hamburger
Anish V R

Anish V R

Home Owner | Kottayam, Kerala

Pillar Belt foundation level varkumbol athinadiyil kattavechu kettano, advantages and disadvantages please Post.
likes
4
comments
8

Comments

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പലക അടിച്ചും ചെയ്യാം brick കൊടുത്തും ചെയ്യാം പലക അടിച്ച് ചെയ്യുമ്പോൾ ആയിരിക്കും ചിലവ് കൂടുതൽ . Strengthwise രണ്ടും ഒരു പോലെ ആണ് . ഈ beam Foundation basement ലെവലിൽ കൂട്ടായ bonding ഉണ്ടാക്കി ബലപ്പെടുത്താനും Dampproof ന് വേണ്ടിയും ആണ് ചെയ്യുന്നത് . താങ്കൾ അടിവശം കട്ട കൊടുക്കുന്നത് ആണ് ഉദ്ദേശിച്ചത് എങ്കിൽ പ്ലിന്ത് ബീം വരുന്ന ഭാഗം മണ്ണ് നല്ലവണ്ണം ഉറച്ച ശേഷം അവിടെ ഒരുനിര കട്ട വിടവുകൾ ഇല്ലാതെ കെട്ടി പ്ലിന്ത് ബീം വാർക്കാം.

shanu hakkim
shanu hakkim

Civil Engineer | Thiruvananthapuram

mannu urachen shesham katta vekkunnathakm better because perichazhi keevikal bhavil foundation nu problem indakila .. urachen shesham aanel katta kond chariyila

Er Nikhil  Raj
Er Nikhil Raj

Civil Engineer | Kollam

You can run Plumbing Pipe lines through it , no need to break the Plinth Beam

Tinu J
Tinu J

Civil Engineer | Ernakulam

മൂന്ന് രീതിയിൽ ചെയ്യാറുണ്ട് . അതിൽ ഒന്നാമത്തെ രീതി beam മണ്ണിനടിയിൽ നിൽക്കത്തക്ക രീതിയിൽ വാർത്തു അതിൻറെ മേലേക്ക് തറ ലെവൽവരെ കട്ട കെട്ടി മണ്ണ് ഫില്ല് ചെയ്യുന്ന രീതി . മണ്ണിനടിയിൽ നിന്നും തറ ലെവൽ വരെ കെട്ടു ഒഴിവാക്കി പൂർണ്ണമായിട്ടും കോൺക്രീറ്റ് ബീം തന്നെ കൊടുക്കുക എന്നുള്ളതാണ് രണ്ടാമത്തെ രീതി . മണ്ണിനടിയിൽ brick കെട്ടിക്കൊണ്ട് അതിനുമുകളിൽ beam വാക്കുക എന്നുള്ളതാണ് മൂന്നാമത്തെ രീതി. മണ്ണൊലിപ്പ് അല്ലെങ്കിൽ എലി ശല്യം മൂലം തറ ഫില്ല് ചെയ്തിരിക്കുന്ന മണ്ണ് ഏതെങ്കിലും കാരണവശാൽ പുറത്തേക്ക് പോയി ഭാവിയിൽ ബിൽഡിങ്ങിന് വന്നേക്കാവുന്ന ബലക്ഷയം ഒഴിവാക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. മണ്ണ് പുറത്തേക്ക് പോകാൻ സാധ്യത ഇല്ലാത്ത സ്ഥലങ്ങളിൽ beam ന് അടിയിൽ കൊടുക്കുന്ന കെട്ട് ഒഴിവാക്കാവുന്നതാണ്.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പ്ലിന്ത് ബീം ആണോ ഉദ്ദേശിക്കുന്നത് ?

prasad p k
prasad p k

Contractor | Kasaragod

beam ground levelil ninnuyarnnenkil oueterside beeminadiyal katta ketunnath nallathan

