hamburger
Ridwan Nano

Ridwan Nano

Home Owner | Thiruvananthapuram, Kerala

lexury taxumayi ബന്ധപ്പെട്ട കാര്യങ്ങൾ പറഞുതരാൻ പറ്റിയ ആൾക്കാർ ഉണ്ടോ
likes
4
comments
10

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

278.7 M² aanu 2997_2998max

Jamsheer K K
Jamsheer K K

Architect | Kozhikode

2997 sqft nu മുകളിലേക്ക്കാന് luxury tax

Ridwan Nano
Ridwan Nano

Home Owner | Thiruvananthapuram

sit out, പുറത്തു നിന്നും ടെറസിൽ കയറാനുള്ള steps ഈ അളവിൽ പെടുത്തുമോ

Jamsheer K K
Jamsheer K K

Architect | Kozhikode

യെസ്.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ലക്ഷ്വറിടാക്സിൽഉൾപ്പെടുന്നതും അല്ലാത്തതുമായ കുറച്ചു കാര്യങ്ങൾഏതൊക്കെയാണെന്ന് നോക്കാം. നമ്മുടെ വീടിന്റെ കാർപോർച്ച് അല്ലെങ്കിൽ ഗ്യാരേജ് ലക്ഷ്വറി ടാക്സിൽ വരില്ല. അതിപ്പോൾ വീടിനോട് ചേർന്നിരുന്നാലും ഇല്ലെങ്കിലും വരരില്ല. എന്നാൽ കാർപോർച്ച്മായി ചേർന്നുകൊണ്ട് നമ്മൾ ഒരു ഡ്രൈവറിന് വേണ്ടിയോ അല്ലെങ്കിൽ സെക്യൂരിറ്റി ഗാർഡിന് വേണ്ടിയോ ഒരു റൂം പോലെ പണിതാൽ ആ ഏരിയ ലക്ഷ്വറിടാക്സിൽ ഉൾപ്പെടും. നമ്മൾ നമ്മുടെ വീട് ചിലപ്പോൾ renovation ചെയ്യാറുണ്ട്. നിലവിൽ ഉണ്ടായിരിക്കുന്ന കെട്ടിടത്തോട് പുതിയ റൂമുകൾ കൂട്ടി ചേർക്കാറുണ്ട്. അങ്ങനെ ചെയ്യുമ്പോൾ പഴയ കെട്ടിടത്തിന്റെ വിസ്തീർണ്ണവും പുതിയതായി കൂട്ടി ചേർത്ത മുറികളുടെ വിസ്തീർണ്ണവും കൂടി ചേരുമ്പോൾ 3000 sqft ൽ കൂടുതൽ ആണെങ്കിൽ അത് ലക്ഷ്വറി ടാക്സ് ഇനത്തിൽ പരിഗണിക്കപ്പെടും. നമ്മുടെവീട്ടിൽ ചിലപ്പോൾ കോർട്ട് യാർഡ്ഉൾപ്പെടുത്താറുണ്ട ല്ലോ ? ഓപ്പൺറൂഫ് ആയിട്ട് വരുന്ന കോർട്ട്യാർഡ് ആണെങ്കിൽ അത് ടാക്സ് ഇനത്തിൽ വരത്തില്ല. എന്നാൽ ക്ലോസ്ഡ് റൂഫ് ആയിട്ടുള്ള കോർട്ട്യാർഡ് ആണെങ്കിൽ ആ ഏരിയ ലക്ഷ്വറി ടാക്സിൽഉൾപ്പെടുന്നതാണ് . വീടിനകത്ത് കൂടെയുള്ള സ്റ്റെയർകേസ്, ആ ഏരിയ ടാക്സ് ഇനത്തിൽ വരുന്നതാണ്. ഓപ്പണിൽ വരില്ല. സിറ്റൗട്ടും ബാൽക്കണിയും അത് സൈഡ് ഓപ്പൺ ആണെങ്കിൽ കൂടിയും ടാക്സ് ഇനത്തിൽ വരുന്നതാണ്. നമ്മുടെ വീടിൻറെ ടെറസിനു മുകളിൽ റൂഫ് ട്രസ്സ് വർക്ക് ചെയ്യാറുണ്ടല്ലോ.അതായത് അലൂമിനിയം ഷീറ്റോ അല്ലെങ്കിൽ ജിഐ ഷീറ്റോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഒക്കെ കൊണ്ട് ടെറസ്സ് ഷീറ്റ് ഇട്ട് മറക്കാറുണ്ട്. ഇത് ടാക്സ് ഇനത്തിൽ വരത്തില്ല. എന്നാൽ , നാലുവശവും മറച്ചിട്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ട് കെട്ടി എടുത്തിട്ടുള്ള റൂഫിംഗ് ആണെങ്കിൽ അത് ടാക്സ് ഇനത്തിൽ കണക്കാക്കപ്പെടുന്നതാണ്. അതേ പോലെ സിമ്മിംഗ് പൂൾ, വീടിനു പുറത്തു വരുന്ന ഓപ്പൺ ആയിട്ടുള്ള സിമ്മിംഗ് പൂൾ ആണെങ്കിൽ അത് ലക്ഷ്വറി ടാക്സ് ഇനത്തിൽ വരില്ല. എന്നാൽ വീടിനുള്ളിൽ വരുന്ന ചുവരുകളാൽ ചുറ്റപ്പെട്ട സിമ്മിംഗ് പൂൾ ഉണ്ടെങ്കിൽ അത് ലക്ഷ്വറി ടാക്സ് ഇനത്തിൽ വരുന്നതാണ് . നമ്മുടെ വീടിനുപുറത്തായിട്ട് ചിലപ്പോൾ വിറക് അല്ലെങ്കിൽ അതേപോലെ എന്തെങ്കിലും ഒക്കെ സാധനങ്ങൾ വയ്ക്കുന്നതിലേക്ക് വേണ്ടി മുറി പോലെ കെട്ടി എടുക്കാറുണ്ട് അതും ലക്ഷ്വറി ടാക്സ് ഇനത്തിൽ വരില്ല. കന്ന്കാലികളെ വളർത്തുന്നത് ലേക്ക് വേണ്ടി കെട്ടുന്ന ഷെഡ്ഡുകളും ലക്ഷ്വറി ടാക്സ് ഇനത്തിൽ വരില്ല, എന്നാൽ അത് സ്വന്തം വീട്ടാവശ്യത്തിനായിരിക്കണം. അല്ലെങ്കിൽ മാറ്റം ഉണ്ടാകും.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

278.7m² Area വരെയുള്ളതിന് Laxuary tax ഇല്ല. 278.7m² മുതൽ 464.50 m² വരെ ഉള്ളതിന് 5000/- 464.50m² മുതൽ 696.75 m² വരെ ഉള്ളതിന് 7500/- 696.75m² മുതൽ 929m² വരെ ഉള്ളതിന് 10000/- അത് കഴിഞ്ഞ് വരുന്നതിന് 12500/-

Ridwan Nano
Ridwan Nano

Home Owner | Thiruvananthapuram

3001 അല്ലേ

Shan Tirur
Shan Tirur

Civil Engineer | Malappuram

Tinu J
Tinu J

Civil Engineer | Ernakulam

luxury tax details

luxury tax details
Ridwan Nano
Ridwan Nano

Home Owner | Thiruvananthapuram

അതിനെക്കുറിച് എന്തെങ്കിലും അറിയാമോ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store