hamburger
Asokan S

Asokan S

Home Owner | Thiruvananthapuram, Kerala

വീടിന്റെ ടൈൽസ് വർക്കുകൾ ഏത് രീതിയിൽ ചെയ്‌കുന്നതാണ് നല്ലത്‌,എത്ര രൂപമുതലുള്ള ടൈലുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.
likes
6
comments
8

Comments


shyju krishnan
shyju krishnan

Flooring | Thiruvananthapuram

85 rs 800/1600 size better aan call me xxxxxxxxxxx2

Jamsheer K K
Jamsheer K K

Architect | Kozhikode

55-75 idayil nalla 1800mmx900mm tile with epoxy elcheyyuka. 👍

Chaithra Bineesh
Chaithra Bineesh

Home Owner | Thrissur

നല്ല പണിക്കാരെ ഏല്പിക്കുക.... കരാർ കൊടുക്കുന്നതാ കൂടുതലും നല്ലത്....GvT ടൈൽ എടുക്കുക.. epoxy ചെയ്യും ലോ..

NATIONAL  BUILDERS  DESIGNERS
NATIONAL BUILDERS DESIGNERS

Civil Engineer | Thiruvananthapuram

വിലയിൽ വല്ല്യ കാര്യം ഒന്നുമില്ല നല്ല ടൈൽ നോക്കി സെലക്ട്‌ ചെയ്യുക, new രാജസ്ഥാൻ മാർബിൾ പോലെ നല്ല meteriyal സപ്ലൈ ചെയ്യുന്ന ഷോരൂമുകളിൽ പോകുക, എവിടെ പോയാലും നോക്കി വാങ്ങുക, പണി അറിയാവുന്ന പണിക്കാരെ കൊണ്ട് ചെയ്യിപ്പിക്കുക. തിളക്കം മാത്രം നോക്കി വാങ്ങാതിരിക്കുക. തിക്ക്നെസ് കൂടി നോക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

അത് നിങ്ങളുടെ budget ന് അനുസരിച് ആണ് .35-40 മുതൽ തുടങ്ങുന്ന ടൈൽസ് ഉണ്ട്. പല വലിപ്പത്തിലും വരുന്നതും ഉണ്ട്.ഒരു 50-55 ഒക്കെ റേഞ്ച് il നല്ല 4*2 ന്റെ ടൈൽ കിട്ടും. നല്ല quality ഉള്ളത് ആണ്.

Sajeendran Kommeri
Sajeendran Kommeri

Architect | Kozhikode

60 രൂപ മുതലുള്ള branded tiles എടുക്കുന്നത് നന്നായിരിക്കും

Jayesh  Vargheese
Jayesh Vargheese

Flooring | Ernakulam

cl me

ArunA S
ArunA S

Flooring | Pathanamthitta

45 to 55 നല്ല 4*2 ടൈൽസ് കിട്ടും പ്രീമിയം ടൈൽസ് എടുക്കുക, 3 മം സ്പേസ്ർ ഇട്ടു ഇപ്പോക്സി ചെയുക, ഞൻ ഇപ്പോൾ tvm ഉണ്ട് cal 9.5.3.9.9.1.1.6.0.8

More like this

*ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും അറിയാം* 
 
മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച.
 
 
കാലപ്പഴക്കം ചെന്ന വീടുകളിൽ ചോർച്ച അടയ്ക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ആയിരിക്കില്ല അധികം പഴക്കമില്ലാത്ത വീടുകളിൽ ചെയ്യേണ്ടി വരിക.
 
അതനുസരിച്ചാണ് ചിലവും നിശ്ചയിക്കപ്പെടുന്നത്. ചിലവ് കുറച്ച് വീടിന്റെ ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ മനസിലാക്കാം
 
മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചോർച്ച എന്ന പ്രശ്നത്തെ പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കും .
 
അതിനായി ചോർച്ച ഉണ്ടാവാൻ ഇടയായ കാരണം കണ്ടെത്തുകയും, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വിള്ളലുകൾ വന്നിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം.
 