Murshid jr
Murshid jr

Architect | Malappuram

മണ്ണ് fill ചെയ്‌താൽ മതി

abdul nishad
abdul nishad

Civil Engineer | Palakkad

vekkukayanu nallath. proper ayittu covering kittum

More like this

N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
വീടു പണിയാനുദ്ദേശിക്കുന്ന മണ്ണിൻ്റെ വാഹകശേഷി(Bearing capacity ) കുറവാണെങ്കിൽ foundation ൻ്റെ ആഴം മാത്രം കൂട്ടിയാൽ മതി എന്നൊരു തെറ്റായ ധാരണ പല Post കളിലും, കമൻ്റുകളിലും കണ്ടിട്ടുണ്ട്. Foundation ന് മിനിമം depth 50 cm (അര മീറ്റർ) വേണമെന്നാണു് IS Code ൽ പറയുന്നുണ്ട്. അരമീറ്ററിനു തൊട്ടു താഴെ ഉറപ്പുള്ള മണ്ണെങ്കിൽ Foundation മിനിമം depth ലും ആകാം. (അംബരചുംബികളായ കെട്ടിടങ്ങൾക്കും Tower കൾക്കും Foundation ൻ്റെ ആഴവും മാനദണ്ഡങ്ങളിൽ ഒന്നു തന്നെയാണു് )50 cm depth നു താഴെയുള്ള മണ്ണിൻ്റെ സ്വഭാവം  ദുർബ്ബലവും മഴക്കാലത്ത്  വെള്ളമുയരുന്നതുമായ സ്ഥലവുമെങ്കിൽ Variable SBC എന്ന condition ൽ എത്തുന്നു. Safe Bearing Capacity യിൽ അപ്പോൾ വരാവുന്ന കുറവ് കൂടി പരിഗണിച്ചു വേണം അനുയോജ്യമായ Foundation നിർണ്ണയിക്കേണ്ടത്.എന്താണ് മണ്ണിൻ്റെ SBC ( Safe bearing Capacity of Soil).??,,,,,
ഭൂമിയിലെ ഓരോ തരം മണ്ണിനും അതിൻ്റേതായ സ്വഭാവവും ഘടനയും അനുസരിച്ച് ഒരു structure ൻ്റെ ഭാരം വഹിക്കാനുള്ള വാഹക ശേഷി വ്യത്യസ്തമായിരിക്കും. കെട്ടിടം പണിയാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിൻ്റെ SBC ക്കനുയോജ്യമായ വീതിയിൽ Foundation നിർമ്മിക്കുന്നതിനാണ് എത്ര മാത്രം കുറഞ്ഞ depth ൽ കൂടുതൽ ഉറപ്പുള്ള പ്രതലം ലഭ്യമാകും എന്നു മുൻകൂട്ടി തന്നെ അറിയേണ്ടതുണ്ട് .(ഒരേ plan ൽ രണ്ടു വീടുകൾ വ്യത്യസ്തമായ SBC യുള്ള രണ്ടു Plot ക ളിൽ പണിയേണ്ടപ്പോൾ SBC കുറവുള്ള soil ൽ പണിയേണ്ട Foundation ൻ്റെ width, SBC കൂടുതലുള്ള Plot നേക്കാൾ കൂടുൽവേണ്ടി വരും.). കൂടുതൽ ആഴത്തിലേക്ക് Foundation ന് trench എടുക്കുമ്പോൾ SBC കൂടുകയോ കുറയുകയോ ചെയ്യാം. എന്തായാലും Foundation embedd ( ഉറപ്പിക്കുന്ന )level നു താഴെയുള്ള layer പരമാവധി ഉറപ്പുള്ളതായിരിക്കണം. ഇത് കണക്കാക്കുന്നതിന് വീടുവെക്കുന്ന സ്ഥലത്തിൻ്റെ Water table ( highest &lowest) ഉം പ്രധാന ഘടകങ്ങളിൽ ഒന്നാണ്. സംശയം വെച്ചു കൊണ്ട്  ഏതുതരം ഫൗണ്ടേഷനും നിർണ്ണയിക്കുന്നത് ശരിയല്ല. Trial Pit കൾ അല്ലെങ്കിൽ കിണറിനും സെപ്ടിക് ടാങ്കിനും കുഴിച്ചപ്പോൾ സംശയകരമായ സാഹചര്യമാണ് കണ്ടത് എങ്കിൽ  test നടത്തിത്തന്നെയാവണം മണ്ണിൻ്റെ ഘടനക്കു യോജിച്ച Foundation, അനുയോജ്യമായ വീതിയിലും ആഴത്തിലും  നിർണ്ണയിക്കേണ്ടത്.ഇതിനു വിരുദ്ധമായി Foundation ചെയ്താൽ Belt നും Major Settlement ൽ നിന്നു രക്ഷിക്കാനാവില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ തരത്തിലും സ്വഭാവത്തിലും ഉള്ള മണ്ണിൻ്റെ ശേഷിക്കനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്‌സ് IS Code ൽ നിർണ്ണയിച്ചിരിക്കുന്ന Safe Bearing capacity of Soil attach ചെയ്യുന്നു.
വീടു പണിയാനുദ്ദേശിക്കുന്ന മണ്ണിൻ്റെ വാഹകശേഷി(Bearing capacity ) കുറവാണെങ്കിൽ foundation ൻ്റെ ആഴം മാത്രം കൂട്ടിയാൽ മതി എന്നൊരു തെറ്റായ ധാരണ പല Post കളിലും, കമൻ്റുകളിലും കണ്ടിട്ടുണ്ട്. Foundation ന് മിനിമം depth 50 cm (അര മീറ്റർ) വേണമെന്നാണു് IS Code ൽ പറയുന്നുണ്ട്. അരമീറ്ററിനു തൊട്ടു താഴെ ഉറപ്പുള്ള മണ്ണെങ്കിൽ Foundation മിനിമം depth ലും ആകാം. (അംബരചുംബികളായ കെട്ടിടങ്ങൾക്കും Tower കൾക്കും Foundation ൻ്റെ ആഴവും മാനദണ്ഡങ്ങളിൽ ഒന്നു തന്നെയാണു് )50 cm depth നു താഴെയുള്ള മണ്ണിൻ്റെ സ്വഭാവം ദുർബ്ബലവും മഴക്കാലത്ത് വെള്ളമുയരുന്നതുമായ സ്ഥലവുമെങ്കിൽ Variable SBC എന്ന condition ൽ എത്തുന്നു. Safe Bearing Capacity യിൽ അപ്പോൾ വരാവുന്ന കുറവ് കൂടി പരിഗണിച്ചു വേണം അനുയോജ്യമായ Foundation നിർണ്ണയിക്കേണ്ടത്.