hamburger
Kalesh Kk

Kalesh Kk

Home Owner | Thrissur, Kerala

താണ്ടൂർ ,കാടപ്പ, ഇന്റർ ലോക്ക് ഏതാണ് ഏറ്റവും നല്ലത് , പായൽ പിടിക്കാതത് വെള്ളം പോകാൻ എളുപ്പം ഉള്ളത്
likes
4
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

നാച്ചുറൽ സ്റ്റോൺ പ്രധാനമായിട്ടും താൻതൂർ സ്റ്റോൺസ്, കടപ്പാ സ്റ്റോൺസ്, ബാംഗ്ലൂർ സ്റ്റോൺസ് ,കോട്ട സ്റ്റോൺസ് ,കോബിൽ സ്റ്റോൺസ് എന്നിവയൊക്കെയാണ്. ഇതിൽ താൻതൂർ സ്റ്റോൺസ്, കടപ്പാ സ്റ്റോൺസ് ആന്ധ്ര തെലുങ്കാന സ്റ്റേറ്റിൽ നിന്നും വരുന്നതാണ്. താൻതൂർ സ്റ്റോൺസ്സിനു ഏകദേശം സ്ക്വയർഫീറ്റ് ല്ലേ ചെയ്തു എടുക്കുവാൻ 110 രൂപയോളം വരും, കല്ലിന് മാത്രം ഏകദേശം 115 രൂപയ്ക്കുമേൽ വിലയുണ്ട്. കടപ്പ സ്റ്റോൺസ് ചെയ്തെടുക്കാൻ ഏകദേശം 100 രൂപയ്ക്കുമേൽ സ്ക്വയർഫീറ്റിന് ചെലവ് വരും, കല്ലിന് മാത്രം ഏകദേശം 55 രൂപക്കും മേലേക്ക് വിലയുണ്ട്. കോട്ട സ്റ്റോൺസ് വരുന്നത് രാജസ്ഥാനിൽ നിന്നാണ് ഇത് കുറച്ച് ചെലവേറിയ കാര്യമാണ് കല്ലിനു തന്നെ ഏകദേശം 110 രൂപയ്ക്കുമേൽ ചെലവ് വരും ല്ലേ ചെയ്യുവാൻ ആയിട്ടഏകദേശം 130 മേലെ ചെലവ് വരേണ്ടതാണ്. ബാംഗ്ലൂർ സ്റ്റോൺസ് കർണാടകയിൽ നിന്നും വരുന്നതാണ് 105 മുതൽ മേലോട്ട് ഈ കല്ലുകൾ നമുക്ക് കിട്ടി തുടങ്ങും. കോബിൽ സ്റ്റോൺസ് നാലഞ്ച് നീളം നാലഞ്ചു വീതിയിൽ ചെറിയ സ്റ്റോൺസ് വെച്ച് ല്ലേ ചെയ്യുന്ന ഒരു സമ്പ്രദായമാണിത് ഏകദേശം 170 രൂപ സ്ക്വയർഫീറ്റിന് ചെലവ് വരും.

Tinu J
Tinu J

Civil Engineer | Ernakulam

ഗുണവും ഈടും നോക്കുകയാണെങ്കിൽ നാച്ചുറൽ സ്റ്റോൺസാണ് ഇൻറർലോക്കിംഗ് ബ്രിക്സ്നെക്കാളും നല്ലത് , കാരണം ഇത് പ്രകൃതിദത്തമാണ് ഇതിൻറെ നിറവും ക്വാളിറ്റിയും കുറഞ്ഞു പോകുന്നില്ല. എന്നാൽ ഇതിൻറെ വില വച്ചുനോക്കുമ്പോൾ ലേ ചെയ്യാൻ ഇൻറർലോക്ക് ബ്രിക്സ് ആണ് ആദായം.

Kalesh Kk
Kalesh Kk

Home Owner | Thrissur

payal pooppal randilum varo thenni veezho

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store