പല വീടുകളിലും വിള്ളലും ചോർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം ക്വാളിറ്റി കുറഞ്ഞ കമ്പി ഉപയോഗിച്ച് നിർമ്മാണം നടത്തുകയും അവ തുരുമ്പിക്കുകയും ചെയ്യുന്നതാണ്.
 
മറ്റൊരു പ്രധാന കാരണം വീടിന്റെ ഫൗണ്ടേഷൻ പണികളിൽ സംഭവിക്കുന്ന പാകപ്പിഴകളാണ്.
 
അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമ്പോൾ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്.
 
കമ്പി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് ചുറ്റും ശരിയായ രീതിയിൽ കവറിങ് നൽകിയിട്ടില്ലേ എന്ന കാര്യം പണി ഏൽപ്പിക്കുന്നവരോട് ചോദിച്ച് ഉറപ്പു വരുത്തുക. മറിച്ച് സീലിംഗ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ചോർച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നത് എങ്കിൽ അത് ടെറസിന് മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കാം.
 
അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിള്ളൽ ഉള്ള ഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം വേണം ഫില്ലർ ഉപയോഗ പെടുത്താൻ.ഹെയർ ലൈൻ വഴി ഉള്ള വിള്ളലുകൾ ശരിയായ രീതിയിൽ കണ്ടെത്തി ആ ഭാഗങ്ങളിൽ ഫില്ലർ കൃത്യമായി തന്നെ ഫിൽ ചെയ്തു നൽകുക.
 
അതേ സമയം വിള്ളലുകളുടെ വലിപ്പം കൂടുതലും പഴക്കമുള്ളതും ആണ് എങ്കിൽ ഇത്തരം രീതികൾ ഒന്നും അവിടെ പ്രയോജനം ചെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റർ മുഴുവനായും പൊട്ടിച്ചു കളഞ്ഞ് വീണ്ടും പ്ലാസ്റ്ററിങ് ചെയ്ത് നൽകേണ്ടതായി വരും.
 
*വാട്ടർ പ്രൂഫിങ് ഫലപ്രദമാക്കാൻ*
 
പഴയകാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മിക്കുമ്പോൾ തന്നെ വ്യത്യസ്ത രീതികളിൽ വാട്ടർപ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്ത് നൽകുന്നുണ്ട്. ഇവയിൽ തന്നെ ലിക്വിഡ് രൂപത്തിൽ ഉള്ളതും, ഡിസോൾവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ എല്ലാമുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ ലഭ്യമാണ്.
 
സ്വന്തമായി വാട്ടർ പ്രൂഫിങ് ചെയ്യുകയാണ് എങ്കിൽ ഒരു നല്ല എക്സ്പെർട്ടിന്റെ സഹായത്തോട് കൂടി ഏത് രീതിയിലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കണം എന്ന കാര്യം ചോദിച്ച് മനസിലാക്കുക.
 
അതല്ലെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്തു തരുന്ന ഏതെങ്കിലും കമ്പനികളെ പണി ഏൽപ്പിച്ച് നൽകിയാൽ അവരത് ശരിയായ രീതിയിൽ തന്നെ ചെയ്ത് ചോർച്ച പ്രശ്നങ്ങൾ ഒഴിവാക്കി തരുന്നതാണ്.
 
എന്നാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപായി ഇത്തരം വർക്കുകൾ ചെയ്താൽ മാത്രമാണ് അതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ.
 
പ്ലാസ്റ്ററിങ്‌ വർക്ക് പൂർണമായും പുതിയതായി ചെയ്യേണ്ടി വരികയാണെങ്കിൽ വാട്ടർപ്രൂഫിങ്ങിന് ഒപ്പം തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്.
 
ചെറിയ വിള്ളലുകൾ അടയ്ക്കുന്നതിനായി ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ചെറിയ രീതിയിൽ പോലും വെള്ളം ഭിത്തികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കോട്ട് പ്രൈമർ നൽകി വീണ്ടും വാട്ടർപ്രൂഫിങ് ഏജന്റ് നൽകുന്നത് വഴി ഒഴിവാക്കാൻ സാധിക്കും.
 
വലിപ്പം കുറഞ്ഞ വിള്ളലുകൾ നേരത്തെ പറഞ്ഞതു പോലെ ഫില്ലർ ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് നൽകുന്നത് വഴി ഒഴിവാക്കാവുന്നതാണ്.
 