എന്താണ് മണ്ണിൻ്റെ SBC ( Safe bearing Capacity of Soil).??,,,,, ഭൂമിയിലെ ഓരോ തരം മണ്ണിനും അതിൻ്റേതായ സ്വഭാവവും ഘടനയും അനുസരിച്ച് ഒരു structure ൻ്റെ ഭാരം വഹിക്കാനുള്ള വാഹക ശേഷി വ്യത്യസ്തമായിരിക്കും. കെട്ടിടം പണിയാനുദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിൻ്റെ SBC ക്കനുയോജ്യമായ വീതിയിൽ Foundation നിർമ്മിക്കുന്നതിനാണ് എത്ര മാത്രം കുറഞ്ഞ depth ൽ കൂടുതൽ ഉറപ്പുള്ള പ്രതലം ലഭ്യമാകും എന്നു മുൻകൂട്ടി തന്നെ അറിയേണ്ടതുണ്ട് .(ഒരേ plan ൽ രണ്ടു വീടുകൾ വ്യത്യസ്തമായ SBC യുള്ള രണ്ടു Plot ക ളിൽ പണിയേണ്ടപ്പോൾ SBC കുറവുള്ള soil ൽ പണിയേണ്ട Foundation ൻ്റെ width, SBC കൂടുതലുള്ള Plot നേക്കാൾ കൂടുൽവേണ്ടി വരും.). കൂടുതൽ ആഴത്തിലേക്ക് Foundation ന് trench എടുക്കുമ്പോൾ SBC കൂടുകയോ കുറയുകയോ ചെയ്യാം. എന്തായാലും Foundation embedd ( ഉറപ്പിക്കുന്ന )level നു താഴെയുള്ള layer പരമാവധി ഉറപ്പുള്ളതായിരിക്കണം. ഇത് കണക്കാക്കുന്നതിന് വീടുവെക്കുന്ന സ്ഥലത്തിൻ്റെ Water table ( highest &lowest) ഉം പ്രധാന ഘടകങ്ങളിൽ ഒന്നാണ്. സംശയം വെച്ചു കൊണ്ട് ഏതുതരം ഫൗണ്ടേഷനും നിർണ്ണയിക്കുന്നത് ശരിയല്ല. Trial Pit കൾ അല്ലെങ്കിൽ കിണറിനും സെപ്ടിക് ടാങ്കിനും കുഴിച്ചപ്പോൾ സംശയകരമായ സാഹചര്യമാണ് കണ്ടത് എങ്കിൽ test നടത്തിത്തന്നെയാവണം മണ്ണിൻ്റെ ഘടനക്കു യോജിച്ച Foundation, അനുയോജ്യമായ വീതിയിലും ആഴത്തിലും നിർണ്ണയിക്കേണ്ടത്.ഇതിനു വിരുദ്ധമായി Foundation ചെയ്താൽ Belt നും Major Settlement ൽ നിന്നു രക്ഷിക്കാനാവില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ തരത്തിലും സ്വഭാവത്തിലും ഉള്ള മണ്ണിൻ്റെ ശേഷിക്കനുസരിച്ച് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്‌സ് IS Code ൽ നിർണ്ണയിച്ചിരിക്കുന്ന Safe Bearing capacity of Soil attach ചെയ്യുന്നു.
N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
കഴിഞ്ഞ ദിവസം Kolo family യിലെ ഒരംഗം Soil test ചെയ്യുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അവരുടേതായ question കമ്മ്യൂണിറ്റി പേജിൽ Post ചെയ്തപ്പോൾ സ്വന്തമായി ഒരു വീടു പണിയാൻ പോകുന്നവർക്ക് കൂടി ഉപകാരപ്രദമായ  ഒരു നല്ല ചോദ്യമായി തോന്നിയതുകൊണ്ട് സംശയത്തിനുള്ള മറുപടി Kolo Community യിൽ വിഷയമായി Post ചെയ്യാമെന്നു കരുതി. വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ മുകളിലെ ഒരു മീറ്റർ താഴെ ഉള്ള layer ൽ കാണുന്ന സ്വഭാവം തൊട്ടു താഴെയുള്ള layer ൽ കാണണമെന്നില്ല. സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ അങ്ങനെയുള്ള നിരവധി Site കളിൽ Test നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ കൂടുതൽ depth ലേക്ക് Bore ചെയ്യാൻ നിർദ്ദേശിക്കുകയും safe ആയ strata fix ചെയ്യാൻ സഹായകമായിട്ടുമുണ്ട്. ഒരു site ൽ തന്നെ രണ്ടോ മൂന്നോ Bore holes എടുത്ത് Test ചെയ്യുമ്പോൾ വ്യത്യസ്തമായ'N ' values കിട്ടാറുണ്ട്. സംശയമുള്ളപ്പോൾ ഊഹം വെച്ച് ആവശ്യത്തിലധികം അളവിൽ foundation ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നഷ്ടം, Soil Test ചെയ്യുമ്പോൾ ചിലപ്പോൾ ഒഴിവായി കിട്ടിയേക്കാം. മഴക്കാലത്ത് വെള്ളത്തിൻ്റെ level ൽ (Ground water table) ഉയരുമ്പോൾ ഉണ്ടാകുന്ന മാറ്റവും variable  SBC ക്ക് കാരണമാകുന്നുണ്ട്. SBC ensure ചെയ്തിട്ട് Foundation തീരുമാനിക്കുന്നതായിരിക്കും ഒരു Stable structure ൻ്റെ നിർമ്മാണത്തിനു മുമ്പായി ചെയ്യേണ്ടത്. " Elevation /face lift നു വേണ്ടി ലക്ഷങ്ങൾ ചിലവാക്കാൻ മടിയില്ലാത്ത മലയാളി Soil test ചെയ്ത് അനുയോജ്യമായ ഫൗണ്ടേഷൻ ശുപാർശചെയ്തുറപ്പാക്കുന്നതിനു മടി കാണിക്കുന്നു." കാരണം മറ്റൊന്നുമല്ല Foundation ആരും കാണുന്നില്ലല്ലോ..??

