ്ടിവരും എന്നൊക്കെ.  നമ്മുടെ കിച്ചണുകൾ നമ്മൾ എങ്ങനെ സൂക്ഷിക്കുന്നു അതിന്റെ ലൈഫ് അത്രത്തോളം നിലനിൽക്കും.
മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയുടെ ഒരു ഭാഗം തന്നെയാണ് ഇന്നത്തെ നൂതന ഗൃഹ നിർമാണം.  പണ്ടത്തെ പ്ലാനുകൾക്ക് മാറ്റം വരുത്തി കൂടുതൽ open space നു importance കൊടുത്താണ് ഇന്ന് ഓരോ വീട്ടുകളും ഡിസൈൻ ചെയ്തു വരുന്നത്.   ഈ മാറ്റങ്ങൾക്ക് അനുസരിച്ചു നമ്മുടെ kitchen എന്ന സങ്കൽപ്പങ്ങൾക്കും മാറ്റം വന്നിട്ടുണ്ട്.  പണ്ടത്തെ പോലെ RCC SLAB cast ചെയ്തു ഇടുന്നതിന് പകരം kitchen area free ആയി ഇടുന്നതാണ് കണ്ടുവരുന്നത്‌.  ക്യാബിനറ്റ് കൾ install ചെയ്തു direct ആയി കാബിനു മുകളിൽ ഗ്രാനൈറ്റ് lay ചെയ്യുകയാണ് ഇന്നത്തെ രീതി. ചുരുക്കം ഇടങ്ങളിൽ ഇപ്പോഴും RCC slab use ചെയ്യുന്നുമുണ്ട്. ഒരു kitchen plan ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു. Layout ആദ്യമായി വേണ്ടത് ഒരു പ്രോപ്പർ layout തയ്യാറാക്കുക എന്നതാണ്.  ഇതിൽ ഓരോ സ്പേസും കൃത്യമായി position ചെയ്യേണ്ടതുണ്ട്.  കുക്കിംഗ്‌ area, സിങ്ക് area, fridge position,  ഓവൻ മറ്റ് അപ്ലയൻസസുകളുടെ സ്ഥാനം ഇവയെല്ലാം കൃത്യമായി മാർക്ക് ചെയ്തു പ്ലാൻ ചെയ്തു വയ്ക്കേണ്ടതാണ്. Storage മറ്റൊരു പ്രധാന ഘടകമാണ് സ്റ്റോറേജ്. ഇതും ഡിസൈൻടെ തന്നെ മറ്റൊരു പ്രധാന ഭാഗമാണ്. കിച്ചനിൽ സാധാരണയായി ഒരുപാട് utensil കളും മറ്റ് ഡെയിലി യൂസ്ഫുൾ ആയിട്ടുള്ള വെസ്സൽസും ഒക്കെ ക്രമീകരിക്കേണ്ടത് ആയിട്ടുണ്ട്.    പ്ലേറ്റ് റാക്ക് യു ടെൻസിൽ റാക്ക്,  കോർണർ സൊല്യൂഷൻസ്, എന്നിങ്ങനെ നിരവധി കിച്ചൻ ആക്സസറീസ് ഇന്ന് ലഭ്യമാണ്.  നമ്മുടെ ആവശ്യത്തിന് അനുസരിച്ച് ഇവയെ ഡ്രോയേഴ്സ് ആയി ക്രമീകരിച്ച് ഉപയോഗിക്കാവുന്നതാണ്. Ventilation കുക്കിംഗ് ഏരിയ ആയതുകൊണ്ട് തന്നെ നല്ല എയർ പാസ്സേജും വെളിച്ചവും കിച്ചണിൽ ആവശ്യമാണ്.  കൂടുതൽ വെന്റിലേഷൻ കിട്ടുന്നത് വഴി കിച്ചണിലെ നിന്ന് സഫോക്കേഷൻ ഇല്ലാതെ കുക്ക് ചെയ്യുവാനായി സാധിക്കുന്നു.  ഇന്നത്തെ മറ്റൊരു ട്രെൻഡ് ആണ് ഓപ്പൺ കിച്ചണുകൾ എന്ന്.  ഇങ്ങനെയുള്ള കിച്ചണുകളിൽ കൂടുതലായും വായു സഞ്ചാരവും പ്രകാശവും ലഭിക്കുന്നതാണ്.   ഇതിനെ രണ്ടു രീതിയിൽ ആളുകൾ സംസാരിക്കുന്നുണ്ട്.  ഓപ്പൺ കിച്ചൻ ആണെങ്കിൽ പ്രൈവസി പോകും,  എപ്പോഴും കിച്ചൻ വൃത്തിയായി ഇടേണ്ടിവരും എന്നൊക്കെ.  നമ്മുടെ കിച്ചണുകൾ നമ്മൾ എങ്ങനെ സൂക്ഷിക്കുന്നു അതിന്റെ ലൈഫ് അത്രത്തോളം നിലനിൽക്കും.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store