hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

എൻറെ വീടിൻറെ തറ പണി കല്ലിട്ടു കെട്ടുവാൻ ആണ് പോകുന്നത്. കിണർ കുഴികേണ്ടി വന്നപ്പോൾ പാറ കുറേ പൊട്ടിച്ചിരുന്നു .ആ കല്ല് ഉപയോഗിച്ച് തറ കെട്ടുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?.
likes
5
comments
7

Comments


Anilkumar Gopinathanpillai
Anilkumar Gopinathanpillai

Civil Engineer | Kollam

പാറയിൽ പലതരം വിഭാഗം ഉണ്ട്. ആഴങ്ങളിൽ നിന്നുള്ള പാറ layer hardness പരിശോധിച്ച് നമ്മൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന typeമായി കിടപിടിക്കുന്നതാണെങ്കിൽ നന്ന്. അല്ലെങ്കിൽ ഇടകലർത്തി ഉപയോഗിച്ചാൽ വലിയ പ്രശ്നം വരില്ല.

Jamsheer K K
Jamsheer K K

Architect | Kozhikode

No Problem.

SOL Interiors And Developers
SOL Interiors And Developers

Interior Designer | Ernakulam

മരുന്ന് ഇട്ടു പൊട്ടിച്ചു കല്ല് ആണെകിൽ ഉപയോഗിക്കരുത്.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഉപയോഗിക്കാം.

Magno Architectural Design Studio
Magno Architectural Design Studio

Architect | Malappuram

it is usefull

star lijo
star lijo

Contractor | Kollam

പാറ പൊടിഞ്ഞ് പോകില്ല

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

no

More like this

*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമംബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 2*
 
*പ്ലോട്ടിന്റെ മുകളിലൂടെ ഇലക്ട്രിക് ലൈൻ കടന്നു പോകുന്നുണ്ടെങ്കിൽ അവിടെ വീട് വെക്കാൻ സാധിക്കുമോ?*
 
സാധിക്കും. ഇലക്ട്രിക് ലൈനിൽ നിന്ന് നിശ്ചിത അകലം പാലിച്ച് ഏതുതരം കെട്ടിടവും നിർമ്മിക്കാൻ കഴിയും. ഹൊറിസോണ്ടൽ ആയി 1.2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 2.5 മീറ്റർ അകലവും പാലിച്ചു വേണം വീട് നിർമ്മിക്കാൻ.
 
 
ഹൈ വോൾട്ടേജ് ഇലക്ട്രിക് ലൈൻ ആണ് കടന്നു പോകുന്നത് എങ്കിൽ ഹൊറിസോണ്ടൽ ആയി 2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 3.7 മീറ്റർ അകലവും പാലിക്കുക.
 
*സൺഷെഡിന്റെ അളവ് എത്ര വരെ പുറത്തേക്ക് തള്ളാൻ കഴിയും?*
 
2 അടി വരെ സെറ്റ്ബാക്ക് ആണ് എങ്കിൽ 0.3 m (30cm) വരെ സൺഷെഡ് പുറത്തേക്ക് തള്ളി നിറുത്താനുള്ള അനുവാദമുള്ളൂ.
 
1-1.5 m വരെ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.6 m പ്രൊജക്ഷൻ അനുവദനീയമാണ്.1.5 m മുകളിൽ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.75 m ഷെഡിന്റെ പ്രൊജക്ഷനും ചെയ്യാവുന്നതാണ്.
 
*കോമ്പൗണ്ട് മതിൽ കെട്ടുന്നതിന് പെർമിഷൻ വാങ്ങണമോ?*
 
 
ബിൽഡിംഗ് റൂൾ 2019 ചട്ടം 69 23 പ്രകാരം കോമ്പൗണ്ട് മതിൽ കെട്ടുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. പ്രത്യേകിച്ച് നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ പ്രധാന റോഡുകൾ ഇവയോട് ചേർന്നുള്ള മതിൽ നിർമ്മാണത്തിന് തീർച്ചയായും പെർമിറ്റ് എടുക്കേണ്ടതാണ്.
 
 
പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
 
അതേപോലെ കോമ്പൗണ്ട് വാൾ പുനർ നിർമ്മിക്കുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്.
 
*കിണർ കുഴിക്കുന്നതിന് പെർമിറ്റ് വാങ്ങണമോ?*
 
അതെ. കിണർ കുഴിക്കുന്നതിനും പെർമിറ്റ് ആവശ്യമാണ്.
 
 
പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്ക്‌ അപേക്ഷ സമർപ്പിക്കുക.
 
പെർമിറ്റ് ലഭിച്ചതിന് ശേഷം മാത്രമേ കിണറു പണി ആരംഭിക്കാൻ പാടുള്ളൂ.
 
