hamburger
Jincy George

Jincy George

Home Owner | Thiruvananthapuram, Kerala

അഞ്ചേകാൽ സെൻറ് സ്ഥലം മാത്രമേ ഉള്ളൂ അവിടെ ഒരു നടുമുറ്റവും ഉള്ള വീട് പ്രാവർത്തികമാണോ?.
likes
13
comments
23

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

Reply കൊടുക്കുന്നവരിൽ പലരും ചെയ്യാമെന്നും Yes എന്നുമൊക്കെ പറയുന്നുണ്ട്. പക്ഷെ അത് സാധിക്കണമെങ്കിൽ താങ്കളുടെ വസ്തുവിന്റെ Shape കൂടെ അറിണം. ചില വസ്തുക്കൾ ചതുരാകൃതി ആയിരിക്കും, ചിലത് ദീർഘചതുരാകൃതി ആയിരിക്കും , ചിലത് ത്രികോണം പോലെയൊക്കെ കാണും. ഈ '' നടുമുറ്റം" എന്ന് പറയുന്നത് കഴിവതും വീടിന്റെ മധ്യഭാഗം കേന്ദ്രീകരിച്ച് വരേണ്ട ഒരു സംഗതിയാണ്. അല്ലാതെ ഏതെങ്കിലും വശത്ത് കൊടുത്തിട്ട് അതിനെ നടുമുറ്റം എന്ന് വിളിക്കുന്നതിൽ അർത്ഥമില്ല. സമചതുരാകൃതിയായ ഒരു വസ്തു വിലാണെങ്കിൽ ഈ പറഞ്ഞ വിധം ചെയ്യാൻ പറ്റും. ഇവിടെ താങ്കളുടെ കാര്യം പറയുമ്പോൾ 5.25 സെന്റിന്റെ setback പോയിട്ട് ബാക്കി കിട്ടുന്ന Area യുടെ shape നെ ആശ്രയിച്ചിരിക്കും നടുമുറ്റം വരുന്ന ഒരു പ്ലാൻ തയ്യാറാക്കുന്നത്. കാരണം ഒരു വസ്തു വിന്റെ നിയമാനുസൃതമായ setback പോയിട്ട് ബാക്കി കിട്ടുന്ന Area ക്കുള്ളിൽ നിന്ന് വേണം വീടിന്റെ പ്ലാൻ തയ്യാറാക്കാൻ. അപ്പോൾ മാത്രേ നടുമുറ്റം എന്ന സംഗതി വീടിന്റെ നടുക്ക് തന്നെയാണോ വരത്തൊള്ളൂ എന്ന് പറയാൻ പറ്റൂ. അല്ലെങ്കിൽ വീടിന്റെ മധ്യഭാഗത്ത് തന്നെ "നടുമുറ്റം" വരാത്ത ഒരു പ്ലാൻ വച്ച് തൃപ്തിപെടേണ്ടി വരും. എന്നാലവിടം കൂടുതൽ മനോഹരമാക്കാൻ ഒരു Landscape കൂടെ ചെയ്യുക.

JMS Mithra
JMS Mithra

Civil Engineer | Thiruvananthapuram

മറ്റ്‌ എന്തൊക്കെ ആവശ്യങ്ങൾ ഉണ്ട് എന്നതിനെ അനുസരിച്ചു ഇരിക്കും അത്. റൂമുകളുടെ എണ്ണം, ഉപയോഗ രീതി, വസ്തുവിന്റെ കിടപ്പ്, budget, തുടങ്ങി ഒട്ടനേകം കാര്യങ്ങളെ ആശ്രയിച്ചിരിക്കും അത്. മികച്ച രീതിയിൽ ഡിസൈൻ ചെയ്തെടുത്താൽ, തീർച്ചയായും പ്രവർത്തികമാണ്. Details share ചെയ്യാമെങ്കിൽ കൂടുതൽ വിശദമായി പറയാൻ പറ്റും.

Vasudevan k
Vasudevan k

Civil Engineer | Malappuram

5 സെന്റ് ഏതു ആകൃതി ആണെന്ന് കണ്ടാലേ പറയാൻപറ്റൂ

Pradeep  GK
Pradeep GK

Contractor | Thiruvananthapuram

Yes

Akil Godrej
Akil Godrej

Civil Engineer | Ernakulam

as a engineer ethra kuravu sthalam ullenkilum avide oru kottaram theerkan avarku patum..

vysakh das
vysakh das

Building Supplies | Kottayam

veedinu ullile space kurayum...

MANOJ KUMAR N
MANOJ KUMAR N

Civil Engineer | Palakkad

ചെയ്യാൻ കഴിയും സ്ഥലത്തിന്റെ ആകൃതി അനുസരിച്ചു രൂപം നൽകണം. ചിലപ്പോൾ ചതുരമായി തന്നെ കിട്ടിയെന്ന് വരില്ല- അങ്ങനെ ആകണമെന്ന് നിർബന്ധമുണ്ടെങ്കിൽ കൂടുതൽ പരിമിതികൾ ഉണ്ടാവും.

Amal poovam Amal poovam
Amal poovam Amal poovam

Gardening & Landscaping | Kannur

yes

JOSEKUMAR KUMAR
JOSEKUMAR KUMAR

Civil Engineer | Thiruvananthapuram

yes

cloud seven
cloud seven

Contractor | Thrissur

sir plot sketch thannal cheithu nokkam

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store