hamburger
Phililp Mathew

Phililp Mathew

Home Owner | Kollam, Kerala

സ്റ്റീൽ ഡോറിന് തടിയുടെ ഡോറിനേക്കാൾ എന്തെല്ലാം മേന്മകൾ ആണുള്ളത്?
likes
3
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

സ്റ്റീൽ ഡോറിന് തടിയുടെ ഡോറിനേക്കാൾ 45 മുതൽ 50 ശതമാനം വില കുറവായിരിക്കും. ഇംപോർട്ട് ഡോറുകൾ ആണ് മാർക്കറ്റിൽ കൂടുതൽ അവൈലബിൾ ആയിട്ടുള്ളത് .ഇംപോർട്ട് ഡോറുകളുടെ സൈസ് ഫിക്സഡ് ആണ് അതിൻറെ വീതി 90 സെൻറീമീറ്റർ ,100 സെൻറീമീറ്റർ ,110 സെൻറീമീറ്റർ ,150 സെൻറീമീറ്റർ എന്നിങ്ങനെ ഫിക്സഡ് രീതിയിലുള്ള ആയിരിക്കും ഹൈറ്റ് 210 സെൻറീമീറ്ററു മായിരിക്കും. ഇംപോർട്ടഡ് ഡോറുകൾ പൗഡർ കോട്ടിങ് ചെയ്തു വരുന്നതാണ് .ഇതിൻറെ ലോക്കിങ് സിസ്റ്റം വളരെ മേന്മയേറിയതാണ്. ഇതിൻറെ ഒരു പോരായ്മ നമുക്ക് ആവശ്യമുള്ള സൈസിൽ (ആവശ്യമുള്ള വീതിയിലും, നീളത്തിലും )ഒരു ഡോർ കിട്ടില്ല എന്നുള്ളതാണ്. സ്റ്റീൽ ഡോർ ഉണ്ടാക്കുന്ന മാനുഫാക്ചേഴ്സ് ഇന്ന് ലോക്കൽ മാർക്കറ്റിൽ അവൈലബിൾ ആണ്. നമുക്ക് കസ്റ്റമൈസ് ചെയ്തു തന്നെ ഇന്ന് ഡോറുകൾ ഉണ്ടാക്കാം. അതായത് നമുക്ക് ആവശ്യമുള്ള വീതിയിലും ഹൈറ്റിലും, ഇഷ്ടപ്പെട്ട ഡിസൈനിൽ, ഇഷ്ടപ്പെട്ട കളറിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. സ്റ്റീൽ ഡോറുകൾ ഏകദേശം 13,000 രൂപ മുതൽ മേലേക്ക് ആണുള്ളത്. ഡോറിൻറെ സൈസ് അനുസരിച്ച് വിലയിലും മാറ്റങ്ങൾ വരും.

Shan Tirur
Shan Tirur

Civil Engineer | Malappuram

*steel wood nekkal rate kurav ann. *custumised aan *chithal polulla sambavangal onnum undavilla *orupad kalam kedukoodathe irikkum

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store