മറ്റ് രീതികളെ അപേക്ഷിച്ച് ഈ ഒരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപയുടെ അടുത്ത് മാത്രമാണ് ചിലവ് വരുന്നുള്ളൂ.
 
വീട് നിർമ്മിക്കുമ്പോൾ തന്നെ വാട്ടർപ്രൂഫിങ് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.
*ചോർച്ചയും ചിലവ് കുറഞ്ഞ പരിഹാരങ്ങളും അറിയാം* മഴക്കാലം എത്തിക്കഴിഞ്ഞാൽ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന ഒരു വലിയ പ്രശ്നമാണ് ചോർച്ച. കാലപ്പഴക്കം ചെന്ന വീടുകളിൽ ചോർച്ച അടയ്ക്കുന്നതിനായി സ്വീകരിക്കുന്ന വഴികൾ ആയിരിക്കില്ല അധികം പഴക്കമില്ലാത്ത വീടുകളിൽ ചെയ്യേണ്ടി വരിക. അതനുസരിച്ചാണ് ചിലവും നിശ്ചയിക്കപ്പെടുന്നത്. ചിലവ് കുറച്ച് വീടിന്റെ ചോർച്ച ഒഴിവാക്കാനുള്ള മാർഗങ്ങൾ മനസിലാക്കാം മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ശരിയായ രീതിയിൽ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചോർച്ച എന്ന പ്രശ്നത്തെ പൂർണമായും ഒഴിവാക്കാൻ സാധിച്ചേക്കും . അതിനായി ചോർച്ച ഉണ്ടാവാൻ ഇടയായ കാരണം കണ്ടെത്തുകയും, വീടിന്റെ ഏതെല്ലാം ഭാഗങ്ങളിൽ നിന്നും വിള്ളലുകൾ വന്നിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധിക്കണം. പല വീടുകളിലും വിള്ളലും ചോർച്ചയും ഉണ്ടാകാനുള്ള പ്രധാന കാരണം ക്വാളിറ്റി കുറഞ്ഞ കമ്പി ഉപയോഗിച്ച് നിർമ്മാണം നടത്തുകയും അവ തുരുമ്പിക്കുകയും ചെയ്യുന്നതാണ്. മറ്റൊരു പ്രധാന കാരണം വീടിന്റെ ഫൗണ്ടേഷൻ പണികളിൽ സംഭവിക്കുന്ന പാകപ്പിഴകളാണ്. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ വരാതിരിക്കാൻ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമ്പോൾ തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്. കമ്പി ഉപയോഗപ്പെടുത്തുമ്പോൾ അവയ്ക്ക് ചുറ്റും ശരിയായ രീതിയിൽ കവറിങ് നൽകിയിട്ടില്ലേ എന്ന കാര്യം പണി ഏൽപ്പിക്കുന്നവരോട് ചോദിച്ച് ഉറപ്പു വരുത്തുക. മറിച്ച് സീലിംഗ് പോലുള്ള ഭാഗങ്ങളിൽ നിന്നാണ് ചോർച്ച പ്രശ്നങ്ങൾ ആരംഭിക്കുന്നത് എങ്കിൽ അത് ടെറസിന് മുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് ആയിരിക്കാം. അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിള്ളൽ ഉള്ള ഭാഗം നല്ല രീതിയിൽ ക്ലീൻ ചെയ്ത ശേഷം വേണം ഫില്ലർ ഉപയോഗ പെടുത്താൻ.