hamburger
sudhakaran velayudhan

sudhakaran velayudhan

Home Owner | Idukki, Kerala

sir oru cellular wall, 9അടി പൊക്കം,10അടി നീളം 9ഇഞ്ച് വണ്ണം ഇത് സ്ക്വർ ഫീറ്റ് കണക്കുകൂട്ടുന്നതെങ്ങനെ, പൂട്ടിങ് pillar 12ഇഞ്ച് വണ്ണം 9ഇഞ്ച് വീതി 9അടി പൊക്കം ഇതിന്റെ സ്ക്വർഫീറ്റ് കണക്ക് കൂടി വേണം
likes
0
comments
3

Comments


Er AJITH P S
Er AJITH P S

Civil Engineer | Idukki

ഇത് എന്ത് ആവശ്യത്തിന് ആണെന്ന് വ്യക്തമാക്കവോ? sqft or cubic feet ?

Er AJITH P S
Er AJITH P S

Civil Engineer | Idukki

42 cubic foot

sudhakaran velayudhan
sudhakaran velayudhan

Home Owner | Idukki

സർ ഞാൻ ഒരു വീട് പണിതുകൊണ്ടിരിക്കുന്നു അതിന്റെ retain wall ഉടൻമ്പടിയിൽ ഇല്ല അതിനു വേണ്ടിയായിരുന്നു sq ft ഉം ക്യൂബിക് ft ഉം അറിയിച്ചാൽ ഉപകാരം

