hamburger
Deepa Prasad

Deepa Prasad

Home Owner | Ernakulam, Kerala

സിമൻറ് ക്വാളിറ്റി എങ്ങനെ തിരിച്ചറിയാം?.
likes
3
comments
6

Comments


Suresh TS
Suresh TS

Civil Engineer | Thiruvananthapuram

സിമന്റ് നിർമ്മിച്ച് പാക്ക് ചെയ്ത തീയതി മുതൽ 90 ദിവസത്തിനുള്ളിൽ സിമന്റ് ഉപയോഗിക്കണം. അതാണ്‌ ഏറ്റവും നല്ലത്. 6 മാസം കഴിഞ്ഞ്, സിമന്റിന്റെ ശക്തി 40-50% കുറയുന്നു. കാലക്രമേണ ഉപയോഗിക്കാതിരിക്കുന്തോറും അതിന്റെ ക്വാളിറ്റി നഷ്ടപ്പെടുന്നു. നല്ല സിമന്റ് എപ്പോഴും ഒരേ നിറത്തിലായിരിക്കും കാണപ്പെടുക. നേരിയ പച്ച കലർന്ന ചാരനിറമായിരിക്കും നല്ല സിമന്റിന്. ചെറിയ തരികൾ കണ്ടാൽ അത് നല്ല സിമന്റല്ല. ഈർപ്പം ആഗിരണം ചെയ്യുന്നതിനാലാണ് സിമന്റിൽ തരികൾ രൂപപ്പെടുന്നത്. നല്ല നിലവാരമുള്ള സിമൻറ് വെള്ളത്തിലിട്ടാൽ മുങ്ങുന്നതിന് മുമ്പ് കുറച്ച് സമയം വെള്ളത്തിൽ പൊങ്ങിക്കിടക്കും. നല്ല സിമന്റ് ഉള്ള ഒരു പാക്കറ്റ് പൊട്ടിച്ച് ബാഗിനുള്ളിലേക്ക് നിങ്ങളുടെ കൈ കടത്തിയാൽ നിങ്ങൾക്ക് ഒരു തണുപ്പ് അനുഭവപ്പെടും. നിങ്ങളുടെ കൈയിൽ ചൂട് അനുഭവപ്പെടുകയാണെങ്കിൽ അത് മോശം ക്വാളിറ്റി യാണെന്നർത്ഥം. ഇതൊക്കെയാണ് സാധാരണക്കാർക്കെല്ലാവർക്കും സിമന്റ് ക്വാളിറ്റി എളുപ്പത്തിൽ മനസ്സിലാക്കുവാൻ പറ്റിയ വിദ്യ .

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

വിരലുകൾക്കിടയിൽ ഒരു നുള്ള് സിമന്റ് എടുത്ത് തടവുക. തിരുമ്മുമ്പോൾ അത് മിനുസമാർന്നതായി അനുഭവപ്പെടണം. പരുപരുത്തതാണെങ്കിൽ മണലിൽ മായം കലർത്തൽ എന്നാണ് അർത്ഥം

Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

enthu product aanelum test certificate nokkuka

Ajmal Va
Ajmal Va

Civil Engineer | Ernakulam

Dalmiya good one

Christy antony
Christy antony

Home Owner | Ernakulam

ഇതിന്റ date എങ്ങിനെയാണ് തിരിച്ചറിയുന്നത്

ഇതിന്റ date എങ്ങിനെയാണ് തിരിച്ചറിയുന്നത്
Shan Tirur
Shan Tirur

Civil Engineer | Malappuram

എന്റെ പോസ്റ്റ്‌ നോക്കു. ഒരു video ചെയ്തിട്ടുണ്ട് cement quality test ചെയ്യുന്നത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store