*ഈ പെർമിറ്റ് കാലാവധി എത്ര കാലമാണ്?*
 
നേരത്തെ പെർമിറ്റ് കാലാവധി മൂന്നു കൊല്ലം ആയിരുന്നു ഇപ്പോഴത് അഞ്ചു കൊല്ലമായി പുതുക്കിയിട്ടുണ്ട്.
 
അഞ്ചുകൊല്ലം കഴിഞ്ഞ് ഈ പെർമിറ്റ്‌ ഒരു തവണ പുതുക്കി എടുക്കാവുന്നതാണ്.
*ഒരു വീട് വെക്കുമ്പോൾ കെട്ടിട നിർമാണ നിയമംബന്ധപ്പെട്ട് സാധാരണയായി ഉയർന്നുവരാറുള്ള സംശയങ്ങളും ഉത്തരങ്ങളും മനസ്സിലാക്കാം - part 2* *പ്ലോട്ടിന്റെ മുകളിലൂടെ ഇലക്ട്രിക് ലൈൻ കടന്നു പോകുന്നുണ്ടെങ്കിൽ അവിടെ വീട് വെക്കാൻ സാധിക്കുമോ?* സാധിക്കും. ഇലക്ട്രിക് ലൈനിൽ നിന്ന് നിശ്ചിത അകലം പാലിച്ച് ഏതുതരം കെട്ടിടവും നിർമ്മിക്കാൻ കഴിയും. ഹൊറിസോണ്ടൽ ആയി 1.2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 2.5 മീറ്റർ അകലവും പാലിച്ചു വേണം വീട് നിർമ്മിക്കാൻ. ഹൈ വോൾട്ടേജ് ഇലക്ട്രിക് ലൈൻ ആണ് കടന്നു പോകുന്നത് എങ്കിൽ ഹൊറിസോണ്ടൽ ആയി 2 മീറ്റർ അകലവും വെർട്ടിക്കൽ ആയി 3.7 മീറ്റർ അകലവും പാലിക്കുക. *സൺഷെഡിന്റെ അളവ് എത്ര വരെ പുറത്തേക്ക് തള്ളാൻ കഴിയും?* 2 അടി വരെ സെറ്റ്ബാക്ക് ആണ് എങ്കിൽ 0.3 m (30cm) വരെ സൺഷെഡ് പുറത്തേക്ക് തള്ളി നിറുത്താനുള്ള അനുവാദമുള്ളൂ. 1-1.5 m വരെ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.6 m പ്രൊജക്ഷൻ അനുവദനീയമാണ്.1.5 m മുകളിൽ സെറ്റ്ബാക്ക് ഉള്ള കെട്ടിടങ്ങളിൽ 0.75 m ഷെഡിന്റെ പ്രൊജക്ഷനും ചെയ്യാവുന്നതാണ്. *കോമ്പൗണ്ട് മതിൽ കെട്ടുന്നതിന് പെർമിഷൻ വാങ്ങണമോ?* ബിൽഡിംഗ് റൂൾ 2019 ചട്ടം 69 23 പ്രകാരം കോമ്പൗണ്ട് മതിൽ കെട്ടുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. പ്രത്യേകിച്ച് നാഷണൽ ഹൈവേ സ്റ്റേറ്റ് ഹൈവേ പ്രധാന റോഡുകൾ ഇവയോട് ചേർന്നുള്ള മതിൽ നിർമ്മാണത്തിന് തീർച്ചയായും പെർമിറ്റ് എടുക്കേണ്ടതാണ്. പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതേപോലെ കോമ്പൗണ്ട് വാൾ പുനർ നിർമ്മിക്കുന്നതിനും പെർമിഷൻ വാങ്ങേണ്ടതാണ്. *കിണർ കുഴിക്കുന്നതിന് പെർമിറ്റ് വാങ്ങണമോ?* അതെ. കിണർ കുഴിക്കുന്നതിനും പെർമിറ്റ് ആവശ്യമാണ്. പെർമിറ്റ് എടുക്കുന്നതിനായി വെള്ളപേപ്പറിൽ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് പൊസഷൻ സർട്ടിഫിക്കറ്റും സൈറ്റ് പ്ലാനും അടക്കം പഞ്ചായത്ത് സെക്രട്ടറിക്ക്‌ അപേക്ഷ സമർപ്പിക്കുക. പെർമിറ്റ് ലഭിച്ചതിന് ശേഷം മാത്രമേ കിണറു പണി ആരംഭിക്കാൻ പാടുള്ളൂ. *ഈ പെർമിറ്റ് കാലാവധി എത്ര കാലമാണ്?* നേരത്തെ പെർമിറ്റ് കാലാവധി മൂന്നു കൊല്ലം ആയിരുന്നു ഇപ്പോഴത് അഞ്ചു കൊല്ലമായി പുതുക്കിയിട്ടുണ്ട്. അഞ്ചുകൊല്ലം കഴിഞ്ഞ് ഈ പെർമിറ്റ്‌ ഒരു തവണ പുതുക്കി എടുക്കാവുന്നതാണ്.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store