More like this

സംരക്ഷണഭിത്തികൾ മഴക്കാലത്ത് തകർന്ന് വൻ അപകടങ്ങൾക്കു വഴിവെക്കുന്നു. പ്രധാനകാരണങ്ങൾ എന്തൊക്കെയാണ് എന്നു് ചർച്ചയാകാം.
തോരാമഴയിൽ മണ്ണു നനഞ്ഞു കുതിരുമ്പോൾ അതിനെ പ്രതിരോധിക്കാൻ കഴിയാത്ത രൂപകൽപ്പനയിൽ ചെയ്യുന്ന സംരക്ഷണഭിത്തികൾ ഒക്കെ ആരുടെയോ ഭാഗ്യത്തിനു നില നിൽകുന്നു എന്നു വേണം കരുതുവാൻ. Retaining walls എന്നറിയപ്പെടുന്ന സംരക്ഷണഭിത്തികൾക്കുപയോഗിക്കുന്ന മെറ്റീരിയൽസും, നിർമ്മാണ രീതിയും തന്നെയാണ് സ്വയം സപ്പോർട്ടിൽ (self supported can ti lever structure) ആയി പ്രതിരോധിച്ചു നിൽക്കേണ്ടതിനു പകരം തോരാമഴയിൽ മണ്ണിൽ ഉണ്ടാകുന്ന അധികമർദ്ദം (Lateral increased soil pressure during continuous rain) തകർന്ന് ജീവഹാനി വരെ സംഭവിക്കുന്ന മരണക്കെണികളാകുന്നത്. കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലയിൽ സുലഭമായി ലഭിച്ചിരുന്ന ചെങ്കല്ലിന് നല്ല Strength ഉണ്ടായിരുന്നു. ഇതുപയോഗിച്ച് ഉയരമേറിയ കോട്ടകൾ പോലും നിർമ്മിച്ചിരുന്നതിനുള്ള ശേഷിപ്പുകൾ ഇപ്പോഴും കാണാം. ഇപ്പോൾ നല്ല വെട്ടു കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടു് കാര്യമില്ല. പാറ സുലഭമായി സൈറ്റിൽ കിട്ടുന്നയിടങ്ങളിൽ മണ്ണിന് മഴക്കാലത്തുണ്ടാകുന്ന അധിക മർദ്ദവും കൂടി factor ആയി എടുത്തു കൊണ്ട്, സംരക്ഷിക്കേണ്ടുന്ന മണ്ണിൻ്റെ ഉയരത്തിൻ്റെ ആനുപാതികമായി (0.50h to 0.70h )ൽ base width, ഓരോ 5 സ്ക്വയർ ഫീറ്റ് face area യിൽ ഒരു bond stone വീതം കൊടുത്തുകൊണ്ട് Dry rubble ലോ, Weep holes കൊടുത്തുകൊണ് RR masonry യിലോ , Structural design  അനുസരിച്ച് RCC യിലോ തന്നെ Retaining wallകൾ നിർമ്മിച്ചാൽ ഇതുപോലെയുള്ള തകർച്ചകൾ ഉണ്ടാക്കുന്ന അത്യാഹിതങ്ങൾ ഒഴിവായിക്കിട്ടും.(വീഡിയോ കടപ്പാട് ...)play button
സംരക്ഷണഭിത്തികൾ മഴക്കാലത്ത് തകർന്ന് വൻ അപകടങ്ങൾക്കു വഴിവെക്കുന്നു. പ്രധാനകാരണങ്ങൾ എന്തൊക്കെയാണ് എന്നു് ചർച്ചയാകാം. തോരാമഴയിൽ മണ്ണു നനഞ്ഞു കുതിരുമ്പോൾ അതിനെ പ്രതിരോധിക്കാൻ കഴിയാത്ത രൂപകൽപ്പനയിൽ ചെയ്യുന്ന സംരക്ഷണഭിത്തികൾ ഒക്കെ ആരുടെയോ ഭാഗ്യത്തിനു നില നിൽകുന്നു എന്നു വേണം കരുതുവാൻ. Retaining walls എന്നറിയപ്പെടുന്ന സംരക്ഷണഭിത്തികൾക്കുപയോഗിക്കുന്ന മെറ്റീരിയൽസും, നിർമ്മാണ രീതിയും തന്നെയാണ് സ്വയം സപ്പോർട്ടിൽ (self supported can ti lever structure) ആയി പ്രതിരോധിച്ചു നിൽക്കേണ്ടതിനു പകരം തോരാമഴയിൽ മണ്ണിൽ ഉണ്ടാകുന്ന അധികമർദ്ദം (Lateral increased soil pressure during continuous rain) തകർന്ന് ജീവഹാനി വരെ സംഭവിക്കുന്ന മരണക്കെണികളാകുന്നത്. കേരളത്തിൽ പ്രത്യേകിച്ച് മലബാർ മേഖലയിൽ സുലഭമായി ലഭിച്ചിരുന്ന ചെങ്കല്ലിന് നല്ല Strength ഉണ്ടായിരുന്നു. ഇതുപയോഗിച്ച് ഉയരമേറിയ കോട്ടകൾ പോലും നിർമ്മിച്ചിരുന്നതിനുള്ള ശേഷിപ്പുകൾ ഇപ്പോഴും കാണാം. ഇപ്പോൾ നല്ല വെട്ടു കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടു് കാര്യമില്ല. പാറ സുലഭമായി സൈറ്റിൽ കിട്ടുന്നയിടങ്ങളിൽ മണ്ണിന് മഴക്കാലത്തുണ്ടാകുന്ന അധിക മർദ്ദവും കൂടി factor ആയി എടുത്തു കൊണ്ട്, സംരക്ഷിക്കേണ്ടുന്ന മണ്ണിൻ്റെ ഉയരത്തിൻ്റെ ആനുപാതികമായി (0.50h to 0.70h )ൽ base width, ഓരോ 5 സ്ക്വയർ ഫീറ്റ് face area യിൽ ഒരു bond stone വീതം കൊടുത്തുകൊണ്ട് Dry rubble ലോ, Weep holes കൊടുത്തുകൊണ് RR masonry യിലോ , Structural design അനുസരിച്ച് RCC യിലോ തന്നെ Retaining wallകൾ നിർമ്മിച്ചാൽ ഇതുപോലെയുള്ള തകർച്ചകൾ ഉണ്ടാക്കുന്ന അത്യാഹിതങ്ങൾ ഒഴിവായിക്കിട്ടും.(വീഡിയോ കടപ്പാട് ...)
*വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം*


നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് .

തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്.

ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം.


*ഉരുൾ തടി*


ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി.

● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക

ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും.
7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും.

*അറുത്ത ഉരുപ്പടി*

ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി.

● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക.
ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ

7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും.

ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്.


അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക.

കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ

തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക.

വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.
*വീടിന് തടി വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാം* നമ്മളുടെ വീട് നിർമ്മാണ ശൈലിയിലെ ഒഴിച്ച് കൂടാൻ ആകാത്ത ഒന്ന് തന്നെയാണ് മരങ്ങൾ. മരമായിട്ടൊ, അല്ലെങ്കിൽ അറുത്ത ഉരുപ്പടികൾ ആയിട്ടോ ആണ് നമ്മൾ തടി വാങ്ങാറുള്ളത് . തടി വാങ്ങാൻ ചെല്ലുമ്പോൾ ഒരു കുബിക് അടിക്ക് (cubic feet) ഇത്ര രൂപ എന്ന നിലയിൽ ആണ് പൈസ നൽകുന്നത്. എന്നാൽ ബഹുപൂരിപക്ഷം പേർക്കും ഇത് എങ്ങനെയാണ് കണക്കാക്കുന്നത് എന്ന് അറിയില്ല. അത്കൊണ്ട് തന്നെ അവർ പറയുന്ന കണക്ക് വെച്ച് നമ്മൾ പൈസ നൽകും. ഈ അജ്ഞത മൂലം നിരവധി പേരാണ് പറ്റിക്കപ്പെടുന്നത്. ഇത്തരത്തിൽ പറ്റിക്കപ്പെടുന്നത് ഒഴിവാക്കാനായി തടിയുടെ അളവ് കണക്കാക്കുന്ന രീതി എങ്ങനെയെന്ന് ലളിതമായി മനസ്സിലാക്കാം. *ഉരുൾ തടി* ഉരുൾ തടിയാണ് നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● തടിയുടെ നീളം × ചുറ്റുവണ്ണം × ചുറ്റുവണ്ണം = കിട്ടുന്ന സംഖ്യയെ 2304 കൊണ്ട് ഭാഗിക്കുക ഉദാഹരണം ~ 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി ആണെങ്കിൽ – 7×50×50=17500÷2034= 7.59 കിട്ടും. 7 അടി നീളവും 50 ഇഞ്ച് ചുറ്റുവണ്ണവും ഉള്ള തടി 7.59 കുബിക് ഫിറ്റ് ഉണ്ടാവും. *അറുത്ത ഉരുപ്പടി* ഇനി നിങ്ങൾ അറുത്ത ഉരുപ്പടി ആണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ കുബിക് അടി കണ്ടെത്തുന്ന രീതി. ● നീളം×വീതി×കനം×എണ്ണം = കിട്ടുന്ന സംഖ്യയെ 144 കൊണ്ട് ഭാഗിക്കുക. ഉദാഹരണത്തിന് – 7 അടി നീളവും 5 ഇഞ്ച് വീതിയും 3 ഇഞ്ച് കനവും(Thickness) ഉള്ള ഒരു പീസ് തടി ആണെങ്കിൽ 7×5×3×1÷144 = 0.72 കുബിക് ഫിറ്റ് കിട്ടും. ഈ കണക്ക് അറിയാത്തത് മൂലം നിരവധി പേർക്ക് ഇങ്ങനെ പൈസ നഷ്ടമാകാറുണ്ട്. അതുപോലെ തടി തിരഞ്ഞെടുക്കാൻ പോകുമ്പോൾ തടി പണി ചെയ്യുന്ന ആളയോ, അല്ലെങ്കിൽ ഈ വിഷയത്തിൽ കാര്യമായ അവഗാഹമുള്ളരോടൊപ്പം പോകുക. കൃത്യമായി തിരക്കിയതിന് ശേഷം മാത്രമേ തടി എടുക്കുന്ന മിൽ / ഡിപ്പോ തിരഞ്ഞെടുക്കാവൂ തടി തിരഞ്ഞെടുക്കുമ്പോൾ മുട്ടും, പോത്തും, കേടുപാടും ഇല്ലാത്തതുമായവ തിരഞ്ഞെടുക്കുക. വിള്ളൽ, പൊട്ടൽ, ദ്രവിച്ചവ എന്നിവയും ഒഴിവാക്കാം.
ഡൈനിങ്ങ് ഏരിയ 