എന്താണു് DPC ( Damp Proof Course)..? തറക്കകത്തു നിറക്കുന്ന മണ്ണിൽ കൂടിയും Masonry foundation & basement ൽ കൂടിയും ഭിത്തിയിലേക്കു വ്യാപിക്കുന്ന ഈർപ്പം ഭിത്തി യെയും finished surface നെയും വികൃതമാക്കുന്നു. ഇതിനെ തടയാൻ RCC Belt അഥവാ Plinth band ഭിത്തി തുടങ്ങുന്നതിനു തൊട്ടു താഴെയായി യഥാസ്ഥാനത്തു തന്നെ Water proofing compound കൂടി ചേർത്ത് cast ചെയ്യുക.Belt എന്ന പേരിൽ Ground level ലോ അതിലും താഴെയോ ചെയ്യുമ്പോൾ ഒരു പക്ഷേ Foundation കുറെ കൂടി stable ആയേക്കാമെങ്കിലും, horizontal force കൾ കൂടി പ്രതിരോധിക്കേണ്ട Plinth band ൻ്റയും rising dampness നെ തടയുന്ന DPC യുടെയും പ്രയോജനമുണ്ടാവില്ല. IS 4326 അനുസരിച്ച് Belt with DPC 3" ( 7.5 cm) to 6 " (15 cm)depth ൽ Load bearing wall ൻ്റെ( ഭിത്തിക്കനം എത്രയോ അത്രയും എന്നാൽ മിനിമം 20Cm) കനത്തിൽ ചെയ്താൽ മതിയാകും. ഓരോ കാറ്റഗറിയിലുമുള്ള കെട്ടിടങ്ങൾക്കു് Span (Room size) അനുസരിച്ചുള്ള Rebar detailing ഉം Code ൽ വ്യക്തമാക്കിയിട്ടുണ്ട്. IS Code ൽ പറയുന്ന പോലെ ചെയ്താൽ ഇത് അധിക ചിലവു് വരുന്ന രീതിയിലുള്ള ചിലവേറിയ RCC work ആകുന്നില്ല.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store