ഹെയർ ലൈൻ വഴി ഉള്ള വിള്ളലുകൾ ശരിയായ രീതിയിൽ കണ്ടെത്തി ആ ഭാഗങ്ങളിൽ ഫില്ലർ കൃത്യമായി തന്നെ ഫിൽ ചെയ്തു നൽകുക. അതേ സമയം വിള്ളലുകളുടെ വലിപ്പം കൂടുതലും പഴക്കമുള്ളതും ആണ് എങ്കിൽ ഇത്തരം രീതികൾ ഒന്നും അവിടെ പ്രയോജനം ചെയ്യില്ല. അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റർ മുഴുവനായും പൊട്ടിച്ചു കളഞ്ഞ് വീണ്ടും പ്ലാസ്റ്ററിങ് ചെയ്ത് നൽകേണ്ടതായി വരും. *വാട്ടർ പ്രൂഫിങ് ഫലപ്രദമാക്കാൻ* പഴയകാലത്തെ വീടുകളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വീട് നിർമ്മിക്കുമ്പോൾ തന്നെ വ്യത്യസ്ത രീതികളിൽ വാട്ടർപ്രൂഫിങ് ഏജന്റുകൾ അപ്ലൈ ചെയ്ത് നൽകുന്നുണ്ട്. ഇവയിൽ തന്നെ ലിക്വിഡ് രൂപത്തിൽ ഉള്ളതും, ഡിസോൾവ് ചെയ്ത് ഉപയോഗിക്കുന്ന രീതിയിൽ എല്ലാമുള്ള വാട്ടർ പ്രൂഫിങ് ഏജന്റുകൾ ലഭ്യമാണ്. സ്വന്തമായി വാട്ടർ പ്രൂഫിങ് ചെയ്യുകയാണ് എങ്കിൽ ഒരു നല്ല എക്സ്പെർട്ടിന്റെ സഹായത്തോട് കൂടി ഏത് രീതിയിലുള്ള വാട്ടർപ്രൂഫിങ് ഏജന്റ് തിരഞ്ഞെടുക്കണം എന്ന കാര്യം ചോദിച്ച് മനസിലാക്കുക. അതല്ലെങ്കിൽ വാട്ടർപ്രൂഫിങ് ചെയ്തു തരുന്ന ഏതെങ്കിലും കമ്പനികളെ പണി ഏൽപ്പിച്ച് നൽകിയാൽ അവരത് ശരിയായ രീതിയിൽ തന്നെ ചെയ്ത് ചോർച്ച പ്രശ്നങ്ങൾ ഒഴിവാക്കി തരുന്നതാണ്. എന്നാൽ മഴക്കാലം തുടങ്ങുന്നതിന് മുൻപായി ഇത്തരം വർക്കുകൾ ചെയ്താൽ മാത്രമാണ് അതു കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. പ്ലാസ്റ്ററിങ്‌ വർക്ക് പൂർണമായും പുതിയതായി ചെയ്യേണ്ടി വരികയാണെങ്കിൽ വാട്ടർപ്രൂഫിങ്ങിന് ഒപ്പം തന്നെ മിക്സ് ചെയ്ത് നൽകാവുന്നതാണ്. ചെറിയ വിള്ളലുകൾ അടയ്ക്കുന്നതിനായി ഇന്റഗ്രൽ വാട്ടർ പ്രൂഫിങ് രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. ചെറിയ രീതിയിൽ പോലും വെള്ളം ഭിത്തികളിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി പ്ലാസ്റ്ററിംഗ് വർക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കോട്ട് പ്രൈമർ നൽകി വീണ്ടും വാട്ടർപ്രൂഫിങ് ഏജന്റ് നൽകുന്നത് വഴി ഒഴിവാക്കാൻ സാധിക്കും. വലിപ്പം കുറഞ്ഞ വിള്ളലുകൾ നേരത്തെ പറഞ്ഞതു പോലെ ഫില്ലർ ഉപയോഗിച്ച് ക്രാക്ക് ഫിൽ ചെയ്ത ശേഷം ഒരു കോട്ട് പ്രൈമർ അടിച്ച് നൽകുന്നത് വഴി ഒഴിവാക്കാവുന്നതാണ്. മറ്റ് രീതികളെ അപേക്ഷിച്ച് ഈ ഒരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ഒരു സ്ക്വയർഫീറ്റിന് ഏകദേശം 20 രൂപയുടെ അടുത്ത് മാത്രമാണ് ചിലവ് വരുന്നുള്ളൂ. വീട് നിർമ്മിക്കുമ്പോൾ തന്നെ വാട്ടർപ്രൂഫിങ് ശരിയായ രീതിയിൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ വലിയ രീതിയിലുള്ള ചോർച്ച പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store