ഡൈനിങ്ങ് ഏരിയ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം

ഒരു വീട് ഒരുക്കുമ്പോൾ അതിലെ എല്ലായിടവും ആകർഷണീയമായ രീതിയിൽ അണിയിച്ചൊരുക്കാനാണ് എല്ലാവരും ശ്രമിക്കുക.  ലിവിങ് റൂം, ബെഡ്‌റൂം ഒക്കെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഡൈനിങ്ങ് ഏരിയയും .  ഡൈനിങ്ങ് സ്പേസ് പ്രത്യേകം കൊടുക്കാതെ ലിവിങ്ങിനോട് ഒപ്പമോ അല്ലെങ്കിൽ ഫാമിലി ലിവിങ്ങിനു ഒപ്പമോ കൊടുക്കുന്ന രീതി പുത്തൻ ഡിസൈനിങ് ട്രെൻഡ് ആയി കാണുന്നുണ്ട്. കേവലം ഡൈനിങ്ങ് ടേബിൾ , ക്രോക്കറി ഷെൽഫ്  ഒക്കെ ഡൈനിങ്ങ് ഏരിയ യുടെ ഭാഗമാകുന്നതിനപ്പുറം ട്രെൻഡി ഡിസൈൻ ഏരിയകളുടെ കൂട്ടത്തിൽ ഡൈനിങ്ങ് ഏരിയക്കും ഒരു പ്രത്യേക സ്ഥാനം ഉള്ളതായി കാണപ്പെടുന്നു.  ഡൈനിങ്ങ് ഏരിയ സൗകര്യപ്രദമാകുന്നത് അടുക്കളയോട് ചേർന്ന് വരുമ്പോൾ ആണ് , ഇത് ലിവിങ്ങിൽ നിന്നും കാഴ്ച എത്താത്ത രീതിയിലും ആവണം.  ഫാമിലി ലിവിങ്‌നോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ട്രെൻഡി ആയിട്ടുള്ള പാർട്ടീഷൻ ഡിസൈൻ കൊണ്ട് വേർതിരിച്ചു കൊടുക്കാവുന്നതാണ്. 

