hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

2500 സ്ക്വയർ ഫീറ്റ് ഉള്ള എൻറെ വീട്ടിൽ സോളാർ പാനൽ ചെയ്യുന്നത് ലാഭകരമാണോ?സോളാർ പാനലുകളിൽ ഏറ്റവും നല്ല പാനലുകൾ ഏതാണ്?.
likes
5
comments
1

Comments


Tinu J
Tinu J

Civil Engineer | Ernakulam

സ്ക്വയർഫീറ്റിന് മാനദണ്ഡം ആക്കിയിട്ടില്ല സോളാർ പാനൽ ലാഭകരം ആണോ അല്ലയോ എന്ന് നമ്മൾ കണക്കുകൂട്ടുന്നത്. കെഎസ്ഇബി ബില്ലിനെ അടിസ്ഥാനമാക്കിയാണ് നമ്മൾ സോളാർപാനൽ വെക്കുന്നത് ലാഭകരമാണോ അല്ലയോ എന്നുപറയുന്നത്.ഏകദേശം 3000 രൂപ മുതൽ മേലേക്ക് കരണ്ട്ബില്ലുകൾ വരുന്ന വീടുകൾക്കാണ് സോളാർ പാനൽ ലാഭകരമായി വരുന്നത്. മോണോ ക്രിസ്റ്റലൈൻ വിഭാഗത്തിൽപ്പെട്ട ഹാഫ് കട്ട് മോണോ പെർക്ക് സോളാർ പാനലുകൾ ആണ് കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം.ഒരു സോളാർ പാനലിൽ ഏകദേശം ഒരു മീറ്റർ വീതിയും രണ്ടു മീറ്റർ നീളവും ആണ് വരുക. സാധാരണ ഒരു സോളാർ പാനലിൽ 72 സോളാർ സെല്ലുകൾ ആണ് ഉണ്ടാകുന്നത് ഒരു സോളാർസെൽ ഏകദേശം 0.5 വോൾട്ട് ആണ് ഉൽപ്പാദിപ്പിക്കുന്നത് എന്നാണ് കണക്ക്. ഹാഫ് കട്ട് മോണോ പെർക്ക് സോളാർപാനലിൽ ഏകദേശം 144 സെല്ലുകൾ ഉണ്ടാവും. മഴയും ,കാറ്റും, ചൂടും പൊടിയും നമ്മുടെ കാലാവസ്ഥയിൽ സോളാർ പാനലിലെ മുകളിലേക്ക് ഇലയും മറ്റും വന്നു വീഴുവാൻ ഉള്ള സാധ്യതകൾ വളരെ കൂടുതലാണ് , അങ്ങനെ വരുമ്പോൾ ഹാഫ് കട്ട് മോണോ പെർക്ക് സോളാർ പാനലുകൾ മറ്റു പാനലുകളെകാൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതാണ്. കുറഞ്ഞത് രണ്ടാഴ്ചയിലൊരിക്കൽ എങ്കിലും പാനലുകൾ കഴുകി വൃത്തിയാക്കേണ്ടതാണ് എങ്കിൽ മാത്രമേ ഇതിൻറെ കാര്യക്ഷമത എപ്പോഴും നിലനിർത്താൻ പറ്റുകയുള്ളൂ. സോളാർപാനലുകൾ എപ്പോഴും തെക്ക് ദിശയിലേക്ക് തിരിച്ചാണ് വയ്ക്കുന്നത്. റൂഫ് ടോപ് പാനലുകൾ എന്നാണ് വീടിൻറെ മുകളിൽ വെക്കുന്ന ഈ സോളാർ പാനലിനെ വിളിക്കുന്നത്. ഒരു കിലോ വാട്ട് വൈദ്യുതി നിർമ്മിച്ചെടുക്കുവാൻ ഏകദേശം 55000 മുതൽ 80000 രൂപ വരെ വേണ്ടി വരും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store