ഡൈനിങ്ങ് ഏരിയയുടെ ആകൃതിക്കനുസരിച്ചു വേണം ഡൈനിങ്ങ് ടേബിൾ place ചെയ്യേണ്ടത്.  round , oval  rectangle shape ഉള്ള ടേബിളുകൾ തിരഞ്ഞെടുക്കാം .  നാല് ചുട്ടും നടക്കുവാനുള്ള സ്പേസ് ഉണ്ടായാൽ നന്ന്. ചുറ്റും നടന്നു സെർവ് ചെയ്യാനും ടേബിൾ ക്ലീൻ ചെയ്യാനും ഇത് ഗുണം ചെയ്യും   ഡൈനിങ്ങ് ഏരിയ നാച്ചുറൽ ലൈറ്റ് നന്നായി കിട്ടുന്ന ഇടം ആണെങ്കിൽ വളരെ നല്ലതു.  ഡൈനിങ്ങ് ഏരിയയിൽ false ceiling ചെയ്തു ലൈറ്റിംഗ് ചെയ്യാറുണ്ട് , ഇത് ഡൈനിങ്ങ് ഏറിയ ഒന്ന് കൂടി മനോഹരമാക്കാൻ സഹായിക്കുന്നു. വീടകങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ നൽകുന്ന ട്രെൻഡും കാണപ്പെടുന്നുണ്ട് .  മറ്റു ഏരിയകളിൽ ലൈറ്റ് shade ആണ് കൊടുക്കുന്നതെങ്കിൽ ഡൈനിങ്ങ് ഏറിയയിൽ ടേബിൾ കിടക്കുന്ന വശത്തു ഡാർക്ക് shade കൊടുക്കുന്നതും നന്നായിരിക്കും .  warm  grey , aqua blue , charcoal purple ,citrus yellow , spicy  orange എന്നീ shade കൽ നന്നായിരിക്കും.    ഡൈനിങ്ങ് ഏരിയയിലെ ഒരു പ്രധാന ഘടകം ആണ് ക്രോക്കറി ഷെൽഫ്.  ഇപ്പോൾ അതിനെ ക്യൂരിയോ ഷെൽഫ് എന്നും പറയുന്നുണ്ട് .  ആധുനിക ഡിസൈൻ കോൺസെപ്റ്റിൽ ക്യൂരിയോ ഷെൽഫിൽ  ഭംഗിയുള്ള ഷോ പീസ് അലങ്കരിച്ചു വയ്ക്കുന്നതും ഒരു ട്രെൻഡ് ആണ്.   ഭംഗിയുള്ള lights ഒക്കെ  നൽകി നന്നായി പ്രസന്റ് ചെയ്യാവുന്നതാണ് ഈ ക്യൂരിയോസ് shelves .  എന്നാൽ ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് എടുക്കുമ്പോൾ ഈ ക്യൂരിയോസിനു പകരം ഓപ്പൺ pantry  ഏരിയ ആണ് ഉണ്ടാവുന്നത്. നല്ല വണ്ണം യൂട്ടിലിറ്റി ഏരിയ ആയി ഈ പാന്ററി ഏരിയയെ മാറ്റി എടുക്കാവുന്നതാണ്
ഡൈനിങ്ങ് ഏരിയ ഡൈനിങ്ങ് ഏരിയ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം ഒരു വീട് ഒരുക്കുമ്പോൾ അതിലെ എല്ലായിടവും ആകർഷണീയമായ രീതിയിൽ അണിയിച്ചൊരുക്കാനാണ് എല്ലാവരും ശ്രമിക്കുക. ലിവിങ് റൂം, ബെഡ്‌റൂം ഒക്കെ പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരിടമാണ് ഡൈനിങ്ങ് ഏരിയയും . ഡൈനിങ്ങ് സ്പേസ് പ്രത്യേകം കൊടുക്കാതെ ലിവിങ്ങിനോട് ഒപ്പമോ അല്ലെങ്കിൽ ഫാമിലി ലിവിങ്ങിനു ഒപ്പമോ കൊടുക്കുന്ന രീതി പുത്തൻ ഡിസൈനിങ് ട്രെൻഡ് ആയി കാണുന്നുണ്ട്. കേവലം ഡൈനിങ്ങ് ടേബിൾ , ക്രോക്കറി ഷെൽഫ് ഒക്കെ ഡൈനിങ്ങ് ഏരിയ യുടെ ഭാഗമാകുന്നതിനപ്പുറം ട്രെൻഡി ഡിസൈൻ ഏരിയകളുടെ കൂട്ടത്തിൽ ഡൈനിങ്ങ് ഏരിയക്കും ഒരു പ്രത്യേക സ്ഥാനം ഉള്ളതായി കാണപ്പെടുന്നു. ഡൈനിങ്ങ് ഏരിയ സൗകര്യപ്രദമാകുന്നത് അടുക്കളയോട് ചേർന്ന് വരുമ്പോൾ ആണ് , ഇത് ലിവിങ്ങിൽ നിന്നും കാഴ്ച എത്താത്ത രീതിയിലും ആവണം. ഫാമിലി ലിവിങ്‌നോട് ചേർന്ന് വരുന്ന ഇടങ്ങളിൽ ട്രെൻഡി ആയിട്ടുള്ള പാർട്ടീഷൻ ഡിസൈൻ കൊണ്ട് വേർതിരിച്ചു കൊടുക്കാവുന്നതാണ്. ഡൈനിങ്ങ് ഏരിയയുടെ ആകൃതിക്കനുസരിച്ചു വേണം ഡൈനിങ്ങ് ടേബിൾ place ചെയ്യേണ്ടത്. round , oval rectangle shape ഉള്ള ടേബിളുകൾ തിരഞ്ഞെടുക്കാം . നാല് ചുട്ടും നടക്കുവാനുള്ള സ്പേസ് ഉണ്ടായാൽ നന്ന്. ചുറ്റും നടന്നു സെർവ് ചെയ്യാനും ടേബിൾ ക്ലീൻ ചെയ്യാനും ഇത് ഗുണം ചെയ്യും ഡൈനിങ്ങ് ഏരിയ നാച്ചുറൽ ലൈറ്റ് നന്നായി കിട്ടുന്ന ഇടം ആണെങ്കിൽ വളരെ നല്ലതു. ഡൈനിങ്ങ് ഏരിയയിൽ false ceiling ചെയ്തു ലൈറ്റിംഗ് ചെയ്യാറുണ്ട് , ഇത് ഡൈനിങ്ങ് ഏറിയ ഒന്ന് കൂടി മനോഹരമാക്കാൻ സഹായിക്കുന്നു. വീടകങ്ങളിൽ വ്യത്യസ്തമായ നിറങ്ങൾ നൽകുന്ന ട്രെൻഡും കാണപ്പെടുന്നുണ്ട് . മറ്റു ഏരിയകളിൽ ലൈറ്റ് shade ആണ് കൊടുക്കുന്നതെങ്കിൽ ഡൈനിങ്ങ് ഏറിയയിൽ ടേബിൾ കിടക്കുന്ന വശത്തു ഡാർക്ക് shade കൊടുക്കുന്നതും നന്നായിരിക്കും . warm grey , aqua blue , charcoal purple ,citrus yellow , spicy orange എന്നീ shade കൽ നന്നായിരിക്കും. ഡൈനിങ്ങ് ഏരിയയിലെ ഒരു പ്രധാന ഘടകം ആണ് ക്രോക്കറി ഷെൽഫ്. ഇപ്പോൾ അതിനെ ക്യൂരിയോ ഷെൽഫ് എന്നും പറയുന്നുണ്ട് . ആധുനിക ഡിസൈൻ കോൺസെപ്റ്റിൽ ക്യൂരിയോ ഷെൽഫിൽ ഭംഗിയുള്ള ഷോ പീസ് അലങ്കരിച്ചു വയ്ക്കുന്നതും ഒരു ട്രെൻഡ് ആണ്. ഭംഗിയുള്ള lights ഒക്കെ നൽകി നന്നായി പ്രസന്റ് ചെയ്യാവുന്നതാണ് ഈ ക്യൂരിയോസ് shelves . എന്നാൽ ഓപ്പൺ കിച്ചൻ എന്ന കോൺസെപ്റ് എടുക്കുമ്പോൾ ഈ ക്യൂരിയോസിനു പകരം ഓപ്പൺ pantry ഏരിയ ആണ് ഉണ്ടാവുന്നത്. നല്ല വണ്ണം യൂട്ടിലിറ്റി ഏരിയ ആയി ഈ പാന്ററി ഏരിയയെ മാറ്റി എടുക്കാവുന്നതാണ്

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store